News
‘വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്’; ദുബായില്‍ കുടുങ്ങി പി.വി. സിന്ധു
ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം ശക്തമാകുന്നതിനാല്‍ അന്താരാഷ്ട്ര വിമാനഗതാഗതത്തില്‍ വന്‍ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്.
ദുബായ്: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥ രാജ്യാന്തര കായിക താരങ്ങളെയും ബാധിച്ചു. ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി. സിന്ധു ദുബായില്‍ കുടുങ്ങി. ഇറാന്‍ ആക്രമണത്തെ തുടര്‍ന്ന് യുഎഇയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് സിന്ധുവിന് യാത്ര തുടരാനാകാതിരുന്നത്.
ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട യാത്രയ്ക്കിടെയാണ് സിന്ധു ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. തൊട്ടടുത്ത് സ്‌ഫോടനം നടന്നതായി താരം അറിയിച്ചു. ”വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്. ഞങ്ങള്‍ നിന്നിരുന്ന സ്ഥലത്തിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. എന്റെ പരിശീലകന്‍ പുകയും അവശിഷ്ടങ്ങളും നിറഞ്ഞ സാഹചര്യത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്കാണ് മാറിയിരിക്കുന്നത്. സാഹചര്യം ശാന്തമാകുമെന്നാണ് പ്രതീക്ഷ,” എന്ന് സിന്ധു എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
ഇതിനിടെ ബംഗ്ലദേശ് ക്രിക്കറ്റ് താരം മുഷ്ഫിഖര്‍ റഹീം സൗദി അറേബ്യയിലെ ജിദ്ദയില്‍ കുടുങ്ങി. ഉംറ നിര്‍വഹിച്ചു മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് സൗദി അറേബ്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. ദുബായ് വഴി ബംഗ്ലദേശിലേക്കു പോകാനായിരുന്നു പദ്ധതി. എന്നാല്‍ ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരോടൊപ്പം ജിദ്ദ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണെന്ന് മുഷ്ഫിഖര്‍ പ്രതികരിച്ചു.
ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം ശക്തമാകുന്നതിനാല്‍ അന്താരാഷ്ട്ര വിമാനഗതാഗതത്തില്‍ വന്‍ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്.
kerala
വയനാട് ടൗണ്‍ഷിപ്പ്; ആദ്യഘട്ട വീടുകള്‍ സര്‍ക്കാര്‍ കൈമാറി
പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 178 വീടുകളുടെ താക്കോല്‍ദാനവും പട്ടയ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
വയനാട്: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിച്ച ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 178 വീടുകളുടെ താക്കോല്‍ദാനവും പട്ടയ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ആകെ 405 വീടുകളാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്നത്. ബാക്കി വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
2024 ജൂലൈ 30നാണ് നാടിനെ ഒന്നാകെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം സംഭവിക്കുന്നത്. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒരു നാട് തന്നെ മണ്ണിനടിയിലായ ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്.
News
കുട്ടികൾക്ക് ജങ്ക് ഫുഡ് ഒഴിവാക്കൂ; ചെറുപ്രായത്തിൽ തന്നെ പിടിമുറുക്കുന്ന ഗുരുതര രോഗങ്ങൾ
കുട്ടികളിൽ പ്രമേഹ കേസുകളുടെ എണ്ണം വർധിച്ചുവരുന്നത് വലിയ ആശങ്കയായി മാറുകയാണ്.
ജങ്ക് ഫുഡ് ആരോഗ്യത്തിന് നല്ലതല്ലെന്ന് പൊതുവേ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ രുചിയും എളുപ്പവും മുൻനിർത്തി നിരവധി രക്ഷിതാക്കൾ കുട്ടികൾക്ക് സ്കൂളിലേക്ക് ജങ്ക് ഫുഡ് നൽകി വിടുന്ന പ്രവണത തുടരുകയാണ്. കുട്ടികൾ പതിവായി ജങ്ക് ഫുഡ് കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുന്നുവെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
കുട്ടികളിൽ പ്രമേഹ കേസുകളുടെ എണ്ണം വർധിച്ചുവരുന്നത് വലിയ ആശങ്കയായി മാറുകയാണ്. ഉയർന്ന പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങളുടെ സ്ഥിരം ഉപഭോഗവും, കൂടിവരുന്ന പൊണ്ണത്തടി നിരക്കും ചെറുപ്രായത്തിൽ തന്നെ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു.
കുട്ടികളിൽ സാധാരണയായി രണ്ട് തരത്തിലുള്ള പ്രമേഹമാണ് കൂടുതലായി കണ്ടുവരുന്നത്. അതിൽ ഒന്നാണ് ടൈപ്പ് 1 പ്രമേഹം. ഇത് ‘ജുവനൈൽ പ്രമേഹം’ എന്നും അറിയപ്പെടുന്നു. സാധാരണയായി ചെറുകുട്ടികളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. പലപ്പോഴും ഇത് ജനിതക കാരണങ്ങളോടെയോ ചില പകർച്ചവ്യാധികളോടെയോ ബന്ധപ്പെട്ടിരിക്കുന്നതായും വിദഗ്ധർ വ്യക്തമാക്കുന്നു.
കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കായി ജങ്ക് ഫുഡ് ഒഴിവാക്കി പോഷകസമൃദ്ധമായ ഭക്ഷണക്രമം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ മുന്നറിയിപ്പുകൾ വിരൽ ചൂണ്ടുന്നത്.
News
ഇറാൻ-ഇസ്രാഈൽ സംഘർഷം; ബ്രേക്ക് ഇല്ലാതെ സ്വര്‍ണവില
ഇന്നത്തെ വര്‍ധനവോടെ രണ്ട് ദിവസത്തിനിടെ 8,440 രൂപയുടെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോഴിക്കോട്: ആഗോള സംഘര്‍ഷ സാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വന്‍ ഉയര്‍ച്ച. ഇസ്രാഈലും യു.എസ്‌യും ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനെ തുടര്‍ന്നാണ് വില വീണ്ടും കുതിച്ചത്. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് മാറിയതോടെ വിപണിയില്‍ വലിയ ചലനം അനുഭവപ്പെട്ടു.
ഇന്ന് ഗ്രാമിന് 400 രൂപയും പവന് 3,200 രൂപയും വര്‍ധിച്ചു. ഇതോടെ ഗ്രാമിന് 15,865 രൂപയും പവന് 1,26,920 രൂപയുമായി. ഇന്നലെയും വിലയില്‍ കുത്തനെ ഉയര്‍ച്ച രേഖപ്പെടുത്തി. രണ്ട് തവണയായി 5,240 രൂപയാണ് പവന് വര്‍ധിച്ചത്. ഇന്നത്തെ വര്‍ധനവോടെ രണ്ട് ദിവസത്തിനിടെ 8,440 രൂപയുടെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 5,278 ഡോളറിലെത്തി. വെള്ളിവില ട്രോയ് ഔണ്‍സിന് 93.72 ഡോളറായും ഉയര്‍ന്നു. സംഘര്‍ഷം തുടര്‍ന്നാല്‍ സ്വര്‍ണവിലയില്‍ ഇനിയും മാറ്റമുണ്ടാകാമെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തല്‍.
-
kerala3 days agoവെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
-
kerala3 days agoഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്ഐടി
-
kerala3 days ago‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന് സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
-
Article3 days agoജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക പീഡകന് മാത്രമോ
-
india3 days agoസര്‍ക്കാര്‍ ഓഫീസില്‍ നമസ്കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി
-
GULF3 days agoഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി
-
More22 hours ago‘ഇറാൻ്റെ മിസൈൽ സംവിധാനവും നാവികസേനയും തകർക്കും ‘; ആക്രമണത്തിലെ യുഎസ് പങ്കാളിത്തം സ്ഥിരീകരിച്ച് ട്രംപ്
-
News21 hours agoബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പല്‍പ്പട ആസ്ഥാനത്തിന് നേരെ ആക്രമണം

