Connect with us

News

ബഹ്‌റൈനിൽ യൂണിവേഴ്സിറ്റി കെട്ടിടത്തിൽ അവശിഷ്ടങ്ങൾ പതിച്ചു: മൂന്നുപേർക്ക് പരിക്ക്

മൂന്ന് പേർക്ക് പരിക്കേറ്റതായും നാശനഷ്ടങ്ങൾ സംഭവിച്ചതായും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Published

on

മനാമ : ബഹ്‌റൈനിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള മുഹറഖ് പ്രദേശത്തുള്ള യൂണിവേഴ്‌സിറ്റി കെട്ടിടത്തിന് മിസൈൽ അവശിഷ്ടങ്ങൾ വീണതിന്റെ ഫലമായി മൂന്ന് പേർക്ക് പരിക്കേറ്റതായും നാശനഷ്ടങ്ങൾ സംഭവിച്ചതായും ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

സിവിലിയൻ സൗകര്യങ്ങളെയും സ്വകാര്യ സ്വത്തുക്കളെയും ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നത് അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്നും ഈ ക്രമരഹിതമായ ക്രിമിനൽ ആക്രമണങ്ങൾ പ്രാദേശിക സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയാണെന്നും ബഹ്‌റൈൻ പ്രതിരോധ സേനയുടെ ജനറൽ കമാൻഡ് വ്യക്തമാക്കി.

main stories

ന്യൂയോർക്ക് മേയറുടെ വസതിക്ക് മുന്നിൽ സ്ഫോടകവസ്തു എറിഞ്ഞു; ആറുപേർ അറസ്റ്റിൽ

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായും കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Published

on

By

ന്യൂയോർക്ക്: ന്യൂയോർക്ക് നഗര മേയർ സൊഹ്റാൻ മംദാനിക്കെതിരെ വധശ്രമം നടന്നതായി റിപ്പോർട്ട്. മേയറുടെ ഔദ്യോഗിക വസതിയായ ഗ്രേസി മാൻഷൻ മുന്നിൽ നടന്ന മുസ്ലിം വിരുദ്ധ പ്രതിഷേധത്തിനിടെ സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് പുക ഉയരുന്ന സ്ഫോടകവസ്തുക്കൾ വസതിയുടെ പുറത്ത് എറിഞ്ഞത്. സംഭവം നടക്കുമ്പോൾ മേയർ സൊഹ്റാൻ മംദാനിയും കുടുംബവും വസതിക്കുള്ളിലുണ്ടായിരുന്നുവെങ്കിലും എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

തീവ്ര വലതുപക്ഷ സ്വാധീനമുള്ള പ്രവർത്തകൻ ജേക്ക് ലാങ്ങ് നയിച്ച മുസ്ലിം വിരുദ്ധ പ്രതിഷേധമാണ് പിന്നീട് സംഘർഷത്തിലേക്ക് മാറിയത്. “ന്യൂയോർക്കിലെ പൊതു ഇടങ്ങളിലെ മുസ്ലിം പ്രാർത്ഥനകൾ അവസാനിപ്പിക്കുക”, “ഇസ്ലാമീകരണം തടയുക” തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് പ്രതിഷേധം നടന്നത്.

ഇതിന് മറുപടിയായി “ന്യൂയോർക്ക് നഗരത്തിൽ നിന്ന് നാസികളെ പുറത്താക്കുക” എന്ന മുദ്രാവാക്യവുമായി ഏകദേശം 125ഓളം പേർ പങ്കെടുത്ത മറ്റൊരു പ്രതിഷേധവും അവിടെ നടന്നു. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷസാഹചര്യത്തിനിടെയാണ് സ്ഫോടകവസ്തു എറിഞ്ഞ സംഭവം ഉണ്ടായത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായും കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Continue Reading

News

ഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം; വ്യോമപാത അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗിക്കണം

കേന്ദ്ര സര്‍ക്കാരും അതത് രാജ്യങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിലവില്‍ ലഭ്യമായ വിമാന സര്‍വീസുകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Published

on

By

ന്യൂഡല്‍ഹി: ഗള്‍ഫ്, പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഹ്രസ്വ സന്ദര്‍ശനത്തിനിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. വ്യോമപാതകള്‍ അടയ്ക്കാത്ത രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തി ഇന്ത്യയിലേക്ക് മടങ്ങാന്‍ ശ്രമിക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

കേന്ദ്ര സര്‍ക്കാരും അതത് രാജ്യങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിലവില്‍ ലഭ്യമായ വിമാന സര്‍വീസുകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സഹായം ആവശ്യമുള്ളവര്‍ ബന്ധപ്പെട്ട രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളിലെ ഹെല്‍പ് ഡെസ്‌കുകളുമായി ബന്ധപ്പെടണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം ഖത്തറില്‍ താമസക്കാരല്ലാത്തതായി അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പൗരന്മാരുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്ത്യന്‍ എംബസി നടപടി തുടങ്ങി. 2026 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 7 വരെ ഖത്തറില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ വിനോദസഞ്ചാരികളായോ ഹ്രസ്വകാല സന്ദര്‍ശകരായോ (ഹയ്യ A1 വിസയുള്ളവര്‍) ഖത്തറില്‍ തുടരുന്ന ഇന്ത്യന്‍ പൗരന്മാര്‍ എംബസിയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനായി ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുകയും ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍. ആക്രമണം അവസാനിപ്പിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസവും ആക്രമണങ്ങള്‍ തുടരുകയായിരുന്നു. അബുദാബിയിലെ യുഎസ് വ്യോമത്താവളത്തില്‍ ഇറാന്‍ ഡ്രോണുകള്‍ പതിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ആക്രമണത്തില്‍ ദുബായില്‍ ഒരാള്‍ മരിച്ചതായും കുവൈത്തിനും നേരെ ആക്രമണം ഉണ്ടായതായും വിവരങ്ങളുണ്ട്.

Continue Reading

News

ഒരു രൂപയ്ക്ക് ഷൂ ഓഫർ; മിഠായിത്തെരുവിൽ എത്തിയത് ഇരുപതിനായിരത്തിലധികം പേർ: കട ഉടമകൾക്കെതിരെ കേസ്

വന്‍ തിരക്കിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതവും തടസ്സപ്പെട്ടു.

Published

on

By

കോഴിക്കോട്: ഒരു രൂപയ്ക്ക് ഷൂ നല്‍കുമെന്ന ഓഫറിനെ തുടര്‍ന്ന് കോഴിക്കോട് മിഠായിത്തെരുവില്‍ വന്‍ തിരക്ക്. ഇരുപതിനായിരത്തിലധികം പേരാണ് ഓഫറിനെ തുടര്‍ന്ന് കടയ്ക്ക് മുന്നിലെത്തിയതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ കട ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കട നടത്തിപ്പുകാരായ എട്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാതെ വലിയ ജനക്കൂട്ടത്തെ വിളിച്ചുവരുത്തിയെന്നാണ് കേസിലെ ആരോപണം. അനുമതി ഇല്ലാതെ കട തുറക്കരുതെന്നും പൊലീസ് നിര്‍ദേശം നല്‍കി.

ഒരു രൂപയ്ക്ക് ഷൂ ലഭിക്കുമെന്ന പരസ്യം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വന്‍ തിരക്ക് ഉണ്ടായത്. മംഗളൂരു, തൃശ്ശൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി ആളുകള്‍ ഓഫര്‍ ലഭിക്കാനായി എത്തിയിരുന്നു. കടയ്ക്ക് മുന്നില്‍ ആളുകള്‍ വലിയ തോതില്‍ തടിച്ചുകൂടിയതോടെ സംഘര്‍ഷസാഹചര്യം ഉണ്ടാകുകയും തുടര്‍ന്ന് പൊലീസ് ലാത്തി വീശി ജനക്കൂട്ടത്തെ നിയന്ത്രിക്കുകയും ചെയ്തു.

‘ട്രെന്‍ഡ് ഫാക്ടറി’ എന്ന കടയാണ് ഓഫര്‍ പ്രഖ്യാപിച്ചത്. ഇന്ന് കട തുറക്കുന്ന സമയത്ത് എത്തുന്നവര്‍ക്ക് ഒരു രൂപയ്ക്ക് ഷൂ നല്‍കാമെന്നായിരുന്നു പ്രഖ്യാപനം. ഇതോടെ പുലര്‍ച്ചെ മൂന്നുമണി മുതല്‍ തന്നെ യുവാക്കളും കുട്ടികളും കടയ്ക്ക് മുന്നില്‍ എത്തി കാത്തുനിന്നതായി നാട്ടുകാര്‍ പറഞ്ഞു.

വന്‍ തിരക്കിനെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതവും തടസ്സപ്പെട്ടു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

 

 

Continue Reading

Trending