Connect with us

News

‘പ്രതികാരം ചെയ്യും, കൊലയാളികളെ വെറുതെ വിടില്ല’: ഖാംനഈ കൊല്ലപ്പെട്ടതില്‍ ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ താക്കീത്

ഇസ്രാഈലും അമേരിക്കയും സംയുക്തമായി ചേര്‍ന്ന് ശനിയാഴ്ച ഇറാനില്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്.

Published

on

തെഹ്റാന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതായി ഇറാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇസ്രാഈലും അമേരിക്കയും സംയുക്തമായി ചേര്‍ന്ന് ശനിയാഴ്ച ഇറാനില്‍ നടത്തിയ ശക്തമായ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഖാംനഈയുടെ മരണത്തിന് പിന്നാലെ കടുത്ത പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.

ഖാംനഈയുടെ വിയോഗത്തില്‍ അനുശോചിച്ച റവല്യൂഷണറി ഗാര്‍ഡ്, അദ്ദേഹത്തിന്റെ കൊലയാളികളെ വെറുതെ വിടില്ലെന്ന് മുന്നറിയിപ്പ് നല്‍കി. ‘നമുക്ക് ഒരു മഹാനായ നേതാവിനെ നഷ്ടപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും ക്രൂരരായ ഭീകരരുടെ കൈകളാലാണ് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചത്. ഇറാനിയന്‍ ജനതയുടെ പ്രതികാരത്തിന്റെ കൈകള്‍ അവരെ വേട്ടയാടുക തന്നെ ചെയ്യും,’ ഐആര്‍ജിസി പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ഖാംനഈയുടെ മരണത്തെത്തുടര്‍ന്ന് ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. കൂടാതെ രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഏഴ് ദിവസം അവധിയും പ്രഖ്യാപിച്ചു.

ശനിയാഴ്ച വൈകുന്നേരത്തോടെ തന്നെ ഖാംനഈ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹ മാധ്യത്തിലൂടെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഞായറാഴ്ച രാവിലെയാണ് ഇറാന്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഖാംനഈയുടെ മകള്‍, മരുമകന്‍, കൊച്ചുമകന്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

main stories

ഇറാന്‍ പരമോന്നത നേതാവ് ഖാംനഈ കൊല്ലപ്പെട്ടു

സ്ഥിരീകരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍

Published

on

തെല്‍ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ (86) കൊല്ലപ്പെട്ടതായി ഇറാനിയന്‍ സ്റ്റേറ്റ് ടിവി സ്ഥിരീകരിച്ചു. അമേരിക്കയും ഇസ്രാഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഖാംനഈയുടെ മരണത്തെത്തുടര്‍ന്ന് ഇറാനില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഒരാഴ്ചത്തെ പൊതുഅവധിയും പ്രഖ്യാപിച്ചു.

1989 മുതല്‍ ഇറാന്റെ ആത്മീയവും രാഷ്ട്രീയവുമായ പരമാധികാരിയായിരുന്ന ഖാംനഈയുടെ വിയോഗം പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാം.

ശനിയാഴ്ച പുലര്‍ച്ചെ തെഹ്റാനിലെ ഖാംനഈയുടെ ഔദ്യോഗിക വസതി ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രാഈലും നടത്തിയ ശക്തമായ ബോംബാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഏകദേശം 30-ഓളം ബോംബുകള്‍ ഈ സമുച്ചയത്തിലേക്ക് പതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഖാംനഈയോടൊപ്പം അദ്ദേഹത്തിന്റെ മകള്‍, മരുമകന്‍, കൊച്ചുമകന്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തുടക്കത്തില്‍ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നെങ്കിലും, ഞായറാഴ്ച രാവിലെ ഇറാനിയന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഖാംനഈ ‘രക്തസാക്ഷിത്വം’ വരിച്ചതായി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

അതേസമയം ‘ലോകത്തിലെ ഏറ്റവും വലിയ തിന്മകളിലൊന്ന് അവസാനിച്ചു’ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചു. ഇറാനിയന്‍ ജനതയ്ക്ക് തങ്ങളുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഖാംനഈ കൊല്ലപ്പെട്ടതിനെ സ്ഥിരീകരിക്കുന്ന സൂചനകള്‍ നല്‍കിയിരുന്നു.

Continue Reading

News

പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ ഇസ്രാഈല്‍ ആക്രമണം: തിരിച്ചടിക്കുമെന്ന് ഇറാന്‍

ആക്രമണത്തില്‍ നിരപരാധികളായ 57 കുട്ടികളാണ് കൊല്ലപ്പെട്ടത്.

Published

on

തെഹ്റാന്‍: ദക്ഷിണ ഇറാനിലെ പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെയുണ്ടായ ഇസ്രാഈല്‍ ആക്രമണത്തിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി. ആക്രമണത്തില്‍ നിരപരാധികളായ 57 കുട്ടികളാണ് കൊല്ലപ്പെട്ടത്. ഈ ക്രൂരതയ്ക്ക് പ്രതികാരം ചെയ്യാതെ ഇറാന്‍ പിന്നോട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആക്രമിക്കപ്പെട്ട സ്‌കൂളിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് എക്‌സിലൂടെ അരാഗച്ചി തന്റെ നിലപാട് വ്യക്തമാക്കിയത്.

ദക്ഷിണ ഇറാനിലെ മിനാബിലുള്ള പ്രൈമറി സ്‌കൂളാണ് ആക്രമിക്കപ്പെട്ടത്. ഇസ്രാഈലും അമേരിക്കയും സംയുക്തമായാണ് ഇറാനെതിരെ ആക്രമണം നടത്തിയത്. അതേസമയം തലസ്ഥാനമായ തെഹ്റാനിലും വന്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

എന്നാല്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രാഈല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ് അവകാശപ്പെട്ടു.

തെഹ്റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റ്, ജോംഹൂരി മേഖല എന്നിവിടങ്ങളിലും മിസൈലുകള്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ വസതിക്ക് സമീപവും ആക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Continue Reading

kerala

മുസ്‌ലിംലീഗ് സ്‌നേഹഭവനങ്ങൾ കൈമാറി

ആരാധനാലയങ്ങൾക്ക് സൗകര്യമൊരുക്കും

Published

on

കൽപറ്റ: മായാത്ത ഓർമകളുമായി അവർ വീണ്ടുമെത്തി. നഷ്ടങ്ങളുടെ വ്യഥയിൽ ഉരുകുമ്പോഴും പ്രതീക്ഷയുടെ തിരിവെട്ടമായി മുസ്‌ലിംലീഗ് ഒരുക്കിയ സ്‌നേഹഭവനങ്ങളിലക്ക്. നിറകണ്ണുകളോടെയാണ് സാദിഖലി ശിഹാബ് തങ്ങളിൽനിന്ന് വീടുകളുടെ രേഖകളും താക്കോലും അവർ ഏറ്റുവാങ്ങിയത്. പ്രതീക്ഷിച്ചതിനേക്കാൾ മികച്ച സൗകര്യങ്ങളോടെയാണ് തങ്ങൾക്ക് കിട്ടിയ ഓരോ വീടുകളുമെന്ന് അവർ അതിശയത്തോടെ പറഞ്ഞു. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി മുഖ്യാതിഥിയായിരുന്നു. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് പുനരധിവാസ പദ്ധതി ഉപസമിതി കൺവീനർ പി.കെ ബഷീർ എം.എൽ.എ റിപ്പോർട്ട് അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എൽ.എ, സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി, അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ എന്നിവർ പ്രസംഗിച്ചു. വയനാട് ജില്ല ജനറൽ സെക്രട്ടറി ടി. മുഹമ്മദ് നന്ദി പറഞ്ഞു. പ്രൊജക്ട് രൂപകൽപന ചെയ്ത പ്രശസ്ത ആർക്കിടെക്ട് ടോണി ജോസഫിന് സാദിഖലി ശിഹാബ് തങ്ങൾ ഉപഹാരം കൈമാറി. മുസ്ലിംലീഗ് ദേശീയ, സംസ്ഥാന ഭാരവാഹികൾ, എം.എൽ.എമാർ, പോഷക ഘടകങ്ങളുടെ നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.

മൂന്ന് ബെഡ്‌റൂമുകളും രണ്ട് ബാത്ത്‌റൂമുകളും കിച്ചനും വർക്ക് ഏരിയയും സിറ്റൗട്ടും ലിവിങ്, ഡൈനിങ് ഏരിയയുമെല്ലാമായി 1060 സ്‌ക്വയർഫീറ്റിലുള്ള വീടുകളാണ് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് മുസ്ലിംലീഗ് ഒരുക്കിയത്. മുസ്ലിംലീഗ് വാഗ്ദാനം ചെയ്ത് 105 വീടുകളിൽ 51 വീടുകളുടെ താക്കോലാണ് ഇന്ന് പ്രൊജക്ട് സൈറ്റിൽ കൈമാറിയത്. കട്ടിൽ, ബെഡ്, സോഫ സെറ്റ്, ഡൈനിങ് ടേബിൾ, കസേരകൾ, ക്ലോക്ക് തുടങ്ങി ഫർണിച്ചറുകളും മിക്‌സി, ഗ്രെയിന്റർ തുടങ്ങി ഗൃഹോപകരണങ്ങളും വീടുകൾക്കൊപ്പം നൽകുന്നുണ്ട്. ബ്രിക് പാകിയ മുറ്റം, മുൻവശത്ത് ഏഴ് മീറ്റർ വീതിയിൽ ബ്രിക് പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുമായാണ് വീടുകൾ കൈമാറുന്നത്. വീടുകളിലേക്ക് ആവശ്യമായ ശുദ്ധജലത്തിന് കിണർ കുഴിച്ച് കൂറ്റൻ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. ഓരോ വീട്ടുടമക്കും ആവശ്യമെങ്കിൽ മുകളിലേക്ക് വീട് ഉയർത്താൻ ആവശ്യമായ തറബലത്തോടെയാണ് നിർമ്മാണം പൂർത്തീകരിച്ചത്.

ആരാധനാലയങ്ങൾക്ക് സൗകര്യമൊരുക്കും

കൽപറ്റ: പദ്ധതി പ്രദേശത്ത് ആരാധനാലയങ്ങൾക്ക് സൗകര്യമൊരുക്കുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശിവക്ഷേത്രവും ക്രിസ്ത്യൻ ചർച്ചും മസ്ജിദുകളും സാംസ്‌കാരിക കേന്ദ്രങ്ങളും സമീപത്തുണ്ടെങ്കിലും പ്രദേശത്തെ ജനങ്ങളുടെ ആഗ്രഹപ്രകാരം അവർക്ക് പ്രാർത്ഥന നിർവ്വഹിക്കുന്നതിനുള്ള സ്ഥല സൗകര്യമാണ് മുസ്ലിംലീഗ് ഒരുക്കുക. കമ്യൂണിറ്റി ഹാൾ, പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും മുസ്ലിംലീഗിന്റെ ഭവന സമുച്ചയത്തിൽ ഉണ്ടാകും. പൂച്ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് പദ്ധതി പ്രദേശം ഹരിതാഭമാക്കിയിട്ടുണ്ട്. കൽപറ്റ ടൗണിൽനിന്ന് 8 കിലോമീറ്റർ പരിധിയിലാണ് പ്രൊജക്ട് സൈറ്റ്.

Continue Reading

Trending