Connect with us

News

വടക്കന്‍ ഇസ്രയേലില്‍ തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍; തിരിച്ചടിയുമായി ഇറാന്‍

സാഹചര്യം അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു.

Published

on

വടക്കന്‍ ഇസ്രയേലില്‍ തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മേഖലയില്‍ ആശങ്ക ശക്തമായി. ഇസ്രയേലിനെതിരായ പ്രതികാര നടപടിയുടെ ഭാഗമായി ആക്രമണം ആരംഭിച്ചതായി ഇറാന്‍ വിപ്ലവ ഗാര്‍ഡ് കോര്‍പ്‌സ് (IRGC) അറിയിച്ചു.

ഇതിനുപിന്നാലെ വിവിധ ഇസ്രയേല്‍ നഗരങ്ങളില്‍ സൈറണ്‍ മുഴങ്ങിയതായും സ്‌ഫോടനങ്ങള്‍ ഉണ്ടായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ മിസൈല്‍ ആക്രമണം ആരംഭിച്ചതായി ഇസ്രയേല്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇരുരാജ്യങ്ങളും ശക്തമായ സൈനിക നീക്കങ്ങളിലേക്ക് കടന്നതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ ഗുരുതരമാകുന്നുവെന്നാണ് വിലയിരുത്തല്‍. സാഹചര്യം അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു.

 

 

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

main stories

‘മുസ്‌ലിം ലീഗിന്റെ മറ്റൊരു അടയാളപ്പെടുത്തല്‍’- പി.കെ. കുഞ്ഞാലിക്കുട്ടി

ഒപ്പമുണ്ട് എന്ന മുണ്ടക്കൈ ചൂരല്‍മല നിവാസികളോടുള്ള പ്രസ്ഥാനത്തിന്റെ വാക്ക് വെറും വാക്കല്ലായിരുന്നുവെന്നതിനുള്ള കാലത്തിന്റെ സാക്ഷ്യമാണ് ഇന്നത്തെ സായാഹ്നം.

Published

on

By

ആതുര സേവനരംഗത്തും ജീവകാരുണ്യ രംഗത്തും ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കും ചിരപരിചിതമല്ലാത്ത വഴികളിലൂടെ വിസ്മയകരമായ സഞ്ചാരം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ മറ്റൊരു ചരിത്രപരമായി കാല്‍വെപ്പിനാണ് ഇന്ന് വയനാട് തൃക്കൈപ്പറ്റ സാക്ഷിയാ കുന്നത്. പാര്‍ട്ടി നിര്‍മിച്ചുനല്‍കാന്‍ തീരുമാനിച്ച് 105 വീടുകളില്‍ 51 വീടുകളുടെ കൈമാറ്റം നടക്കുമ്പോള്‍ അത് ഒരു ജനതയുടെ കണ്ണീരൊപ്പലിനൊപ്പം ഒരു പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയുടെയും പ്രതിജ്ഞാബദ്ധതയുടെയും മാറ്റ് തെളിയിക്കല്‍ കൂടിയായി മാറുകയാണ്. ഒപ്പമുണ്ട് എന്ന മുണ്ടക്കൈ ചൂരല്‍മല നിവാസികളോടുള്ള പ്രസ്ഥാനത്തിന്റെ വാക്ക് വെറും വാക്കല്ലായിരുന്നുവെന്നതിനുള്ള കാലത്തിന്റെ സാക്ഷ്യമാണ് ഇന്നത്തെ സായാഹ്നം.

നാടാകെ വിറങ്ങലിച്ചുനിന്ന ആദ്യമണിക്കൂറുകളില്‍ പ്രഥമശുശ്രൂഷക്കും അടിയന്തര ചികിത്സയ്ക്കും ആദ്യമെത്തിയ മെഡിക്കല്‍ സംഘം മുസ്‌ലിം ലീഗിന്റെ സേവനവിഭാഗമായ ശിഹാബ് തങ്ങള്‍ ഫോര്‍ ഹ്യുമാനിറ്റി ഹോം കെയറിലെയും പൂക്കോയ തങ്ങള്‍ ഹോസ്പിറ്റിലെയും വളണ്ടിയര്‍മാരായിരുന്നു. ചൂരല്‍ മല പാലം തകര്‍ന്ന് പുന്നപ്പുഴക്കക്കരെ കുടുങ്ങിയപ്പോയവരുടെ അടിയന്തിര ചികിത്സയ്ക്ക് ഒരു മാര്‍ഗവുമില്ലാതെ കേന്ദ്ര സേനയടക്കം വിറങ്ങലിച്ചുനിന്ന സമയ ത്ത് മിലിട്ടറി തയ്യാറാക്കിയ റോപ്പിലൂടെ മറുകര കടന്ന് അടിയന്തിര ശുശ്രൂഷ നല്‍കിയതും മുസ്‌ലിം ലീഗിന്റെ മെഡിക്കല്‍ സേവന വിഭാഗമാണ്. ദുരിതബാധിത മേഖലയിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഗള്‍ഫ് നാടുകളിലെ വിവിധ കമ്പനികളില്‍ തൊഴില്‍ നല്‍കുന്ന പദ്ധതി യു.എ.ഇ കെഎംസിസി ഏറ്റെടുത്തു.

ദുരിതബാധിതര്‍ക്കായി പി.ടി.എച്ചിന്റെ നേതൃത്വത്തില്‍ മെഗാ ഹോംകെയര്‍ഡ് സംഘടിപ്പിച്ചു. ഹോംകെയര്‍ഡ്രൈവ് 417 തരം അസുഖങ്ങളുള്ള 160 ദുരന്തബാധിതര്‍ക്ക് ഇവര്‍ താമസിക്കുന്ന വാടക വീടുകളിലെത്തി ചികിത്സയും പരിചരണവും ഉറപ്പാക്കി. ഉരുള്‍ ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച മുസ്‌ലിംലീഗിന്റെ പുനരധിവാസ പദ്ധതിയില്‍ പ്രധാനപ്പെട്ടതായിരുന്നു 105 വീടുകളടങ്ങുന്ന സമഗ്ര ഭവനസമുച്ചയം, ദുരന്തബാധിതരുടെ അതേ പഞ്ചായത്തില്‍ തന്നെയാണ് വീടൊരുക്കിയത്.

2000 സ്‌ക്വയര്‍ഫീറ്റ് വീട് നിര്‍മ്മിക്കാനുള്ള അടിത്തറയോട് കൂടി സജ്ജമാക്കിയ 1050 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള വീടുകളില്‍ മൂന്ന് കിടപ്പുമുറികളും അടുക്കളയും വര്‍ക്ക് ഏരിയയും സിറ്റൗട്ടും രണ്ട് ബാത്തുറൂമുകളും ഉള്‍ക്കൊള്ളുന്നുണ്ട്. രണ്ടാം നില നിര്‍മ്മിക്കാനാവശ്യമായ സ്റ്റെയര്‍കെസിനുള്ള സ്ഥലവും വീടിനോട് ചേര്‍ന്നുണ്ട്. മൂന്ന് വശവും കല്ലു കൊണ്ട് കെട്ടിയ കോമ്പൗണ്ട് വാളുകളുടെ സുരക്ഷയിലായിരിക്കും വീടുകള്‍. ഇതിരുനൊപ്പം ആറു മീറ്റര്‍ കല്ലുപാകിയ മുറ്റവും ഗെയിറ്റും എല്ലാ വീടുകള്‍ക്കും ഉണ്ടാവും. ആദ്യഘട്ടമെന്ന നിലയില്‍ ഇന്ന് 51 വീടുകളും മെയ് അവസാനത്തോടെ അവശേഷിക്കുന്ന വീടുകളും കൈമാറാനാണ് പാര്‍ട്ടി തീരുമാനം.

മുസ്‌ലീം ലീഗിന്റെ സേവനപ്രവര്‍ത്തനങ്ങളിലൊക്കെ ലോകമെമ്പാടുമുള്ള നല്ല മനുഷ്യര്‍ നിറഞ്ഞ പിന്തുണ നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയിലുള്ള വിശ്വാസമാണ് അവരെയതിന് പ്രേരിപ്പിച്ചത്. ഇത് ഞങ്ങളുടെ ഉത്തരവാദിതം വര്‍ധിപ്പിക്കുകയാണ്. ഭവനങ്ങള്‍ കൈമാറുന്നതോടെ മുസ്‌ലിംലീഗ് എല്ലാം അവസാനിപ്പിക്കുന്നില്ല. ചികിത്സക്കും അനുബന്ധമായ മറ്റുകാര്യങ്ങള്‍ക്കും ഇനിയും ദുരിതം പേറുന്നവര്‍ക്കൊപ്പം ഞങ്ങളുണ്ടാവും. അതിനു കരുത്തേകാന്‍ ഇതുവരെയെന്ന പോലെ എല്ലാവരുടെയും പൂര്‍ണപിന്തുണയും സഹകരണവുമുണ്ടാവണം.

Continue Reading

News

വള്ളിക്കുന്നില്‍ ലഭ്യമായ വിഭവങ്ങള്‍ കൊണ്ടൊരു വികസന മുന്നേറ്റം; അബ്ദുല്‍ ഹമീദ് മാസ്റ്റര്‍

ഇടത് സര്‍ക്കാരിന്റെ അവഗണനക്കിടയിലും ലഭിക്കാവുന്ന വിഭവങ്ങള്‍ കൊണ്ടും ഉപയോഗപ്പെടുത്താവുന്ന ഫണ്ടുകള്‍ പരമാവധി പ്രയോജനപ്പെടുത്തിയുമാണ് വള്ളിക്കുന്ന് മണ്ഡലത്തില്‍ വിവിധ മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

Published

on

By

വള്ളിക്കുന്ന്: ഇടത് സര്‍ക്കാരിന്റെ അവഗണനക്കിടയിലും ലഭിക്കാവുന്ന വിഭവങ്ങള്‍ കൊണ്ടും ഉപയോഗപ്പെടുത്താവുന്ന ഫണ്ടുകള്‍ പരമാവധി പ്രയോജനപ്പെടുത്തിയുമാണ് വള്ളിക്കുന്ന് മണ്ഡലത്തില്‍ വിവിധ മേഖലകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

ഒരു നാടിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ അത്യാവശ്യമായതാണ് കുടിവെള്ളം. ഏറ്റവും കൂടുതല്‍ കുടിവെള്ളക്ഷാമം അനുഭവിക്കുന്ന മണ്ഡലമെന്ന നിലക്ക് കുടിവെള്ള പദ്ധതിക്കാണ് മണ്ഡലത്തില്‍ പ്രാമുഖ്യം നല്‍കിയത്. കുടിവെള്ളത്തിന്റെ സമ്പൂര്‍ണത ലക്ഷ്യം വെച്ച് 498 കോടി രൂപയുടെ പദ്ധതിയാണ് മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്നത്. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി പ്രകാരം ചേലേമ്പ്ര, തേഞ്ഞിപ്പലം, വള്ളിക്കുന്ന് എന്നീ ഗ്രാമ പഞ്ചായത്തുകള്‍ക്ക് വേണ്ടി 388 കോടിയുടെ കുടിവെള്ള പദ്ധതിയാണ് നടപ്പിലാക്കിയത്.

22 കിലോ മീറ്റര്‍ അപ്പുറമുള്ള ചാലിയാറില്‍ നിന്ന് വെള്ളം എത്തിച്ച് ജലവിതരണം നടത്തുന്നതിന് കാലിക്കറ്റ് സര്‍വകലാശാലയുടെ ചെ നക്കലിലുള്ള 1.5 ഏകര്‍ സ്ഥലത്ത് പ്ലാന്റും ജലസംഭരണിയും നിര്‍മ്മിക്കുന്ന പണി അന്തിമഘട്ടത്തിലാണ്. പെരുവള്ളൂരിലും പള്ളിക്കലില്‍ 52 കോടി വിതവും മൂന്നിയൂരില്‍ 28 കോടിയുടെയും കുടിവെള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കി.

എല്ലാ പഞ്ചായത്തിനും സ്വന്തമായി ഉറവിടത്തില്‍ നിന്ന് കുടിവെള്ള പദ്ധതി യെന്ന സ്വപ്‌നം ഇവിടെ യഥാര്‍ത്ഥമായി വരികയാണ് .അടിസ്ഥാന സൗകര്യ വികസനത്തില്‍ 2 ണ്ഡലം ഏറെ മുന്‍പന്തിയിലാണ്. 125 കോടിയില്‍പ്പരം റോ ഡ് പ്രവര്‍ത്തികള്‍ക്കായി ചിലവിട്ടു. എം.എല്‍. എ ഫണ്ട് ഉപയോഗിച്ച് 127 റോഡുകളാണ് നവീകരിച്ചത്. കൂമ്മന്‍ തൊടുപാലം 4.97 കോടി രൂപ ചെലവില്‍ യാഥാര്‍ത്ഥ്യമാക്കി.

മുനമ്പത്ത് കടവ് പാലം നിര്‍മ്മാണത്തിന് 5.13 കോടി രൂപയും ഇരുമ്പോത്തിങ്ങല്‍ പാലം നിര്‍മ്മാണത്തിന് 4.94 കോടി രൂപയും മുദിയം പാലം നിര്‍മാണത്തിന് 49.8 കോടിരൂപയും അനുവദിച്ചു. മൂന്നു പാലങ്ങളുടെ പ്രവര്‍ത്തികള്‍ നടന്ന് വരികയാണ്. തിരൂര്‍ – കടലുണ്ടി റോഡ് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിക്കല്‍ -12 കോടി, കാക്കഞ്ചിരി – കൊ ട്ടപ്പുറം റോഡ് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിക്കല്‍ 5.97 കോടിയാണ് അനുവദിച്ചത്.

തീരദേശ റോഡ് നവികരണത്തിന് 20.37 കോടി രൂപ അനുവദിച്ചു.ഗ്രാമീണ മേഖലയിലെ ഏഴ് റോഡുകളാണ് ബി.എം ആന്റ് ബി.സി ചെയ്ത് നവീകരിക്കുന്ന പ്രവൃത്തി പുരോഗമിച്ച് വരുന്നത്. തീരദേശ പാത സ്ഥലമേടറ്റെടുപ്പ് അന്തിമഘട്ടത്തിലെത്തിച്ചു. തീരദേശ മേഖലയിലെ റോഡുകളുടെ പുനരുദ്ധാരണത്തിന് ഫിഷറിസ് വകുപ്പില്‍ നിന്നും 19.78 കോടി രൂപ അനുവദിച്ചു.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ഡ്രൈനേജ് നിര്‍മ്മാണത്തിനായി 7.68 കോടി രൂപ ദേശീയ പാത വിഭാഗത്തില്‍ നിന്നും അനുവദിപ്പിക്കാനായി. വിദ്യാഭ്യാസ രംഗത്ത് കെട്ടിടം നിര്‍മ്മാണം ഉള്‍പ്പെടെ 27.5 കോടിയുടെ പദ്ധതി നടപ്പിലാക്കി. മണ്ഡലത്തിലെ 9 സ്‌കൂളുകള്‍ക്ക് സ്വന്തമായി സ്‌കൂള്‍ബസ് അനുവദിച്ചു. കടലുണ്ടി നഗരം ഫിഷറീസ് എല്‍.പി സ്‌കൂള്‍ അന്താരാഷ്ട്ര മാതൃകയില്‍ ഹൈടെക്കാക്കി നവീകരിച്ചു.

മണ്ഡലത്തിലെ 10 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കായി കിഫ്ബി ഫണ്ട്, എം.എല്‍.എ ഫണ്ട്, പ്ലാന്‍ ഫണ്ട് ഉള്‍പ്പെടെ 29 കോടി പ്രയോജനപ്പെടുത്തി ഒരു പരിധി വരെ മെച്ചപ്പെടുത്തി. മണ്ഡലത്തിലെ 126 കേന്ദ്രങ്ങളില്‍ എം.എല്‍.എ ഫണ്ട് ഉപയോഗപ്പെടുത്തി മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു.തേഞ്ഞിപ്പലം കുടുംബാരോഗ്യ കേന്ദ്രത്തിന് 2.60 കോടി രൂപ ചെലവില്‍ പുതിയ കെട്ടിടം പണിതു.

പെരുവള്ളൂര്‍ കുടുംബാറ രോഗ്യ കെട്ടിട നിര്‍മ്മാണം 4.87 കോടി, വെളിമുക്ക് ആയുര്‍വേദാശുപത്രി കെട്ടിട നിര്‍മ്മാണം 5.5 കോടി, ചേലേമ്പ്ര കുടുംബാ രോഗ്യ കേന്ദ്രം കെട്ടിട നിര്‍മ്മാണം 5 കോടി അനുവദിച്ചു. എല്ലാ പഞ്ചായത്തിലും എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. 10.7 കോടി രൂപ കായിക മേഖലക്കായി ചെലവിട്ടു.

സ്വന്തമായി സ്ഥലവും കെട്ടിടവുമില്ലാതിരുന്ന തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷന് 2.72 കോടി രൂപ ചെലവില്‍ കെട്ടിടം യാഥാര്‍ത്ഥ്യമാക്കി. പൊലിസ് സ്റ്റേഷനും ഫയര്‍ 50 സെന്റ് വീതം കാലിക്കറ്റ് യര്‍ സ്റ്റേഷനും സര്‍വകലാശാലയില്‍ നിന്ന് അനുവദിപ്പിച്ചു. ആനങ്ങാടി ബിച്ച് സംരക്ഷണത്തിന് 2.30 കോടി രൂപയുടെ കടല്‍ സുര ക്ഷാ ഭിത്തി നിര്‍മ്മിച്ചു.കടലുണ്ടി പുഴ സൈഡ് സംരക്ഷണ ത്തിനായി 6 കോടി രൂപയുടെ പ്രവര്‍ത്തി പൂര്‍ത്തീകരിച്ചു.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തിയിട്ടും ഭരണാനുമതി ലഭിക്കാതെയും ആവശ്യമായ തുക ബജറ്റില്‍ വകയിരുത്താതെയുമുള്ള ഇടതു സര്‍ക്കാര്‍ അവഗണിക്കപ്പെട്ട പ്രധാന പദ്ധതികളാണ് തേഞ്ഞിപ്പലം ഫയര്‍ സ്റ്റേഷന്‍, ആര്‍ട്സ് ആന്റ് സയന്‍സ് കോളജ്, കടക്കാട്ടു പാറ റഗുലേറ്റര്‍ പദ്ധതി, ആനങ്ങാടി മിനി ഹാര്‍ബര്‍, തേഞ്ഞിപ്പലം സബ് ട്രഷറി എന്നിവ.

 

Continue Reading

News

പ്രേക്ഷകരില്ലാതെ ‘കേരള സ്റ്റോറി 2’; കൊച്ചിയില്‍ ആദ്യ ഷോ റദ്ദാക്കി

ഇന്ന് രാവിലെ 10.15 ന് ന്യൂക്ലിയസ് മാളിലെ പാൻ സിനിമാസിലാണ് ആദ്യ ഷോ നടക്കേണ്ടിയിരുന്നത്

Published

on

By

കൊച്ചി: റിലീസ് ദിനത്തില്‍ തന്നെ പ്രേക്ഷക പിന്തുണ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് *’കേരള സ്റ്റോറി 2’*യുടെ ആദ്യ ഷോകള്‍ കൊച്ചിയിലും കോഴിക്കോട് ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളിലും റദ്ദാക്കി. ഇന്ന് രാവിലെ 10.15 ന് ന്യൂക്ലിയസ് മാള്‍യിലെ പാന്‍ സിനിമാസില്‍ നടക്കേണ്ടിയിരുന്ന ഷോയ്ക്ക് ഒരു ബുക്കിങും ലഭിക്കാത്തതിനാലാണ് റദ്ദാക്കിയത്.

നഗരത്തിലെ ഷെണോയിസ് തീയേറ്റര്‍ ഉള്‍പ്പെടെ മറ്റു കേന്ദ്രങ്ങളിലും വിരലില്‍ എണ്ണാവുന്നത്ര പേര്‍ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ ഒമ്പത് സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനൊരുങ്ങിയത്.

കോഴിക്കോട് റീഗല്‍ സിനിമാസ്ല്‍ രാവിലെ 10 മണിക്ക് നിശ്ചയിച്ചിരുന്ന ആദ്യ ഷോയും പ്രേക്ഷകരില്ലാത്തതിനാല്‍ റദ്ദാക്കിയിരുന്നു. രണ്ട് പേര്‍ മാത്രം ടിക്കറ്റ് ബുക്ക് ചെയ്ത സാഹചര്യത്തിലായിരുന്നു നടപടി.

ഇതിനിടെ ‘കേരള സ്റ്റോറി 2’ക്ക് പ്രദര്‍ശനാനുമതി നല്‍കി കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് മതസൗഹാര്‍ദ്ദം ബാധിക്കാമെന്ന നിരീക്ഷണത്തോടെയാണ് 15 ദിവസത്തെ ഇടക്കാല സ്റ്റേ നല്‍കിയിരുന്നത്.

എന്നാല്‍ വിദഗ്ധ സമിതി പരിശോധിച്ച് സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രത്തിന്റെ പ്രദര്‍ശനം തടയാനാകില്ലെന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫ്രെഡി ഫ്രാന്‍സിസ്, ശ്രീദേവ് നമ്പൂതിരി എന്നിവര്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. നിര്‍മ്മാതാക്കളുടെ അപ്പീലിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ നീക്കിയത്.

 

Continue Reading

Trending