Connect with us

News

യുദ്ധത്തിനിടെ ഇറാന്റെ നിര്‍ണായക ചുവടുമാറ്റം; ഹോര്‍മുസ് കടലിടുക്കില്‍ വിലക്ക് അമേരിക്കക്കും ഇസ്രാഈലിനും മാത്രം

ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിന് നേരെ അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഈ പ്രസ്താവന നടത്തിയത്.

Published

on

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധത്തിനിടെ ഇറാന്റെ നിര്‍ണായക ചുവടുമാറ്റം. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം അമേരിക്കയ്ക്കും ഇസ്രാഈലിനും ഒഴികെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും തുറന്നുനല്‍കിയിട്ടുണ്ടെന്ന് ഇറാന്‍ വ്യക്തമാക്കി. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡിന് നേരെ അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഈ പ്രസ്താവന നടത്തിയത്. നിലവില്‍ തന്ത്ര പ്രധാനമായ ഈ ജലപാത തടസ്സപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

‘ഹോര്‍മുസ് കടലിടുക്ക് യഥാര്‍ത്ഥത്തില്‍ എല്ലാവര്‍ക്കുമായി തുറന്നിരിക്കുകയാണ്, എന്നാല്‍, തങ്ങളെ ആക്രമിക്കുന്ന ശത്രുരാജ്യങ്ങള്‍ക്കും അവരുടെ സഖ്യകക്ഷികള്‍ക്കും മാത്രമാണ് ഈ പാതയില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെയും ഇസ്രാഈലിന്റെയും ഉടമസ്ഥതയിലുള്ള ചരക്ക് കപ്പലുകള്‍ക്കും ടാങ്കറുകള്‍ക്കും ഈ വഴി കടന്നുപോകാന്‍ അനുവാദമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മറ്റ് രാജ്യങ്ങള്‍ക്ക് സുരക്ഷിതമായി ഈ പാത ഉപയോഗിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഏറ്റവും താഴ്ന്ന നിരക്കില്‍ സ്വര്‍ണവില; പവന് 760 രൂപ കുറഞ്ഞു

പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം അയവില്ലാതെ തുടരുന്നത് ആഗോള വിപണികളെ ഉലച്ച സാഹചര്യത്തിലാണ് സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടാകുന്നത്.

Published

on

By

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. പവന് 760 രൂപ കുറഞ്ഞ് 1,17,080 രൂപയിലെത്തി. ഗ്രാമിന് 95 രൂപ കുറഞ്ഞ് 14,635 രൂപയായി. ഇന്നലെ 1,18,960 രൂപയായിരുന്നു പവന്‍ വില. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം അയവില്ലാതെ തുടരുന്നത് ആഗോള വിപണികളെ ഉലച്ച സാഹചര്യത്തിലാണ് സ്വര്‍ണവിലയില്‍ വലിയ ചാഞ്ചാട്ടമുണ്ടാകുന്നത്.

വെള്ളി വിലയിലും വ്യത്യാസമുണ്ടായിട്ടുണ്ട്. ഒരു ഗ്രാമിന് 280 രൂപയും 10 ഗ്രാമിന് 2800 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 275 രൂപയും 10 ഗ്രാമിന് 2750 രൂപയുമായി കുറഞ്ഞിട്ടുണ്ട്.

സ്വര്‍ണവിലയില്‍ ഇന്നലെ രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി രണ്ട് തവണയാണ് വില ഇടിഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,730 രൂപയും പവന് 400 രൂപ കുറഞ്ഞ് 1,17,840 രൂപയുമായിരുന്നു. ഡോളര്‍ സൂചിക ഉയരുന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണം. പണപ്പെരുപ്പം വര്‍ധിക്കുമെന്ന ആശങ്കയും സ്വര്‍ണവില കുറയാന്‍ കാരണമായി. ഇന്ത്യന്‍ രൂപയും ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിലാണ്. രാജ്യാന്തര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞുവരികയാണ്.

Continue Reading

kerala

മലപ്പുറത്ത് വാഹന വാതകകേന്ദ്രത്തില്‍ നിന്ന് സിലിണ്ടര്‍ നിറച്ച് നല്‍കി; വില 2000

മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കരയിലെ എസ്സെ ഓട്ടോ എല്‍പിജി കേന്ദ്രത്തിലാണ് സിലിണ്ടറുകളില്‍ വാതകം നിറച്ച് നല്‍കിയതായി റിപ്പോര്‍ട്ട്.

Published

on

By

മലപ്പുറം: ജില്ലയില്‍ പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ വാഹനങ്ങള്‍ക്ക് വാതകം വിതരണം ചെയ്യുന്ന കേന്ദ്രത്തില്‍ വീട്ടുപയോഗത്തിനും വാണിജ്യാവശ്യത്തിനുമായി സിലിണ്ടറുകള്‍ നിറച്ച് നല്‍കിയ സംഭവം വിവാദമായി. മലപ്പുറം കൊണ്ടോട്ടി കൊട്ടുക്കരയിലെ എസ്സെ ഓട്ടോ എല്‍പിജി കേന്ദ്രത്തിലാണ് സിലിണ്ടറുകളില്‍ വാതകം നിറച്ച് നല്‍കിയതായി റിപ്പോര്‍ട്ട്.

ഏകദേശം 2000 രൂപ നിരക്കിലാണ് ഓരോ സിലിണ്ടറിലും വാതകം നിറച്ച് നല്‍കിയതെന്ന് വിവരം. വാതക ക്ഷാമത്തെ തുടര്‍ന്ന് നിരവധി ആളുകള്‍ സിലിണ്ടറുകള്‍ നിറയ്ക്കാനായി കേന്ദ്രത്തിലെത്തിയിരുന്നു. ഇന്നലെ പലര്‍ക്കും ഇവിടെ നിന്ന് സിലിണ്ടറുകള്‍ നിറച്ച് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് നിയമപ്രശ്‌നമാകുമെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ മുതല്‍ കേന്ദ്രത്തില്‍ ഫില്ലിംഗ് നിര്‍ത്തിവെച്ചതായി അറിയുന്നു. സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് ഇത്തരം രീതിയില്‍ വാഹനങ്ങള്‍ക്ക് നല്‍കുന്ന വാതകം സിലിണ്ടറുകളിലേക്ക് നിറച്ച് നല്‍കിയത്. അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

News

പാചകവാതക പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു

ഹോട്ടലുകൾ, തട്ടുകടകൾ, ഹോസ്റ്റൽ മെസുകൾ തുടങ്ങിയ ചെറുകിട ഭക്ഷണശാലകളെയാണ് പ്രതിസന്ധി കൂടുതൽ ബാധിച്ചിരിക്കുന്നത്.

Published

on

By

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറയുന്നതിനാൽ സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചുപൂട്ടിയതായി റിപ്പോർട്ടുകൾ പറയുന്നു. ഹോട്ടലുകൾ, തട്ടുകടകൾ, ഹോസ്റ്റൽ മെസുകൾ തുടങ്ങിയ ചെറുകിട ഭക്ഷണശാലകളെയാണ് പ്രതിസന്ധി കൂടുതൽ ബാധിച്ചിരിക്കുന്നത്.

വാണിജ്യ സിലിണ്ടർ ലഭിക്കാത്തതിനെ തുടർന്ന് പല സ്ഥാപനങ്ങളും മെനു വെട്ടിക്കുറയ്ക്കുകയും ഭക്ഷണവില വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചില സ്ഥലങ്ങളിൽ വിറകടുപ്പ് ഉപയോഗിക്കുന്നതിലേക്കും ബയോഗ്യാസ് പോലുള്ള ബദൽ മാർഗങ്ങളിലേക്കും മാറുന്ന പ്രവണതയും കാണുന്നു.

സംസ്ഥാനത്ത് ഗാർഹിക സിലിണ്ടർ ബുക്ക് ചെയ്യുന്നതിനും പലർക്കും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ലഭ്യത കുറഞ്ഞതിനാൽ ബുക്കിംഗ് നമ്പറുകളിൽ നിന്ന് മറുപടി ലഭിക്കാത്ത അവസ്ഥയാണെന്ന് ഉപഭോക്താക്കൾ പറയുന്നു. അതേസമയം വലിയ വിലയ്ക്ക് പാചകവാതകം വിൽക്കുന്നവർക്കെതിരെ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

പാചകവാതകത്തിന് പകരം പിഎൻജി ഉപയോഗത്തിലേക്ക് മാറാൻ കേന്ദ്രസർക്കാർ ജനങ്ങളോട് നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്ത് നിലവിൽ വാണിജ്യ ആവശ്യത്തിനുള്ള പാചകവാതകത്തിനാണ് കൂടുതൽ പ്രതിസന്ധിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു.

ഇതിനിടെ രാജ്യത്തെ എൽപിജി ഉത്പാദനം വർധിപ്പിച്ചിട്ടുണ്ടെന്നും ഗാർഹിക ആവശ്യത്തിനുള്ള എൽപിജിക്ക് വലിയ പ്രതിസന്ധിയില്ലെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ രണ്ട് കപ്പലുകൾക്ക് ഇറാൻ അനുമതി നൽകിയതായും റിപ്പോർട്ടുകളുണ്ട്. സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായി ഒരു എണ്ണക്കപ്പൽ കൂടി ഇന്ന് ഇന്ത്യയിലെത്തുമെന്നും

Continue Reading

Trending