News
വള്ളിക്കുന്നില്‍ ലഭ്യമായ വിഭവങ്ങള്‍ കൊണ്ടൊരു വികസന മുന്നേറ്റം; അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
ഇടത് സര്‍ക്കാരിന്റെ അവഗണനക്കിടയിലും ലഭിക്കാവുന്ന വിഭവങ്ങള്‍ കൊണ്ടും ഉപയോഗപ്പെടുത്താവുന്ന ഫണ്ടുകള്‍ പരമാവധി പ്രയോജനപ്പെടുത്തിയുമാണ് വള്ളിക്കുന്ന് മണ്ഡലത്തില്‍ വിവിധ മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
വള്ളിക്കുന്ന്: ഇടത് സര്‍ക്കാരിന്റെ അവഗണനക്കിടയിലും ലഭിക്കാവുന്ന വിഭവങ്ങള്‍ കൊണ്ടും ഉപയോഗപ്പെടുത്താവുന്ന ഫണ്ടുകള്‍ പരമാവധി പ്രയോജനപ്പെടുത്തിയുമാണ് വള്ളിക്കുന്ന് മണ്ഡലത്തില്‍ വിവിധ മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ഒരു നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ അത്യാവശ്യമായതാണ് കുടിവെള്ളം. ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന മണ്ഡലമെന്ന നിലക്ക് കുടിവെള്ള പദ്ധതിക്കാണ് മണ്ഡലത്തില്‍ പ്രാമുഖ്യം നല്‍കിയത്. കുടിവെള്ളത്തിന്റെ സമ്പൂര്‍ണത ലക്ഷ്യം വെച്ച് 498 കോടി രൂപയുടെ പദ്ധതിയാണ് മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്നത്. ജല്‍ ജീവന് മിഷന് പദ്ധതി പ്രകാരം ചേലേമ്പ്ര, തേഞ്ഞിപ്പലം, വള്ളിക്കുന്ന് എന്നീ ഗ്രാമ പഞ്ചായത്തുകള്‍ക്ക് വേണ്ടി 388 കോടിയുടെ കുടിവെള്ള പദ്ധതിയാണ് നടപ്പിലാക്കിയത്.
22 കിലോ മീറ്റര്‍ അപ്പുറമുള്ള ചാലിയാറില്‍ നിന്ന് വെള്ളം എത്തിച്ച് ജലവിതരണം നടത്തുന്നതിന് കാലിക്കറ്റ് സര്‍വകലാശാലയുടെ ചെ നക്കലിലുള്ള 1.5 ഏകര്‍ സ്ഥലത്ത് പ്ലാന്റും ജലസംഭരണിയും നിര്‍മ്മിക്കുന്ന പണി അന്തിമഘട്ടത്തിലാണ്. പെരുവള്ളൂരിലും പള്ളിക്കലില്‍ 52 കോടി വിതവും മൂന്നിയൂരില്‍ 28 കോടിയുടെയും കുടിവെള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കി.
എല്ലാ പഞ്ചായത്തിനും സ്വന്തമായി ഉറവിടത്തില്‍ നിന്ന് കുടിവെള്ള പദ്ധതി യെന്ന സ്വപ്നം ഇവിടെ യഥാര്‍ത്ഥമായി വരികയാണ് .അടിസ്ഥാന സൗകര്യ വികസനത്തില്‍ 2 ണ്ഡലം ഏറെ മുന്‍പന്തിയിലാണ്. 125 കോടിയില്‍പ്പരം റോ ഡ് പ്രവര്‍ത്തികള്‍ക്കായി ചിലവിട്ടു. എം.എല്‍. എ ഫണ്ട് ഉപയോഗിച്ച് 127 റോഡുകളാണ് നവീകരിച്ചത്. കൂമ്മന്‍ തൊടുപാലം 4.97 കോടി രൂപ ചെലവില്‍ യാഥാര്‍ത്ഥ്യമാക്കി.
മുനമ്പത്ത് കടവ് പാലം നിര്‍മ്മാണത്തിന് 5.13 കോടി രൂപയും ഇരുമ്പോത്തിങ്ങല്‍ പാലം നിര്‍മ്മാണത്തിന് 4.94 കോടി രൂപയും മുദിയം പാലം നിര്‍മാണത്തിന് 49.8 കോടിരൂപയും അനുവദിച്ചു. മൂന്നു പാലങ്ങളുടെ പ്രവര്‍ത്തികള്‍ നടന്ന് വരികയാണ്. തിരൂര്‍ – കടലുണ്ടി റോഡ് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിക്കല്‍ -12 കോടി, കാക്കഞ്ചിരി – കൊ ട്ടപ്പുറം റോഡ് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിക്കല്‍ 5.97 കോടിയാണ് അനുവദിച്ചത്.
തീരദേശ റോഡ് നവികരണത്തിന് 20.37 കോടി രൂപ അനുവദിച്ചു.ഗ്രാമീണ മേഖലയിലെ ഏഴ് റോഡുകളാണ് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിക്കുന്ന പ്രവൃത്തി പുരോഗമിച്ച് വരുന്നത്. തീരദേശ പാത സ്ഥലമേടറ്റെടുപ്പ് അന്തിമഘട്ടത്തിലെത്തിച്ചു. തീരദേശ മേഖലയിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് ഫിഷറിസ് വകുപ്പില്‍ നിന്നും 19.78 കോടി രൂപ അനുവദിച്ചു.
ദേശീയപാത വികസനത്തിന്റെ ഭാഗമായി ഡ്രൈനേജ് നിര്‍മ്മാണത്തിനായി 7.68 കോടി രൂപ ദേശീയ പാത വിഭാഗത്തില്‍ നിന്നും അനുവദിപ്പിക്കാനായി. വിദ്യാഭ്യാസ രംഗത്ത് കെട്ടിടം നിര്‍മ്മാണം ഉള്‍പ്പെടെ 27.5 കോടിയുടെ പദ്ധതി നടപ്പിലാക്കി. മണ്ഡലത്തിലെ 9 സ്കൂളുകള്‍ക്ക് സ്വന്തമായി സ്കൂള്‍ബസ് അനുവദിച്ചു. കടലുണ്ടി നഗരം ഫിഷറീസ് എല്‍.പി സ്കൂള്‍ അന്താരാഷ്ട്ര മാതൃകയില്‍ ഹൈടെക്കാക്കി നവീകരിച്ചു.
മണ്ഡലത്തിലെ 10 സര്‍ക്കാര്‍ സ്കൂളുകള്‍ക്കായി കിഫ്ബി ഫണ്ട്, എം.എല്‍.എ ഫണ്ട്, പ്ലാന്‍ ഫണ്ട് ഉള്‍പ്പെടെ 29 കോടി പ്രയോജനപ്പെടുത്തി ഒരു പരിധി വരെ മെച്ചപ്പെടുത്തി. മണ്ഡലത്തിലെ 126 കേന്ദ്രങ്ങളില്‍ എം.എല്‍.എ ഫണ്ട് ഉപയോഗപ്പെടുത്തി മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.തേഞ്ഞിപ്പലം കുടുംബാരോഗ്യ കേന്ദ്രത്തിന് 2.60 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം പണിതു.
പെരുവള്ളൂര്‍ കുടുംബാറ രോഗ്യ കെട്ടിട നിര്‍മ്മാണം 4.87 കോടി, വെളിമുക്ക് ആയുര്‍വേദാശുപത്രി കെട്ടിട നിര്‍മ്മാണം 5.5 കോടി, ചേലേമ്പ്ര കുടുംബാ രോഗ്യ കേന്ദ്രം കെട്ടിട നിര്‍മ്മാണം 5 കോടി അനുവദിച്ചു. എല്ലാ പഞ്ചായത്തിലും എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. 10.7 കോടി രൂപ കായിക മേഖലക്കായി ചെലവിട്ടു.
സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാതിരുന്ന തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന് 2.72 കോടി രൂപ ചെലവില്‍ കെട്ടിടം യാഥാര്‍ത്ഥ്യമാക്കി. പൊലിസ് സ്റ്റേഷനും ഫയര്‍ 50 സെന്റ് വീതം കാലിക്കറ്റ് യര്‍ സ്റ്റേഷനും സര്‍വകലാശാലയില്‍ നിന്ന് അനുവദിപ്പിച്ചു. ആനങ്ങാടി ബിച്ച് സംരക്ഷണത്തിന് 2.30 കോടി രൂപയുടെ കടല്‍ സുര ക്ഷാ ഭിത്തി നിര്‍മ്മിച്ചു.കടലുണ്ടി പുഴ സൈഡ് സംരക്ഷണ ത്തിനായി 6 കോടി രൂപയുടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയിട്ടും ഭരണാനുമതി ലഭിക്കാതെയും ആവശ്യമായ തുക ബജറ്റില്‍ വകയിരുത്താതെയുമുള്ള ഇടതു സര്‍ക്കാര്‍ അവഗണിക്കപ്പെട്ട പ്രധാന പദ്ധതികളാണ് തേഞ്ഞിപ്പലം ഫയര്‍ സ്റ്റേഷന്, ആര്‍ട്സ് ആന്റ് സയന്‍സ് കോളജ്, കടക്കാട്ടു പാറ റഗുലേറ്റര്‍ പദ്ധതി, ആനങ്ങാടി മിനി ഹാര്‍ബര്‍, തേഞ്ഞിപ്പലം സബ് ട്രഷറി എന്നിവ.
-
kerala2 days agoആരോഗ്യമന്ത്രിയുടെ ശരീരത്തില്‍ തട്ടിയത് ഗണ്‍മാന്റെ വസ്ത്രം -കെ.എസ്.യു
-
kerala2 days agoവെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; കേന്ദ്ര സർക്കാറിനോട് വിശദീകരണം തേടി ഹൈക്കോടതി
-
kerala2 days agoഉണ്ണികൃഷ്ണന് പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി; അന്വേഷണം ആരംഭിച്ച് എസ്ഐടി
-
kerala2 days ago‘വീണ ജോര്‍ജിനെ കെ.എസ്.യു ആക്രമിച്ചു എന്ന് തെളിയിച്ചാല്‍ ഒരു പവന് സ്വര്‍ണം’- പ്രഖ്യാപനവുമായി യൂത്ത് കോണ്‍ഗ്രസ്
-
Article2 days agoജെഫ്രി എഫ്സ്റ്റീന്‍ ലൈംഗിക പീഡകന് മാത്രമോ
-
india2 days agoസര്‍ക്കാര്‍ ഓഫീസില്‍ നമസ്കരിച്ചവർക്കെതിരെ നടപടി; ഇത് ഹിന്ദുരാഷ്ട്രമാണെന്നും ആവര്‍ത്തിക്കണമെങ്കില്‍ ഇസ്ലാമികരാഷ്ട്രം തേടിപ്പോകണമെന്നും ബിജെപി മന്ത്രി
-
GULF2 days agoഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി
-
News2 days agoപള്ളിയില്‍ നമസ്കാരത്തിനിടെ മൊബൈല്‍ മോഷണം; വില്‍പ്പനയ്ക്കെത്തിയ പ്രതി കുടുങ്ങി
