film
കാണാന്‍ ആളില്ല, ഷോകള്‍ വെട്ടിക്കുറച്ചു; ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ‘കേരളാ സ്റ്റോറി 2’
2023-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം സൃഷ്ടിച്ച ചലനത്തിന്റെ പത്തിലൊന്ന് പോലും നേടാന്‍ രണ്ടാം ഭാഗത്തിന് സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.
മുംബൈ/കൊച്ചി: വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ‘കേരളാ സ്റ്റോറി 2: ഗോസ് ബിയോണ്ട്’ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. 2023-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം സൃഷ്ടിച്ച ചലനത്തിന്റെ പത്തിലൊന്ന് പോലും നേടാന്‍ രണ്ടാം ഭാഗത്തിന് സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.
റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ ഏകദേശം 16.65 കോടി രൂപ മാത്രമാണ് ചിത്രത്തിന് ആഭ്യന്തര വിപണിയില്‍ നേടാനായത്. ആദ്യ ദിനം വെറും 75 ലക്ഷം രൂപ മാത്രമാണ് കളക്ഷന്‍.
കാണാന്‍ ആളുകളില്ലാത്തതിനാല്‍ രാജ്യത്തുടനീളം തിയേറ്ററുകള്‍ ഷോകള്‍ വെട്ടിക്കുറയ്ക്കുകയാണ്. ചൊവ്വാഴ്ച മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 335 ഷോകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.
കേരളത്തെയും മലയാളികളെയും മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് വലിയ പ്രതിഷേധങ്ങളാണ് ചിത്രത്തിനെതിരെ ഉയര്‍ന്നത്. ‘പ്രൊപ്പഗണ്ട’ സിനിമയാണെന്ന വിമര്‍ശനവും പ്രേക്ഷകരുടെ താല്‍പ്പര്യം കുറയാന്‍ കാരണമായി.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേരള ഹൈക്കോടതി റിലീസ് തടഞ്ഞത് സിനിമയുടെ തുടക്കത്തെ ബാധിച്ചിരുന്നു. പിന്നീട് ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയെങ്കിലും കാണാന്‍ ആളില്ലാത്ത അവസ്ഥയാണുള്ളത്.
film
‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദികള്‍ ചില യൂട്യൂബര്‍മാര്‍’; കണ്ണീരോടെ നടി രേഖാ രതീഷ്
തന്റെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.
തിരുവനന്തപുരം: തന്നെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ വീഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്ന യൂട്യൂബര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് അഭ്യര്‍ത്ഥിച്ച് പ്രമുഖ സീരിയല്‍ താരം രേഖാ രതീഷ്. മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സര്‍ക്കാരിനെയും അഭിസംബോധന ചെയ്തുകൊണ്ട് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലാണ് താരം ദുരനുഭവം വിവരിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചില യൂട്യൂബ് ചാനലുകള്‍ തനിക്കെതിരെ വ്യാജ വാര്‍ത്തകളും മോശം ക്യാപ്ഷനുകളും നല്‍കി വീഡിയോകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് രേഖ പറഞ്ഞു. ഇത് തന്റെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.
മാനസിക സമ്മര്‍ദ്ദം താങ്ങാനാകുന്നില്ലെന്നും എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദികള്‍ ഈ യൂട്യൂബര്‍മാരായിരിക്കുമെന്ന് നിറകണ്ണുകളോടെ താരം പറയുന്നുണ്ട്. കഴിഞ്ഞ എട്ടു മാസമായി ജോലിയില്ലാതെ ഫ്‌ലാറ്റില്‍ കഴിയുകയാണെന്നും, ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മകന്റെ ഏക ആശ്രയം താനാണെന്നും രേഖ പറയുന്നു.
തനിക്ക് വേണ്ടി മാത്രമല്ല, സമാനമായ സൈബര്‍ ആക്രമണങ്ങള്‍ നേരിടുന്ന തന്റെ സഹപ്രവര്‍ത്തകര്‍ക്കും മറ്റ് സ്ത്രീകള്‍ക്കും വേണ്ടിയാണ് ഈ അപേക്ഷയെന്നും, ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും രേഖ അഭ്യര്‍ത്ഥിച്ചു.
film
ഫലസ്തീന്‍ സിനിമകള്‍ക്ക് വിലക്ക്: കവിത ചൊല്ലി പ്രതിഷേധവുമായി പ്രകാശ് രാജ്
കലയ്ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് പ്രകാശ് രാജ് പറഞ്ഞു.
ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (BIFFes) നാല് ഫലസ്തീന്‍ സിനിമകള്‍ക്ക് കേന്ദ്രം പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും മേളയുടെ അംബാസഡറുമായ പ്രകാശ് രാജ്. കലയ്ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് പ്രകാശ് രാജ് പറഞ്ഞു. പിന്നാലെ ഉദ്ഘാടന വേദിയില്‍ ഫലസ്തീന്‍ കവിത ചൊല്ലിയാണ് അദ്ദേഹം തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
കലാമേളകളെ രാഷ്ട്രീയ താല്പര്യങ്ങള്‍ ബാധിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മനുഷ്യാനുഭവങ്ങള്‍ പങ്കുവെക്കാനാണ് ഇത്തരം മേളകള്‍ സംഘടിപ്പിക്കുന്നതെന്നും പ്രകാശ് പറഞ്ഞു.
നാല് ഫലസ്തീന്‍ ചിത്രങ്ങള്‍ക്ക് കേന്ദ്രം പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
film
ആഗോള ഗ്രോസ്സ് 25 കോടിയും കടന്ന് 2026ലെ ആദ്യ സൂപ്പര്‍ഹിറ്റായി ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’
ബോക്‌സ് ഓഫീസില്‍ വമ്പന്‍ കുതിപ്പ് തുടര്‍ന്ന് ‘ചത്താ പച്ച – റിങ് ഓഫ് റൗഡീസ്’. മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്‌റ്റൈല്‍ ആക്ഷന്‍ കോമഡി ചിത്രമായി എത്തിയ ചിത്രം റിലീസ് ചെയ്ത് 5 ദിവസം പിന്നിടുമ്പോള്‍ നേടിയത് 25 കോടിക്ക് മുകളില്‍ ആഗോള ഗ്രോസ്സ്. ഈ വര്‍ഷത്തെ മലയാളത്തിലെ ഏറ്റവും വലിയ വിജയം ആയാണ് ചിത്രം മുന്നോട്ട് കുതിക്കുന്നത്. ഗംഭീര പ്രേക്ഷക – നിരൂപക പ്രതികരണം നേടിയ ചിത്രം, കേരളത്തിന് അകത്തും പുറത്തും നിറഞ്ഞ സദസ്സുകളിലാണ് പ്രദര്‍ശിപ്പിക്കുന്നത്. നവാഗതനായ അദ്വൈത് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് ബാനറില്‍ റിതേഷ് എസ് രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ വിതരണം ചെയ്തത് ദുല്‍ഖര്‍ സല്‍മാന്‍ നേതൃത്വം നല്‍കുന്ന വേഫെറര്‍ ഫിലിംസ്.
അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത്, പൂജ മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം വാള്‍ട്ടര്‍ എന്ന കഥാപാത്രമായി അതിഥി താരമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. ഗംഭീര പ്രകടനമാണ് ഇവര്‍ ഓരോരുത്തരും ചിത്രത്തില്‍ കാഴ്ചവെച്ചത്. വളരെ സ്‌റ്റൈലിഷ് ആയാണ് ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത്.
ആദ്യാവസാനം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന തീയേറ്റര്‍ അനുഭവം സമ്മാനിക്കുന്ന ചിത്രത്തിന്, പാന്‍ ഇന്ത്യന്‍ തലത്തിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. യുവ പ്രേക്ഷകര്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഒരേ പോലെ ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഒരു കംപ്ലീറ്റ് എന്റര്‍ടൈന്‍മെന്റ് പാക്കേജ് ആയി, ആക്ഷന്‍, കോമഡി, ത്രില്‍, വൈകാരിക നിമിഷങ്ങള്‍ എന്നിവയെല്ലാം മനോഹരമായി കോര്‍ത്തിണക്കിയ ചിത്രം, ഉയര്‍ന്ന സാങ്കേതിക നിലവാരവും പുലര്‍ത്തുന്നുണ്ട്.
ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്‌റ്റൈല്‍ റെസ്ലിങ് ക്ലബ് പശ്ചാത്തലമാക്കി ആണ് ചിത്രം കഥ പറയുന്നത്. സ്‌റ്റൈലിഷ് ആയും, WWE ആരാധകര്‍ക്ക് ആവേശം പകരുന്ന രീതിയിലും, ത്രസിപ്പിക്കുന്ന പൂര്‍ണതയോടെയാണ് ചിത്രത്തിലെ റസ്ലിങ് രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് എന്നതും ഇതിന്റെ ഹൈലൈറ്റ് ആണ്.
സിദ്ദിഖ്, ലക്ഷ്മി മേനോന്‍, ഖാലിദ് അല്‍ അമേരി, റാഫി, തെസ്‌നി ഖാന്‍, മുത്തുമണി, കാര്‍മെന്‍ എസ് മാത്യു, ദര്‍തഗ്‌നന്‍ സാബു, വൈഷ്ണവ് ബിജു, ശ്യാം പ്രകാശ്, കൃഷ്ണന്‍ നമ്പ്യാര്‍, മിനോണ്‍, സരിന്‍ ശിഹാബ്, വേദിക ശ്രീകുമാര്‍, ഓര്‍ഹാന്‍, ആല്‍വിന്‍ മുകുന്ദ്, അര്‍ച്ചിത് അഭിലാഷ്, തോഷ് & തോജ് ക്രിസ്റ്റി, ആഷ്‌ലി ഐസക് എബ്രഹാം എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ബോളിവുഡ് സംഗീത സംവിധായകരായ ശങ്കര്‍- ഇഹ്‌സാന്‍- ലോയ് ടീം ആദ്യമായി മലയാളത്തില്‍ സംഗീതം പകര്‍ന്ന ചിത്രം കൂടിയാണിത്.
ആഗോള വിതരണ കമ്പനിയായ ദി പ്ലോട്ട് പിക്‌ചേഴ്‌സുമായി സഹകരിച്ചാണ് ചിത്രത്തിന്റെ ടീം വമ്പന്‍ ആഗോള റിലീസ് ഒരുക്കിയത്. പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രത്തിന്റെ നോര്‍ത്ത് ഇന്ത്യന്‍ വിതരണാവകാശം സ്വന്തമാക്കിയത് ബോളിവുഡിലെ വമ്പന്‍ ടീമായ ധര്‍മ്മ പ്രൊഡക്ഷന്‍സ് ആണ്. അവര്‍ ആദ്യമായി വിതരണം ചെയ്യുന്ന മലയാള ചിത്രം കൂടിയാണ് ‘ചത്താ പച്ച’. തെലുങ്ക് സംസ്ഥാനങ്ങളില്‍ മൈത്രി മൂവി മേക്കേഴ്സ് വിതരണം ചെയ്യുന്ന ചിത്രം, തമിഴ്‌നാട്- കര്‍ണാടക സംസ്ഥാനങ്ങളില്‍ എത്തിക്കുന്നത് പിവിആര്‍ ഇനോക്‌സ് പിക്‌ചേഴ്‌സ് ആണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ആണ് ചിത്രം ആഗോള തലത്തില്‍ എത്തിയത്. ചിത്രത്തിന്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത് ടി സീരിസ്.
ഛായാഗ്രഹണം- ആനന്ദ് സി ചന്ദ്രന്‍, അഡീഷണല്‍ ഛായാഗ്രഹണം- ജോമോന്‍ ടി ജോണ്‍, സുദീപ് ഇളമന്‍, എഡിറ്റിംഗ്- പ്രവീണ്‍ പ്രഭാകര്‍, ആക്ഷന്‍- കലൈ കിങ്‌സണ്‍, വസ്ത്രാലങ്കാരം- മെല്‍വി, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, പശ്ചാത്തല സംഗീതം- മുജീബ് മജീദ്, രചന- സനൂപ് തൈക്കൂടം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് – ജോര്‍ജ് എസ്, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, ആര്‍ട്ട്- സുനില്‍ ദാസ്, സൌണ്ട് ഡിസൈന്‍-ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ത്ഥന്‍, സൌണ്ട് മിക്‌സ്-അരവിന്ദ് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രശാന്ത് നാരായണന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍-അരീഷ് അസ്ലം, ജിബിന്‍ ജോണ്‍, സ്റ്റില്‍ ഫോട്ടോഗ്രാഫി-അര്‍ജുന്‍ കല്ലിങ്കല്‍, കളറിസ്റ്റ്-ശ്രീക് വാരിയര്‍, പബ്ലിസിറ്റി ഡിസൈന്‍-യെല്ലോ ടൂത്ത്‌സ്, വിഷ്വല്‍ ഇഫക്റ്റുകള്‍-വിശ്വ എഫ്എക്‌സ്, ഡിഐ-കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, ആനിമേഷനുകള്‍-യുനോയിയന്‍സ്, ബഹുഭാഷാ ഡബ്ബിംഗ് ഡയറക്ടര്‍-ആര്‍പി ബാല (ആര്‍പി സ്റ്റുഡിയോസ്), മര്‍ച്ചന്‍ഡൈസ് പാര്‍ട്ണര്‍-ഫുള്‍ ഫിലിമി, പിആര്‍ഒ – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍
-
News1 day agoഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല -സ്പെയിന്
-
News1 day ago‘ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല’ – വിമര്‍ശിച്ച് സോണിയ ഗാന്ധി
-
News1 day agoഇറാന്റെ തിരിച്ചടി; ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു
-
kerala1 day agoഎം.എല്‍.എ പറയുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; വികസനത്തിന് പച്ചക്കൊടി കാട്ടി വേങ്ങര മണ്ഡലം
-
Health1 day agoകീമോതെറാപ്പി സ്വീകരിക്കുന്ന രോഗികളും റംസാനിലെ നോമ്പും
-
india1 day agoപശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം
-
News23 hours ago‘വളരെ വൈകിപ്പോയി’: ഇറാനുമായി ചര്‍ച്ചക്കുള്ള സമയം കഴിഞ്ഞെന്ന് ട്രംപ്
-
News2 days agoസൗദിയില്‍ പ്രധാന എണ്ണ ശുദ്ധീകരണ കേന്ദ്രത്തിലേക്ക് ഡ്രോണ്‍ ആക്രമണം; പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു

