Connect with us

News

ഗൾഫിലേക്ക് ഇന്ന് 78 വിമാന സർവീസുകൾ; യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അധിക ക്രമീകരണം

പതിവ് വിമാന സർവീസുകൾക്ക് പുറമെ യു.എ.ഇയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കായി നിരവധി പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്.

Published

on

ന്യൂഡൽഹി: ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ഇന്ന് (മാർച്ച് 13) ചേർന്ന് 78 വിമാന സർവീസുകൾ നടത്തും. പതിവ് വിമാന സർവീസുകൾക്ക് പുറമെ യു.എ.ഇയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കായി നിരവധി പ്രത്യേക സർവീസുകളും ഒരുക്കിയിട്ടുണ്ട്.

ജിദ്ദയിലേക്കുള്ള പതിവ് സർവീസുകളിൽ ഡൽഹിയിലും മുംബൈയിലും നിന്ന് എയർ ഇന്ത്യ ഓരോ റൗണ്ട് ട്രിപ്പ് സർവീസുകൾ നടത്തും. ഹൈദരാബാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് ഒരു റൗണ്ട് ട്രിപ്പും നടത്തും. മസ്കത്തിലേക്ക് ഡൽഹി, കണ്ണൂർ, കൊച്ചി, കോഴിക്കോട്, മുംബൈ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് പതിവ് സർവീസുകൾ നടത്തും.

ജിദ്ദയിലേക്ക് ആകെ അഞ്ചു സർവീസുകളും മസ്കത്തിലേക്ക് പന്ത്രണ്ട് സർവീസുകളും ഇന്ന് നടക്കും. പ്രത്യേക സർവീസുകളുടെ ഭാഗമായി മുംബൈയും കോഴിക്കോട് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് റിയാദിലേക്കും അധിക റൗണ്ട് ട്രിപ്പ് സർവീസുകൾ ഉണ്ടാകും. ആവശ്യമായ അനുമതികളും സമയക്രമ സൗകര്യവും ലഭിച്ചാൽ യു.എ.ഇയിലേക്കും സൗദിയിലേക്കുമായി അറുപത് അധിക വിമാനങ്ങൾ കൂടി സർവീസ് നടത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

ദുബൈ, അബുദാബി, റാസൽഖൈമ, ഷാർജ എന്നീ നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ പ്രത്യേക ക്രമീകരണത്തോടെ നടക്കും. അൽ ഐൻ നഗരത്തിലേക്കുള്ള സർവീസ് ഇന്ന് നിശ്ചയിച്ചിട്ടില്ല. ദമ്മാമിലേക്കുള്ള സർവീസുകളും നിലവിൽ ഇല്ല.

ഒമാനിലെ മറ്റു നഗരങ്ങൾ, ഖത്തർ, കുവൈത്ത്, ഇസ്രായേൽ തുടങ്ങിയിടങ്ങളിലേക്കുള്ള സർവീസുകൾ വളരെ പരിമിതമായിരിക്കും. എന്നാൽ വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ മേഖലകളിലേക്കുള്ള വിമാനങ്ങൾ പതിവ് സമയക്രമപ്രകാരം തുടരും.

താൽക്കാലികമായി സർവീസ് നിർത്തിവച്ച റൂട്ടുകളിലെ യാത്രക്കാർക്ക് അധിക നിരക്കില്ലാതെ ടിക്കറ്റ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയോ പൂർണ തുക തിരികെ വാങ്ങുകയോ ചെയ്യാമെന്ന് വിമാന കമ്പനികൾ അറിയിച്ചു. യാത്രക്കാർക്ക് പുതിയ അറിയിപ്പുകൾ ലഭിക്കുന്നതിനായി മൊബൈൽ നമ്പർ പുതുക്കി നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ നിർദേശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

നിര്‍ബന്ധിത ആര്‍ത്തവ അവധി സ്ത്രീകളുടെ തൊഴില്‍ അവസരങ്ങളെ ബാധിച്ചേക്കാം; സുപ്രീംകോടതി

ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്ന നിയമം വന്നാല്‍ സ്ത്രീകളുടെ തൊഴില്‍ മേഖലയിലെ പങ്കാളിത്തത്തെ ദോഷകരമായി ബാധിക്കാമെന്ന് കോടതി വ്യക്തമാക്കി.

Published

on

By

ന്യൂഡല്‍ഹി: നിര്‍ബന്ധിത ആര്‍ത്തവ അവധിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. ആര്‍ത്തവ അവധി നിര്‍ബന്ധമാക്കുന്ന നിയമം വന്നാല്‍ സ്ത്രീകളുടെ തൊഴില്‍ മേഖലയിലെ പങ്കാളിത്തത്തെ ദോഷകരമായി ബാധിക്കാമെന്ന് കോടതി വ്യക്തമാക്കി. അത്തരമൊരു നിയമം നിലവില്‍ വന്നാല്‍ സ്ത്രീകളെ ജോലിക്ക് എടുക്കാന്‍ ചില കമ്പനികള്‍ മടിച്ചേക്കാമെന്നും, അത് അവരുടെ കരിയറിനെ പിന്നോട്ടടിക്കാനിടയാക്കുമെന്നും കോടതി നിരീക്ഷിച്ചു.

ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ഥിനികള്‍ക്കും നിര്‍ബന്ധിത ആര്‍ത്തവ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഈ നിരീക്ഷണം രേഖപ്പെടുത്തിയത്. ഇത്തരം ഹര്‍ജികള്‍ സ്ത്രീകള്‍ ദുര്‍ബലരാണെന്ന തെറ്റായ ധാരണ സമൂഹത്തില്‍ സൃഷ്ടിക്കാനിടയാക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.

ആര്‍ത്തവ അവധിയുമായി ബന്ധപ്പെട്ട നയം രൂപപ്പെടുത്തുന്നതിനായി ഹര്‍ജിക്കാരന്റെ പ്രതിനിധാനം പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. നിര്‍ബന്ധിത ആര്‍ത്തവ അവധി നിയമമാക്കുന്നത് സ്ത്രീകളില്‍ ഭയം വര്‍ധിപ്പിക്കുകയും അവരെ പുരുഷന്മാരേക്കാള്‍ താഴ്ന്നവരെന്ന ധാരണയ്ക്ക് വഴിവയ്ക്കുകയും ചെയ്യാമെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്.

Continue Reading

News

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം; സിസിടിവിയിൽ കുടുങ്ങി കള്ളൻ

മോഷണ ദൃശ്യങ്ങള്‍ ഹോട്ടല്‍ ഉടമ പൊലീസിന് കൈമാറി.

Published

on

By

തിരുവനന്തപുരം: പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ തലസ്ഥാന നഗരിയില്‍ ഹോട്ടലില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ മോഷണം നടന്നതായി റിപ്പോര്‍ട്ട്. ചാല ആര്യശാലയിലെ വി.എസ് ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് സംഭവം.

മോഷ്ടാവ് കള്ളത്താക്കോല്‍ ഉപയോഗിച്ച് ഹോട്ടലിന്റെ അടുക്കളയില്‍ കടന്നുകൊണ്ട് നിറച്ച സിലിണ്ടര്‍ കവര്‍ന്നു കൊണ്ടുപോയതാണ്. ഹോട്ടലിലെ ചില സിസിടിവി കാമറകള്‍ പ്രവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമം ഉണ്ടായിരുന്നെങ്കിലും ഇന്‍വെര്‍ട്ടര്‍ സൗകര്യത്തിന്റെ കാരണത്താല്‍ മറ്റ് ക്യാമറകള്‍ പ്രവര്‍ത്തിച്ചു. ഫോര്‍ട്ട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണ ദൃശ്യങ്ങള്‍ ഹോട്ടല്‍ ഉടമ പൊലീസിന് കൈമാറി.

മറ്റു സാധനങ്ങള്‍ ഒന്നും മോഷ്ടിക്കാതെ കൃത്യമായി ഗ്യാസ് കുറ്റി മാത്രം എടുത്തുകൊണ്ടുപോയ കള്ളന് ഫ്യൂസ് എവിടെയാണെന്ന് മുന്‍കൂട്ടി അറിയുന്നത്, ഇയാള്‍ക്ക് ഹോട്ടല്‍ നന്നായി അറിയാമെന്നതിന്റെ സൂചനയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

 

Continue Reading

local

പാലക്കാട് റീഗൽ ജ്വല്ലേഴ്സ് പുതിയ ഷോറൂം 15ന് മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും

പാലക്കാട് ഉപഭോക്താക്കള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഈ ഷോറൂം വൈവിധ്യമാര്‍ന്ന ആഭരണ ശേഖരത്താല്‍ സമ്പന്നമാണ്.

Published

on

By

കൊച്ചി: കേരളത്തിലെ പ്രമുഖ ഹോള്‍സെയില്‍ ആന്‍ഡ് മാനുഫാക്ച്ചറിംഗ് ജ്വല്ലറിയായ റീഗല്‍ ജ്വല്ലേഴ്‌സ് പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡ് റോഡില്‍ പുതിയ ഷോറൂം തുറക്കുന്നു. ഷോറൂം 15 ന് രാവിലെ 10 മണിക്ക് റീഗല്‍ ജ്വല്ലേഴ്‌സ് ബ്രാന്‍ഡ് അംബാസിഡര്‍ മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്യും.

പാലക്കാട് ഉപഭോക്താക്കള്‍ക്ക് വേണ്ടി തയ്യാറാക്കിയ ഈ ഷോറൂം വൈവിധ്യമാര്‍ന്ന ആഭരണ ശേഖരത്താല്‍ സമ്പന്നമാണ്. ഏറ്റവും ട്രെന്‍ഡിങ്ങ് ലൈറ്റ് വൈയ്റ്റ് വെഡിംങ്ങ് കളക്ഷന്‍സ്, കേരള ട്രഡീഷണല്‍ ഓര്‍ണമെന്റ്‌സ്, ബോംബെ-കല്‍ക്കട്ട കളക്ഷന്‍സ്, ചെട്ടിനാട്, നഗാസ്, ആന്റിക്, പോള്‍ക്കി ശേഖരങ്ങള്‍ എന്നിവ ലഭ്യമാണ്. കൂടാതെ അന്താരാഷ്ട്ര സെര്‍ട്ടിഫൈഡ് ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്രെഷ്യസ് സ്റ്റോണ്‍, പ്രീമിയം പ്ലാറ്റിനം, 18 കരട്ട്, 14 കരട്ട് ആഭരണങ്ങള്‍ എന്നിവയും ലഭ്യമാണ്.

വിവാഹ പര്‍ച്ചേസുകള്‍ക്കായി പ്രത്യേക വിഭാഗങ്ങളും ഒരുക്കിയിട്ടുണ്ട്. ആധുനികവും പരമ്പരാഗതവുമായ അഭിരുചികള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക് ഹോള്‍സെയില്‍ വിലയില്‍ പ്രത്യേക ലാഭം ലഭ്യമാക്കുന്ന രീതിയിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്.

സ്ഥലം: പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡ് റോഡ്
ഫോണ്‍: 8512 90 90 90

 

Continue Reading

Trending