Connect with us

kerala

‘ഡാറ്റ ചോർത്തുന്ന മുഖ്യൻ, കപ്പിത്താൻ ഇല്ലാത്ത ആരോഗ്യ വകുപ്പ്’

മുസ്‌ലിം യൂത്ത് ലീഗ് നൈറ്റ്‌ മാർച്ച്‌ നാളെ ജില്ല തലങ്ങളിൽ

Published

on

കോഴിക്കോട് : തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയ മുഖ്യമന്ത്രിക്കെതിരെയും നാഥനില്ലാ കളരിയായി മാറിയ ആരോഗ്യ വകുപ്പിനെതിരെയും ഡാറ്റ ചോർത്തുന്ന മുഖ്യൻ, കപ്പിത്താൻ ഇല്ലാത്ത ആരോഗ്യ വകുപ്പ് എന്ന മുദ്രാവാക്യവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാതലങ്ങളിൽ നാളെ (മാർച്ച് 1 ഞായറാഴ്ച്ച) നൈറ്റ് മാർച്ച് സംഘടിപ്പിക്കും.

കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ്‌ മാർച്ച്‌ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. നാളെ രാത്രി 9മണിക്ക് ടാഗോർ ഹാൾ പരിസരത്ത് നിന്നും ആരംഭിക്കുന്ന മാർച്ച്‌ കടപ്പുറത്ത് ഓപ്പൺ സ്റ്റേജിന് സമീപം സമാപിക്കും.

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നടത്തിയ പ്രഖ്യാപനങ്ങൾ ഓർമ്മപ്പെടുത്തുന്നതിനായി 77.42 ലക്ഷം പേരുടെ ഡാറ്റയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ചോർത്തിയത്. ഒരു ആവശ്യത്തിനായി ശേഖരിക്കുന്ന ഡേറ്റ മറ്റൊന്നിന് ഉപയോഗിക്കാൻ പാടില്ലെന്നുള്ള ചട്ടം നിലനിൽക്കുന്നതിനാൽ ഇത് ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ നിയമത്തിൻ്റെ ലംഘനമാണ്. കേരളത്തിൻ്റെ ആരോഗ്യ വകുപ്പ് താളം തെറ്റിയ നിലയിലാണ്. ഗുരുതരമായ ചികിത്സാ പിഴവുകളുടെ വാർത്തകൾ നിരന്തരം പുറത്ത് വന്ന് കൊണ്ടിരിക്കുന്നു. എന്നാൽ ഇതിനെല്ലാം പരിഹാരം കാണാൻ കഴിയാത്ത കഴിവ് കെട്ട വകുപ്പ് മന്ത്രിയാണ് കേരളത്തിലുള്ളത്. ആരോഗ്യ വകുപ്പിനെതിരെ ഉയർന്ന വലിയ ജനവികാരം വഴി തിരിച്ച് വിടാൻ നടത്തിയ മർദന നാടകം പൊളിഞ്ഞതിലൂടെ മന്ത്രിയും സർക്കാറും കൂടുൽ അപഹാസ്യരായി. പൗരൻ്റെ സ്വകാര്യതയിലേക്ക് കടന്ന് കയറ്റം നടത്തിയ മുഖ്യമന്ത്രിക്കെതിരെയും മനുഷ്യ ജീവന് വില കൽപ്പിക്കാത്ത ആരോഗ്യ വകുപ്പിനെതിരെയും വലിയ ജനരോഷമുയർത്തി മുസ്‌ലിം യൂത്ത് ലീഗ് നടത്തുന്ന നൈറ്റ് മാർച്ച് വിജയിപ്പിക്കാൻ എല്ലാ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി.കെ ഫിറോസും ആഹ്വാനം ചെയ്തു.

kerala

യുദ്ധക്കൊതി എന്ന് അവസാനിക്കും? യുദ്ധഭീതിയില്‍ പ്രവാസികള്‍ ആശങ്കയില്‍; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

യുദ്ധത്തെപ്പോലെത്തന്നെ ഭയപ്പെടുത്തുന്നതാണ് നമ്മുടെ നാട്ടിലെ ചിലരില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങളെന്നും തങ്ങള്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

Published

on

മലപ്പുറം: ലോകത്ത് യുദ്ധക്കൊതി ഇനിയും അവസാനിച്ചിട്ടില്ലേ എന്ന് ചോദിച്ചുകൊണ്ട് ഗള്‍ഫ് മേഖലയിലെ നിലവിലെ സംഘര്‍ഷാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഗള്‍ഫിലെ യുദ്ധഭീതി ഭയാനകമാണെന്നും അവിടെ കഴിയുന്ന പ്രവാസികള്‍ വലിയ പരിഭ്രാന്തിയിലാണെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

യുദ്ധത്തെപ്പോലെത്തന്നെ ഭയപ്പെടുത്തുന്നതാണ് നമ്മുടെ നാട്ടിലെ ചിലരില്‍ നിന്നുണ്ടാകുന്ന പ്രതികരണങ്ങളെന്നും തങ്ങള്‍ കുറിപ്പില്‍ ചൂണ്ടിക്കാട്ടി. സമൂഹ മാധ്യമത്തിലൂടെ വിദ്വേഷം പ്രചരിപ്പിക്കുകയും യുദ്ധത്തിനായി പോര്‍വിളിക്കുകയും ചെയ്യുന്നവര്‍ ഒന്നോര്‍ക്കണം; അവിടെ വീഴുന്ന ബോംബുകള്‍ക്കും മിസൈലുകള്‍ക്കും മനുഷ്യരുടെ മതമോ രാഷ്ട്രീയമോ തിരിച്ചറിയാന്‍ കഴിയില്ല. യുദ്ധം എല്ലാവര്‍ക്കും ഒരുപോലെ നഷ്ടമാണ് വരുത്തിവെക്കുന്നത്.

നമ്മുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അധിവസിക്കുന്ന ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം പ്രവാസികളില്‍ വലിയ പരിഭ്രാന്തി സൃഷ്ടിക്കുന്നു. നാടിന്റെ പുരോഗതിക്കായി വിയര്‍പ്പൊഴുക്കുന്ന അവരുടെ സമാധാനത്തിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും തങ്ങള്‍ പറഞ്ഞു.

മനുഷ്യരെ വിഭജിച്ചും പോര്‍വിളിച്ചും നാം പഴയ ഗോത്രീയതയിലേക്ക് തിരിച്ചുനടക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു. യുദ്ധം വരണമെന്നും ബോംബ് വര്‍ഷിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ പോലും സ്വന്തം ബന്ധുക്കള്‍ അവിടെയുണ്ടെന്ന കാര്യം മറക്കുകയാണ്. വിദ്വേഷം വമിപ്പിക്കുന്ന പ്രതികരണങ്ങള്‍ യുദ്ധത്തോളം തന്നെ ഭയപ്പെടുത്തുന്നതാണെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ലോകത്തിന് ഇനിയും യുദ്ധക്കൊതി തീര്‍ന്നില്ലെ.
ദീനരോധനങ്ങള്‍ കേട്ട് മടുത്തിട്ടില്ലെ.
മനുഷ്യരെ തമ്മില്‍ വിഭജിച്ച്, പരസ്പരം പോര്‍വിളിച്ചുള്ള ഗോത്രീയതയിലേക്ക് നാം തിരിച്ചുനടക്കുകയാണോ?
ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന യുദ്ധഭീതി ഭയാനകമാണ്. നമ്മുടെയെല്ലാം കുടുംബാംഗങ്ങളും കൂട്ടുകാരും നാട്ടുകാരും അധിവസിക്കുന്നിടമാണ് അവിടെ. നമ്മുടെ നാടിന്റെ പുരോഗതിക്കായി വിയര്‍പ്പൊഴുക്കിയ പ്രവാസികളെല്ലാം വലിയ പരിഭ്രാന്തിയിലാണ്. ഇതുവരെ ആളപായമില്ലെന്ന വിവരമാണ് നമുക്ക് ലഭിക്കുന്നത്. യുദ്ധവെറി അവസാനിക്കാനും അവിടെ അധിവസിക്കുന്ന മനുഷ്യര്‍ക്ക് സമാധാനം ലഭിക്കാനും വേണ്ടിയും എല്ലാവരും പ്രാര്‍ത്ഥിക്കണം.
യുദ്ധത്തോളം ഭയപ്പെടുത്തുന്നതാണ് നമ്മുടെ നാട്ടിലെ ചിലരില്‍ നിന്നുമുണ്ടാകുന്ന പ്രതികരണങ്ങള്‍. സാമൂഹ്യമാധ്യമങ്ങളില്‍ പരസ്പരം പോര്‍വിളിച്ചും വിദ്വേഷം പ്രചരിപ്പിച്ചും വിഷം വമിപ്പിക്കുകയാണ്. ഒന്നാലോചിച്ചാല്‍ അവിടെ ബോംബ് വര്‍ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ബന്ധുക്കള്‍ പോലും അവിടെയുണ്ടെന്ന് മനസ്സിലാകും. യുദ്ധം നഷ്ടം വരുത്തുന്നത് എല്ലാവര്‍ക്കുമാണ്. അത് ബാധിക്കുന്നത് എല്ലാവരെയുമാണ്. ബോംബിനും മിസൈലുകള്‍ക്കും മനുഷ്യരുടെ മതങ്ങളും അവരുടെ രാഷ്ട്രീയവും തിരിച്ചറിയാന്‍ സാധിക്കില്ല. എല്ലാമനസ്സുകള്‍ക്കും സര്‍വ്വശക്തന്‍ സമാധാനം നല്‍കട്ടെ.

Continue Reading

kerala

‘ഇറങ്ങി വാടാ….ചെവിക്കല്ല് അടിച്ചുപൊട്ടിക്കും’;തിരുവനന്തപുരത്ത് പൊലീസുകാർക്ക് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരുടെ അസഭ്യവർഷം

Published

on

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരിൽ പൊലീസ് വാഹനം തടഞ്ഞ് സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ. പൊലീസുകാരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തങ്ങളുടെ ഫ്‌ളക്‌സ് നശിപ്പിച്ചതിനെതിരെ കോൺഗ്രസ് പരാതി നൽകിയിരുന്നു. പ്രതികൾക്ക് നോട്ടീസ് നൽകാൻ എത്തിയപ്പോഴാണ് പൊലീസുകാരെ തടഞ്ഞുനിർത്തി സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകർ അസഭ്യവർഷം നടത്തിയത്. വാഹനത്തിൽ നിന്നിറങ്ങിയാൽ അടിച്ച് ചെവിക്കല്ല് പൊട്ടിക്കുമെന്നായിരുന്നു ഭീഷണി.

Continue Reading

kerala

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച ബിജെപി പ്രവര്‍ത്തകന്‍ കീഴടങ്ങി

Published

on

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീട്ടമ്മയെ കയറിപ്പിടിച്ച കേസില്‍ ബിജെപി പ്രവര്‍ത്തകനായ പ്രതി കീഴടങ്ങി. മംഗലപുരം സ്വദേശി രാജു (46) ആണ് കീഴടങ്ങിയത്.

കഴിഞ്ഞ നവംബര്‍ 21നായിരുന്നു സംഭവം. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പര്യടനത്തിന്റെ ഭാഗമായി വോട്ട് ചോദിച്ചു മടങ്ങുന്നതിനിടയിലാണ് രാജു വീട്ടമ്മയെ കയറിപ്പിടിച്ചത്. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയിരുന്നു. വിവിധ കോടതികളില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്നാണ് ഇന്ന് മംഗലപുരം പൊലീസില്‍ കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Continue Reading

Trending