Connect with us

world

‘മേഖലയിലെ സുരക്ഷക്ക് അടിയന്തിര ഇടപെടല്‍ ആവശ്യം’; ഗള്‍ഫ് നേതാക്കളുമായി ചര്‍ച്ച നടത്തി ഒമാന്‍ സുല്‍ത്താന്‍

അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഗള്‍ഫ് നേതാക്കളുമായി ഫോണ്‍സംഭാഷണം നടത്തി.

Published

on

മസ്‌കത്ത്: ഇറാന്‍ ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ ‘മേഖലയിലെ സുരക്ഷക്ക് അടിയന്തിര ഇടപെടല്‍ ആവശ്യംമെന്ന് ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. സംഘര്‍ഷം ലഘൂകരിക്കുന്നതിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഗള്‍ഫ് നേതാക്കളുമായി ഫോണ്‍സംഭാഷണം നടത്തി.

കുവൈത്ത് അമീര്‍ ശൈഖ് മിഷ്അല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അസ്സബാഹ്, യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായാണ് സുല്‍ത്താന്‍ ചര്‍ച്ച നടത്തിയത്. ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ മേഖലയുടെ സ്ഥിരതയെ തകര്‍ക്കുമെന്നും നയതന്ത്ര ചര്‍ച്ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നും സുല്‍ത്താന്‍ പറഞ്ഞു.

 

News

ഇസ്രാഈലില്‍ നിന്ന് പൗരന്മാരെ ഒഴിപ്പിച്ച് ചൈന, വെടിനിര്‍ത്തലിന് ആഹ്വാനം

സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളും പരസ്പരം സംസാരിക്കണമെന്ന് ചൈന പറഞ്ഞു.

Published

on

ഷാങ്ഹായ്: ഇറാനിലെ യു.എസ്-ഇസ്രാഈല്‍ സംയുക്ത ആക്രമണത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ചൈന. സംഘര്‍ഷം രൂക്ഷമാകുന്നത് ഒഴിവാക്കാന്‍ ഇരു രാജ്യങ്ങളും പരസ്പരം സംസാരിക്കണമെന്ന് ചൈന പറഞ്ഞു.

ഇസ്രാഈല്‍ ആക്രമത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു. ഈ സാഹചര്യത്തില്‍ മേഖലയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഉടന്‍ വെടിനിര്‍ത്തല്‍ വേണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇറാന്റെ പരമാധികാരവും സുരക്ഷയും ബഹുമാനിക്കപ്പെടണമെന്നും സംഘര്‍ഷം രൂക്ഷമാകാതിരിക്കാന്‍ ഇരുരാജ്യങ്ങളും ചര്‍ച്ചകള്‍ നടത്തണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.

ഇസ്രാഈലിലുള്ള ചൈനീസ് പൗരന്മാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ഈജിപ്ത് വഴി എത്രയും വേഗം രാജ്യം വിടാനും ചൈനീസ് എംബസി നിര്‍ദ്ദേശം നല്‍കി.

ഖാംനഈയുടെ മരണത്തെത്തുടര്‍ന്ന് ഇറാന്‍ സര്‍ക്കാര്‍ രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. അതേസമയം ഖാംനഈ കൊല്ലപ്പെട്ടത് അമേരിക്കയുടെ കൂടി വിജയമാണെന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലില്‍’ കുറിച്ചു.

Continue Reading

kerala

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം: നെടുമ്പാശ്ശേരിയില്‍ നിന്നുള്ള 16 വിമാനങ്ങള്‍ കൂടി റദ്ദാക്കി

യുദ്ധസാഹചര്യം കണക്കിലെടുത്ത് വ്യോമപാതകള്‍ അടച്ചതും സുരക്ഷാ ഭീഷണിയുമാണ് സര്‍വീസുകളെ കാര്യമായി ബാധിച്ചത്.

Published

on

മിഡില്‍ ഈസ്റ്റില്‍ ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തേണ്ട 16 വിമാനങ്ങള്‍ കൂടി റദ്ദാക്കി. യുദ്ധസാഹചര്യം കണക്കിലെടുത്ത് വ്യോമപാതകള്‍ അടച്ചതും സുരക്ഷാ ഭീഷണിയുമാണ് സര്‍വീസുകളെ കാര്യമായി ബാധിച്ചത്.

ദുബൈ, സലാല, ദോഹ, അബുദാബി, കുവൈത്ത് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് പ്രധാനമായും റദ്ദാക്കിയത്. അതേസമയം മസ്‌കറ്റ്, ജിദ്ദ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ സര്‍വീസ് തുടരുന്നുണ്ട്.

അതേസമയം മിഡില്‍ ഈസ്റ്റിലേക്കുള്ള തങ്ങളുടെ എല്ലാ സര്‍വീസുകളും എയര്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്ന് കമ്പനി അറിയിച്ചു. കൂടാതെ ഖത്തറിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ കരിപ്പൂരിലും നിര്‍ത്തിവെച്ചിരിക്കുകയാണ്.

Continue Reading

News

ഡ്രോണ്‍ ആക്രമണം പ്രതിരോധിച്ചു; അബുദാബി വിമാനത്താവളത്തില്‍ ഒരു മരണം

ഏഴ് പേര്‍ക്ക് പരിക്ക്

Published

on

അബുദാബി: അബുദാബി  സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രിയുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ പതിച്ചാണ് അപകടത്തിന് കാരണമായത്. ഏഷ്യന്‍ സ്വദേശിയാണ് മരിച്ചതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പരിക്കേറ്റവരെ ഉടനെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് അബുദാബി എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

യുഎഇ പ്രതിരോധ മന്ത്രാലയം നല്‍കുന്ന വിവരമനുസരിച്ച്, വിമാനത്താവളത്തെ ലക്ഷ്യമിട്ടെത്തിയ ഡ്രോണിനെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തിടുകയായിരുന്നു. എന്നാല്‍ തകര്‍ന്ന ഭാഗങ്ങള്‍ വിമാനത്താവള പരിസരത്ത് വീണതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്.

ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കാനും സോഷ്യല്‍ മീഡിയ വഴിയുള്ള അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അതേസമയം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചില വിമാന സര്‍വീസുകള്‍ക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Continue Reading

Trending