Connect with us

News

‘മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ; നിന്റെ അപ്പൻ കൂടെയുണ്ട്’ — മകനെ പിന്തുണച്ച് ടിനി ടോം

ലഹരിയെ ഭയന്ന് മകന് സിനിമയിൽ ലഭിച്ച അവസരം വേണ്ടെന്നുവെച്ചുവെന്ന ടിനി ടോമിന്റെ രണ്ടുവർഷം മുൻപുള്ള പ്രസംഗവും വീണ്ടും ചർച്ചയാകുകയാണ്.

Published

on

ലഹരിവസ്തുക്കൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസിൽ മകൻ ആദം ഷീം ഉൾപ്പെട്ടതിനു പിന്നാലെ, നടൻ ടിനി ടോം ആദ്യമായി പരസ്യ പ്രതികരണവുമായി രംഗത്തെത്തി. മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ മകന് ലഭിച്ച ഫലകത്തിന്റെയും സർട്ടിഫിക്കറ്റിന്റെയും ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് ടിനി ടോം തന്റെ നിലപാട് വ്യക്തമാക്കിയത്.

“എല്ലാം കാലം തെളിയിക്കും. നിന്റെ അപ്പൻ കൂടെയുണ്ട്” എന്ന വാചകത്തോടെയാണ് ടിനി ടോം കുറിപ്പ് അവസാനിപ്പിച്ചത്. കുറിപ്പിൽ, മകന്റെ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ച അദ്ദേഹം, “നീ എപ്പോഴും എന്റെ ഹീറോയാണ്” എന്നും രേഖപ്പെടുത്തി. ബൈബിൾ വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട്, “മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. ഏത് കുരിശിനും മൂന്നാം നാൾ ഉയർത്തെഴുന്നേൽപ്പുണ്ടാകും” എന്നും ടിനി ടോം കുറിച്ചു.

അതേസമയം, സംഭവത്തെക്കുറിച്ച് വിവരങ്ങൾ അന്വേഷിച്ചെത്തിയ ഒരാളുടെ കമന്റിന് മറുപടിയായി, “അവന്റെ കയ്യിൽ നിന്നല്ല ലഹരിവസ്തുക്കൾ പിടിച്ചത്” എന്ന് ടിനി ടോം വ്യക്തമാക്കി. ഇതിനു പിന്നാലെ, നിരവധി സിനിമാതാരങ്ങളും പ്രേക്ഷകരും ടിനിയുടെ പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തി.

ലഹരിയെ ഭയന്ന് മകന് സിനിമയിൽ ലഭിച്ച അവസരം വേണ്ടെന്നുവെച്ചുവെന്ന ടിനി ടോമിന്റെ രണ്ടുവർഷം മുൻപുള്ള പ്രസംഗവും വീണ്ടും ചർച്ചയാകുകയാണ്. കേരള സർവകലാശാല യുവജനോത്സവത്തിന്റെ ഉദ്ഘാടനവേദിയിലായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. കൂടാതെ, ലഹരിക്കെതിരായ പൊലീസിന്റെ ‘യോദ്ധാവ്’ ബോധവത്കരണ പരിപാടിയുടെ അംബാസഡറായും ടിനി ടോം പ്രവർത്തിച്ചിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

world

‘മേഖലയിലെ സുരക്ഷക്ക് അടിയന്തിര ഇടപെടല്‍ ആവശ്യം’; ഗള്‍ഫ് നേതാക്കളുമായി ചര്‍ച്ച നടത്തി ഒമാന്‍ സുല്‍ത്താന്‍

അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഗള്‍ഫ് നേതാക്കളുമായി ഫോണ്‍സംഭാഷണം നടത്തി.

Published

on

By

മസ്‌കത്ത്: ഇറാന്‍ ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ ‘മേഖലയിലെ സുരക്ഷക്ക് അടിയന്തിര ഇടപെടല്‍ ആവശ്യംമെന്ന് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. സംഘര്‍ഷം ലഘൂകരിക്കുന്നതിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഗള്‍ഫ് നേതാക്കളുമായി ഫോണ്‍സംഭാഷണം നടത്തി.

കുവൈത്ത് അമീര്‍ ശൈഖ് മിഷ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അസ്സബാഹ്, യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായാണ് സുല്‍ത്താന്‍ ചര്‍ച്ച നടത്തിയത്. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ മേഖലയുടെ സ്ഥിരതയെ തകര്‍ക്കുമെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നും സുല്‍ത്താന്‍ പറഞ്ഞു.

 

Continue Reading

News

‘വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്’; ദുബായില്‍ കുടുങ്ങി പി.വി. സിന്ധു

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം ശക്തമാകുന്നതിനാല്‍ അന്താരാഷ്ട്ര വിമാനഗതാഗതത്തില്‍ വന്‍ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്.

Published

on

By

ദുബായ്: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥ രാജ്യാന്തര കായിക താരങ്ങളെയും ബാധിച്ചു. ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി. സിന്ധു ദുബായില്‍ കുടുങ്ങി. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് യുഎഇയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് സിന്ധുവിന് യാത്ര തുടരാനാകാതിരുന്നത്.

ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട യാത്രയ്ക്കിടെയാണ് സിന്ധു ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. തൊട്ടടുത്ത് സ്‌ഫോടനം നടന്നതായി താരം അറിയിച്ചു. ”വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്. ഞങ്ങള്‍ നിന്നിരുന്ന സ്ഥലത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. എന്റെ പരിശീലകന്‍ പുകയും അവശിഷ്ടങ്ങളും നിറഞ്ഞ സാഹചര്യത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്കാണ് മാറിയിരിക്കുന്നത്. സാഹചര്യം ശാന്തമാകുമെന്നാണ് പ്രതീക്ഷ,” എന്ന് സിന്ധു എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.

ഇതിനിടെ ബംഗ്ലദേശ് ക്രിക്കറ്റ് താരം മുഷ്ഫിഖര്‍ റഹീം സൗദി അറേബ്യയിലെ ജിദ്ദയില്‍ കുടുങ്ങി. ഉംറ നിര്‍വഹിച്ചു മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് സൗദി അറേബ്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. ദുബായ് വഴി ബംഗ്ലദേശിലേക്കു പോകാനായിരുന്നു പദ്ധതി. എന്നാല്‍ ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരോടൊപ്പം ജിദ്ദ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണെന്ന് മുഷ്ഫിഖര്‍ പ്രതികരിച്ചു.

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം ശക്തമാകുന്നതിനാല്‍ അന്താരാഷ്ട്ര വിമാനഗതാഗതത്തില്‍ വന്‍ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്.

 

Continue Reading

kerala

വയനാട് ടൗണ്‍ഷിപ്പ്; ആദ്യഘട്ട വീടുകള്‍ സര്‍ക്കാര്‍ കൈമാറി

പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 178 വീടുകളുടെ താക്കോല്‍ദാനവും പട്ടയ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

Published

on

വയനാട്: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിച്ച ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 178 വീടുകളുടെ താക്കോല്‍ദാനവും പട്ടയ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ആകെ 405 വീടുകളാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്നത്. ബാക്കി വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

2024 ജൂലൈ 30നാണ് നാടിനെ ഒന്നാകെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം സംഭവിക്കുന്നത്. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒരു നാട് തന്നെ മണ്ണിനടിയിലായ ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്.

 

Continue Reading

Trending