Connect with us

News

ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പല്‍പ്പട ആസ്ഥാനത്തിന് നേരെ ആക്രമണം

ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്.

Published

on

ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും ശക്തമായത് ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ ജുഫൈര്‍ മേഖലയിലാണെന്ന് റിപ്പോര്‍ട്ട്.

ഇവിടെ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫിഫ്ത്ത് ഫ്‌ലീറ്റ് ആസ്ഥാനത്തിനാണ് നേരിട്ട് ആക്രമണം നടന്നതെന്നാണ് വിവരം. പശ്ചിമേഷ്യയിലെ യുഎസിന്റെ പ്രധാന നാവിക ഓപ്പറേഷനുകളുടെ കേന്ദ്രമായി അറിയപ്പെടുന്ന ഈ സൈനിക കേന്ദ്രം ഗുരുതരമായി കേടുപാടുകള്‍ നേരിട്ടതായി സൂചനകളുണ്ട്.

ആക്രമണത്തിന്റെ വ്യാപ്തിയെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. തങ്ങളുടെ മണ്ണില്‍ നടന്ന ഈ ആക്രമണം വഞ്ചനാപരമാണെന്നും പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ബഹ്റൈന്‍ ഭരണകൂടം പ്രതികരിച്ചു.

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാകുന്നതിന്റെ സൂചനകളായാണ് സംഭവത്തെ വിലയിരുത്തുന്നത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍; മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നതായി റഷ്യയുടെ ആരോപണം

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് താത്കാലികമായി വ്യോമാതിര്‍ത്തി അടച്ചതായി അറിയിച്ചു.

Published

on

By

ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലേക്കും സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്ക ശക്തമാകുന്നു. ഇറാനെ ആക്രമിക്കാന്‍ ഇസ്രയേലും അമേരിക്കയും നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് റഷ്യ ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഇറാന്‍ തിരിച്ചടി നടപടികള്‍ ആരംഭിച്ചതായും വിവരം.

ഗള്‍ഫ് മേഖലയിലെ എംബസികളിലും കോണ്‍സുലേറ്റുകളിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അമേരിക്ക നിര്‍ദേശം നല്‍കി. ബഹ്‌റൈനില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജുഫൈര്‍ മേഖലയിലാണ് പുക ഉയരുന്നതായി കണ്ടത്. അമേരിക്കന്‍ സൈനിക ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ജുഫൈര്‍ പ്രദേശത്തെ സാഹചര്യമാണ് കൂടുതല്‍ ആശങ്കയുണര്‍ത്തുന്നത്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് താത്കാലികമായി വ്യോമാതിര്‍ത്തി അടച്ചതായി അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് നടപടി. ഖത്തര്‍ അധികൃതര്‍ സൈനിക കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിന്ന് അകന്ന് വീട്ടിനകത്ത് തന്നെ തുടരണമെന്ന് മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ലക്ഷ്യമിട്ട മിസൈലുകള്‍ തകര്‍ത്തതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കുവൈറ്റ് വ്യോമയാന സുരക്ഷ കണക്കിലെടുത്ത് ഇറാനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ടാണ് തീരുമാനം എടുത്തതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.

സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്ന് യുഎഇ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഔദ്യോഗിക വിവരങ്ങള്‍ മാത്രം പിന്തുടരണമെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പശ്ചിമേഷ്യയിലാകെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയും യുദ്ധഭീതി കൂടുതല്‍ ശക്തമാകുകയും ചെയ്തിരിക്കുകയാണ്.

 

Continue Reading

More

‘ഇറാൻ്റെ മിസൈൽ സംവിധാനവും നാവികസേനയും തകർക്കും ‘; ആക്രമണത്തിലെ യുഎസ് പങ്കാളിത്തം സ്ഥിരീകരിച്ച് ട്രംപ്

Published

on

ഇസ്രായേൽ ഇറാനിൽ നടത്തിയ ആക്രമണങ്ങൾക്ക് അമേരിക്കൻ പിന്തുണ സ്ഥിരീകരിച്ച് ട്രംപ്. മാസങ്ങളായി നടക്കുന്ന ആസൂത്രണത്തിനൊടുവിലാണ് ആക്രമണം നടന്നതെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു .

ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആക്രമണത്തിന്റെ തുടക്കം മാത്രമാണ് നടന്നതെന്ന് ട്രംപ്. ഇറാൻ ലോകത്തെ ഭീകരരാഷ്ട്രങ്ങളിലൊന്നാണെന്നും വര്ഷങ്ങളായി മേഖലയിലെ ഭീകരസംഘങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടെന്നും ട്രംപ് ആരോപിച്ചു.

യുഎസിന്റെ സൈനിക ശക്തിയെ വെല്ലുവിളിക്കുന്നവർക്ക് എന്താണ് സംഭവിക്കുകയെന്ന വൈകാതെ ഇറാൻ പഠിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. 1983 ൽ ലബനാനിലെ ബെയ്‌റൂത്തിൽ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ പിന്തുണയുള്ള ഗ്രൂപ്പുകൾ നടത്തിയ ആക്രമണത്തിൽ 243 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടത് ട്രംപ് പ്രസംഗത്തിൽ അനുസ്‌മരിച്ചു.

Continue Reading

News

വടക്കന്‍ ഇസ്രയേലില്‍ തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍; തിരിച്ചടിയുമായി ഇറാന്‍

സാഹചര്യം അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു.

Published

on

By

വടക്കന്‍ ഇസ്രയേലില്‍ തുടര്‍ച്ചയായി സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മേഖലയില്‍ ആശങ്ക ശക്തമായി. ഇസ്രയേലിനെതിരായ പ്രതികാര നടപടിയുടെ ഭാഗമായി ആക്രമണം ആരംഭിച്ചതായി ഇറാന്‍ വിപ്ലവ ഗാര്‍ഡ് കോര്‍പ്‌സ് (IRGC) അറിയിച്ചു.

ഇതിനുപിന്നാലെ വിവിധ ഇസ്രയേല്‍ നഗരങ്ങളില്‍ സൈറണ്‍ മുഴങ്ങിയതായും സ്‌ഫോടനങ്ങള്‍ ഉണ്ടായതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ മിസൈല്‍ ആക്രമണം ആരംഭിച്ചതായി ഇസ്രയേല്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇരുരാജ്യങ്ങളും ശക്തമായ സൈനിക നീക്കങ്ങളിലേക്ക് കടന്നതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ ഗുരുതരമാകുന്നുവെന്നാണ് വിലയിരുത്തല്‍. സാഹചര്യം അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്ന് ഇസ്രയേല്‍ അധികൃതര്‍ അറിയിച്ചു.

 

 

 

 

 

Continue Reading

Trending