Connect with us

india

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം: എണ്ണവില കുതിക്കുന്നു; ഇന്ത്യയില്‍ ഇന്ധന പ്രതിസന്ധിക്ക് സാധ്യത

ഒമാന്‍ തീരത്ത് ‘സ്‌കൈലൈറ്റ്’ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിയും വിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്.

Published

on

ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇറാനും ഇസ്രാഈലും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങിയതോടെ ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിക്കുന്നു. ഒമാന്‍ തീരത്ത് ‘സ്‌കൈലൈറ്റ്’ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിയും വിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ബ്രെന്റ് ക്രൂഡ് വില 10 ശതമാനത്തിലധികം വര്‍ധിച്ച് ബാരലിന് 80 ഡോളറിന് മുകളിലെത്തി. സംഘര്‍ഷം തുടര്‍ന്നാല്‍ വില 100 മുതല്‍ 110 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങള്‍ പ്രവചിക്കുന്നത്. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സര്‍വീസുകള്‍ പ്രമുഖ കമ്പനികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 50 ശതമാനവും പാചകവാതകത്തിന്റെ (LPG) 80 ശതമാനത്തിലധികവും വരുന്നത് ഇതിലൂടെയാണ്. വിതരണ ശൃംഖല തടസ്സപ്പെടുന്നത് ഇന്ത്യയില്‍ വലിയ ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകാം. അതേസമയം നിലവില്‍ ഇന്ത്യയുടെ പക്കല്‍ 10 മുതല്‍ 15 ദിവസത്തേക്കുള്ള അസംസ്‌കൃത എണ്ണയുടെ ശേഖരം മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

യുദ്ധം തുടരുകയും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്താല്‍ ആഗോള സമ്പദ്വ്യവസ്ഥ വലിയൊരു മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഖാംനഇയുടെ വധത്തില്‍ ജമ്മു കശ്മീരില്‍ പ്രതിഷേധവും സംഘർഷവും; ഇന്റർനെറ്റിന്റെ വേഗത കുറച്ചു

Published

on

ന്യൂഡല്‍ഹി: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈയുടെ വധത്തില്‍ ജമ്മു കശ്മീരില്‍ പ്രതിഷേധം പിന്നാലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ലാല്‍ ചൗക്ക്, സൈദാ കടല്‍, ബഡ്ഗാം, ബന്ദിപ്പോര, അനന്ത്‌നാഗ്, പുല്‍വാമ എന്നിവിടങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. കശ്മീരില്‍ ഏകദേശം 15 ലക്ഷം ഷിയാ മുസ്ലിംകളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ലാല് ചൗക്ക് പ്രദേശം പൂര്‍ണ്ണമായും അടച്ചിട്ടു. പ്രതിഷേധങ്ങളും കൂട്ടംചേരലുകളും തടയുന്നതിനായി ക്ലോക്ക് ടവറിലേക്ക് പ്രവേശനവും നിയന്ത്രിച്ചു. കശ്മീര്‍ താഴ്വരയിലെ എല്ലാ സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും നാളെയും അടച്ചിടാനും അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.

കശ്മീര്‍ സര്‍വകലാശാലയിലെ പരീക്ഷകള്‍ മാറ്റിവെച്ചു. അതിനിടെ, കാശ്മീര്‍ താഴ്വരയിലുടനീളം മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രദേശത്ത് ക്രമസമാധാന നില നിലനിര്‍ത്തുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് ഈ നീക്കം. ഇസ്രായേല്‍-യുഎസ് സംയുക്താക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്.

സ്ഥിരീകരിക്കാത്ത വിവരങ്ങളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കരുതെന്ന് ജമ്മുകശ്മീര്‍ പൊലീസ് വ്യക്തമാക്കി. വാര്‍ത്തകള്‍ നല്‍കുന്നതിന് മുന്‍പ് വിശ്വസനീയവും ആധികാരികവുമായ സ്രോതസ്സുകളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അനാവശ്യ ഭീതി പരത്തുന്ന തരത്തിലുള്ള പ്രകോപനപരമായ തലക്കെട്ടുകള്‍ ഒഴിവാക്കണമെന്നും അധികാരികള്‍ ആവശ്യപ്പെട്ടു.

Continue Reading

india

‘പ്രമുഖ നടിയുമായി വിവാഹേതര ബന്ധം’; നടൻ വിജയ്‌ക്കെതിരെ വിവാഹമോചന ഹർജി ഫയൽ ചെയ്ത് ഭാര്യ

Published

on

നടനും ടിവികെ പാർട്ടി നേതാവുമായ വിജയ്‌യ്ക്ക് വിവാഹമോചനത്തിന് നോട്ടീസയച്ച് ഭാര്യ സംഗീത സോമലിംഗം. 27 വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ നോട്ടീസയച്ചിരിക്കുന്നത്. വിജയ്‌യ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് വിവാഹമോചന ഹർജിയിൽ ആരോപണം ഉന്നയിച്ചിരിക്കുന്നു.

2021 മുതൽ ഇത് തുടരുന്നതായും ഹർജിയിൽ ആരോപിക്കുന്നു. ബന്ധം പിടിക്കപ്പെട്ടതിന് ശേഷം അത് ഒഴിവാക്കാമെന്ന് വിജയ് ഉറപ്പു നൽകിയിട്ടും യാതൊരു പശ്ചാത്താപവും കൂടാതെ അത് തുടരുകയാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു. വിജയ്, തന്നെ സാമൂഹിക, പ്രൊഫഷണൽ ജീവിതത്തിൽ നിന്ന് പൂർണമായും ഒഴിവാക്കുകയും പ്രസ്തുത നടിയോടൊപ്പം വിദേശ യാത്രകളിലും പൊതുപരിപാടികളിലും പങ്കെടുക്കുയും ചെയ്തിരുന്നു. നടി ഈ ഫോട്ടോകളെല്ലാം സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്യുകയും വിജയ് മൗനാനുവാദം നൽകുകയും ചെയ്തിരുന്നു. ഇതെല്ലാം തനിക്കും കുട്ടികൾക്കും വളരെയധികം നാണക്കേട് ഉണ്ടാക്കിയെന്നും ഹർജിയിൽ വിശദമാക്കുന്നു.

ഇതിന് പുറമേ തനിക്ക് നൽകിയിരുന്ന സൗകര്യങ്ങളെല്ലാം പിൻവലിച്ചതായും അവരുടെ സ്വതന്ത്ര സഞ്ചാരം നിയന്ത്രിക്കുന്നത് ഉൾപ്പെടെയുള്ള സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും സംഗീത ഹർജിയിൽ ആരോപിക്കുന്നു.

വിജയ്‌യുടെ ബന്ധവും തുടർന്നുണ്ടായ സോഷ്യൽ മീഡിയ വിവാദങ്ങളും തൻ്റെ മാനസിക ആരോഗ്യത്തെ തകർത്തതായും ഹർജിയിൽ ആരോപണമുണ്ട്.നിലവിൽ ഇവരുടെ ബന്ധം നിലനിൽക്കുന്നില്ലെന്നും അത് പേപ്പറിൽ മാത്രമാണ് നിലനിൽക്കുന്നതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. 1999ൽ വിവാഹിതരായ വിജയ്- സംഗീത ദമ്പതികൾക്ക് ജേസൺ സഞ്ജയ്, ദിവ്യ സാക്ഷ എന്നീ രണ്ടു മക്കളുണ്ട്. നിലവിൽ വിജയ്‌യോ സംഗീതയോ വാർത്തകളോട് പ്രതികരിച്ചിട്ടില്ല.

Continue Reading

Film

‘കേരള സ്റ്റോറി 2’: സ്റ്റേ ലംഘിച്ച് ബുക്കിങ്; നിര്‍മ്മാതാക്കള്‍ക്കെതിരെ കോടതിയലക്ഷ്യ ഹരജി

‘കേരള സ്റ്റോറി 2’ ബംഗാളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതായും ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയതായും ചൂണ്ടിക്കാട്ടിയാണ് ഹരജി

Published

on

‘കേരള സ്റ്റോറി 2’ സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള കോടതി ഉത്തരവ് നിലനില്‍ക്കെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹരജി നല്‍കി.

‘കേരള സ്റ്റോറി 2’ ബംഗാളില്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നതായും ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിയതായും ചൂണ്ടിക്കാട്ടിയാണ് ഹരജി. ഹരജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ സിംഗിള്‍ ബെഞ്ച് പരിഗണിക്കും.

സെന്‍സര്‍ ബോര്‍ഡ് അനുമതിക്കെതിരായ പരാതിയില്‍ കേന്ദ്ര സര്‍ക്കാര്‍ 15 ദിവസത്തിനകം തീരുമാനമെടുക്കുന്നത് വരെ ചിത്രം റിലീസ് ചെയ്യരുതെന്നായിരുന്നു നേരത്തെയുള്ള ഉത്തരവ്.

അതേസമയം സിംഗിള്‍ ബെഞ്ചിന്റെ സ്റ്റേ ഉത്തരവിനെതിരെ നിര്‍മ്മാതാക്കള്‍ നല്‍കിയ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വിധി പറയും.

പൊതുതാല്‍പ്പര്യ സ്വഭാവമുള്ള വിഷയം എങ്ങനെയാണ് സിംഗിള്‍ ബെഞ്ച് പരിഗണിച്ചതെന്നും, ഹരജിക്കാരുടെ ഏത് അവകാശമാണ് ഇവിടെ ലംഘിക്കപ്പെട്ടതെന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

എന്നാല്‍ സിനിമയുടെ റിലീസ് തടയുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും, ചിത്രം കേരളത്തെ അപമാനിക്കുന്നതല്ലെന്നും നിര്‍മ്മാതാക്കള്‍ കോടതിയില്‍ വാദിച്ചു. പേര് നിശ്ചയിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി.

Continue Reading

Trending