Connect with us

News

സൗദിയില്‍ പ്രധാന എണ്ണ ശുദ്ധീകരണ കേന്ദ്രത്തിലേക്ക് ഡ്രോണ്‍ ആക്രമണം; പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു

വിദേശ ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

Published

on

റിയാദ്: സൗദി അരാംകോയുടെ എണ്ണശുദ്ധീകരണ ശാലയ്ക്ക് (റിഫൈനറി) നേരെ ഡ്രോണ്‍ ആക്രമണം. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി റിഫൈനറിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. വിദേശ ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി സൗദി പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണത്തിന് ശ്രമം നടന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. ആകാശത്തുവെച്ച് തന്നെ സൈന്യം ഡ്രോണുകളെ വെടിവെച്ചിട്ടു. തകര്‍ക്കപ്പെട്ട ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ പതിച്ചതിനെത്തുടര്‍ന്ന് പ്ലാന്റില്‍ ചെറിയ രീതിയില്‍ തീപിടുത്തമുണ്ടായെങ്കിലും ഉടന്‍ തന്നെ അത് നിയന്ത്രണവിധേയമാക്കി.

ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സ്ഥലത്തുനിന്നും പുക ഉയരുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നിലവില്‍ സ്ഥിതിഗതികള്‍ പൂര്‍ണമായും നിയന്ത്രണവിധേയമാണെന്നും മേഖലയില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തമാക്കിയതായും അധികൃതര്‍ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇറാന്‍ – ഇസ്രാഈല്‍ സംഘര്‍ഷം; ഉച്ചയ്ക്കു ശേഷം സ്വര്‍ണവിലയില്‍ വര്‍ധന

ആഗോളവിപണിയിലും വില കുതിച്ചുയരുകയാണ്.

Published

on

By

കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷം സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നു. കേരളത്തില്‍ രാവിലെ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടു കൂടി വര്‍ധനവുണ്ടായി. ആഗോളവിപണിയിലും വില കുതിച്ചുയരുകയാണ്.

ഉച്ചക്ക് ഗ്രാമിന് 65 രൂപ കൂടി 15630 രൂപയും പവന് 520 രൂപ കൂടി 1,25,040 രൂപയുമാണായത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന് 115.46 ഡോളര്‍ കൂടി 5,393.56 ഡോളര്‍ ആയി. 2.19 ശതമാനമാണ് വര്‍ധിച്ചത്. ഇന്ന് രാവിലെ സ്വര്‍ണം ഗ്രാമിന് 300 രൂപ കുറഞ്ഞിരുന്നു. 15,565 രൂപയായിരുന്നു ഗ്രാം വില. പവന്റെ വിലയില്‍ 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായിരുന്നു. യു.എസ്, ഇസ്രായേല്‍ സേനകള്‍ ഇറാനില്‍ നടത്തുന്ന യുദ്ധം തന്നെയാണ് സ്വര്‍ണവില വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

 

Continue Reading

More

അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്ന് ഇറാന്റെ സുരക്ഷാ സമിതി സെക്രട്ടറി

Published

on

അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കുമില്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാറിജാനി തിങ്കളാഴ്ച വ്യക്തമാക്കി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റേത് മിഥ്യാധാരണകൾ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ട്രംപിന്റെ വികലമായ ചിന്താഗതികൾ മേഖലയെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടതെന്നും ഇപ്പോൾ കൂടുതൽ അമേരിക്കൻ സൈനികർ കൊല്ലപ്പെടുമെന്ന് അദ്ദേഹം ഭയപ്പെടുന്നുണ്ടെന്നും ലാറിജാനി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
ഇറാനുനേരെ അമേരിക്കയും ഇസ്രായേലും ശക്തമായ വ്യോമാക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുടെ പ്രതികരണം. അതേസമയം, താൻ ഇറാനിയൻ നേതാക്കളുമായി സംസാരിക്കുമെന്ന് ഞായറാഴ്ച ട്രംപ് പറഞ്ഞിരുന്നു. ഇറാൻ ചർച്ചകൾക്ക് ആഗ്രഹിക്കുന്നുണ്ടെന്നും അതിന് താൻ സമ്മതിച്ചതായും താൻ അവരുമായി സംസാരിക്കുമെന്നും ട്രംപ് ദ അറ്റ്‌ലാന്റിക്കിനോട് പറഞ്ഞു. എന്നാൽ ചർച്ചകൾ എപ്പോൾ നടക്കുമെന്നോ ആരോടാണ് സംസാരിക്കുക എന്നോ വ്യക്തമാക്കാൻ അദ്ദേഹം തയ്യാറായില്ല.
കഴിഞ്ഞ വർഷങ്ങളിൽ അമേരിക്കയുമായും പാശ്ചാത്യ രാജ്യങ്ങളുമായും ചർച്ചകൾ നടത്തിയിരുന്ന ഇറാന്റെ പ്രമുഖ നേതാക്കളിൽ ഭൂരിഭാഗവും ഇപ്പോൾ ഇല്ലെന്ന് ട്രംപ് സൂചിപ്പിച്ചു.  അവർക്ക് നേരത്തെ തന്നെ ഒരു കരാറിൽ ഏർപ്പെടാമായിരുന്നുവെന്നും എന്നാൽ അമിത ബുദ്ധി കാണിച്ച അവർ അവസരം നഷ്ടപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
Continue Reading

main stories

അമേരിക്കന്‍ യുദ്ധനീക്കങ്ങള്‍ക്ക് തിരിച്ചടി; കുവൈത്തില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്ത് ഇറാന്‍

തകര്‍ന്നു വീണ എ 15 വിമാനങ്ങളിലെ പൈലറ്റുമാര്‍ പാരച്യൂട്ടില്‍ പറന്നിറങ്ങുന്ന ദൃശ്യങ്ങള്‍ കുവൈത്തില്‍ നിന്ന് പുറത്ത് വന്നു.

Published

on

By

കുവൈത്തില്‍ അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്ത് ഇറാന്‍. ആക്രമണം സ്ഥിരീകരിച്ച് കുവൈത്ത് പ്രതിരോധ മന്ത്രാലയം. തകര്‍ന്നു വീണ എ 15 വിമാനങ്ങളിലെ പൈലറ്റുമാര്‍ പാരച്യൂട്ടില്‍ പറന്നിറങ്ങുന്ന ദൃശ്യങ്ങള്‍ കുവൈത്തില്‍ നിന്ന് പുറത്ത് വന്നു. വിമാനങ്ങള്‍ എവിടെ നിന്നാണ് പറന്നുയര്‍ന്നതെന്ന് വ്യക്തമല്ല. പശ്ചിമേഷ്യയില്‍ ഏറ്റവും കൂടുതല്‍ അമേരിക്കന്‍ സൈനികരുള്ള രാജ്യമാണ് കുവൈത്ത്. മേഖലയിലെ അമേരിക്കന്‍ യുദ്ധനീക്കങ്ങള്‍ക്ക് വലിയ തിരിച്ചടി ആയാണ് സംഭവം വിലയിരുത്തപ്പെടുന്നത്. എന്നാല്‍, അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. തിങ്കളാഴ്ച രാവിലെ കുവൈറ്റില്‍ നിരവധി അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നതായും എന്നാല്‍ അവയിലെ പൈലറ്റുമാര്‍ രക്ഷപ്പെട്ടതായും കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Continue Reading

Trending