News
‘അമേരിക്ക-ഇസ്രയേല്‍ മിസൈല്‍ പതിച്ചത് സ്‌കൂളില്‍, 5 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു’, തിരിച്ചടി ശക്തമാക്കുമെന്ന് ഇറാന്‍
അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത മിസൈൽ ആക്രമണത്തിൽ തെക്കൻ ഇറാനിലെ ഒരു സ്കൂളിലെ അഞ്ച് വിദ്യാർഥിനികൾ കൊല്ലപ്പെട്ടു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു
ടെഹ്‌റാന്‍: അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ പശ്ചിമേഷ്യ യുദ്ധക്കളമായി മാറുന്നു. രാവിലത്തെ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ നടത്തിയ ശക്തമായ തിരിച്ചടിക്ക് ശേഷം അമേരിക്ക ഇസ്രയേല്‍ സംയുക്ത സൈനിക നടപടി വീണ്ടും ആരംഭിച്ചതോടെ സാഹചര്യം അതീവ ഗുരുതരമായി.
തെക്കന്‍ ഇറാനില്‍ നടന്ന സംയുക്ത ആക്രമണത്തില്‍ ഒരു സ്‌കൂളിലാണ് മിസൈല്‍ പതിച്ചതെന്ന് ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അഞ്ച് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതായി അധികാരികള്‍ അറിയിച്ചു. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം ക്രൂരമാണെന്നും എന്നാല്‍ ശത്രുക്കള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്നും ഇറാന്‍ ഭരണകൂടം പ്രതികരിച്ചു.
രാവിലെ നടന്ന ആക്രമണത്തില്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ ഓഫീസ് ലക്ഷ്യമിട്ടിരുന്നുവെന്ന വിവരങ്ങളും പുറത്ത് വന്നു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ വസതിയ്ക്ക് നേരെയും ആക്രമണ ശ്രമമുണ്ടായതായാണ് റിപ്പോര്‍ട്ട്.
മുന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദി നെജാദിനെയും ഇസ്രയേല്‍ ലക്ഷ്യമിട്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. യുദ്ധം ഒഴിവാക്കാന്‍ തങ്ങള്‍ ശ്രമിച്ചുവെങ്കിലും ഇപ്പോള്‍ ശക്തമായ പ്രത്യാക്രമണം അനിവാര്യമാണെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. ഗള്‍ഫ് മേഖലയിലുടനീളം സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് നിലനില്‍ക്കുന്നത്.
News
ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പല്‍പ്പട ആസ്ഥാനത്തിന് നേരെ ആക്രമണം
ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്.
ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും ശക്തമായത് ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ ജുഫൈര്‍ മേഖലയിലാണെന്ന് റിപ്പോര്‍ട്ട്.
ഇവിടെ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫിഫ്ത്ത് ഫ്‌ലീറ്റ് ആസ്ഥാനത്തിനാണ് നേരിട്ട് ആക്രമണം നടന്നതെന്നാണ് വിവരം. പശ്ചിമേഷ്യയിലെ യുഎസിന്റെ പ്രധാന നാവിക ഓപ്പറേഷനുകളുടെ കേന്ദ്രമായി അറിയപ്പെടുന്ന ഈ സൈനിക കേന്ദ്രം ഗുരുതരമായി കേടുപാടുകള്‍ നേരിട്ടതായി സൂചനകളുണ്ട്.
ആക്രമണത്തിന്റെ വ്യാപ്തിയെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. തങ്ങളുടെ മണ്ണില്‍ നടന്ന ഈ ആക്രമണം വഞ്ചനാപരമാണെന്നും പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ബഹ്റൈന്‍ ഭരണകൂടം പ്രതികരിച്ചു.
ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാകുന്നതിന്റെ സൂചനകളായാണ് സംഭവത്തെ വിലയിരുത്തുന്നത്.
News
ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍; മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നതായി റഷ്യയുടെ ആരോപണം
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് താത്കാലികമായി വ്യോമാതിര്‍ത്തി അടച്ചതായി അറിയിച്ചു.
ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലേക്കും സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്ക ശക്തമാകുന്നു. ഇറാനെ ആക്രമിക്കാന്‍ ഇസ്രയേലും അമേരിക്കയും നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് റഷ്യ ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഇറാന്‍ തിരിച്ചടി നടപടികള്‍ ആരംഭിച്ചതായും വിവരം.
ഗള്‍ഫ് മേഖലയിലെ എംബസികളിലും കോണ്‍സുലേറ്റുകളിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അമേരിക്ക നിര്‍ദേശം നല്‍കി. ബഹ്‌റൈനില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജുഫൈര്‍ മേഖലയിലാണ് പുക ഉയരുന്നതായി കണ്ടത്. അമേരിക്കന്‍ സൈനിക ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ജുഫൈര്‍ പ്രദേശത്തെ സാഹചര്യമാണ് കൂടുതല്‍ ആശങ്കയുണര്‍ത്തുന്നത്.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് താത്കാലികമായി വ്യോമാതിര്‍ത്തി അടച്ചതായി അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് നടപടി. ഖത്തര്‍ അധികൃതര്‍ സൈനിക കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിന്ന് അകന്ന് വീട്ടിനകത്ത് തന്നെ തുടരണമെന്ന് മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ലക്ഷ്യമിട്ട മിസൈലുകള്‍ തകര്‍ത്തതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കുവൈറ്റ് വ്യോമയാന സുരക്ഷ കണക്കിലെടുത്ത് ഇറാനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ടാണ് തീരുമാനം എടുത്തതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.
സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്ന് യുഎഇ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഔദ്യോഗിക വിവരങ്ങള്‍ മാത്രം പിന്തുടരണമെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പശ്ചിമേഷ്യയിലാകെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയും യുദ്ധഭീതി കൂടുതല്‍ ശക്തമാകുകയും ചെയ്തിരിക്കുകയാണ്.
More
‘ഇറാൻ്റെ മിസൈൽ സംവിധാനവും നാവികസേനയും തകർക്കും ‘; ആക്രമണത്തിലെ യുഎസ് പങ്കാളിത്തം സ്ഥിരീകരിച്ച് ട്രംപ്
ഇസ്രായേൽ ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് അമേരിക്കൻ പിന്തുണ സ്ഥിരീകരിച്ച് ട്രംപ്. മാസങ്ങളായി നടക്കുന്ന ആസൂത്രണത്തിനൊടുവിലാണ് ആക്രമണം നടന്നതെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു .
ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആക്രമണത്തിന്റെ തുടക്കം മാത്രമാണ് നടന്നതെന്ന് ട്രംപ്. ഇറാൻ ലോകത്തെ ഭീകരരാഷ്ട്രങ്ങളിലൊന്നാണെന്നും വര്ഷങ്ങളായി മേഖലയിലെ ഭീകരസംഘങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു.
യുഎസിന്റെ സൈനിക ശക്തിയെ വെല്ലുവിളിക്കുന്നവർക്ക് എന്താണ് സംഭവിക്കുകയെന്ന വൈകാതെ ഇറാൻ പഠിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. 1983 ൽ ലബനാനിലെ ബെയ്‌റൂത്തിൽ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ നടത്തിയ ആക്രമണത്തിൽ 243 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടത് ട്രംപ് പ്രസംഗത്തിൽ അനുസ്‌മരിച്ചു.
-
kerala2 days agoആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രം -കെ.എസ്.യു
-
kerala2 days agoവെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
-
kerala2 days agoഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്ഐടി
-
kerala2 days ago‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന് സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
-
Article2 days agoജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക പീഡകന് മാത്രമോ
-
india2 days agoസര്‍ക്കാര്‍ ഓഫീസില്‍ നമസ്കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി
-
GULF2 days agoഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി
-
News2 days agoപള്ളിയില്‍ നമസ്കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍പ്പനയ്ക്കെത്തിയ പ്രതി കുടുങ്ങി

