Connect with us

main stories

രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷം; രാജ്യസഭയിൽ അടിയന്തിര ചർച്ച ആവശ്യപ്പെട്ട് ഹാരിസ് ബീരൻ എം.പി.

മാർച്ച് 12 മുതൽ രാജ്യവ്യാപകമായി അനുഭവപ്പെടുന്ന എൽ.പി.ജി. സിലിണ്ടറുകളുടെ കടുത്ത ക്ഷാമം പരിഗണിച്ചാണ് ഈ നീക്കം.

Published

on

ന്യൂഡൽഹി: രാജ്യത്ത് നിലനിൽക്കുന്ന കടുത്ത പാചകവാതക (LPG) ക്ഷാമത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ് നൽകി. സഭാനടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എം.പി. അഡ്വ.ഹാരിസ് ബീരനാണ് ചട്ടം 267 പ്രകാരം നോട്ടീസ് സമർപ്പിച്ചത്. മാർച്ച് 12 മുതൽ രാജ്യവ്യാപകമായി അനുഭവപ്പെടുന്ന എൽ.പി.ജി. സിലിണ്ടറുകളുടെ കടുത്ത ക്ഷാമം പരിഗണിച്ചാണ് ഈ നീക്കം.

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളെത്തുടർന്ന് ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളാണ് ഇന്ത്യയിലെ പാചകവാതക ലഭ്യതയെ സാരമായി ബാധിച്ചിരിക്കുന്നത്. ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തിലെ ഈ അസ്ഥിരാവസ്ഥ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും അടുക്കളകളെയും നേരിട്ട് ബാധിക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല ഇടപെടലുകൾ നടത്തണമെന്നും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹാരിസ് ബീരൻ എം.പി. തന്റെ നോട്ടീസിൽ ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യത്തിൽ സിലിണ്ടറുകൾ ലഭിക്കാൻ ഗാർഹിക ഉപഭോക്താക്കൾ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിതരണത്തിലും വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഗുരുതരമായ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടതിന്റെ അനിവാര്യത അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

kerala

വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതിയുടെ ഉത്തരവ്.

Published

on

കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതിയുടെ ഉത്തരവ്. വെള്ളാപ്പള്ളിയെ കൂടാതെ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള നിലവിലെ മുഴുവന്‍ ബോര്‍ഡ് അംഗങ്ങളെയും കോടതി അയോഗ്യരാക്കി. പ്രമുഖ സാഹിത്യകാരന്‍ പ്രൊഫ. എം.കെ. സാനു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ടി. ആര്‍. രവിയുടെ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. മൈക്രോഫിനാന്‍സ് തട്ടിപ്പ് ഉള്‍പ്പെടെയുള്ള വിവിധ കേസുകള്‍ പരിഗണിച്ചാണ് ഈ അയോഗ്യത കല്‍പ്പിക്കപ്പെട്ടത്. യോഗത്തിന് പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും കോടതി ഉത്തരവിട്ടു.

നേരത്തെ വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നല്‍കിയതും വലിയ വിവാദമായിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് പുരസ്‌കാരം നല്‍കിയത് പുനഃപരിശോധിക്കണമെന്ന പരാതി രാഷ്ട്രപതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. പത്മ പുരസ്‌കാരത്തെ അധിക്ഷേപിച്ച വ്യക്തിയാണ് വെള്ളാപ്പള്ളിയെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത്.

 

Continue Reading

kerala

‘ന്യൂനപക്ഷ രാഷ്ട്രീയത്തിന് മുസ്‌ലിം ലീഗ് തുല്യതയില്ലാത്ത മാതൃക’; പ്രൗഢമായി മുസ്‌ലിം ലീഗ് സ്ഥാപകദിനസമ്മേളനവും ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും

ന്യൂനപക്ഷ രാഷ്ട്രീയത്തിന് മുസ്‌ലിം ലീഗ് തുല്യതയില്ലാത്ത മാതൃകയാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍.

Published

on

By

ന്യൂനപക്ഷ രാഷ്ട്രീയത്തിന് മുസ്‌ലിം ലീഗ് തുല്യതയില്ലാത്ത മാതൃകയാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍.
മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ലീഗ് ഹൗസില്‍ സംഘടിപ്പിച്ച സ്ഥാപകദിന സമ്മേളനവും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷങ്ങളുടെയും അവശ പിന്നോക്ക ജനവിഭാഗങ്ങളുടെയും സുരക്ഷയാണ് മുസ്‌ലിം ലീഗിന്റെ തത്വമെന്ന് അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംകളെ മുഖ്യധാരയില്‍ ചേര്‍ത്തുനിര്‍ത്തുന്നതിനും അവരുടെ അന്തസ്സും യശസ്സും ഉയര്‍ത്തുന്നതിനുമുള്ള ചരിത്ര ദൗത്യമാണ് മുസ്‌ലിം ലീഗ് ഏറ്റെടുത്തതെന്ന് മുഖ്യാതിഥിയായി സംബന്ധിച്ച എഴുത്തുകാരന്‍ കെ.പി രാമനുണ്ണി പറഞ്ഞു. 1973 മുതല്‍ സംഘടനാ രംഗത്ത് സജീവമായ ഹൈദരലി ശിഹാബ് തങ്ങള്‍ മരണം വരെയും കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ ശക്തമായ സാന്നിധ്യമായിരുന്നു എന്ന് അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ച ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു.

അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ, നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍, സെക്രട്ടേറിയറ്റ് അംഗം പി.കെ.കെ ബാവ പ്രസംഗിച്ചു. എം.എ റസാഖ് മാസ്റ്റര്‍ നന്ദി പറഞ്ഞു. എം.സി മായിന്‍ ഹാജി, സി.എ.എം.എ കരീം, ഉമ്മര്‍ പാണ്ടികശാല, സി.എച്ച് റഷീദ്, കെ.എം ഷാജി, സി. മമ്മൂട്ടി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, പി.എം സാദിഖലി, പാറക്കല്‍ അബ്ദുല്ല, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, യു.സി രാമന്‍, അഡ്വ. മുഹമ്മദ് ഷാ, അഡ്വ. കെ.എന്‍.എ ഖാദര്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി. അബ്ദുല്‍ഹമീദ് എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ജയന്തി രാജന്‍, ടി.ടി ഇസ്മയില്‍, കല്ലട്ര മായിന്‍ ഹാജി, എ. അബ്ദുറഹ്‌മാന്‍, കെ.ടി സഅ്ദുള്ള, പി.എം അമീറലി, സുഹ്‌റ മമ്പാട്, അഡ്വ. പി. കുല്‍സു, നൂര്‍ബിന റഷീദ്, അഡ്വ. എം റഹ്‌മത്തുള്ള, ഹനീഫ മൂന്നിയൂര്‍, എന്‍.സി അബൂബക്കര്‍, വി.എം ഉമര്‍ മാസ്റ്റര്‍, പി.എം.എ സമീര്‍ സംബന്ധിച്ചു.

Continue Reading

main stories

റമദാന്‍; ഇരുഹറമുകളിലെത്തിയത് 9.6 കോടി വിശ്വാസികള്‍

അതോറിറ്റിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെയും തീര്‍ഥാടകര്‍ക്ക് നല്‍കുന്ന മികച്ച സേവനങ്ങളുടെയും ഫലമായാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Published

on

By

ജിദ്ദ: റമദാനിലെ ആദ്യ 20 ദിവസങ്ങളില്‍ ഇരുഹറമുകളിലെത്തിയത് 9.6 കോടി സന്ദര്‍ശകരെന്ന് ഇരുഹറം കാര്യാലയം. 5.7 കോടി വിശ്വാസികളാണ് മസ്ജിദുല്‍ ഹറം സന്ദര്‍ശിച്ചത്. കൂടാതെ 1.5 കോടി തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചു. 2.1 കോടി വിശ്വാസികളാണ് മസ്ജിദുന്നബവിയിലെത്തിയത്. ഇതില്‍ 5,79,100 പേര്‍ റൗദ ശരീഫ് സന്ദര്‍ശിക്കുകയും ചെയ്തു. അതോറിറ്റിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെയും തീര്‍ഥാടകര്‍ക്ക് നല്‍കുന്ന മികച്ച സേവനങ്ങളുടെയും ഫലമായാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

Continue Reading

Trending