kerala
യു.എസ് – ഇസ്രായേൽ ആക്രമണം അപലപനീയം: യൂത്ത് ലീഗ്
കോഴിക്കോട്: ഇറാന്റെ പക്കൽ ആണവായുധങ്ങൾ ഇല്ലന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി വ്യക്തമാക്കിയിട്ടും പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്തും വിധം യു എസ്- ഇസ്രായേൽ സഖ്യം നടത്തുന്ന ആക്രമണം അപലപനീയമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം അഭിപ്രായപെട്ടു. സദ്ദാം ഹുസൈനും മുഅമ്മർ ഗദ്ദാഫിയെയും പോലുള്ള ഭരണാധികാരികളെ പ്രതിനായകരാക്കി അവതരിപ്പിച്ചതിനു ശേഷം യുദ്ധം അടിച്ചേല്പിച്ച് ഭരണ അട്ടിമറി നടത്തുകയും ചെയ്തതിന്റെ തനിയാവർത്തനമാണ് ഇപ്പോൾ ഇറാനിലും നടക്കുന്നത്. രാഷ്ട്രീയ സ്വാതന്ത്രവും പ്രാദേശിക സമഗ്രതയും ചോദ്യം ചെയ്തു കൊണ്ട് വെനസ്വേലയിൽ നിക്കോളസ് മഡോറയുടെ ഭരണകൂടത്തെയും ട്രംപിന്റെ നേതൃത്വത്തിൽ അട്ടിമറിച്ചതിന്റെ ഞെട്ടലിൽ നിന്നും ലോകം മോചിതരാകുന്നതിന് മുമ്പാണ് ഇറാനെയും ആക്രമിച്ചത്.
മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ഭേദിക്കുന്ന ഇത്തരം നടപടി ലോകനീതിയുടെ ലംഘനമാണ്. ഗൾഫ് രാജ്യങ്ങളിൽ സിവിലിയൻസ് താമസിക്കുന്ന ഇടങ്ങളിലേക്ക് നടത്തുന്ന അക്രമത്തിൽ നിന്നും ഇറാൻ പിന്തിരിയണം. ഇറാന്റെ പരമോന്നത നേതാവ് ആയതുള്ള അലി ഖമേനി കൊല്ലപ്പെട്ടിട്ടും യു എസ് ഇസ്രായേൽ സഖ്യത്തിന്റെ ചെയ്തികളെ തള്ളിപ്പറയാത്ത മോഡി സർക്കാറിന്റെ നടപടി ലജ്ജാവഹവും നിഗൂഢതകൾ നിറഞ്ഞതുമാണ്. യുദ്ധങ്ങൾ ആയിരം മൈലുകൾക്ക് അപ്പുറമാണെങ്കിലും കേരളീയന്റെ വീടിന്റെ അകത്തളം പോലും ആശങ്ക പടരുന്ന സ്ഥിതിയാണ്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഉണർന്നു പ്രവർത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു
യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി അഡ്വ. കാര്യറ നസീര്‍, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്‌ലിയ പ്രസംഗിച്ചു
സഹീര്‍ ആസിഫ്, കെ.കെ ഷിനാജ്, ഷജീർ ഇഖ്ബാൽ, സി.എച്ച് ഫസല്‍, മിസ്ഹബ് കീഴരിയൂര്‍, ടി. മൊയ്തീന്‍ കോയ, ശരീഫ് കൂറ്റുര്‍, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത്, എ.എം സനൗഫല്‍, നൗഷാദ് തെരുവത്ത്, പി.എ സലീം, കെ.പി സുബൈര്‍, പി.എച്ച് സുധീര്‍, പി.എം നിസാമുദ്ദീന്‍, അമീൻ പിട്ടയിൽ, മുഹമ്മദ് ഹനീഫ, എ. ജാഫർ ഖാൻ, ഷാഫി കാട്ടില്‍, ഷിബി കാസിം, പി.സി നസീർ, അഡ്വ :വി. പി നാസർ, ടി.ഡി കബീർ, ഇ.എ.എം അമീന്‍, യൂസുഫ് ഉളുവാര്‍, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്,എ.സിജിത്ത് ഖാൻ, റഫീഖ് കൂടത്തായി,ബാവ വിസപ്പടി, ഗുലാം ഹസ്സന്‍ ആലംഗീര്‍, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, കുരിക്കള്‍ മുനീര്‍, കെ.എം ഖലീൽ, വി. കെ. എം ഷാഫി, കെ.എം ഫവാസ്, റിയാസ് പുൽപറ്റ, എ. എം അലി അസ്ഗർ, ശരീഫ് സാഗര്‍, കെ.എ മുഹമ്മദ് ആസിഫ്, ഷബീർ ഷാജഹാൻ, പി.വി അഹമ്മദ് സാജു, സി.കെ നജാഫ് ചര്‍ച്ചയില്‍ പങ്കെടുത്തു.
kerala
ഇറാനെ ആക്രമിച്ച് ആ രാജ്യത്തിന്റെ പരമോന്നത നേതാവിനെ വധിച്ചത് യുദ്ധക്കുറ്റം; അപലപിച്ച് മുസ്‌ലിം സംഘടന നേതാക്കള്‍
ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണത്തില്‍നിന്ന് ഇറാന്‍ പിന്തിരിയണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാനെ ഏകപക്ഷീയമായി ആക്രമിച്ച അമേരിക്കയുടെയും ഇസ്രാഈലിന്റെയും നടപടിയെ അപലപിച്ച് മുസ്‌ലിം സംഘടന നേതാക്കള്‍. ഗള്‍ഫ് രാജ്യങ്ങളെല്ലാം യുദ്ധത്തിന്റെ പ്രത്യാഘാതം അനുഭവിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണത്തില്‍നിന്ന് ഇറാന്‍ പിന്തിരിയണമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിളിച്ചുചേര്‍ത്ത സൗഹൃദ ഇഫ്താര്‍ സംഗമത്തില്‍ മുസ്ലിം സംഘടനാ നേതാക്കള്‍ അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പ് വരുത്താന്‍ ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെ അന്താരാഷ്ട്ര ഏജന്‍സികള്‍ അടിയന്തര ഇടപെടല്‍ നടത്തണം. ഇറാനെ ആക്രമിച്ച് ആ രാജ്യത്തിന്റെ പരമോന്നത നേതാവിനെ വധിച്ചത് യുദ്ധക്കുറ്റമാണ്. പശ്ചിമേഷ്യയില്‍ ഉരുണ്ടുകൂടിയ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ആശങ്കാജനകമാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കി.
ഒരു കോടിയോളം ഇന്ത്യക്കാര്‍ ഈ രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നുണ്ട്. അതില്‍ ഗണ്യമായ വിഭാഗം മലയാളികളാണ്. യുദ്ധം നീണ്ടുനിന്നാല്‍ വലിയ പ്രത്യാഘാതങ്ങളാണുണ്ടാവുക. മേഖലയില്‍ സമാധാനം ഉറപ്പ് വരുത്താന്‍ ഇന്ത്യ നയതന്ത്ര ഇടപെടല്‍ നടത്തണം.- യോഗം അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ പരമ്പരാഗത നയമായ ചേരിചേരാ നയത്തില്‍ മാറ്റം വരുന്നത് ദൗര്‍ഭാഗ്യകരമാണ്. സോഷ്യല്‍ മീഡിയയില്‍ യുദ്ധവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ പക്വത കാണിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. രാജ്യം നേരിടുന്ന വെല്ലുവിളികളെ തരണം ചെയ്യാന്‍ സമുദായ ഐക്യം നിലനിര്‍ത്തി മുന്നോട്ട് പോകണമെന്നും വിശുദ്ധ റമദാനിലെ ദിനരാത്രങ്ങള്‍ പ്രതിസന്ധികളില്‍നിന്ന് മുക്തി നേടാനുള്ള പ്രാര്‍ത്ഥനകള്‍ക്ക് വിനിയോഗിക്കണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, കെ.പി.എ മജീദ് എം.എല്‍.എ, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അഹമ്മദ് സലിം എടക്കര, ഡോ. ഹുസൈന്‍ മടവൂര്‍, സി.പി ഉമ്മര്‍ സുല്ലമി, എം. അഹമ്മദ് കുട്ടി മദനി, പി. മുജീബ് റഹ്‌മാന്‍, പി.എന്‍ അബ്ദുല്ലത്തീഫ് മദനി, കെ. സജ്ജാദ്, ശിഹാബ് പൂക്കോട്ടൂര്‍, എ. നജീബ് മൗലവി, നദീര്‍ മൗലവി കൊല്ലം, ഡോ. ഫസല്‍ ഗഫൂര്‍, എഞ്ചി. പി. മുഹമ്മദ് കോയ, നിയാസ് പുളിക്കലകത്ത്, ഡോ. കുഞ്ഞാലി, ഡോ. കെ. മൊയ്തു, നവാസ് പൂനൂര്, ടി.പി ചെറൂപ്പ, എം.സി മായിന്‍ ഹാജി, ഉമ്മര്‍ പാണ്ടികശാല, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, കെ.എം ഷാജി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, പി.എം സാദിഖലി, പാറക്കല്‍ അബ്ദുല്ല, സി.പി ചെറിയ മുഹമ്മദ്, ഷാഫി ചാലിയം, എം.എ റസാഖ് മാസ്റ്റര്‍, ടി.ടി ഇസ്മായില്‍, കമാല്‍ വരദൂര്‍, എന്‍.സി അബൂബക്കര്‍ സംബന്ധിച്ചു.
kerala
മുന്‍ സര്‍ക്കാരിനെ കുറ്റം പറയലല്ല പിആര്‍ഡിയുടെ പണി; ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടി വരും: വി.ഡി സതീശന്‍
വാര്‍ത്താരൂപത്തില്‍ നല്‍കിയിരിക്കുന്ന ഇത്തരം പരസ്യങ്ങള്‍ ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു.
തിരുവനന്തപുരം: സര്‍ക്കാരിന്റെ പിആര്‍ഡി പരസ്യങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. വാര്‍ത്താരൂപത്തില്‍ നല്‍കിയിരിക്കുന്ന ഇത്തരം പരസ്യങ്ങള്‍ ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. പരസ്യം സ്വീകരിക്കാത്ത മാധ്യമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ചട്ടലംഘനത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ ഇതിന് മറുപടി പറയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നല്‍കി.
അതേസമയം സര്‍ക്കാരിന്റെ ധൂര്‍ത്തിന് ജനം മറുപടി നല്‍കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി പ്രതികരിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിആര്‍ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണും പറഞ്ഞു.
കേരളത്തിലുടനീളം നടത്തിയ പുതുയുഗ യാത്ര വലിയ അനുഭവം പകര്‍ന്നുനല്‍കിയെന്നും സര്‍ക്കാരിനെതിരായ ശക്തമായ വികാരം കാണാന്‍ സാധിച്ചുവെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സാധാരണക്കാരുമായി സംവദിക്കാന്‍ യാത്രയിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘പിആര്‍ഡി എത്രത്തോളം അധപതിക്കുമെന്നതിന്റെ ഉദാഹരണമാണ് പത്രങ്ങളിലെ പരസ്യം. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെഗറ്റീവായിരുന്ന കാര്യങ്ങള്‍ വരെ സര്‍ക്കാരിന്റെ ചെലവില്‍ എടുത്തുവെച്ചിരിക്കുകയാണ്. ഇതിനെല്ലാം ഉദ്യോഗസ്ഥര്‍ പിന്നീട് മറുപടി പറയേണ്ടിവരും. നാട്ടുകാരുടെ പണം. ഈ സര്‍ക്കാര്‍ ഇനി പണം നല്‍കാനൊന്നും പോകുന്നില്ല. ആ പണം അടുത്ത സര്‍ക്കാരായിരിക്കും നല്‍കേണ്ടിവരിക. എന്തൊരു ഹീനമായ പ്രചാരണമാണിത്. ഇതിനെതിരെ നിയമപരമായ നടപടി സ്വീകരിക്കും. തരംതാണ പ്രചാരണമാണ് നടന്നത്. പരസ്യം സ്വീകരിക്കാത്ത മാധ്യമങ്ങളെ അഭിനന്ദിക്കുന്നു.’
പോസിറ്റീവായി മുന്നോട്ടുവെയ്ക്കാന്‍ ഒന്നുമില്ലാത്തതിനാലാണ് സര്‍ക്കാര്‍ ഇങ്ങനെ ചെയ്യുന്നതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
kerala
മൂതിക്കയത്ത് പുഴയിലേക്ക് ലോറിയിറക്കാൻ ഇരുമ്പ് ഫാക്ടറി മാലിന്യം തള്ളി; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്
. കുടിവെള്ള സ്രോതസ്സായ പുഴയിൽ ഈ മാലിന്യം തള്ളിയത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
കൊപ്പം : തിരുവേഗപ്പുറ മൂതിക്കയം റെഗുലേറ്റർ- കം- ബ്രിഡ്ജ് പദ്ധതി പ്രദേശത്തെ പുഴയിലേക്ക് ലോറിയിറക്കുന്നതിനായി ഫാക്ടറി മാലിന്യം തള്ളിയതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പദ്ധതി പ്രദേശത്തു നിന്ന് മണ്ണും മണലും നീക്കുന്നതിന്റെ ഭാഗമായി ലോറികൾക്ക് സുഗമമായി പുഴയിലേക്കിറങ്ങാനാണ് ഫാക്ടറിയിൽ നിന്നുള്ള ഇരുമ്പ് മാലിന്യം ഉൾപ്പെടെയുള്ളവ തള്ളി റോഡ് പോലെയാക്കി മാറ്റിയതെന്നാണ് ആക്ഷേപം. കുടിവെള്ള സ്രോതസ്സായ പുഴയിൽ ഈ മാലിന്യം തള്ളിയത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
മൂതിക്കയം, പാല കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു വ്യാഴാഴ്ച രാവിലെ നാട്ടുകാർ പ്രതിഷേധിച്ചത്. ഇവിടേക്കെത്തിയ ലോറികൾ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.
തുടർന്ന് കൊളത്തൂർ പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി ചർച്ച നടത്തി. മാലിന്യം പുഴയിൽനിന്ന് ഉടൻ നീക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ചത്. പുഴയിൽ മാലിന്യം തള്ളിയവർക്കെതിരേ കേസെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന് പാലംകൂട്ടായ്മ പ്രവർത്തകരായ നാസർ പുഴക്കൽ, ഷാക്കിർ കീഴ്‌മുറി, ഷരീഫ്, റഷീദ്, അബ്ബാസ് വാതുകാട്ടിൽ തുടങ്ങിയവർ നേതൃത്വംനൽകി. ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി മാലിന്യത്തിന്റെ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു.
തിരുവേഗപ്പുറ പഞ്ചായത്തിനെയും മൂർക്കനാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് തൂതപ്പുഴയ്ക്ക് കുറുകേ നിർമിച്ച മൂതിക്കയം റെഗുലേറ്റർ പദ്ധതി പ്രദേശത്തുനിന്നാണ് മണ്ണുംമണലും നീക്കുന്നത്. ആഴ്ചകൾക്കുമുൻപുതന്നെ ഇതിന്റെ പണി തുടങ്ങിയിരുന്നു. നാട്ടുകാരുടെ ആശങ്ക പരിഹരിക്കാതെയാണ് മണൽനീക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിലാണ് പണി നടക്കുന്നത്.
-
News2 days ago‘ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല’ – വിമര്‍ശിച്ച് സോണിയ ഗാന്ധി
-
News2 days agoഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല -സ്പെയിന്
-
News2 days agoഇറാന്റെ തിരിച്ചടി; ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു
-
kerala2 days agoഎം.എല്‍.എ പറയുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; വികസനത്തിന് പച്ചക്കൊടി കാട്ടി വേങ്ങര മണ്ഡലം
-
News1 day agoസംസ്ഥാനത്ത് നാളെ മുതൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം
-
News1 day agoഅനിശ്ചിതത്വം തുടരുന്നു; ഇന്ന് റദ്ദാക്കിയത് 40 വിമാനങ്ങൾ; പ്രവാസികൾക്ക് കൈത്താങ്ങായി ആശ്വാസപ്പറക്കൽ
-
Health2 days agoകീമോതെറാപ്പി സ്വീകരിക്കുന്ന രോഗികളും റംസാനിലെ നോമ്പും
-
Sports1 day agoടി-20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമിഫൈനല്‍; ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍

