News
വിമാനയാത്രക്ക് അധിക ചെലവ്: ഇന്ധന സർചാർജുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും
വ്യാഴാഴ്ച പുലർച്ചെ ഒന്നു മുതൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര സർവീസുകളുടെ ടിക്കറ്റുകൾക്ക് 399 രൂപ അധികമായി ഈടാക്കും
ന്യൂഡൽഹി: ഊർജപ്രതിസന്ധിയും ഏവിയേഷൻ ഇന്ധനവിലയിലെ കുത്തനെ വർധനയും പശ്ചാത്തലമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ടിക്കറ്റ് തുകയ്ക്കൊപ്പം ഇന്ധന സർചാർജ് ഈടാക്കാൻ തീരുമാനിച്ചു. മാർച്ച് 12 മുതൽ ബുക്ക് ചെയ്യുന്ന വിമാനടിക്കറ്റുകൾക്ക് ഇത് ബാധകമാകും. ഇതോടെ വിമാനയാത്ര ചെലവ് ഉയരുമെന്നാണ് വിലയിരുത്തൽ.
വ്യാഴാഴ്ച പുലർച്ചെ ഒന്നു മുതൽ ബുക്ക് ചെയ്യുന്ന ആഭ്യന്തര സർവീസുകളുടെ ടിക്കറ്റുകൾക്ക് 399 രൂപ അധികമായി ഈടാക്കും. മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക് രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കും ഇതേ നിരക്കാണ് ബാധകം.
പശ്ചിമേഷ്യൻ, ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾക്ക് 10 ഡോളർ അധികമായി സർചാർജ് ഈടാക്കും. യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിൽ മാർച്ച് 18 മുതൽ സർചാർജ് ബാധകമാകും. ഹോങ്കോങ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളിലെ സർചാർജിനെ കുറിച്ചുള്ള തീരുമാനം പിന്നീട് അറിയിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
ഏവിയേഷൻ ഇന്ധനത്തിന്റെ വില കുത്തനെ ഉയർന്നതിനെ തുടർന്ന് ഈ നടപടി സ്വീകരിക്കേണ്ടിവന്നതാണെന്ന് എയർ ഇന്ത്യ അറിയിച്ചു. തങ്ങളുടെ നിയന്ത്രണത്തിനപ്പുറത്തുള്ള സാഹചര്യങ്ങളാണ് ഇതിന് കാരണമെന്നും കമ്പനി വ്യക്തമാക്കി. സർചാർജ് ഈടാക്കാതിരുന്നാൽ ചില സർവീസുകൾ റദ്ദാക്കേണ്ടി വരാനിടയുണ്ടെന്നും എയർ ഇന്ത്യ വിശദീകരിച്ചു.
വിമാനക്കമ്പനികളുടെ മൊത്തം പ്രവർത്തനച്ചെലവിന്റെ ഏകദേശം 40 ശതമാനവും ഏവിയേഷൻ ഇന്ധനത്തിനാണെന്ന് കമ്പനി ചൂണ്ടിക്കാട്ടി. മാർച്ച് തുടക്കം മുതൽ ഇന്ധനവിലയിൽ ഉണ്ടായ വർധന വലിയ സാമ്പത്തിക സമ്മർദ്ദമാണ് സൃഷ്ടിച്ചതെന്നും അധികൃതർ പറഞ്ഞു.
ഇതിനിടെ എയർ ഇന്ത്യയുടെ തീരുമാനത്തെ തുടർന്ന് മറ്റ് വിമാനക്കമ്പനികളും ഉടൻ തന്നെ ഇന്ധന സർചാർജ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. നിലവിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് സർചാർജ് ബാധകമാകില്ല. എന്നാൽ ടിക്കറ്റുകളുടെ തീയതി മാറ്റുകയോ റീഷെഡ്യൂൾ ചെയ്യുകയോ ചെയ്താൽ അധിക ചാർജ് ഈടാക്കുമെന്ന് കമ്പനി അറിയിച്ചു.
ഇതിനുമുമ്പ് എയർ ഇന്ത്യ ചില റൂട്ടുകളിൽ സർചാർജ് ഈടാക്കുന്നുണ്ടായിരുന്നുവെങ്കിലും എയർ ഇന്ത്യ എക്സ്പ്രസ് ഇത്തരം ചാർജ് ഏർപ്പെടുത്തിയിരുന്നില്ല. ഇപ്പോഴത്തെ തീരുമാനം ഇരുകമ്പനികളിലും ഒരുപോലെ ബാധകമാകും.
News
പശ്ചിമേഷ്യൻ സംഘർഷം: പാചകവാതക ക്ഷാമം രൂക്ഷം,കൊച്ചിയിൽ നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി
വ്യാവസായിക സിലിണ്ടറുകളുടെ വിതരണത്തിൽ 30 ശതമാനം വരെ കുറവ് വരാനിടയുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.
എറണാകുളം: പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമാകുന്നു. വ്യാവസായിക സിലിണ്ടറുകളുടെ വിതരണത്തിൽ 30 ശതമാനം വരെ കുറവ് വരാനിടയുണ്ടെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഗാർഹിക സിലിണ്ടറുകളുടെ ലഭ്യതയ്ക്ക് ബാധകമാകില്ലെന്നും വിതരണം ഉറപ്പാക്കാൻ രൂപീകരിച്ച മൂന്നംഗ സമിതി ഇന്ന് വ്യവസായികളുമായി ചർച്ച നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ കൊച്ചി നഗരത്തിൽ ഇന്നലെ നിരവധി ഹോട്ടലുകൾ അടച്ചുപൂട്ടി. നിലവിലെ സാഹചര്യം തുടർന്നാൽ ഹോട്ടൽ മേഖല പൂർണമായും സ്തംഭിക്കാനിടയുണ്ടെന്ന് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് അസീസ് വ്യക്തമാക്കി.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പ്രത്യാഘാതം രാജ്യത്തെ സാധാരണ ജനങ്ങളെയും ബാധിച്ചുതുടങ്ങിയതായി ഹോട്ടൽ ഉടമകൾ പറയുന്നു. വാണിജ്യ സിലിണ്ടറുകൾ ലഭ്യമാകാത്തതാണ് പ്രധാന പ്രശ്നമെന്നാണ് അവരുടെ ആരോപണം. സർക്കാർ ഇടപെടൽ ശക്തമാകാത്ത പക്ഷം മേഖലയിൽ പ്രവർത്തനം തുടരുന്നത് ദുഷ്കരമാകുമെന്നാണ് വിലയിരുത്തൽ.
ഇതിനിടെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നീ കമ്പനികൾ ഗാർഹിക സിലിണ്ടറുകളുടെ ബുക്കിങ്ങിലും ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ മുംബൈ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിലും ഹോട്ടലുകൾ അടച്ചുപൂട്ടൽ ഭീഷണി ഉയർന്നിട്ടുണ്ട്. എൽപിജി സിലിണ്ടറിനെ അവശ്യവസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി കേന്ദ്രം ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും നിലവിൽ പ്രതിസന്ധി അത്ര രൂക്ഷമല്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
kerala
ലണ്ടനിൽ വിസ്മയം തീർത്തു ബ്രിട്ടൻ കെഎംസിസി ഇഫ്താർ സംഗമം
ലണ്ടൻ:- ബ്രിട്ടൻ കെ. എം. സി. സി യുടെ ആഭിമുഖ്യത്തിൽ ലണ്ടൻ മാനോർ പാർക്കിലെ റീജൻസി ഹാളിൽ സംഘടിപ്പിച്ച ഇഫ്താർ മീറ്റ് ജനസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. യൂറൊപ്പിൽ നടക്കുന്ന, മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ ഇഫ്താർ പരിപാടിയായ ബ്രിട്ടൻ കെഎംസിസി ഇഫ്താർ മീറ്റിൽ ഏതാണ്ട് ആയിരത്തി ഇരുന്നോറോളം ആളുകൾ പങ്കെടുത്തു.
സമൂഹത്തിന്റെ വ്യത്യസ്ഥമേഖലകളിൽ പ്രവർത്തിക്കുന്നവരടക്കം നൂറു കണക്കിനു ആളുകൾ പങ്കെടുത്ത ഇഫ്താർ മീറ്റിനു ബ്രിട്ടൻ കെ.എം. സി. സി നേതാക്കൾ നേതൃത്വം നൽകി. പ്രസിഡണ്ട് അസ്സൈനാർ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ നടന്ന സംഗമത്തിൽ സെക്രട്ടറി സഫീർ പേരാമ്പ്ര സ്വാഗതവും ട്രഷറർ നൗഫൽ കണ്ണൂർ നന്ദിയും പറഞ്ഞു. പരിപാടിയുടെ സുഖമമായ നടത്തിപ്പിനു സജീവമായി രംഗത്തുണ്ടായിരുന്ന വളണ്ടിയർ ടീം അംഗങ്ങൾക്ക് ജൗഹർ സമാൻ, മുഹമ്മദ് തിരുവള്ളൂർ, ശുഹൈബ് അത്തോളി, മുഹസിൽ പട്ടാമ്പി, സാദിഖ് എന്നിവർ നേതൃത്വം നൽകി. അബ്ദുസ്സലാം പൂഴിത്തല, അശ്രഫ് കീഴൽ, നുജൂം ഇരീലോട്ട്, കരീം മാസ്റ്റർ മേമുണ്ട, മുദസ്സിർ, മഹബൂബ്, റജീസ്, സാജിദ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
india
ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ ഇംറാൻ പ്രതാപ്ഗഢിയുടെ ഇഫ്താർ സംഗമം
ന്യൂഡൽഹി: രാജ്യസഭാ അംഗവും എ.ഐ.സി.സി. ന്യൂനപക്ഷ വിഭാഗം ചെയർമാനുമായ ശ്രീ ഇംറാൻ പ്രതാപ്ഗഢി ഇന്ന് ന്യൂഡൽഹിയിലെ തന്റെ വസതിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖ ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് സംഗമം ശ്രദ്ധേയമായി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് പോളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി ചെയർമാൻ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, സമാജ്വാദി പാർട്ടി ദേശീയ പ്രസിഡന്റ് അഖിലേഷ് യാദവ്, മുൻ കേന്ദ്ര ധനമന്ത്രി പി. ചിദംബരം, കോൺഗ്രസ് നേതാക്കളായ സച്ചിൻ പൈലറ്റ്, സൽമാൻ ഖുർഷീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മോയ്ത്ര, എ.ഐ.സി.സി. നേതാക്കളായ നസീര്‍ അഹമ്മദ്, ഗോഹില്‍, നദീം മുഹമ്മദ്, ഇക്ര ഹസ്സന് ചൗദരി എന്നിവരും ഇഫ്താര്‍ സംഗമത്തില്‍ സാന്നിധ്യം വഹിച്ചു.
കേരളത്തില്‍ നിന്നുള്ള രാജ്യസഭാ അംഗങ്ങളായ പി.വി. അബ്ദുല്‍ വഹാബ് എം.പി., അഡ്വ. ഹാരിസ് ബീരാന് എം.പി. എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പവിത്രമായ റമദാന് മാസത്തിന്റെ ആത്മീയത പങ്കിടുന്നതിനും സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുന്നതിനുമായാണ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചത്. ചടങ്ങില്‍ പങ്കെടുത്ത നേതാക്കള്‍ പരസ്പരം റമദാന് ആശംസകള്‍ കൈമാറുകയും രാജ്യത്ത് സമാധാനവും സൗഹൃദവും നിലനില്‍ക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
-
News3 days agoബഹ്റൈനിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു: മൂന്നുപേർക്ക് പരിക്ക്
-
kerala3 days agoപാലക്കാട്ടെ ബിജെപിയിൽ തമ്മിലടി തുടരുന്നു; ശോഭാ സുരേന്ദ്രന്റെ പ്രചരണ പരിപാടിക്ക് പ്രശാന്ത് ശിവൻ എത്തില്ല, സീറ്റ് കിട്ടാത്തതിൽ പിണക്കം
-
india3 days agoബിഹാറിൽ നോമ്പുകാരിയായ യുവതിയെ ആൾക്കൂട്ടം മർദിച്ചു കൊന്നു
-
News3 days agoഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം; വ്യോമപാത അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗിക്കണം
-
News3 days ago‘പുറത്ത് അറിയുന്നതല്ല ഇസ്റാഈലിലെ അവസ്ഥ’; ബങ്കറുകളിൽ പോലും ആളുകൾ മരിക്കുന്നു: ഇന്ത്യൻ മാധ്യമപ്രവർത്തകന്റെ വെളിപ്പെടുത്തൽ
-
News3 days agoഒരു രൂപയ്ക്ക് ഷൂ ഓഫർ; മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ: കട ഉടമകൾക്കെതിരെ കേസ്
-
main stories3 days agoന്യൂയോർക്ക് മേയറുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തു എറിഞ്ഞു; ആറുപേർ അറസ്റ്റിൽ
-
india3 days ago‘ഇന്ത്യ വിദേശ ഉപദേശങ്ങൾ സ്വീകരിക്കാറില്ല’: ട്രംപിനോട് കമലഹാസൻ

