kerala
ഇറാന് – ഇസ്രാഈല്‍ സംഘര്‍ഷം; ഉച്ചയ്ക്കു ശേഷം സ്വര്‍ണവിലയില്‍ വര്‍ധന
ആഗോളവിപണിയിലും വില കുതിച്ചുയരുകയാണ്.
കൊച്ചി: പശ്ചിമേഷ്യന്‍ സംഘര്‍ഷം സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നു. കേരളത്തില്‍ രാവിലെ കുറഞ്ഞ സ്വര്‍ണവിലയില്‍ ഉച്ചയോടു കൂടി വര്‍ധനവുണ്ടായി. ആഗോളവിപണിയിലും വില കുതിച്ചുയരുകയാണ്.
ഉച്ചക്ക് ഗ്രാമിന് 65 രൂപ കൂടി 15630 രൂപയും പവന് 520 രൂപ കൂടി 1,25,040 രൂപയുമാണായത്. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്ഡിന് 115.46 ഡോളര്‍ കൂടി 5,393.56 ഡോളര്‍ ആയി. 2.19 ശതമാനമാണ് വര്‍ധിച്ചത്. ഇന്ന് രാവിലെ സ്വര്‍ണം ഗ്രാമിന് 300 രൂപ കുറഞ്ഞിരുന്നു. 15,565 രൂപയായിരുന്നു ഗ്രാം വില. പവന്റെ വിലയില്‍ 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായിരുന്നു. യു.എസ്, ഇസ്രായേല്‍ സേനകള്‍ ഇറാനില്‍ നടത്തുന്ന യുദ്ധം തന്നെയാണ് സ്വര്‍ണവില വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
kerala
അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; വിറക് ശേഖരിക്കാന്‍ പോയ 55കാരന് ദാരുണാന്ത്യം
ആക്രമണത്തില്‍ ഇയാളുടെ വാരിയെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു.
തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ 55കാരന് ദാരുണാന്ത്യം. പെരിങ്ങല്‍കൂത്ത് പൊകലപ്പാറയിലെ സുന്ദരന്‍ (55) ആണ് കൊല്ലപ്പെട്ടത്. പെരിങ്ങല്‍കൂത്ത് പവര്‍ ഹൗസിനു സമീപം വെച്ച് ഇന്നലെ വൈകിട്ടായിരുന്നു ആക്രമണം. സുന്ദരനും ഭാര്യയും വനത്തിനകത്ത് വിറക് ശേഖരിക്കാന്‍ പോയ സമയത്താണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഇയാളുടെ വാരിയെല്ലിന് ഗുരുതര പരിക്കേറ്റിരുന്നു.മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം.
kerala
എം.എല്‍.എ പറയുന്നു…. കഴിഞ്ഞ 5 വര്‍ഷം; വികസനത്തിന്റെ കരുത്തില്‍ മുന്നേറി മഞ്ചേരി
നിയമസഭയില്‍ അഡ്വ.യു.എ.ലത്തീഫ് നിരവധി തവണയാണ് ആരോഗ്യമേഖലയിലെ പദ്ധതികള്‍ക്കായി ശബ്ദമുയര്‍ത്തിയത്.
മഞ്ചേരി: പദ്ധതികളുടെ പ്രഖ്യാപനത്തില്‍ ഒതുങ്ങാതെ, അവ നടപ്പാക്കി ജന ജീവിതത്തില്‍ മാറ്റം സൃഷ്ടിക്കുകയാണ് യഥാര്‍ഥ ജനപ്രതിനിധിത്വം. ആ അര്‍ഥത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ മഞ്ചേരി നിയോജക മണ്ഡലത്തിന് വികസനത്തിന്റെ സുവര്‍ണകാലമായി മാറിയതായി വിലയിരുത്തപ്പെടുന്നു. അഡ്വ.യു.എ.ലത്തീഫ് എം.എല്‍.എയുടെ ഇടപെടലുകള്‍ വഴിയാണ് 634 കോടി രൂപയുടെ വിവിധ പദ്ധതികള്‍ മണ്ഡലത്തില്‍ യാഥാര്‍ഥ്യമായത്.
കുടിവെള്ള മേഖലയില്‍ ചരിത്ര നേട്ടം തന്നെയാണ് ആദ്യത്തേത്. എടപ്പറ്റ, കീഴാറ്റൂര്‍, തൃക്കലങ്ങോട്, പാണ്ടിക്കാട് പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിന് ജലജീവന്‍ മിഷന് പദ്ധതിയില്‍ 388 കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മഞ്ചേരി നഗരസഭയിലെ വിവിധ ഭാഗങ്ങളില്‍ കുടിവെള്ള വിതരണം ഉറപ്പാക്കാന്‍ അമൃത പദ്ധതിയില്‍ 26 കോടി രൂപ അനുവദിച്ച് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വേട്ടേകോട് പുള്ളഞ്ചേരി മേഖലയില്‍ 1.32 കോടി രൂപയുടെ പദ്ധതി പൂര്‍ത്തീകരിച്ചു. മംഗലശ്ശേരി മേഖലയില്‍ മൂന്ന് കോടി രൂപയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നിയമസഭയില്‍ അഡ്വ.യു.എ.ലത്തീഫ് നിരവധി തവണയാണ് ആരോഗ്യമേഖലയിലെ പദ്ധതികള്‍ക്കായി ശബ്ദമുയര്‍ത്തിയത്.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പുതിയ കെട്ടിടങ്ങളും എം.ആര്.ഐ സ്കാനിങ് ഉള്‍പ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും സജ്ജമാക്കാന്‍ 147 കോടി രൂപ അനുവദിച്ചു. മോര്‍ച്ചറി നവീകരണത്തിന് 25 ലക്ഷം രൂപ ചെലവഴിച്ച് പ്രവൃത്തി പൂര്‍ത്തിയാക്കി. അധിക നവീകരണത്തിന് 20 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചു. മെഡിക്കല്‍ കോളജ് റോഡ് വികസനത്തിന് ഒരു കോടി രൂപയും അനുവദിച്ചു.ഗതാഗത സൗകര്യങ്ങളുടെ വിപുലീകരണത്തിലും വലിയ നേട്ടമാണ് കൈവരിക്കാനായത്.
എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ ചിറയക്കോട് പാലത്തിന് 12.5 കോടി രൂപ വകയിരുത്തി നിര്‍മ്മാണം ആരംഭിച്ചു. മഞ്ചേരി സെന്‍ട്രല്‍ ജങ്ഷന് നെല്ലിപ്പറമ്പ് റോഡിന് 5 കോടി രൂപയും, മുള്ളമ്പാറ കോണിക്കല്ല് ഇരുമ്പുഴി റോഡിന് 5 കോടി രൂപയും അനുവദിച്ച് പ്രവൃത്തി തുടങ്ങി. ആക്കപ്പറമ്പ് പട്ടിക്കാട് റോഡ് 5 കോടി രൂപ ചെലവില്‍ നവീകരിച്ചു. വണ്ടൂര്‍ പാണ്ടിക്കാട് റോഡിലെ ഭാഗങ്ങളും ബി.എം ആന്റ് ബി.സി ചെയ്ത് ഗതാഗത യോഗ്യമാക്കി. മഞ്ചേരി ചെങ്ങണ ബൈപ്പാസ് 3 കോടി രൂപ ചെലവില്‍ നവീകരിച്ചു. പാണ്ടിക്കാട് തുടിയന്മല കോടശ്ശേരി റോഡിന് 3 കോടി രൂപ അനുവദിച്ച് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. പാണ്ടിക്കാട് ഗവ.റസ്റ്റ് ഹൗസിന് 5 കോടി രൂപയുടെ പുതിയ കെട്ടിടം, മംഗലശ്ശേരി കുത്തുകല്ല് മിനി ബൈപ്പാസിന് 3 കോടി രൂപ, ചെരണി പന്നിപ്പാറ റോഡിന് 6 കോടി രൂപ എന്നിവയും വികസനപഥത്തിലേക്ക്.
വിദ്യാഭ്യാസ രംഗത്തും സാമൂഹിക വികസനത്തിലും മിക വാര്‍ന്ന പദ്ധതികള്‍ നേടിയെടുത്ത അഞ്ചു വര്‍ഷമാണ് കടന്നുപോയത്.മഞ്ചേരി ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ 2.25 കോടി രൂപ ചെലവില്‍ ഗ്യാലറി നിര്‍മ്മാണം. പാണ്ടിക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്കൂളിന് 75 ലക്ഷം രൂപയുടെ കെട്ടിടം. മഞ്ചേരി ഗവ. ബോയ്സ് ഹയര്‍ സെക്കന്ററി സ്കൂളിന് 45 ലക്ഷം രൂപ ചെലവില്‍ കെട്ടിടം. മണ്ഡലത്തിലെ എല്‍.പി, യു.പി, ഹൈസ്കൂളുകള്‍ക്കായി 14.5 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. മഞ്ചേരി ബോയ്സ്, ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളുകള്‍ക്ക് ഫണ്ടില്‍ നിന്നും സ്കൂള്‍ ബസുകള്‍. വിവിധ ജി.എല്‍.പി.എസ്, ജി.യു.പി.എസ് വിദ്യാലയങ്ങള്‍ക്ക് ബസ് അനുവദിച്ചു. വിദ്യാലയങ്ങള്‍ക്കും വായനശാലകള്‍ക്കും പുസ്തകങ്ങള്‍, കമ്പ്യൂട്ടര്‍, എല്‍.സി.ഡി പ്രൊജക്ടര്‍ എന്നിവ നല്കി. മുഴുവന്‍ വില്ലേജ് ഓഫീസുകള്‍ക്കും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു.
ഗ്രാമീണ പുരോഗതിക്കായി എം.എല്‍.എ പ്രാദേശിക വികസന ഫണ്ട് ഉള്‍പ്പെടെ വിവിധ പദ്ധതികളിലൂടെ 242 ഗ്രാമീണ റോഡുകള്‍ നവീകരിച്ചു. 105 സ്ഥലങ്ങളില്‍ മിനി മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചു. പാണ്ടിക്കാട് യുദ്ധസ്മാരകത്തിന് 25 ലക്ഷം രൂപയും ടൗണ്‍ ബ്യൂട്ടിഫിക്കേഷനായി 25 ലക്ഷം രൂപയും അനുവദിച്ചു. മഞ്ചേരി ടൗണ്‍ ബ്യൂട്ടിഫിക്കേഷന്റെ ഭാഗമായി കോഴിക്കോട് റോഡില്‍ 80 ലക്ഷം രൂപയുടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു.
സെന്‍ട്രല്‍ ജങ്ഷന് വികസനത്തിന് ഡ്രൈനേജ് നിര്‍മ്മാണം ആരംഭിച്ചു. പട്ടികജാതി നഗറുകളുടെ ഉന്നമനത്തിനായി അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ 4 കോടി രൂപ വകയിരുത്തി. തൃക്കലങ്ങോട് പഞ്ചായത്തിലെ കൂമകുളം സ്റ്റേഡിയത്തിന് 2 കോടി രൂപയും അനുവദിച്ചു. എളങ്കൂര്‍ പാലിയേറ്റീവ് കെയറിനും മഞ്ചേരി നഗരസഭ ബഡ്സ് സ്കൂളിനും വാഹന സൗകര്യവും ലഭ്യമാക്കി. വാഗ്ദാനങ്ങള്‍ കൃത്യമായ പദ്ധതികളായി, പദ്ധതികള്‍ ജനജീവിതത്തില്‍ മാറ്റങ്ങളായി മാറിയ അഞ്ച് വര്‍ഷങ്ങള്‍ മഞ്ചേരി വികസനത്തിന്റെ പാതയില്‍ ആത്മവിശ്വാസത്തോടെ മുന്നേറുകയാണ്.
kerala
വയനാട് ടൗണ്‍ഷിപ്പ്; ആദ്യഘട്ട വീടുകള്‍ സര്‍ക്കാര്‍ കൈമാറി
പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 178 വീടുകളുടെ താക്കോല്‍ദാനവും പട്ടയ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
വയനാട്: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിച്ച ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 178 വീടുകളുടെ താക്കോല്‍ദാനവും പട്ടയ വിതരണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ആകെ 405 വീടുകളാണ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്നത്. ബാക്കി വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
2024 ജൂലൈ 30നാണ് നാടിനെ ഒന്നാകെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം സംഭവിക്കുന്നത്. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒരു നാട് തന്നെ മണ്ണിനടിയിലായ ദുരന്തത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്.
-
News1 day agoനാഗ്പൂരില്‍ സ്ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ വന്‍സ്ഫോടനം, 17 പേര് കൊല്ലപ്പെട്ടു, 18 പേര്‍ക്ക് ഗുരുതര പരിക്ക്
-
News1 day agoപട്ടാപ്പകൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ച: നാലു പവൻ മാലയും ഏഴുലക്ഷം രൂപയും കവർന്നു
-
News23 hours agoഒമാനിലെ ദുഖം തുറമുഖം ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകള്‍; പ്രവാസിക്ക് പരിക്കേറ്റു
-
News1 day ago‘വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്’; ദുബായില്‍ കുടുങ്ങി പി.വി. സിന്ധു
-
world1 day ago‘മേഖലയിലെ സുരക്ഷക്ക് അടിയന്തിര ഇടപെടല്‍ ആവശ്യം’; ഗള്‍ഫ് നേതാക്കളുമായി ചര്‍ച്ച നടത്തി ഒമാന്‍ സുല്‍ത്താന്‍
-
News1 day ago‘മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ; നിന്റെ അപ്പൻ കൂടെയുണ്ട്’ — മകനെ പിന്തുണച്ച് ടിനി ടോം
-
News1 day agoഗള്‍ഫ് നാടുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി
-
kerala22 hours agoഎം.എല്‍.എ പറയുന്നു…. കഴിഞ്ഞ 5 വര്‍ഷം; വികസനത്തിന്റെ കരുത്തില്‍ മുന്നേറി മഞ്ചേരി

