Connect with us

kerala

സമഗ്ര വികസനത്തിന്റെ കൊണ്ടോട്ടി മാതൃക

തദ്ദേശ വികസനത്തിന് പുതിയ അധ്യായമായി വികസനപ്രവര്‍ത്തനങ്ങളുടെ ശൃംഖല തന്നെ മണ്ഡലത്തിലുണ്ടാക്കി.

Published

on

കൊണ്ടോട്ടി: നാടിന്റെ പൊതു കാര്യങ്ങളിലും വ്യക്തിപരമായ സുഖ ദുഃഖങ്ങളിലും കൂടെ നിന്ന ടി.വി. ഇബ്രാഹീം എം.എല്‍.എ മണ്ഡലത്തില്‍ വികസനത്തിന്റെ സര്‍വതലശപര്‍ശിയായി നിലകൊണ്ടു എന്നത് മണ്ഡലത്തില്‍ ഏവരും സമ്മതിക്കുന്ന കാര്യമാണ്. കൊണ്ടോട്ടി ഇ.എം.ഇ.എ. ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകനായും വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതലെ പൊതു രംഗത്തും സജീവമായിരുന്നതിനാലും നാടിന്റെ മിടിപ്പ് പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടാണ് അദ്ദേഹം കൊണ്ടോട്ടി മണ്ഡലത്തിന്റെ ജനപ്രതിനിധിയായത്.

മുന്‍ഗാമിയായിരുന്ന കെ.മുഹമ്മദുണ്ണി ഹാജി ജനകീയതയില്‍ കാണിച്ച മാതൃക കൂടുതല്‍ കരുത്തോടെ തുടരാന്‍ ടി.വി. ഇബ്രാഹീമിന് സാധ്യമായി എന്നത് മണ്ഡലത്തിലെ വികസന ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. തദ്ദേശ വികസനത്തിന് പുതിയ അധ്യായമായി വികസനപ്രവര്‍ത്തനങ്ങളുടെ ശൃംഖല തന്നെ മണ്ഡലത്തിലുണ്ടാക്കി. കുടിവെള്ളവും ഗതാഗതവും ആരോഗ്യവും വിദ്യാഭ്യാസവും ഒപ്പത്തിനൊപ്പം നിന്നു. സാമ്പത്തിക തകര്‍ച്ച കാരണം വികസനത്തിന് അനുകൂലമായ സാഹചര്യമല്ല കേരളത്തിലുള്ളത്. പ്രതിപക്ഷ എം.എല്‍.എ എന്ന നിലയിലുള്ള അവഗണന വേറെയും. ഇതെല്ലം മറികടന്നുകൊണ്ടാണ് വലി യ വികസനം മണ്ഡലത്തില്‍ സാധ്യമാക്കിയത്.

ഒരു അധ്യാപകന്‍ എന്ന നിലയില്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പൊതു വിദ്യാലയങ്ങളില്‍ പശ്ചാത്തല സൗകര്യം ഒരുക്കുന്നത്തിന് വിപുല പദ്ധതി നടപ്പിലാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷം മാത്രം പതിനൊന്ന് സ്‌കൂളുകള്‍ക്കായി 17.95 കോടി രൂ പയുടെ കെട്ടിടം നിര്‍മ്മിച്ചു. വാഴക്കാട് ഐ.ടി.ഐക്ക് 6.5 കോടി രൂപയുടെ കെട്ടിടം കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടിയില്‍ വിദ്യാദ്യാസ സമുച്ചയം 5.21 കോടി രൂപയുടെ പ്രവൃത്തി പുരോഗമിക്കുന്നു. പൊതു വിദ്യാഭ്യാസ രംഗത്തെ വിജയശതമാനം മെച്ചപ്പെടുത്തുന്നതിനും കേന്ദ്ര യൂണിവേഴ് സിറ്റികളില്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനും, വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സര പരീക്ഷകളില്‍ പ്രവേശനം നേടുന്നതിനും മണ്ഡലത്തിന്റെതായ പ്രത്യേക പദ്ധതി തന്നെ അക്ഷര ശ്രീ എന്ന പേരില്‍ നടപ്പിലാക്കി. മണ്ഡലത്തിലെ സ്‌കൂളുകളില്‍ ഉന്നതവിജയം നേടുന്ന മുഴുവന്‍ കുട്ടികളെ കൊണ്ടോട്ടി ഗവ.കോളേജ് ഈ കാലയളവില്‍ മികവിന്റെ കേന്ദ്രമായി മാറി. നാകിന്റെ എ ഗ്രേഡ് അക്രഡിറ്റേഷന്‍ കോളേജ് നേടി കഴിഞ്ഞു. ഈ തലമുറ യിലെ കോളേജുകളില്‍ ഈ നേട്ടം കൈവരിച്ച ആദ്യ ഗവ. കോളേജ് കൂടിയാണിത്. രണ്ട് വിഷയങ്ങള്‍ക്ക് പി.എച്ച്. ഡി കേന്ദ്രമായി ഈ കോളേജ് തിരഞ്ഞെടുത്തു. കോളേജിന്റെ വികസനത്തിന് 36 കോടിയുടെ പ്രവൃത്തികള്‍ ഇതിനകം നടന്നു. കോളേജ് ഹോസ്റ്റല്‍ ഉള്‍പ്പെടെ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ മാത്രം നടക്കുന്ന പ്രവൃത്തികള്‍ 13.6 കോടി രൂപയുടെതാണ്. കുടിവെള്ള പദ്ധതി ജില്ലയില്‍ വേഗത്തില്‍ പൂര്‍ത്തിയായി വരുന്ന മണ്ഡലം കൂടിയാണ് കൊണ്ടോട്ടി. എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കിയ ജില്ലയിലെ ആദ്യ ഹര്‍ഘര്‍ ജല്‍ പഞ്ചായത്ത് മണ്ഡലത്തിലെ മുതുവല്ലൂര്‍ പഞ്ചായത്താണ്. മണ്ഡലത്തില്‍ അമ്പതിനായിരം വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാനാണ് പദ്ധതി. ജല ജീവന്‍ മിഷന്‍ പദ്ധതിക്ക് പുറമെ സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും, കിഫ്ബി, അമൃത് പദ്ധതികള്‍ മുഖേനയാണ് ഫണ്ട് വകയിരുത്തിയത്. കൊണ്ടോട്ടി മുനിസിപ്പാലിറ്റിക്ക് മാത്രം കുടിവെള്ളത്തിന് കിഫ്ബിയില്‍ നിന്നും 108 കോടി രൂപ അനുവദിച്ചു. ദേശീയ പാതയില്‍ പൈപ്പിടുന്നതിന് ഉണ്ടായിരുന്ന തടസ്സങ്ങളെല്ലാം പരിഹരിച്ച് പ്രവൃത്തി തുടങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്.

മണ്ഡലത്തിലെ റോഡുകളെല്ലാം മികച്ചതാക്കാനുള്ള തീവ്രശ്രമം കഴിഞ്ഞ അഞ്ച് വര്‍ഷവും തുടര്‍ന്നു. ബി.എം.ബി.സി ചെയ്ത പൊതുമരാമത്ത് റോഡുകളില്‍ ആകെ അറുപത് ശതമാനമാണ് സംസ്ഥാന ശരാശരിയെങ്കില്‍ കൊണ്ടോട്ടി മണ്ഡലത്തില്‍ അത് എഴുപത് ശതമാനത്തിന് മുകളിലാണ്. കേരളത്തിലെ ഏക പൊതുമേഖലാ വിമാനത്താവളമാണ് കരിപ്പൂര്‍ വിമാനത്താവളം. ആകര്‍ഷകമായ കവാടവും, ഫുട് പാത്ത്, കൈവരി എന്നിവ ഉള്‍പ്പെടെ ദീപാലങ്കൃതമായ റോഡും നിര്‍മിക്കുന്നതിന് 19 കോടി രൂപയുടെ അനുമതിയായിട്ടുണ്ട്. വൈകാതെ വിമാനത്താവള റോഡിന്റെ മുഖംമാറും. കൊണ്ടോടി -എടവണ്ണപ്പാറ – അരീക്കോട് റോഡിന് കിഫ്ബി വഴി ലഭിച്ച 122 കോടി രൂപയുടെ പ്രവൃത്തികളില്‍ ഒന്നാം ഘട്ടം പൂര്‍ത്തികരിച്ചു. 280 ഓളം ആളുകള്‍ സൗജന്യമായി സ്ഥലം വിട്ട് നല്‍കിയാണ് 13.6 മീറ്റര്‍ വീതിയില്‍ ഈ റോഡ് സാധ്യമാക്കിയത്. ഇനി എടവണ്ണപ്പാറ ഉള്‍പ്പെടെ 6 അങ്ങാടികളുടെ നവീകരണവും എടവണ്ണപാറ പൂങ്കുടി ചെറിയ പാലങ്ങളുടെ നിര്‍മാണവും ബാക്കിയുണ്ട്. കൊണ്ടോട്ടി പതിനേഴ് മുതല്‍ കുറുപ്പത്ത് ജങ്ഷന്‍ വരെ ദേശീയ പാത നവീകരിക്കുകയാണ്. മഴക്കാലത്തെ വെള്ളക്കെട്ടും, റോഡിലെ കുഴികളും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനാണ് ശ്രമം. ഇതിന് 7.86 കോടി രൂപയുടെ പ്രവൃത്തി ആരംഭിച്ചു.

kerala

യു.എസ് – ഇസ്രായേൽ ആക്രമണം അപലപനീയം: യൂത്ത് ലീഗ്

Published

on

കോഴിക്കോട്: ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഇല്ലന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി വ്യക്തമാക്കിയിട്ടും പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തും വിധം യു എസ്- ഇസ്രായേൽ സഖ്യം നടത്തുന്ന ആക്രമണം അപലപനീയമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം അഭിപ്രായപെട്ടു. സദ്ദാം ഹുസൈനും മുഅമ്മർ ഗദ്ദാഫിയെയും പോലുള്ള ഭരണാധികാരികളെ പ്രതിനായകരാക്കി അവതരിപ്പിച്ചതിനു ശേഷം യുദ്ധം അടിച്ചേല്പിച്ച് ഭരണ അട്ടിമറി നടത്തുകയും ചെയ്തതിന്റെ തനിയാവർത്തനമാണ് ഇപ്പോൾ ഇറാനിലും നടക്കുന്നത്. രാഷ്ട്രീയ സ്വാതന്ത്രവും പ്രാദേശിക സമഗ്രതയും ചോദ്യം ചെയ്തു കൊണ്ട് വെനസ്വേലയിൽ നിക്കോളസ് മഡോറയുടെ ഭരണകൂടത്തെയും ട്രംപിന്റെ നേതൃത്വത്തിൽ അട്ടിമറിച്ചതിന്റെ ഞെട്ടലിൽ നിന്നും ലോകം മോചിതരാകുന്നതിന് മുമ്പാണ് ഇറാനെയും ആക്രമിച്ചത്.

മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ഭേദിക്കുന്ന ഇത്തരം നടപടി ലോകനീതിയുടെ ലംഘനമാണ്. ഗൾഫ് രാജ്യങ്ങളിൽ സിവിലിയൻസ് താമസിക്കുന്ന ഇടങ്ങളിലേക്ക് നടത്തുന്ന അക്രമത്തിൽ നിന്നും ഇറാൻ പിന്തിരിയണം. ഇറാന്റെ പരമോന്നത നേതാവ് ആയതുള്ള അലി ഖമേനി കൊല്ലപ്പെട്ടിട്ടും യു എസ് ഇസ്രായേൽ സഖ്യത്തിന്റെ ചെയ്തികളെ തള്ളിപ്പറയാത്ത മോഡി സർക്കാറിന്റെ നടപടി ലജ്ജാവഹവും നിഗൂഢതകൾ നിറഞ്ഞതുമാണ്. യുദ്ധങ്ങൾ ആയിരം മൈലുകൾക്ക് അപ്പുറമാണെങ്കിലും കേരളീയന്റെ വീടിന്റെ അകത്തളം പോലും ആശങ്ക പടരുന്ന സ്ഥിതിയാണ്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്‌ലിയ പ്രസംഗിച്ചു

സഹീര്‍ ആസിഫ്, കെ.കെ ഷിനാജ്, ഷജീർ ഇഖ്ബാൽ, സി.എച്ച് ഫസല്‍, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, ‍പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, എ.എം സനൗഫല്‍, നൗഷാദ് തെരുവത്ത്, പി.എ സലീം, കെ.പി സുബൈര്‍, പി.എച്ച് സുധീര്‍, പി.എം നിസാമുദ്ദീന്‍, അമീൻ പിട്ടയിൽ, മുഹമ്മദ് ഹനീഫ, എ. ജാഫർ ഖാൻ, ഷാഫി കാട്ടില്‍, ഷിബി കാസിം, പി.സി നസീർ, അഡ്വ :വി. പി നാസർ, ടി.ഡി കബീർ, ഇ.എ.എം അമീന്‍, യൂസുഫ് ഉളുവാര്‍, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്,എ.സിജിത്ത് ഖാൻ, റഫീഖ് കൂടത്തായി,ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, കുരിക്കള്‍ മുനീര്‍, കെ.എം ഖലീൽ, വി. കെ. എം ഷാഫി, കെ.എം ഫവാസ്, റിയാസ് പുൽപറ്റ, എ. എം അലി അസ്ഗർ, ശരീഫ് സാഗര്‍, കെ.എ മുഹമ്മദ്‌ ആസിഫ്, ഷബീർ ഷാജഹാൻ, പി.വി അഹമ്മദ് സാജു, സി.കെ നജാഫ് ചര്‍ച്ചയില്‍ പങ്കെടുത്തു.

Continue Reading

kerala

ഇറാനെ ആക്രമിച്ച് ആ രാജ്യത്തിന്റെ പരമോന്നത നേതാവിനെ വധിച്ചത് യുദ്ധക്കുറ്റം; അപലപിച്ച് മുസ്‌ലിം സംഘടന നേതാക്കള്‍

ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണത്തില്‍നിന്ന് ഇറാന്‍ പിന്തിരിയണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.

Published

on

By

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാനെ ഏകപക്ഷീയമായി ആക്രമിച്ച അമേരിക്കയുടെയും ഇസ്രാഈലിന്റെയും നടപടിയെ അപലപിച്ച് മുസ്‌ലിം സംഘടന നേതാക്കള്‍. ഗള്‍ഫ് രാജ്യങ്ങളെല്ലാം യുദ്ധത്തിന്റെ പ്രത്യാഘാതം അനുഭവിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണത്തില്‍നിന്ന് ഇറാന്‍ പിന്തിരിയണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.

പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പ് വരുത്താന്‍ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ അന്താരാഷ്ട്ര ഏജന്‍സികള്‍ അടിയന്തര ഇടപെടല്‍ നടത്തണം. ഇറാനെ ആക്രമിച്ച് ആ രാജ്യത്തിന്റെ പരമോന്നത നേതാവിനെ വധിച്ചത് യുദ്ധക്കുറ്റമാണ്. പശ്ചിമേഷ്യയില്‍ ഉരുണ്ടുകൂടിയ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ആശങ്കാജനകമാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.

ഒരു കോടിയോളം ഇന്ത്യക്കാര്‍ ഈ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നുണ്ട്. അതില്‍ ഗണ്യമായ വിഭാഗം മലയാളികളാണ്. യുദ്ധം നീണ്ടുനിന്നാല്‍ വലിയ പ്രത്യാഘാതങ്ങളാണുണ്ടാവുക. മേഖലയില്‍ സമാധാനം ഉറപ്പ് വരുത്താന്‍ ഇന്ത്യ നയതന്ത്ര ഇടപെടല്‍ നടത്തണം.- യോഗം അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ പരമ്പരാഗത നയമായ ചേരിചേരാ നയത്തില്‍ മാറ്റം വരുന്നത് ദൗര്‍ഭാഗ്യകരമാണ്. സോഷ്യല്‍ മീഡിയയില്‍ യുദ്ധവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ പക്വത കാണിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. രാജ്യം നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാന്‍ സമുദായ ഐക്യം നിലനിര്‍ത്തി മുന്നോട്ട് പോകണമെന്നും വിശുദ്ധ റമദാനിലെ ദിനരാത്രങ്ങള്‍ പ്രതിസന്ധികളില്‍നിന്ന് മുക്തി നേടാനുള്ള പ്രാര്‍ത്ഥനകള്‍ക്ക് വിനിയോഗിക്കണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ് എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അഹമ്മദ് സലിം എടക്കര, ഡോ. ഹുസൈന്‍ മടവൂര്‍, സി.പി ഉമ്മര്‍ സുല്ലമി, എം. അഹമ്മദ് കുട്ടി മദനി, പി. മുജീബ് റഹ്‌മാന്‍, പി.എന്‍ അബ്ദുല്ലത്തീഫ് മദനി, കെ. സജ്ജാദ്, ശിഹാബ് പൂക്കോട്ടൂര്‍, എ. നജീബ് മൗലവി, നദീര്‍ മൗലവി കൊല്ലം, ഡോ. ഫസല്‍ ഗഫൂര്‍, എഞ്ചി. പി. മുഹമ്മദ് കോയ, നിയാസ് പുളിക്കലകത്ത്, ഡോ. കുഞ്ഞാലി, ഡോ. കെ. മൊയ്തു, നവാസ് പൂനൂര്, ടി.പി ചെറൂപ്പ, എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, കെ.എം ഷാജി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, പി.എം സാദിഖലി, പാറക്കല്‍ അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍, കമാല്‍ വരദൂര്‍, എന്‍.സി അബൂബക്കര്‍ സംബന്ധിച്ചു.

 

Continue Reading

kerala

മുന്‍ സര്‍ക്കാരിനെ കുറ്റം പറയലല്ല പിആര്‍ഡിയുടെ പണി; ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരും: വി.ഡി സതീശന്‍

വാര്‍ത്താരൂപത്തില്‍ നല്‍കിയിരിക്കുന്ന ഇത്തരം പരസ്യങ്ങള്‍ ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.

Published

on

തിരുവനന്തപുരം: സര്‍ക്കാരിന്റെ പിആര്‍ഡി പരസ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. വാര്‍ത്താരൂപത്തില്‍ നല്‍കിയിരിക്കുന്ന ഇത്തരം പരസ്യങ്ങള്‍ ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പരസ്യം സ്വീകരിക്കാത്ത മാധ്യമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ചട്ടലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ ഇതിന് മറുപടി പറയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.

അതേസമയം സര്‍ക്കാരിന്റെ ധൂര്‍ത്തിന് ജനം മറുപടി നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പ്രതികരിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും പറഞ്ഞു.

കേരളത്തിലുടനീളം നടത്തിയ പുതുയുഗ യാത്ര വലിയ അനുഭവം പകര്‍ന്നുനല്‍കിയെന്നും സര്‍ക്കാരിനെതിരായ ശക്തമായ വികാരം കാണാന്‍ സാധിച്ചുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സാധാരണക്കാരുമായി സംവദിക്കാന്‍ യാത്രയിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പിആര്‍ഡി എത്രത്തോളം അധപതിക്കുമെന്നതിന്റെ ഉദാഹരണമാണ് പത്രങ്ങളിലെ പരസ്യം. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെഗറ്റീവായിരുന്ന കാര്യങ്ങള്‍ വരെ സര്‍ക്കാരിന്റെ ചെലവില്‍ എടുത്തുവെച്ചിരിക്കുകയാണ്. ഇതിനെല്ലാം ഉദ്യോഗസ്ഥര്‍ പിന്നീട് മറുപടി പറയേണ്ടിവരും. നാട്ടുകാരുടെ പണം. ഈ സര്‍ക്കാര്‍ ഇനി പണം നല്‍കാനൊന്നും പോകുന്നില്ല. ആ പണം അടുത്ത സര്‍ക്കാരായിരിക്കും നല്‍കേണ്ടിവരിക. എന്തൊരു ഹീനമായ പ്രചാരണമാണിത്. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കും. തരംതാണ പ്രചാരണമാണ് നടന്നത്. പരസ്യം സ്വീകരിക്കാത്ത മാധ്യമങ്ങളെ അഭിനന്ദിക്കുന്നു.’

പോസിറ്റീവായി മുന്നോട്ടുവെയ്ക്കാന്‍ ഒന്നുമില്ലാത്തതിനാലാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

 

 

Continue Reading

Trending