News
അമേരിക്കയ്ക്ക് കനത്ത തിരിച്ചടി; F-15 Eagle തകര്‍ത്ത് ഇറാന്
അമേരിക്കയുടെ F-15 Eagle യുദ്ധവിമാനം ഇറാന് വെടിവച്ച് തകര്‍ത്തതായി റിപ്പോര്‍ട്ട്.
കുവൈത്ത്: അമേരിക്കയുടെ F-15 Eagle യുദ്ധവിമാനം ഇറാന് വെടിവച്ച് തകര്‍ത്തതായി റിപ്പോര്‍ട്ട്. കുവൈത്തില്‍ ജനവാസ മേഖലയ്ക്ക് സമീപം വിമാനം തകര്‍ന്നുവീണ ദൃശ്യങ്ങള്‍ ഇറാന് പുറത്തുവിട്ടിട്ടുണ്ട്. പൈലറ്റ് രക്ഷപ്പെട്ടതായി അറിയുന്നു. പരുക്കേറ്റ പൈലറ്റിനെ നാട്ടുകാര്‍ വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ആക്രമണം നടന്നതായി അമേരിക്കയോ കുവൈത്തോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഇതിനിടെ ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം രൂക്ഷമാവുകയാണ്. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയെ സമീപിച്ചിരിക്കുകയാണ് ഇറാന്. സുസ്ഥിരവും ഫലപ്രദവുമായ ഇടപെടല്‍ വേണമെന്ന് ഇറാന് വിദേശകാര്യമന്ത്രി അബ്ബാസ് അരഘ്ചി ആവശ്യപ്പെട്ടു.
ഇറാന്റെ ആക്രമണത്തില്‍ ബഹ്റൈന്‍ തലസ്ഥാനമായ മനാമയിലെ സല്മാന് തുറമുഖത്തിന് സമീപം മിസൈല്‍ അവശിഷ്ടങ്ങള്‍ വീണുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതര പരുക്കേറ്റു.
അതേസമയം സൈപ്രസിലെ ബ്രിട്ടീഷ് സൈനിക ആസ്ഥാനത്തെ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണത്തിന് ഇറാന് തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത്. മേഖലയിലെ പ്രതിരോധം ശക്തമാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ നടപടി തുടരുന്നു.
സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ഡൊണാള്‍ഡ് ട്രംപ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹിയാന്‍ എന്നിവരുമായി ഫോണില്‍ ആശയവിനിമയം നടത്തി. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്ന് ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറിയിട്ടുണ്ട്. യുഎഇയില്‍ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് റിമോട്ട് വര്‍ക്ക് ഏര്‍പ്പെടുത്തി.
News
റമസാനിലെ കുട്ടികളുടെ ഉറക്കം, ഭക്ഷണം പഠനം എങ്ങനെ മികച്ചതാക്കാം
റമസാന്‍ എന്ന പുണ്യമാസം ഇസ്ലാമത വിശ്വാസികള്‍ക്ക് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ്.
റമസാന്‍ എന്ന പുണ്യമാസം ഇസ്ലാമത വിശ്വാസികള്‍ക്ക് അത്യന്തം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഉപവാസം അനുഷ്ഠിക്കല്‍ മാത്രമല്ല, മറിച്ച് ആത്മനിയന്ത്രണം, സഹനം, സഹോദരത്വം, ദാനധര്‍മ്മം എന്നിവയിലൂടെ ആത്മീയമായി വളരാനുള്ള ഒരു അവസരം കൂടിയാണ് ഈ കാലയളവ്. എന്നാല്‍, റമസാനില്‍ പരീക്ഷകള്‍ നേരിടേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് ഈ സമയത്ത് പഠനവുമായും, അവരുടെ ഭക്ഷണരീതികളെകുറിച്ചും ഉറക്കത്തെ പറ്റിയും ഒട്ടേറെ സംശയങ്ങളും ആകുലതകളും നിലനില്ക്കാറുണ്ട്. ഉപവാസത്തിന്റെ ക്ഷീണം, ഇഫ്താര്‍, പ്രാര്‍ത്ഥനകള്‍ തുടങ്ങിയ ആരാധനാക്രമങ്ങള്‍ കാരണം പഠനത്തിനും ഉറക്കത്തിനും വേണ്ടി സമയം കണ്ടെത്തുന്നത് അല്‍പ്പം പ്രയാസകരമാകാറുണ്ട്. എന്നിരുന്നാലും, കൃത്യമായ ഒരു ടൈം ടേബിള്‍ തയ്യാറാക്കിയാല്‍ ആത്മിയ പ്രവര്‍ത്തനങ്ങള്‍ പഠനത്തിനോ മറ്റോ തടസ്സമാകാത്ത രീതിയില്‍ യോജിച്ചു പോകാന്‍ സാധിക്കാവുന്നതാണ്.
എങ്ങനെ ഈ വെല്ലുവിളികളെ മറികടക്കാം ഫലപ്രദമായ പഠനരിതി ആസൂത്രണം ചെയ്യുക
റമസാനില്‍ നിങ്ങളുടെ ദിനചര്യ മാറുമ്പോള്‍, പഠന സമയവും രീതികളും മാറ്റുന്നത് ഏറെ പ്രയോജനപ്പെടും പ്രഭാത ഭക്ഷണം സമയം മുതല്‍ പഠനത്തിന് ഫലപ്രദമായി ഉപയോഗിക്കാം. ഈ സമയത്ത് മനസ്സ് കൂടുതല്‍ ജാഗ്രതയും ഏകാഗ്രതയും പുലര്‍ത്തും. ഇതുമൂലം പഠിച്ചത് കൂടുതല്‍ നന്നായി മനസ്സിലാക്കാനും ഓര്‍ക്കാനും കഴിയും. അതേസമയം, പകല്‍ നേരത്ത് ചൂടും ക്ഷീണവും കാരണം പഠനം ബുദ്ധിമുട്ടാണെങ്കില്‍ അതിനനുസരിച്ച് പഠനം ക്രമീകരിക്കേണ്ടത് ആവശ്യമാണ്. ഉദാഹരണത്തിന്, വലിയ പാഠപുസ്തകങ്ങള്‍ അല്ലെങ്കില്‍ കഠിനമായ പഠനസാമഗ്രികള്‍ പകല്‍ സമയത്ത് വായിക്കാന്‍ ബുദ്ധിമുട്ടാകാം. അതിനാല്‍, പഠിക്കുന്നത് എളുപ്പത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന മറ്റു രീതികള്‍ പരീക്ഷിക്കാവുന്നതാണ്
ഗ്രൂപ്പ് സ്റ്റഡി
സുഹൃത്തുക്കളുമായി ചേര്‍ന്ന് ഗ്രൂപ്പ് സ്റ്റഡി നടത്തുന്നത് പഠനം രസകരമാക്കുകയും മോട്ടിവേഷന്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വ്രതം അനുഷ്ടിച്ച് ഒറ്റയ്ക്ക് പഠിക്കുമ്പോള്‍ വരുന്ന മടുപ്പും നിരാശയും ഗ്രൂപ്പ് സ്റ്റഡിയില്‍ കുറയാന്‍ സാധ്യത വളരെ കൂടുതലാണ്. അതുകൂടാതെ, സുഹ്യത്തുക്കളുമായി ചേര്‍ന്ന് പഠിക്കുമ്പോള്‍ ഒരു മത്സരബോധം ഉണ്ടാകുകയും അത് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുകയും ചെയ്യും.
ഭക്ഷണ ക്രമം ശ്രദ്ധിക്കുക
ഭക്ഷണം കഴിക്കാന്‍ പരിമിതമായ സമയമേ ലഭിക്കുന്നുള്ളൂ എന്നതിനാല്‍ ഓരോ കലോറിയും പോഷകസമൃദ്ധമായിരിക്കണം.
സുഹൂര്‍ (അത്താഴം): പകല്‍ മുഴുവന്‍ ഊര്‍ജ്ജം നിലനിര്‍ത്താന്‍ അത്താഴം ഒഴിവാക്കരുത്. ദീര്‍ഘനേരം വിശപ്പ് അനുഭവപ്പെടാതിരിക്കാന്‍ ഓട്സ്, ഗോതമ്പ് റൊട്ടി, കടല തുടങ്ങിയവ ഉള്‍പ്പെടുത്തുക. മുട്ട, പനീര്‍, പയര്‍ വര്‍ഗ്ഗങ്ങള്‍ എന്നിവ പ്രോട്ടീന്‍ ഉറപ്പാക്കും. ശരീരത്തെ തണുപ്പിക്കാന്‍ തൈരോ മോരോ ഉപയോഗിക്കുന്നത് നല്ലതാണ്.
ഇഫ്താര്‍ (നോമ്പ് തുറ): ഈത്തപ്പഴവും വെള്ളവും ഉപയോഗിച്ച് തുടങ്ങുന്നത് തലച്ചോറിന് പെട്ടെന്ന് ഉന്മേഷം നല്‍കും. തണ്ണിമത്തന്, ഓറഞ്ച് തുടങ്ങിയ പഴങ്ങളും ഫ്രഷ് ജ്യൂസുകളും ജലാംശം വീ ണ്ടെടുക്കാന്‍ സഹായിക്കും. നോമ്പ് തുറന്ന ഉടന്‍ കനത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കി ലഘുവായ സൂപ്പുകള്‍ ശീലിക്കുക.
ഒഴിവാക്കേണ്ടവ: എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ ദാഹം വര്‍ദ്ധിപ്പിക്കും. ചായ, കാപ്പി എന്നിവയുടെ അമിത ഉപയോഗം നിര്‍ജ്ജലീകരണത്തിന് കാരണമാകും.ഇഫ്താറിന് ശേഷം ഉടന്‍ പഠിക്കാന്‍ ശ്രമിക്കുന്നത് ക്ഷീണം വര്‍ദ്ധിപ്പിക്കും. ആദ്യം ഒരു ലഘുഭക്ഷണം കഴിച്ച് ശരീരത്തിന് ഊര്‍ജ്ജം നല്‍കുക. തുടര്‍ന്ന് 30-45 മിനിറ്റ് വിശ്രമിക്കുക. ഇതിനുശേഷം പഠനം ആരംഭിക്കുന്നത് ആകുന്നു ഉത്തമം. അതിനാല്‍, ലഘുവായ ഇടവേളകള്‍ എടുത്ത് ശേഷം പഠനം ആരംഭിക്കുക. നിസ്കാര സമയം കഴിഞ്ഞാല്‍ എത്രയും പെട്ടന്ന് ഉറങ്ങാന്‍ ശ്രമിക്കണം അത്താഴത്തിന് മുന്‍പ് ദിവസവും കുറഞ്ഞത് 4,5 മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കണം. അതേപോലെ പകല്‍ സമയങ്ങളില്‍ പരീക്ഷ കഴിഞ്ഞ് വന്നാല്‍ 1 മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രമിക്കണം ഫോണ്‍ ഉപയോഗം കുറയ്ക്കുക:
ഉറങ്ങുന്നതിന് മുന്‍പ് മൊബൈല്‍ ഒഴിവാക്കുന്നത് ആഴത്തിലുള്ള ഉറക്കം ലഭിക്കാന്‍ സഹായിക്കും. രാവിലത്തെ പഠനം: അത്താഴത്തിന് ശേഷമുള്ള സമയമാണ് (പുലര്‍ച്ചെ 4-7) കഠിനമായ വിഷയങ്ങള്‍ പഠിക്കാന്‍ ഏറ്റവും അനുയോജ്യം.
വിശ്രമത്തിന് പ്രാധാന്യം: പരീക്ഷാ ദിവസങ്ങളില്‍ ഉറക്കമൊഴിച്ചുള്ള ആരാധനകള്‍ക്ക് പകരം പഠനത്തിനും വിശ്രമത്തിനും മുന്‍ഗണന നല്‍കുക.
മാനസിക പിന്തുണ: പരിക്ഷയും നോമ്പും ഒരുമിച്ച് കൊണ്ടുപോകുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ അമിത സമ്മര്‍ദ്ദം നല്‍കാതെ ആത്മവിശ്വാസം നല്‍കുക.
കാലാവസ്ഥയെ അനുസരിച്ച് പഠനം
കഴിഞ്ഞ വര്‍ഷത്തേത് പോലെ റംസാന് മാസത്തില്‍ കേരളത്തിലെ കാലാവസ്ഥ ചൂടുള്ളതും വരണ്ടതുമാണ്. പകല്‍ താപനില 245 മുതല്‍ 33ഇ (75°F മു തല്‍ 91°F) വരെയാണ് പ്രതീക്ഷിക്കുന്നത്. ചൂടുള്ള കാലാവസ്ഥ ആയതിനാല്‍ കൂടുതല്‍ ക്ഷീണം അനുഭവപ്പെടാം. ഇത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് തടസ്സമുണ്ടാക്കും. അതിനാല്‍ ഉപവാസം എടുക്കുന്ന കുട്ടികള്‍ പരമാവധി തണുപ്പുള്ള സ്ഥലത്ത് പഠിക്കാന്‍ ശ്രമിക്കുക. അത് ക്ഷീണം കുറയ്ക്കാനും കൂടുതല്‍ ഉന്മേഷം നല്‍കാനും സഹായിക്കുന്നു.
ആരോഗ്യം ശ്രദ്ധിക്കുക
റമസാന്‍ ഉപവാസം ആരംഭിക്കുന്നതിന് മുന്‍പ്, ഉപവാസം മൂലം വഷളാകാവുന്ന ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്ന് കുട്ടികള്‍ ഉറപ്പ് വരുത്തേണ്ടത് പ്രധാനമാണ്. ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അവര്‍ ഡോക്ടറുമായി കൂടിയാലോചിച്ചതിന് ശേഷം ഉപവാസത്തില്‍ ഏര്‍പെടാം.
ഉപവാസം അനുഷ്ഠിച്ച് പരീക്ഷയ് ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് ആത്മിയവും പഠനപരവുമായ ലക്ഷ്യങ്ങള്‍ ഒരുപോലെ പരിപാലിക്കാന്‍ ഈ ടിപ്പുകള്‍ സഹായകമാകും.
News
കോട്ടക്കലില്‍ സര്‍വ്വ മേഖലയിലും വികസനം
മണ്ഡലത്തില്‍ പ്രൊഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ സമഗ്ര വികസനം കൊണ്ടുവന്നു.
കോട്ടക്കല്‍: മണ്ഡലത്തില്‍ പ്രൊഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ യുടെ നേതൃത്വത്തില്‍ സമഗ്ര വികസനം കൊണ്ടുവന്നു. കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയില്‍ 17.85 കോടി രൂപ ന ബാര്‍ഡ് പദ്ധതിയില്‍ നിന്നും ലഭ്യമാക്കി മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ചുള്ള കെട്ടിടം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ പ്രവൃത്തി അന്തിമ ഘട്ടത്തിലാണ്. താലൂക്ക് ആശുപത്രിയില്‍ തന്നെ കണ്ണ് രോഗചികിത്സക്കായി മാത്രം രണ്ട് നിലകളിലുള്ള കെട്ടിടം 1.54 കോടി ചെലവില്‍ യാഥാര്‍ത്ഥ്യമാക്കി. എം.എല്‍.എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ച് ഫിസിയോതെറാപ്പി കം എക്സറേ യൂണിറ്റിന് പുതിയ കെട്ടിടം നിര്‍മ്മിച്ചു പ്രവര്‍ത്തന സജ്ജമാക്കി. മണ്ഡലത്തിലെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും വൈകുന്നേരം വരെ ഡോക്ടര്‍മാരുടേയും മറ്റും സേവനം ലഭിക്കുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി. ആരോഗ്യ മേഖലയില്‍ മാത്രം 363.34 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി. കിഫ്ബി, ജലജീവന്‍ മിഷന് പദ്ധതി പ്രകാരം 119.86 കോടി രൂപ ചെലവഴിച്ച് എടയൂര്‍ – ഇരിമ്പിളിയം വളാഞ്ചേരി കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യമാക്കി. കുറ്റിപ്പുറം, ആതവ നാട്, മാറാക്കര പഞ്ചായത്തുകളിലേക്കും കോട്ടക്കല്‍ നഗരസഭയിലേക്കും ശുദ്ധജല വിതരണത്തിനായി ജല ജീവന് മിഷന് പദ്ധതി പ്രകാരം 221.07 കോടി രൂപയുടെ വിവിധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ത്വരിത ഗതിയില്‍ നടന്ന് കൊണ്ടിരിക്കുന്നുണ്ട്. പൊന്മള – ഒതുക്കു ങ്ങല്‍ കുടിവെള്ള പദ്ധതി വിപുലീകരിച്ചു. മുടാല്‍ കഞ്ഞിപ്പുര ബൈപ്പാസ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു.
പശ്ചാത്തല വികസനത്തി ന്റെ ഭാഗമായി മണ്ഡലത്തിലെ രണ്ട് പാലങ്ങളുടെ നിര്‍മ്മാണത്തിനും 22 പൊതുമരാമത്ത് റോഡുകള്‍ റബ്ബറൈസ് ചെയ്യുന്നതിനുമായി 172.71 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാ ക്കി. രണ്ട് നഗരസഭകളിലും അഞ്ച് പഞ്ചായത്തുകളിലുമായി 637 ഗ്രാമീണ റോഡുകള്‍ നവീകരിച്ചു. 54കോടി 55 ലക്ഷം ഇതിനായി വിനിയോഗിച്ചു. മണ്ഡലത്തിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായി 294.09 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി . നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി. ഈ പദ്ധതി പ്രകാരം ആകെയുള്ള 9 വില്ലേജുക ളില്‍ മേല്‍മുറി, പൊന്മള, ഇരി മ്പിളിയം, കോട്ടക്കല്‍, കാട്ടിപ്പു രുത്തി എന്നീ 5 വില്ലേജുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിച്ച് പ്ര വര്‍ത്തനം തുടങ്ങി. ബാക്കി 4 വില്ലേജുകളായ കുറ്റിപ്പുറം, നടുവട്ടം, മാറാക്കര, എടയൂര്‍ വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ പ്രവൃത്തി ആരംഭിക്കുന്നതിനുള്ള സാങ്കേതിക നടപടി ക്രമങ്ങള്‍ പുരോഗമിച്ച് വരുന്നു. മണ്ഡലത്തിലെ എല്ലാ വില്ലേജ് ഓ ഫീസുകളിലേക്കും കമ്പ്യൂട്ടറുകളും അനുബന്ധ സൗകര്യങ്ങളും നല്കി. എം.എല്‍.എ ഫണ്ടില്‍ നിന്ന് 11.70 ലക്ഷം ഇതിനായി അനുവദിച്ചു. വില്ലേജുകളുടെ നവീകരണത്തിന് മാത്രമായി 4.62 കോടി വിനിയോഗിച്ചു. സംസ്ഥാ നത്ത് സമ്പൂര്‍ണ്ണ സ്മാര്‍ട്ട് വില്ലേ ജ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന മ ണ്ഡലമായി കോട്ടക്കലിനെ മാ റ്റാന്‍ സാധിച്ചു.
കാര്‍ഷിക രംഗത്ത് കോട്ടക്കല്‍ നഗരസഭയിലും, മാറാക്കര, പൊന്മള, കുറ്റിപ്പുറം, എടയൂര്‍, ഇരിമ്പിളിയം പഞ്ചായത്തുകളിലും കേരഗ്രാമം പദ്ധതി നടപ്പിലാക്കി. ഇരിമ്പിളിയം പഞ്ചായത്ത് കൃഷിഭവന് സ്മാര്‍ട്ട് കൃഷി ഭവന് ആക്കുന്നതിന് ന ബാര്‍ഡ് പദ്ധതിയില്‍ നിന്ന് 1.43 കോടി രൂപ അനുവദിച്ചു. കോട്ടക്കല്‍ കൃഷിഭവന് നിര്‍മ്മാണത്തിന് എം എല്‍ എ ഫണ്ടില്‍നിന്ന് 40 ലക്ഷം രൂപയും അനുവദിച്ചു. രണ്ടിന്റേയും പ്രവ്യത്തികള്‍ ആരംഭിക്കാനിരിക്കുന്നു. കാര്‍ഷിക മേഖലയില്‍ മാത്രം 4.76 കോടി രൂപ പദ്ധതിക്കായി വിനിയോഗിച്ചു. വൈദ്യുതീകരണ രംഗത്ത് 19.80 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കാടാമ്പുഴ 110 കെ.വി സബ്സ്റ്റേഷന് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. കോട്ടക്കല്‍ നഗരസഭമാറാക്കര, എടയൂര്‍,പൊന്മള, കുറുവ പഞ്ചായത്തുകളിലെ അരലക്ഷത്തിലധികം വരുന്ന വൈദ്യുതി ഉപഭോ ക്താക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. 6.6 കോടി രൂപ ചെലവഴിച്ച് മണ്ഡലത്തിലുട നീളം 91 ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിച്ചു. വിവിധ പഞ്ചായത്തുകളുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന് ഉള്‍പ്പെടെ 27.66 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കി.
വിവിധ കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് പോയിന്റുകള്‍ സ്ഥാപിച്ചു. വൈദ്യുതീകരണ മേഖലയില്‍ മാത്രം 26.59 കോടി രൂപ ചെലവഴിച്ചു. കായിക മേഖലയുടെ പ്രോത്സാഹനത്തിനായി എം.എല്‍.എ ഫണ്ടില്‍ നിന്ന് 92 ലക്ഷം രൂപ അനുവദിച്ച് കുറ്റിപ്പുറം പഞ്ചായത്തിലെ പകരനെല്ലുരില്‍ സ്റ്റേഡിയം നിര്‍മ്മിച്ചു. എം.എല്‍.എ ഫണ്ട് 50 ലക്ഷവും കായിക വകുപ്പില്‍ നിന്ന് 50 ലക്ഷവും വകയിരുത്തി ഒരു കോടി രൂപ ചെലവഴിച്ച് ഇരിമ്പിളിയം പഞ്ചായത്ത് സ്റ്റേഡിയം നിര്‍മ്മിച്ചു. രണ്ട് സ്റ്റേഡിയ നിര്‍മ്മാണത്തിനായി 1.92 കോടി രൂപ ചെലവഴിച്ചു. കായിക വകുപ്പിന്റെ പദ്ധതിയായ കിക്കോഫ് ഫുട്ബോള്‍ പരിശീലന പദ്ധതി മണ്ഡലത്തില്‍ നടപ്പിലാക്കി. എം.എല്‍. എ ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ച് മാറാക്കര പഞ്ചായത്ത് ബഡ്സ് സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചു. 50 ലക്ഷം രൂപ അനുവദിച്ച എടയൂര്‍ പഞ്ചായത്ത് ബഡ്സ് സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. 27 സ്കൂളുകള്‍ക്ക് കെട്ടിടം നിര്‍മ്മിച്ചു. വിവിധ സ്കൂളുകള്‍ക്ക് ഓപ്പണ്‍ ഓഡിറ്റോറിയം,സ്മാര്‍ട്ട് ക്ലാസ്റും 10 സ്കൂളുകള്‍ക്ക് കിച്ചണ്‍,എന്നിവയും സജ്ജീകരിച്ചു.
മണ്ഡലത്തിലെ എല്ലാ ഗവണ്മെന്റ് ഹൈസ്കൂളുകള്‍ക്കും ഉള്‍പ്പെടെ 16 സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് എം.എല്‍.എ ഫണ്ടില്‍ നിന്ന് ബസുകള്‍ നല്കി. വിദ്യാഭ്യാസ രംഗത്ത് 45 കോടി രൂപയുടെ പദ്ധതി നടപ്പിലക്കി. 85 ലക്ഷം രൂപ ചെലവഴിച്ച് എല്ലാ മുനിസിപ്പല്‍/പഞ്ചായത്ത് കേന്ദ്രങ്ങളിലും വ്യായമത്തിനായി 8 ഓപ്പണ്‍ ജിംനേഷ്യങ്ങള്‍ നിര്‍മ്മിച്ചു നല്കി. കാടാമ്പുഴ പോലീസ് സ്റ്റേഷന്, കുറ്റിപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവക്ക് പുതിയ കെട്ടിടങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി. 3കോടി രൂപ ചെലവഴിച്ച് നിളയോരം പാര്‍ക്ക് നവീകരിച്ചു. 3 കോടി 7 ലക്ഷം രൂപ ചെല വഴിച്ച് 166 കേന്ദ്രങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപി ച്ചു. 16 അങ്കണവാടികള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നായി എം.എല്‍.എ ഫണ്ടില്‍ നിന്ന് 2.84 കോടി അനുവദിച്ചു.
News
കേരളത്തില്‍ സ്വര്‍ണവില ഇടിഞ്ഞു
ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടും കേരളത്തില്‍ ഇന്ന് വില കുറഞ്ഞു.
കൊച്ചി: ആഗോള വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടും കേരളത്തില്‍ ഇന്ന് വില കുറഞ്ഞു. കൊച്ചിയില്‍ ഗ്രാമിന് 300 രൂപ കുറഞ്ഞ് 15,565 രൂപയായി. പവന്റെ വില 2,400 രൂപ ഇടിഞ്ഞ് 1,24,520 രൂപയായി. മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതിയുയര്‍ന്നതോടെ ആഗോള വിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ഇസ്രായേല്‍-യു.എസ് സംയുക്തസേനകളുടെ ഇറാന് ആക്രമണത്തിന് പിന്നാലെ ഏഴ് ശതമാനം വരെ വര്‍ധനവാണ് എണ്ണവിലയില്‍ രേഖപ്പെടുത്തിയത്. ഇന്ത്യ ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഉപയോഗിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില 82.37 ഡോളറായി ഉയര്‍ന്നു. മുന്‍പ് ഇത് 78.24 ഡോളറായിരുന്നു. 5.38 ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്. യു.എസ് വെസ്റ്റ് ടെക്സാസ് ഇന്റര്‍മീഡിയേറ്റ് ക്രൂഡോയിലിന്റെ വിലയും 4.66 ഡോളര്‍ ഉയര്‍ന്ന് 75.33 ഡോളറായി.
ഇതിനൊപ്പം, നിലവിലെ സാഹചര്യങ്ങള്‍ തുടരുകയാണെങ്കില്‍ ഈ ആഴ്ച തന്നെ ക്രൂഡോയില്‍ വില 90 ഡോളറിലേക്ക് എത്തുമെന്നും അടുത്തയാഴ്ചയോടെ 100 ഡോളര്‍ കടന്നേക്കാമെന്നും പ്രവചനങ്ങളുണ്ട്. ഇത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് കടുത്ത വെല്ലുവിളിയാകും. ഇന്ത്യ പോലുള്ള എണ്ണ ഇറക്കുമതിയില്‍ വലിയ ആശ്രയമുള്ള രാജ്യങ്ങള്‍ക്കിത് ഗുരുതര പ്രതിസന്ധിയുണ്ടാക്കും.
യുദ്ധം തുടങ്ങിയതിന് ശേഷം സുരക്ഷാഭീതിയെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള കപ്പല്‍ഗതാഗതം കുറവായിട്ടുണ്ട്. ഇറാന് ഔദ്യോഗികമായി കടലിടുക്ക് അടച്ചിട്ടില്ലെങ്കിലും നിരവധി കപ്പലുകള്‍ യാത്ര റദ്ദാക്കി. യാത്രാസുരക്ഷ ഉറപ്പാക്കാന്‍ ഫ്രാന്‍സ് കൂടുതല്‍ കപ്പലുകള്‍ വിന്യസിച്ചിട്ടുണ്ടെങ്കിലും അത് മതിയാകില്ലെന്നതാണ് റിപ്പോര്‍ട്ടുകള്‍.
ആഗോള വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന് വീണ്ടും നേട്ടമുണ്ടായി. ഔണ്‍സിന് 127 ഡോളറിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. വില 5,358 ഡോളറിലെത്തി. 2.43 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായത്. ഇറാന്-ഇസ്രായേല്‍ സംഘര്‍ഷവും യുണൈറ്റഡ് സ്റ്റേറ്റ്സ് പങ്കാളിത്തവും സ്വര്‍ണവില ഉയരാന്‍ കാരണമായി. യുദ്ധം നാലാഴ്ച വരെ നീണ്ടുനില്‍ക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ വരും ദിവസങ്ങളില്‍ സ്വര്‍ണത്തിലേക്കുള്ള നിക്ഷേപം വര്‍ധിക്കാനും വില വീണ്ടും ഉയരാനുമുള്ള സാധ്യത ശക്തമാണ്.
-
News23 hours agoനാഗ്പൂരില്‍ സ്ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ വന്‍സ്ഫോടനം, 17 പേര് കൊല്ലപ്പെട്ടു, 18 പേര്‍ക്ക് ഗുരുതര പരിക്ക്
-
News22 hours agoപട്ടാപ്പകൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ച: നാലു പവൻ മാലയും ഏഴുലക്ഷം രൂപയും കവർന്നു
-
News24 hours ago‘വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്’; ദുബായില്‍ കുടുങ്ങി പി.വി. സിന്ധു
-
world23 hours ago‘മേഖലയിലെ സുരക്ഷക്ക് അടിയന്തിര ഇടപെടല്‍ ആവശ്യം’; ഗള്‍ഫ് നേതാക്കളുമായി ചര്‍ച്ച നടത്തി ഒമാന്‍ സുല്‍ത്താന്‍
-
News23 hours ago‘മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ; നിന്റെ അപ്പൻ കൂടെയുണ്ട്’ — മകനെ പിന്തുണച്ച് ടിനി ടോം
-
News22 hours agoഗള്‍ഫ് നാടുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി
-
News20 hours agoഒമാനിലെ ദുഖം തുറമുഖം ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകള്‍; പ്രവാസിക്ക് പരിക്കേറ്റു
-
kerala19 hours agoഎം.എല്‍.എ പറയുന്നു…. കഴിഞ്ഞ 5 വര്‍ഷം; വികസനത്തിന്റെ കരുത്തില്‍ മുന്നേറി മഞ്ചേരി

