Connect with us

News

‘വളരെ വൈകിപ്പോയി’: ഇറാനുമായി ചര്‍ച്ചക്കുള്ള സമയം കഴിഞ്ഞെന്ന് ട്രംപ്

ഇറാന്‍ ഭരണകൂടം സമാധാന ചര്‍ച്ചകള്‍ക്കായി താല്‍പ്പര്യം പ്രകടിപ്പിച്ചെന്നും എന്നാല്‍ അതിനുള്ള അവസരം കഴിഞ്ഞുപോയെന്ന് അദ്ദേഹം വ്യക്തമാക്കി.

Published

on

വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് ഇനി സമയമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ ഭരണകൂടം സമാധാന ചര്‍ച്ചകള്‍ക്കായി താല്‍പ്പര്യം പ്രകടിപ്പിച്ചെന്നും എന്നാല്‍ അതിനുള്ള അവസരം കഴിഞ്ഞുപോയെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.

ഇറാന്റെ സൈനിക ശേഷിയും നേതൃത്വവും അമേരിക്കന്‍ സൈന്യം തകര്‍ത്തുവെന്നും ട്രംപ് അവകാശപ്പെട്ടു. ‘അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, വ്യോമസേന, നാവികസേന, നേതൃത്വം എന്നിവയെല്ലാം ഇല്ലാതായി. ഇപ്പോള്‍ അവര്‍ക്ക് ചര്‍ച്ച വേണം. എന്നാല്‍ വളരെ വൈകിപ്പോയി!”, ട്രംപ് കുറിച്ചു.

ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാന്‍ ഇസ്രാഈലിന് എല്ലാ അവകാശവുമുണ്ടെന്നും അമേരിക്ക പിന്തുണ തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്റെ മിസൈല്‍ ശേഷിയും ആണവ പദ്ധതികളും തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക പറഞ്ഞു.

അതേസമയം ഇറാന്റെ ഭരണകൂടത്തിനുമേല്‍ താന്‍ ഏര്‍പ്പെടുത്തിയ ശക്തമായ സമ്മര്‍ദ തന്ത്രങ്ങളെയും ഉപരോധങ്ങളെയും ട്രംപ് ന്യായീകരിച്ചു.

 

 

 

india

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം

മേഖലയിലെ അസ്ഥിരത ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെയും വ്യാപാര ശൃംഖലയെയും നേരിട്ട് ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ വഷളായിക്കൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം. മേഖലയിലെ അസ്ഥിരത ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയെയും വ്യാപാര ശൃംഖലയെയും നേരിട്ട് ബാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ഇന്ത്യയുടെ പ്രധാനപ്പെട്ട വ്യാപാര പാതകളും ഊര്‍ജ്ജ വിതരണ ശൃംഖലകളും ഈ മേഖലയിലൂടെയാണ് കടന്നുപോകുന്നത്. ഇവിടെയുണ്ടാകുന്ന തടസ്സങ്ങള്‍ ഇന്ധനവില വര്‍ധിക്കുന്നതിനും ചരക്ക് നീക്കം നിലയ്ക്കുന്നതിനും കാരണമാകുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

കപ്പലുകള്‍ക്കും വ്യാപാര ഗതാഗതത്തിനും നേരെ നടക്കുന്ന ആക്രമണങ്ങളെയും ഇന്ത്യ ശക്തമായി അപലപിച്ചു. ഇത്തരം പ്രവണതകള്‍ അന്താരാഷ്ട്ര വ്യാപാരത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘര്‍ഷങ്ങളില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണെന്നും എത്രയും വേഗം യുദ്ധം അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

Continue Reading

kerala

മൂതിക്കയത്ത് പുഴയിലേക്ക് ലോറിയിറക്കാൻ ഇരുമ്പ് ഫാക്ടറി മാലിന്യം തള്ളി; പ്രതിഷേധവുമായി നാട്ടുകാർ‌ രംഗത്ത്

. കുടിവെള്ള സ്രോതസ്സായ പുഴയിൽ ഈ മാലിന്യം തള്ളിയത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

Published

on

കൊപ്പം : തിരുവേഗപ്പുറ മൂതിക്കയം റെഗുലേറ്റർ- കം- ബ്രിഡ്ജ് പദ്ധതി പ്രദേശത്തെ പുഴയിലേക്ക് ലോറിയിറക്കുന്നതിനായി ഫാക്ടറി മാലിന്യം തള്ളിയതിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. പദ്ധതി പ്രദേശത്തു നിന്ന്‌ മണ്ണും മണലും നീക്കുന്നതിന്റെ ഭാഗമായി ലോറികൾക്ക് സുഗമമായി പുഴയിലേക്കിറങ്ങാനാണ് ഫാക്ടറിയിൽ നിന്നുള്ള ഇരുമ്പ്‌ മാലിന്യം ഉൾപ്പെടെയുള്ളവ തള്ളി റോഡ് പോലെയാക്കി മാറ്റിയതെന്നാണ് ആക്ഷേപം. കുടിവെള്ള സ്രോതസ്സായ പുഴയിൽ ഈ മാലിന്യം തള്ളിയത് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

മൂതിക്കയം, പാല കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു വ്യാഴാഴ്ച രാവിലെ നാട്ടുകാർ പ്രതിഷേധിച്ചത്. ഇവിടേക്കെത്തിയ ലോറികൾ തടയുകയും റോഡ് ഉപരോധിക്കുകയും ചെയ്തു.

തുടർന്ന് കൊളത്തൂർ പോലീസും ജനപ്രതിനിധികളും സ്ഥലത്തെത്തി ചർച്ച നടത്തി. മാലിന്യം പുഴയിൽനിന്ന് ഉടൻ നീക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം അവസാനിപ്പിച്ചത്. പുഴയിൽ മാലിന്യം തള്ളിയവർക്കെതിരേ കേസെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

പ്രതിഷേധത്തിന് പാലംകൂട്ടായ്മ പ്രവർത്തകരായ നാസർ പുഴക്കൽ, ഷാക്കിർ കീഴ്‌മുറി, ഷരീഫ്, റഷീദ്, അബ്ബാസ് വാതുകാട്ടിൽ തുടങ്ങിയവർ നേതൃത്വംനൽകി. ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്തെത്തി മാലിന്യത്തിന്റെ സാംപിൾ പരിശോധനയ്ക്കായി ശേഖരിച്ചു.

തിരുവേഗപ്പുറ പഞ്ചായത്തിനെയും മൂർക്കനാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് തൂതപ്പുഴയ്ക്ക് കുറുകേ നിർമിച്ച മൂതിക്കയം റെഗുലേറ്റർ പദ്ധതി പ്രദേശത്തുനിന്നാണ് മണ്ണുംമണലും നീക്കുന്നത്. ആഴ്ചകൾക്കുമുൻപുതന്നെ ഇതിന്റെ പണി തുടങ്ങിയിരുന്നു. നാട്ടുകാരുടെ ആശങ്ക പരിഹരിക്കാതെയാണ് മണൽനീക്കുന്നതെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡിവലപ്‌മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിലാണ് പണി നടക്കുന്നത്.

Continue Reading

india

ഇറാനെതിരായ ഇസ്രാഈല്‍ ആക്രമണം: മോദി മൗനം വെടിയണം – രാഹുല്‍ ഗാന്ധി

ഒരു രാഷ്ട്രത്തലവന്റെ കൊലപാതകത്തെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Published

on

ന്യൂഡല്‍ഹി: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിയ ഇസ്രാഈല്‍-യുഎസ് സംയുക്ത ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു രാഷ്ട്രത്തലവന്റെ കൊലപാതകത്തെ  പിന്തുണയ്ക്കുന്നുണ്ടോ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ ഈ നിശബ്ദത അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയുടെ സ്ഥാനത്തെയും ധാര്‍മ്മികതയെയും ചോദ്യം ചെയ്യുന്നതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇറാനെതിരായ ഏകപക്ഷീയമായ ആക്രമണങ്ങളെയും പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന നീക്കങ്ങളെയും ഇന്ത്യ ഒരുപോലെ അപലപിക്കണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഗള്‍ഫ് മേഖലയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന അതീവ ഗുരുതരമായ പ്രശ്‌നമാണിത്. അക്രമം അക്രമത്തെയാണ് ജനിപ്പിക്കുന്നത്. ചര്‍ച്ചകളും സംയമനവുമാണ് സമാധാനത്തിലേക്കുള്ള ഏക വഴിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അന്താരാഷ്ട്ര നിയമങ്ങള്‍ സംരക്ഷിക്കാനും നിരപരാധികളുടെ ജീവന്‍ രക്ഷിക്കാനുമായി ഇന്ത്യ ധൈര്യസമേതം സംസാരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഖാംനഈ വധത്തില്‍ ഇന്ത്യ പുലര്‍ത്തുന്ന മൗനം നിഷ്പക്ഷതയല്ലെന്നും അത് ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണെന്നും അവര്‍ വ്യക്തമാക്കി.

 

Continue Reading

Trending