News
ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍; മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നതായി റഷ്യയുടെ ആരോപണം
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് താത്കാലികമായി വ്യോമാതിര്‍ത്തി അടച്ചതായി അറിയിച്ചു.
ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലേക്കും സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്ക ശക്തമാകുന്നു. ഇറാനെ ആക്രമിക്കാന്‍ ഇസ്രയേലും അമേരിക്കയും നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് റഷ്യ ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഇറാന്‍ തിരിച്ചടി നടപടികള്‍ ആരംഭിച്ചതായും വിവരം.
ഗള്‍ഫ് മേഖലയിലെ എംബസികളിലും കോണ്‍സുലേറ്റുകളിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അമേരിക്ക നിര്‍ദേശം നല്‍കി. ബഹ്‌റൈനില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജുഫൈര്‍ മേഖലയിലാണ് പുക ഉയരുന്നതായി കണ്ടത്. അമേരിക്കന്‍ സൈനിക ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ജുഫൈര്‍ പ്രദേശത്തെ സാഹചര്യമാണ് കൂടുതല്‍ ആശങ്കയുണര്‍ത്തുന്നത്.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് താത്കാലികമായി വ്യോമാതിര്‍ത്തി അടച്ചതായി അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് നടപടി. ഖത്തര്‍ അധികൃതര്‍ സൈനിക കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിന്ന് അകന്ന് വീട്ടിനകത്ത് തന്നെ തുടരണമെന്ന് മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ലക്ഷ്യമിട്ട മിസൈലുകള്‍ തകര്‍ത്തതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കുവൈറ്റ് വ്യോമയാന സുരക്ഷ കണക്കിലെടുത്ത് ഇറാനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ടാണ് തീരുമാനം എടുത്തതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.
സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്ന് യുഎഇ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഔദ്യോഗിക വിവരങ്ങള്‍ മാത്രം പിന്തുടരണമെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പശ്ചിമേഷ്യയിലാകെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയും യുദ്ധഭീതി കൂടുതല്‍ ശക്തമാകുകയും ചെയ്തിരിക്കുകയാണ്.
More
‘ഇറാൻ്റെ മിസൈൽ സംവിധാനവും നാവികസേനയും തകർക്കും ‘; ആക്രമണത്തിലെ യുഎസ് പങ്കാളിത്തം സ്ഥിരീകരിച്ച് ട്രംപ്
ഇസ്രായേൽ ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് അമേരിക്കൻ പിന്തുണ സ്ഥിരീകരിച്ച് ട്രംപ്. മാസങ്ങളായി നടക്കുന്ന ആസൂത്രണത്തിനൊടുവിലാണ് ആക്രമണം നടന്നതെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു .
ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആക്രമണത്തിന്റെ തുടക്കം മാത്രമാണ് നടന്നതെന്ന് ട്രംപ്. ഇറാൻ ലോകത്തെ ഭീകരരാഷ്ട്രങ്ങളിലൊന്നാണെന്നും വര്ഷങ്ങളായി മേഖലയിലെ ഭീകരസംഘങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു.
യുഎസിന്റെ സൈനിക ശക്തിയെ വെല്ലുവിളിക്കുന്നവർക്ക് എന്താണ് സംഭവിക്കുകയെന്ന വൈകാതെ ഇറാൻ പഠിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. 1983 ൽ ലബനാനിലെ ബെയ്‌റൂത്തിൽ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ നടത്തിയ ആക്രമണത്തിൽ 243 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടത് ട്രംപ് പ്രസംഗത്തിൽ അനുസ്‌മരിച്ചു.
News
വടക്കന്‍ ഇസ്രയേലില്‍ തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍; തിരിച്ചടിയുമായി ഇറാന്‍
സാഹചര്യം അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു.
വടക്കന്‍ ഇസ്രയേലില്‍ തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മേഖലയില്‍ ആശങ്ക ശക്തമായി. ഇസ്രയേലിനെതിരായ പ്രതികാര നടപടിയുടെ ഭാഗമായി ആക്രമണം ആരംഭിച്ചതായി ഇറാന്‍ വിപ്ലവ ഗാര്‍ഡ് കോര്‍പ്‌സ് (IRGC) അറിയിച്ചു.
ഇതിനുപിന്നാലെ വിവിധ ഇസ്രയേല്‍ നഗരങ്ങളില്‍ സൈറണ്‍ മുഴങ്ങിയതായും സ്‌ഫോടനങ്ങള്‍ ഉണ്ടായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ മിസൈല്‍ ആക്രമണം ആരംഭിച്ചതായി ഇസ്രയേല്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇരുരാജ്യങ്ങളും ശക്തമായ സൈനിക നീക്കങ്ങളിലേക്ക് കടന്നതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ ഗുരുതരമാകുന്നുവെന്നാണ് വിലയിരുത്തല്‍. സാഹചര്യം അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു.
main stories
‘മുസ്‌ലിം ലീഗിന്റെ മറ്റൊരു അടയാളപ്പെടുത്തല്‍’- പി.കെ. കുഞ്ഞാലിക്കുട്ടി
ഒപ്പമുണ്ട് എന്ന മുണ്ടക്കൈ ചൂരല്‍മല നിവാസികളോടുള്ള പ്രസ്ഥാനത്തിന്റെ വാക്ക് വെറും വാക്കല്ലായിരുന്നുവെന്നതിനുള്ള കാലത്തിന്റെ സാക്ഷ്യമാണ് ഇന്നത്തെ സായാഹ്നം.
ആതുര സേവനരംഗത്തും ജീവകാരുണ്യ രംഗത്തും ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും ചിരപരിചിതമല്ലാത്ത വഴികളിലൂടെ വിസ്മയകരമായ സഞ്ചാരം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ മറ്റൊരു ചരിത്രപരമായി കാല്‍വെപ്പിനാണ് ഇന്ന് വയനാട് തൃക്കൈപ്പറ്റ സാക്ഷിയാ കുന്നത്. പാര്‍ട്ടി നിര്‍മിച്ചുനല്‍കാന്‍ തീരുമാനിച്ച് 105 വീടുകളില്‍ 51 വീടുകളുടെ കൈമാറ്റം നടക്കുമ്പോള്‍ അത് ഒരു ജനതയുടെ കണ്ണീരൊപ്പലിനൊപ്പം ഒരു പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയുടെയും പ്രതിജ്ഞാബദ്ധതയുടെയും മാറ്റ് തെളിയിക്കല്‍ കൂടിയായി മാറുകയാണ്. ഒപ്പമുണ്ട് എന്ന മുണ്ടക്കൈ ചൂരല്‍മല നിവാസികളോടുള്ള പ്രസ്ഥാനത്തിന്റെ വാക്ക് വെറും വാക്കല്ലായിരുന്നുവെന്നതിനുള്ള കാലത്തിന്റെ സാക്ഷ്യമാണ് ഇന്നത്തെ സായാഹ്നം.
നാടാകെ വിറങ്ങലിച്ചുനിന്ന ആദ്യമണിക്കൂറുകളില്‍ പ്രഥമശുശ്രൂഷക്കും അടിയന്തര ചികിത്സയ്ക്കും ആദ്യമെത്തിയ മെഡിക്കല്‍ സംഘം മുസ്‌ലിം ലീഗിന്റെ സേവനവിഭാഗമായ ശിഹാബ് തങ്ങള്‍ ഫോര്‍ ഹ്യുമാനിറ്റി ഹോം കെയറിലെയും പൂക്കോയ തങ്ങള്‍ ഹോസ്പിറ്റിലെയും വളണ്ടിയര്‍മാരായിരുന്നു. ചൂരല്‍ മല പാലം തകര്‍ന്ന് പുന്നപ്പുഴക്കക്കരെ കുടുങ്ങിയപ്പോയവരുടെ അടിയന്തിര ചികിത്സയ്ക്ക് ഒരു മാര്‍ഗവുമില്ലാതെ കേന്ദ്ര സേനയടക്കം വിറങ്ങലിച്ചുനിന്ന സമയ ത്ത് മിലിട്ടറി തയ്യാറാക്കിയ റോപ്പിലൂടെ മറുകര കടന്ന് അടിയന്തിര ശുശ്രൂഷ നല്‍കിയതും മുസ്‌ലിം ലീഗിന്റെ മെഡിക്കല്‍ സേവന വിഭാഗമാണ്. ദുരിതബാധിത മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗള്‍ഫ് നാടുകളിലെ വിവിധ കമ്പനികളില്‍ തൊഴില്‍ നല്‍കുന്ന പദ്ധതി യു.എ.ഇ കെഎംസിസി ഏറ്റെടുത്തു.
ദുരിതബാധിതര്‍ക്കായി പി.ടി.എച്ചിന്റെ നേതൃത്വത്തില്‍ മെഗാ ഹോംകെയര്‍ഡ് സംഘടിപ്പിച്ചു. ഹോംകെയര്‍ഡ്രൈവ് 417 തരം അസുഖങ്ങളുള്ള 160 ദുരന്തബാധിതര്‍ക്ക് ഇവര്‍ താമസിക്കുന്ന വാടക വീടുകളിലെത്തി ചികിത്സയും പരിചരണവും ഉറപ്പാക്കി. ഉരുള്‍ ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച മുസ്‌ലിംലീഗിന്റെ പുനരധിവാസ പദ്ധതിയില്‍ പ്രധാനപ്പെട്ടതായിരുന്നു 105 വീടുകളടങ്ങുന്ന സമഗ്ര ഭവനസമുച്ചയം, ദുരന്തബാധിതരുടെ അതേ പഞ്ചായത്തില്‍ തന്നെയാണ് വീടൊരുക്കിയത്.
2000 സ്‌ക്വയര്‍ഫീറ്റ് വീട് നിര്‍മ്മിക്കാനുള്ള അടിത്തറയോട് കൂടി സജ്ജമാക്കിയ 1050 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള വീടുകളില്‍ മൂന്ന് കിടപ്പുമുറികളും അടുക്കളയും വര്‍ക്ക് ഏരിയയും സിറ്റൗട്ടും രണ്ട് ബാത്തുറൂമുകളും ഉള്‍ക്കൊള്ളുന്നുണ്ട്. രണ്ടാം നില നിര്‍മ്മിക്കാനാവശ്യമായ സ്റ്റെയര്‍കെസിനുള്ള സ്ഥലവും വീടിനോട് ചേര്‍ന്നുണ്ട്. മൂന്ന് വശവും കല്ലു കൊണ്ട് കെട്ടിയ കോമ്പൗണ്ട് വാളുകളുടെ സുരക്ഷയിലായിരിക്കും വീടുകള്‍. ഇതിരുനൊപ്പം ആറു മീറ്റര്‍ കല്ലുപാകിയ മുറ്റവും ഗെയിറ്റും എല്ലാ വീടുകള്‍ക്കും ഉണ്ടാവും. ആദ്യഘട്ടമെന്ന നിലയില്‍ ഇന്ന് 51 വീടുകളും മെയ് അവസാനത്തോടെ അവശേഷിക്കുന്ന വീടുകളും കൈമാറാനാണ് പാര്‍ട്ടി തീരുമാനം.
മുസ്‌ലീം ലീഗിന്റെ സേവനപ്രവര്‍ത്തനങ്ങളിലൊക്കെ ലോകമെമ്പാടുമുള്ള നല്ല മനുഷ്യര്‍ നിറഞ്ഞ പിന്തുണ നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയിലുള്ള വിശ്വാസമാണ് അവരെയതിന് പ്രേരിപ്പിച്ചത്. ഇത് ഞങ്ങളുടെ ഉത്തരവാദിതം വര്‍ധിപ്പിക്കുകയാണ്. ഭവനങ്ങള്‍ കൈമാറുന്നതോടെ മുസ്‌ലിംലീഗ് എല്ലാം അവസാനിപ്പിക്കുന്നില്ല. ചികിത്സക്കും അനുബന്ധമായ മറ്റുകാര്യങ്ങള്‍ക്കും ഇനിയും ദുരിതം പേറുന്നവര്‍ക്കൊപ്പം ഞങ്ങളുണ്ടാവും. അതിനു കരുത്തേകാന്‍ ഇതുവരെയെന്ന പോലെ എല്ലാവരുടെയും പൂര്‍ണപിന്തുണയും സഹകരണവുമുണ്ടാവണം.
-
kerala2 days agoഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്ഐടി
-
kerala2 days ago‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന് സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
-
Article2 days agoജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക പീഡകന് മാത്രമോ
-
india2 days agoസര്‍ക്കാര്‍ ഓഫീസില്‍ നമസ്കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി
-
GULF2 days agoഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി
-
kerala2 days agoആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രം -കെ.എസ്.യു
-
kerala2 days agoവെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
-
News2 days agoപള്ളിയില്‍ നമസ്കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍പ്പനയ്ക്കെത്തിയ പ്രതി കുടുങ്ങി

