Connect with us

News

ഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല -സ്‌പെയിന്‍

സ്‌പെയിന്‍ അനുമതി നിഷേധിച്ചതോടെ യുഎസ് യുദ്ധവിമാനങ്ങള്‍ രാജ്യം വിട്ടു. 

Published

on

ഇറാനെതിരായ യുഎസ്- ഇസ്രാഈല്‍ സംയുക്ത ആക്രമണത്തെ അപലപിച്ച് സ്‌പെയിന്‍. ഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ അനുവദിക്കില്ലെന്നും സ്‌പെയിന്‍. ആക്രമണം അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുന്നതും ന്യായീകരിക്കാനാവാത്തതുമാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. സ്‌പെയിന്‍ അനുമതി നിഷേധിച്ചതോടെ യുഎസ് യുദ്ധവിമാനങ്ങള്‍ രാജ്യം വിട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

‘ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല’ – വിമര്‍ശിച്ച് സോണിയ ഗാന്ധി

ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ അധികാരത്തിലുള്ള ഒരു രാഷ്ട്രത്തലവനെ കൊലപ്പെടുത്തിയത് അന്താരാഷ്ട്ര ബന്ധങ്ങളില്‍ വലിയൊരു വിള്ളല്‍ വീഴ്ത്തുന്നു.

Published

on

By

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്ത്യ അപലപിക്കാത്തതില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി. ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ലെന്നും പരമാധികാര രാഷ്ട്രത്തിന്റെ നേതാവിനെ കൊലപ്പെടുത്തിയത് കടന്നുകയറ്റമായി കാണണമെന്നും ‘ഇന്ത്യന്‍ എക്സ്പ്രസി’ലെ ലേഖനത്തില്‍ സോണിയ പറഞ്ഞു.

ഇന്ത്യയുടെ വിദേശനയത്തിന്റെ ദിശയെ കുറിച്ചും വിശ്വാസ്യതയെ കുറിച്ചും സോണിയ സംശയങ്ങള്‍ ഉയര്‍ത്തി. ബജറ്റ് സെഷനിലെ രണ്ടാംഘട്ട ചര്‍ച്ചക്കായി പാര്‍ലമെന്റ് ചേരുമ്പോള്‍ ഇന്ത്യയുടെ ‘അസ്വസ്ഥപ്പെടുത്തുന്ന നിശബ്ദത’ ചര്‍ച്ച ചെയ്യണമെന്ന് സോണിയ ആവശ്യപ്പെട്ടു. ‘പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ഇസ്രായേല്‍-യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത് മാര്‍ച്ച് ഒന്നിന് ഇറാന്‍ സ്ഥിരീകരിച്ചു.

ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ അധികാരത്തിലുള്ള ഒരു രാഷ്ട്രത്തലവനെ കൊലപ്പെടുത്തിയത് അന്താരാഷ്ട്ര ബന്ധങ്ങളില്‍ വലിയൊരു വിള്ളല്‍ വീഴ്ത്തുന്നു. അതിന്റെ ഞെട്ടലിനപ്പുറം നില്‍ക്കുകയാണ് ഇന്ത്യയുടെ നിശബ്ദത. തുടക്കത്തില്‍, യുഎസ്-ഇസ്രായേല്‍ ആക്രമണത്തെ അവഗണിച്ച പ്രധാനമന്ത്രി, യുഎഇയിലെ ഇറാന്റെ പ്രതികാര ആക്രമണത്തെ അപലപിക്കുന്നതിലേക്ക് ഒതുങ്ങി’ – എന്ന് സോണിയ ഗാന്ധി ലേഖനത്തില്‍ പറഞ്ഞു.

 

Continue Reading

News

ഇറാന്റെ തിരിച്ചടി; ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു

തെഹ്റാന്‍ വിമാനത്താവളം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ഇസ്രാഈല്‍ വ്യാപകമായ പ്രത്യാക്രമണം അഴിച്ചുവിട്ടു

Published

on

By

തെല്‍ അവിവ്/തെഹ്റാന്‍: പശ്ചിമേഷ്യ സംഘര്‍ഷത്തില്‍ ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം അഞ്ഞൂറായി. പരിക്കേറ്റ 456 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇസ്രാഈലില്‍ ആംബുലന്‍സ് വിഭാഗം അറിയിച്ചു. പിന്നാലെ തെഹ്റാന്‍ വിമാനത്താവളം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ഇസ്രാഈല്‍ വ്യാപകമായ പ്രത്യാക്രമണം അഴിച്ചുവിട്ടു. ഏഴിടങ്ങളില്‍ ആക്രമണം തുടരുന്നതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി.

 

Continue Reading

News

‘മാജിക് മഷ്റൂം’ അനുഭവം മുതൽ 14 വർഷം സൈക്യാട്രിക് മരുന്നുകൾ വരെ; വിവാഹവും വേർപിരിയലും തുറന്ന് പറഞ്ഞ് നടി ലെന

സ്വകാര്യ ജീവിതത്തെക്കുറിച്ചും താരം മനസ്സ് തുറന്നു.

Published

on

By

മലയാളികളുടെ പ്രിയ നടിയായ ലെന തന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവുകളെയും വ്യക്തിബന്ധങ്ങളെയും കുറിച്ചുള്ള തുറന്നുപറച്ചിലിലൂടെ ശ്രദ്ധേയയാകുന്നു. ‘മാജിക് മഷ്റൂം’ അനുഭവത്തെ തുടർന്ന് താൻ ആശുപത്രിയിലെത്തേണ്ടി വന്നതും, തുടർന്ന് 14 വർഷത്തോളം സൈക്യാട്രിക് മരുന്നുകൾ കഴിക്കേണ്ടിവന്നതുമാണ് താരം വെളിപ്പെടുത്തിയത്. അന്നത്തെ സാഹചര്യത്തിൽ തനിക്ക് മാനസിക പ്രശ്നമാണെന്ന് പലരും കരുതിയിരുന്നുവെന്നും ലെന പറയുന്നു.

സ്വകാര്യ ജീവിതത്തെക്കുറിച്ചും താരം മനസ്സ് തുറന്നു. വെറും 12-ാം വയസ്സിൽ തുടങ്ങിയ തന്റെ ആദ്യ പ്രണയം പിന്നീട് വിവാഹത്തിലേക്കും, അതിന് ശേഷമുള്ള പക്വമായ വേർപിരിയലിലേക്കും എത്തിയതായാണ് ലെന വ്യക്തമാക്കുന്നത്. ആദ്യ പ്രണയമായ അഭിയുമായി (അഭിലാഷ്) 23-ാം വയസ്സിലായിരുന്നു ലെനയുടെ വിവാഹം. സിനിമകളിൽ കാണുന്നതുപോലെ സുന്ദരമായ പ്രണയകാലമായിരുന്നു അതെന്ന് താരം ഓർക്കുന്നു.

എന്നാൽ പ്രായം കൂടുന്തോറും ജീവിതത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകളിൽ ഇരുവരും വ്യത്യസ്ത നിലപാടുകളിലേക്ക് നീങ്ങിയതായി ലെന പറയുന്നു. ജീവിതത്തെ ഗൗരവത്തോടെയും ചിട്ടയോടെയും കാണാൻ താൻ ആഗ്രഹിച്ചപ്പോൾ, മുൻ ഭർത്താവ് ജീവിതം ആഘോഷമാക്കിയാണ് കാണാൻ ഇഷ്ടപ്പെട്ടതെന്നും താരം കൂട്ടിച്ചേർത്തു. ഈ വ്യത്യാസങ്ങൾ ഒടുവിൽ 30-ാം വയസ്സിൽ വിവാഹമോചനത്തിലേക്ക് നയിച്ചു.

വിവാഹമോചനം ഒരു വൈകാരിക തീരുമാനമല്ലായിരുന്നുവെന്നും, മറിച്ച് ജീവിതത്തിൽ രണ്ട് വ്യത്യസ്ത ദിശകളിലേക്ക് സഞ്ചരിക്കുകയാണെന്ന തിരിച്ചറിവിൽ നിന്നെടുത്ത പ്രായോഗികമായ തീരുമാനമായിരുന്നുവെന്നും ലെന പറഞ്ഞു. കോടതിയിലെ കാന്റീനിൽ ഇരുന്ന് ഒരു ഗുലാബ് ജാമുൻ പങ്കുവെച്ച് കഴിച്ചുകൊണ്ടാണ് ബന്ധം അവസാനിപ്പിച്ചതെന്ന ഓർമ്മയും താരം പങ്കുവച്ചു.

“ഗുലാബ് ജാമുൻ കഴിച്ചു തീർന്നപ്പോഴേക്കും ഞങ്ങളുടെ വിവാഹബന്ധവും അവസാനിച്ചിരുന്നു. ഇന്നും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്,” എന്നാണ് ലെന പറഞ്ഞത്. 12-ാം വയസ്സിൽ ആരംഭിച്ച ബന്ധം 30-ാം വയസ്സിൽ അവസാനിച്ചതിന്റെ ചെറിയൊരു ഭാരം മനസ്സിൽ തോന്നിയിരുന്നുവെന്നും, എന്നാൽ അതൊരു പക്വതയുള്ള തീരുമാനമായിരുന്നുവെന്നും താരം വ്യക്തമാക്കി.

Continue Reading

Trending