Connect with us

News

ശത്രുവിന്റെ പൂര്‍ണ പരാജയം വരെ പോരാട്ടം: ഇസ്രാഈലിനും യുഎസിനും ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍

ശ്ചിമേഷ്യയിലെ ഇസ്രാഈലിന്റെയും അമേരിക്കയുടെയും എല്ലാ സൈനിക കേന്ദ്രങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തെഹ്‌റാന്‍: ശത്രുവിന്റെ പൂര്‍ണ പരാജയം വരെ പോരാട്ടം തുടരുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (IRGC) പ്രഖ്യാപിച്ചു. പശ്ചിമേഷ്യയിലെ ഇസ്രാഈലിന്റെയും അമേരിക്കയുടെയും എല്ലാ സൈനിക കേന്ദ്രങ്ങളും തങ്ങളുടെ ലക്ഷ്യമാണെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രസ്താവന.

ഇസ്രാഈല്‍ തലസ്ഥാനമായ തെല്‍ അവീവ് ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. അതേസമയം ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളും ആക്രമിക്കപ്പെട്ടു.

ഇറാനിലെ ഒരു വിദ്യാലയത്തിന് നേരെ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50ലേറെ കുട്ടികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

അതേസമയം യാതൊരു പ്രകോപനവുമില്ലാതെയാണ് നെതന്യാഹുവും ട്രംപും ആക്രമണം ആരംഭിച്ചതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി കുറ്റപ്പെടുത്തി. അമേരിക്കയുടെ ‘ഇസ്രാഈല്‍ ഫസ്റ്റ്’ നയത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സംഘര്‍ഷത്തെത്തുടര്‍ന്ന് ഗള്‍ഫ് മേഖലയിലെ വ്യോമപാതകള്‍ അടച്ചു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്പനികള്‍ ഗള്‍ഫിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

‘അമേരിക്ക-ഇസ്രയേല്‍ മിസൈല്‍ പതിച്ചത് സ്‌കൂളില്‍, 5 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു’, തിരിച്ചടി ശക്തമാക്കുമെന്ന് ഇറാന്‍

അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത മിസൈൽ ആക്രമണത്തിൽ തെക്കൻ ഇറാനിലെ ഒരു സ്കൂളിലെ അഞ്ച് വിദ്യാർഥിനികൾ കൊല്ലപ്പെട്ടു. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചു

Published

on

By

ടെഹ്‌റാന്‍: അമേരിക്കയും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുമ്പോള്‍ പശ്ചിമേഷ്യ യുദ്ധക്കളമായി മാറുന്നു. രാവിലത്തെ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇറാന്‍ നടത്തിയ ശക്തമായ തിരിച്ചടിക്ക് ശേഷം അമേരിക്ക ഇസ്രയേല്‍ സംയുക്ത സൈനിക നടപടി വീണ്ടും ആരംഭിച്ചതോടെ സാഹചര്യം അതീവ ഗുരുതരമായി.

തെക്കന്‍ ഇറാനില്‍ നടന്ന സംയുക്ത ആക്രമണത്തില്‍ ഒരു സ്‌കൂളിലാണ് മിസൈല്‍ പതിച്ചതെന്ന് ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അഞ്ച് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതായി അധികാരികള്‍ അറിയിച്ചു. സിവിലിയന്‍ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണം ക്രൂരമാണെന്നും എന്നാല്‍ ശത്രുക്കള്‍ക്ക് മുന്നില്‍ തലകുനിക്കില്ലെന്നും ഇറാന്‍ ഭരണകൂടം പ്രതികരിച്ചു.
രാവിലെ നടന്ന ആക്രമണത്തില്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ ഓഫീസ് ലക്ഷ്യമിട്ടിരുന്നുവെന്ന വിവരങ്ങളും പുറത്ത് വന്നു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ വസതിയ്ക്ക് നേരെയും ആക്രമണ ശ്രമമുണ്ടായതായാണ് റിപ്പോര്‍ട്ട്.

മുന്‍ പ്രസിഡന്റ് മഹമൂദ് അഹമ്മദി നെജാദിനെയും ഇസ്രയേല്‍ ലക്ഷ്യമിട്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. യുദ്ധം ഒഴിവാക്കാന്‍ തങ്ങള്‍ ശ്രമിച്ചുവെങ്കിലും ഇപ്പോള്‍ ശക്തമായ പ്രത്യാക്രമണം അനിവാര്യമാണെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. ഗള്‍ഫ് മേഖലയിലുടനീളം സംഘര്‍ഷം വ്യാപിക്കുന്ന സാഹചര്യത്തില്‍ അതീവ ഗുരുതരമായ സുരക്ഷാ ഭീഷണിയാണ് നിലനില്‍ക്കുന്നത്.

Continue Reading

News

ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പല്‍പ്പട ആസ്ഥാനത്തിന് നേരെ ആക്രമണം

ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്.

Published

on

By

ഗള്‍ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഏറ്റവും ശക്തമായത് ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ ജുഫൈര്‍ മേഖലയിലാണെന്ന് റിപ്പോര്‍ട്ട്.

ഇവിടെ പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫിഫ്ത്ത് ഫ്‌ലീറ്റ് ആസ്ഥാനത്തിനാണ് നേരിട്ട് ആക്രമണം നടന്നതെന്നാണ് വിവരം. പശ്ചിമേഷ്യയിലെ യുഎസിന്റെ പ്രധാന നാവിക ഓപ്പറേഷനുകളുടെ കേന്ദ്രമായി അറിയപ്പെടുന്ന ഈ സൈനിക കേന്ദ്രം ഗുരുതരമായി കേടുപാടുകള്‍ നേരിട്ടതായി സൂചനകളുണ്ട്.

ആക്രമണത്തിന്റെ വ്യാപ്തിയെക്കുറിച്ചോ ആളപായത്തെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. തങ്ങളുടെ മണ്ണില്‍ നടന്ന ഈ ആക്രമണം വഞ്ചനാപരമാണെന്നും പ്രാദേശിക സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ബഹ്റൈന്‍ ഭരണകൂടം പ്രതികരിച്ചു.

ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ രൂക്ഷമാകുന്നതിന്റെ സൂചനകളായാണ് സംഭവത്തെ വിലയിരുത്തുന്നത്.

 

Continue Reading

News

ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍; മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നതായി റഷ്യയുടെ ആരോപണം

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് താത്കാലികമായി വ്യോമാതിര്‍ത്തി അടച്ചതായി അറിയിച്ചു.

Published

on

By

ഇറാനെതിരായ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലേക്കും സംഘര്‍ഷം വ്യാപിക്കുമെന്ന ആശങ്ക ശക്തമാകുന്നു. ഇറാനെ ആക്രമിക്കാന്‍ ഇസ്രയേലും അമേരിക്കയും നേരത്തെ തന്നെ പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് റഷ്യ ആരോപിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഇറാന്‍ തിരിച്ചടി നടപടികള്‍ ആരംഭിച്ചതായും വിവരം.

ഗള്‍ഫ് മേഖലയിലെ എംബസികളിലും കോണ്‍സുലേറ്റുകളിലും പ്രവര്‍ത്തിക്കുന്ന ജീവനക്കാരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ അമേരിക്ക നിര്‍ദേശം നല്‍കി. ബഹ്‌റൈനില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജുഫൈര്‍ മേഖലയിലാണ് പുക ഉയരുന്നതായി കണ്ടത്. അമേരിക്കന്‍ സൈനിക ക്യാമ്പ് പ്രവര്‍ത്തിക്കുന്ന ജുഫൈര്‍ പ്രദേശത്തെ സാഹചര്യമാണ് കൂടുതല്‍ ആശങ്കയുണര്‍ത്തുന്നത്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് താത്കാലികമായി വ്യോമാതിര്‍ത്തി അടച്ചതായി അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് നടപടി. ഖത്തര്‍ അധികൃതര്‍ സൈനിക കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ നിന്ന് അകന്ന് വീട്ടിനകത്ത് തന്നെ തുടരണമെന്ന് മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ ലക്ഷ്യമിട്ട മിസൈലുകള്‍ തകര്‍ത്തതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കുവൈറ്റ് വ്യോമയാന സുരക്ഷ കണക്കിലെടുത്ത് ഇറാനിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും താത്കാലികമായി നിര്‍ത്തിവെച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി. അന്താരാഷ്ട്ര സുരക്ഷാ നടപടികള്‍ പാലിച്ചുകൊണ്ടാണ് തീരുമാനം എടുത്തതെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.

സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്ന് യുഎഇ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഔദ്യോഗിക വിവരങ്ങള്‍ മാത്രം പിന്തുടരണമെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പശ്ചിമേഷ്യയിലാകെ സംഘര്‍ഷാവസ്ഥ രൂക്ഷമാകുകയും യുദ്ധഭീതി കൂടുതല്‍ ശക്തമാകുകയും ചെയ്തിരിക്കുകയാണ്.

 

Continue Reading

Trending