Connect with us

News

ഇറാന്‍ യുദ്ധക്കപ്പലിന് നേരെ അമേരിക്കന്‍ അന്തര്‍വാഹിനി ആക്രമണം; 87 പേര്‍ കൊല്ലപ്പെട്ടു

ആക്രമണ സമയത്ത് കപ്പലില്‍ 180 പേരുണ്ടായിരുന്നതായാണ് വിവരം.

Published

on

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വെച്ച് ഇറാന്റെ യുദ്ധക്കപ്പലായ ഐആര്‍ഐഎസ് ദേനയ്ക്ക് നേരെ അമേരിക്കന്‍ അന്തര്‍വാഹിനി നടത്തിയ ആക്രമണത്തില്‍ 87 പേര്‍ കൊല്ലപ്പെട്ടു. ശ്രീലങ്കന്‍ വിദേശകാര്യ സഹമന്ത്രി അരുണ്‍ ഹേമചന്ദ്രയാണ് ഈ വിവരം സ്ഥിരീകരിച്ചത്. ആക്രമണ സമയത്ത് കപ്പലില്‍ 180 പേരുണ്ടായിരുന്നതായാണ് വിവരം.

ശ്രീലങ്കയുടെ തെക്കന്‍ തുറമുഖമായ ഗാലെയില്‍ നിന്ന് ഏകദേശം 25 മൈല്‍ അകലെ വെച്ചായിരുന്നു ആക്രമണം. ഫെബ്രുവരി 18 മുതല്‍ 25 വരെ ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന ‘മിലാന്‍’ നാവികാഭ്യാസത്തില്‍ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു കപ്പല്‍. കപ്പലിലുണ്ടായിരുന്ന ബാക്കി ഉദ്യോഗസ്ഥരെ കണ്ടെത്താനായി ശ്രീലങ്കന്‍ നാവികസേന തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അതിനിടെ, ഐആര്‍ഐഎസ് ദേനയ്ക്കെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിന്റെ വിഡിയോ പുറത്തുവിട്ട് പെന്റഗണ്‍. ആക്രമണത്തില്‍ ഇറാന്‍ കപ്പലിന്റെ ഒരു ഭാഗം പൂര്‍ണമായും തകരുന്നതും ദൃശ്യത്തിലുണ്ട്.

അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്‍ പടക്കപ്പല്‍ യുഎസ് മുക്കിയതില്‍ ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യയ്ക്ക് സ്വന്തം അയല്‍പക്കത്ത് സ്വാധീനമില്ലേയെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു. ഇന്ത്യയുടെ അയല്‍പ്പക്കവും വാഷിങ്ടണിനും ടെല്‍ അവീവിനും വിട്ടുകൊടുത്തോ എന്നും രാജ്യത്തെ തുറമുഖങ്ങള്‍ ഉപയോഗിക്കാന്‍ യുഎസിന് അനുവാദം നല്‍കിയിട്ടുണ്ടോ എന്നും കോണ്‍ഗ്രസ് ചോദിച്ചു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് നേരെ മിസൈല്‍ ആക്രമണം; ജീവനക്കാരെ രക്ഷപ്പെടുത്തി

ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.

Published

on

ലണ്ടന്‍: ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും ആക്രമണം. മാള്‍ട്ടയുടെ പതാക വഹിച്ച ‘സഫീന്‍ പ്രസ്റ്റീജ്’ എന്ന കണ്ടെയ്നര്‍ കപ്പലിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. അതേസമയം കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു.

ഒമാന്‍ തീരത്തുനിന്ന് ഏകദേശം രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ആക്രമണമുണ്ടായത്. കപ്പലിന്റെ ജലനിരപ്പിന് തൊട്ടുമുകളിലായി അജ്ഞാത വസ്തു വന്നിടിച്ചതിനെത്തുടര്‍ന്ന് എഞ്ചിന്‍ റൂം തീപിടിക്കുകയായിരുന്നു. ഇതോടെ ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിച്ചു.

ഇസ്രാഈലും യുഎസും സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഈ വിലക്ക് ലംഘിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ മേഖലയില്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍, വാണിജ്യ കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ അമേരിക്കന്‍ നാവികസേന നേരിട്ട് രംഗത്തിറങ്ങുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.

 

Continue Reading

film

കാണാന്‍ ആളില്ല, ഷോകള്‍ വെട്ടിക്കുറച്ചു; ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ‘കേരളാ സ്റ്റോറി 2’

2023-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം സൃഷ്ടിച്ച ചലനത്തിന്റെ പത്തിലൊന്ന് പോലും നേടാന്‍ രണ്ടാം ഭാഗത്തിന് സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.

Published

on

മുംബൈ/കൊച്ചി: വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ‘കേരളാ സ്റ്റോറി 2: ഗോസ് ബിയോണ്ട്’ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. 2023-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം സൃഷ്ടിച്ച ചലനത്തിന്റെ പത്തിലൊന്ന് പോലും നേടാന്‍ രണ്ടാം ഭാഗത്തിന് സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.

റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ ഏകദേശം 16.65 കോടി രൂപ മാത്രമാണ് ചിത്രത്തിന് ആഭ്യന്തര വിപണിയില്‍ നേടാനായത്. ആദ്യ ദിനം വെറും 75 ലക്ഷം രൂപ മാത്രമാണ് കളക്ഷന്‍.

കാണാന്‍ ആളുകളില്ലാത്തതിനാല്‍ രാജ്യത്തുടനീളം തിയേറ്ററുകള്‍ ഷോകള്‍ വെട്ടിക്കുറയ്ക്കുകയാണ്. ചൊവ്വാഴ്ച മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 335 ഷോകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.

കേരളത്തെയും മലയാളികളെയും മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് വലിയ പ്രതിഷേധങ്ങളാണ് ചിത്രത്തിനെതിരെ ഉയര്‍ന്നത്. ‘പ്രൊപ്പഗണ്ട’ സിനിമയാണെന്ന വിമര്‍ശനവും പ്രേക്ഷകരുടെ താല്‍പ്പര്യം കുറയാന്‍ കാരണമായി.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേരള ഹൈക്കോടതി റിലീസ് തടഞ്ഞത് സിനിമയുടെ തുടക്കത്തെ ബാധിച്ചിരുന്നു. പിന്നീട് ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയെങ്കിലും കാണാന്‍ ആളില്ലാത്ത അവസ്ഥയാണുള്ളത്.

 

Continue Reading

News

ശ്രീലങ്കന്‍ തീരത്തിനു സമീപം ഇറാനിയന്‍ കപ്പല്‍ യുഎസ് മുങ്ങിക്കപ്പല്‍ ഉപയോഗിച്ച് തകര്‍ത്തതായി റിപ്പോര്‍ട്ട്

101 പേരെ കാണാതായതായും 78 പേര്‍ക്ക് പരിക്കേറ്റതായുമാണ് വിവരം

Published

on

ശ്രീലങ്കന് തീരത്തിനു സമീപം ഇറാനിയന് കപ്പല് യുഎസ് മുങ്ങിക്കപ്പല് ഉപയോഗിച്ച് തകര്ത്തതായി റിപ്പോര്ട്ട്. ഇറാനിയന് നാവിക യുദ്ധക്കപ്പലായ ഐറിസ് ദേന മുങ്ങി 101 പേരെ കാണാതായതായും 78 പേര്ക്ക് പരിക്കേറ്റതായുമാണ് വിവരം.
ഏഴ് പേര്ക്ക് അടിയന്തര ചികിത്സ നല്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര് റിപ്പോര്ട്ട് ചെയ്തു. ഇന്ത്യയിലെ വിശാഖപട്ടണത്ത് നടന്ന 2026-ലെ ‘മിലാന്‘ ബഹുരാഷ്ട്ര നാവിക അഭ്യാസത്തില് പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്നു ഐറിസ് ദേന.
മുങ്ങിക്കൊണ്ടിരുന്ന ഇറാനിയന് കപ്പലിലെ 32 പേരെ സൈന്യം രക്ഷപ്പെടുത്തിയതായി ശ്രീലങ്കന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 180 പേരുള്ള കപ്പല് അപകടത്തില്പ്പെട്ടെന്നും കപ്പലുകളും വ്യോമസേനാ വിമാനങ്ങളും രക്ഷാപ്രവര്ത്തനത്തിനായി അയച്ചതായും ശ്രീലങ്കന് വിദേശകാര്യ മന്ത്രി അറിയിച്ചു. അതേസമയം, കപ്പല് തകര്ന്ന സ്ഥലത്ത് നിന്ന് മൃതദേഹങ്ങള് കണ്ടെത്തിയിട്ടുണ്ടെന്ന് പ്രാദേശിക നാവികസേനാ വക്താവ് ബുദ്ധിക സമ്പത്ത് പറഞ്ഞു.
Continue Reading

Trending