Connect with us

News

ഇറാന്റെ തിരിച്ചടി; ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു

തെഹ്റാന്‍ വിമാനത്താവളം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ഇസ്രാഈല്‍ വ്യാപകമായ പ്രത്യാക്രമണം അഴിച്ചുവിട്ടു

Published

on

തെല്‍ അവിവ്/തെഹ്റാന്‍: പശ്ചിമേഷ്യ സംഘര്‍ഷത്തില്‍ ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം അഞ്ഞൂറായി. പരിക്കേറ്റ 456 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇസ്രാഈലില്‍ ആംബുലന്‍സ് വിഭാഗം അറിയിച്ചു. പിന്നാലെ തെഹ്റാന്‍ വിമാനത്താവളം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ ഇസ്രാഈല്‍ വ്യാപകമായ പ്രത്യാക്രമണം അഴിച്ചുവിട്ടു. ഏഴിടങ്ങളില്‍ ആക്രമണം തുടരുന്നതായി ഇസ്രാഈല്‍ മാധ്യമങ്ങള്‍ വ്യക്തമാക്കി.

 

News

‘മാജിക് മഷ്റൂം’ അനുഭവം മുതൽ 14 വർഷം സൈക്യാട്രിക് മരുന്നുകൾ വരെ; വിവാഹവും വേർപിരിയലും തുറന്ന് പറഞ്ഞ് നടി ലെന

സ്വകാര്യ ജീവിതത്തെക്കുറിച്ചും താരം മനസ്സ് തുറന്നു.

Published

on

By

മലയാളികളുടെ പ്രിയ നടിയായ ലെന തന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവുകളെയും വ്യക്തിബന്ധങ്ങളെയും കുറിച്ചുള്ള തുറന്നുപറച്ചിലിലൂടെ ശ്രദ്ധേയയാകുന്നു. ‘മാജിക് മഷ്റൂം’ അനുഭവത്തെ തുടർന്ന് താൻ ആശുപത്രിയിലെത്തേണ്ടി വന്നതും, തുടർന്ന് 14 വർഷത്തോളം സൈക്യാട്രിക് മരുന്നുകൾ കഴിക്കേണ്ടിവന്നതുമാണ് താരം വെളിപ്പെടുത്തിയത്. അന്നത്തെ സാഹചര്യത്തിൽ തനിക്ക് മാനസിക പ്രശ്നമാണെന്ന് പലരും കരുതിയിരുന്നുവെന്നും ലെന പറയുന്നു.

സ്വകാര്യ ജീവിതത്തെക്കുറിച്ചും താരം മനസ്സ് തുറന്നു. വെറും 12-ാം വയസ്സിൽ തുടങ്ങിയ തന്റെ ആദ്യ പ്രണയം പിന്നീട് വിവാഹത്തിലേക്കും, അതിന് ശേഷമുള്ള പക്വമായ വേർപിരിയലിലേക്കും എത്തിയതായാണ് ലെന വ്യക്തമാക്കുന്നത്. ആദ്യ പ്രണയമായ അഭിയുമായി (അഭിലാഷ്) 23-ാം വയസ്സിലായിരുന്നു ലെനയുടെ വിവാഹം. സിനിമകളിൽ കാണുന്നതുപോലെ സുന്ദരമായ പ്രണയകാലമായിരുന്നു അതെന്ന് താരം ഓർക്കുന്നു.

എന്നാൽ പ്രായം കൂടുന്തോറും ജീവിതത്തെക്കുറിച്ചുള്ള കാഴ്‌ചപ്പാടുകളിൽ ഇരുവരും വ്യത്യസ്ത നിലപാടുകളിലേക്ക് നീങ്ങിയതായി ലെന പറയുന്നു. ജീവിതത്തെ ഗൗരവത്തോടെയും ചിട്ടയോടെയും കാണാൻ താൻ ആഗ്രഹിച്ചപ്പോൾ, മുൻ ഭർത്താവ് ജീവിതം ആഘോഷമാക്കിയാണ് കാണാൻ ഇഷ്ടപ്പെട്ടതെന്നും താരം കൂട്ടിച്ചേർത്തു. ഈ വ്യത്യാസങ്ങൾ ഒടുവിൽ 30-ാം വയസ്സിൽ വിവാഹമോചനത്തിലേക്ക് നയിച്ചു.

വിവാഹമോചനം ഒരു വൈകാരിക തീരുമാനമല്ലായിരുന്നുവെന്നും, മറിച്ച് ജീവിതത്തിൽ രണ്ട് വ്യത്യസ്ത ദിശകളിലേക്ക് സഞ്ചരിക്കുകയാണെന്ന തിരിച്ചറിവിൽ നിന്നെടുത്ത പ്രായോഗികമായ തീരുമാനമായിരുന്നുവെന്നും ലെന പറഞ്ഞു. കോടതിയിലെ കാന്റീനിൽ ഇരുന്ന് ഒരു ഗുലാബ് ജാമുൻ പങ്കുവെച്ച് കഴിച്ചുകൊണ്ടാണ് ബന്ധം അവസാനിപ്പിച്ചതെന്ന ഓർമ്മയും താരം പങ്കുവച്ചു.

“ഗുലാബ് ജാമുൻ കഴിച്ചു തീർന്നപ്പോഴേക്കും ഞങ്ങളുടെ വിവാഹബന്ധവും അവസാനിച്ചിരുന്നു. ഇന്നും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്,” എന്നാണ് ലെന പറഞ്ഞത്. 12-ാം വയസ്സിൽ ആരംഭിച്ച ബന്ധം 30-ാം വയസ്സിൽ അവസാനിച്ചതിന്റെ ചെറിയൊരു ഭാരം മനസ്സിൽ തോന്നിയിരുന്നുവെന്നും, എന്നാൽ അതൊരു പക്വതയുള്ള തീരുമാനമായിരുന്നുവെന്നും താരം വ്യക്തമാക്കി.

Continue Reading

News

വിവാഹം തടഞ്ഞതിൽ പ്രകോപനം; ലിവ്-ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

ഫെബ്രുവരി 28ന് മഞ്ജുനാഥ നഗറിലെ വാടകവീട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി.

Published

on

By

ബെംഗളൂരു: ലിവ്-ഇൻ പങ്കാളിയായ മോഹൻ റാവുവിനെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടി ബിന്ദു, കാമുകൻ വിനയ്, കൂട്ടാളി ധനുഷ് എന്നിവർ അറസ്റ്റിലായി. വിനയുമായി ബിന്ദുവിന്റെ വിവാഹം മോഹൻ റാവു തടഞ്ഞതാണ് പ്രകോപനമായതെന്നാണ് പ്രതികളുടെ മൊഴി.

ഫെബ്രുവരി 19ന് വിനയ് കത്തികൊണ്ട് മോഹൻ റാവുവിനെ കുത്തിയതിനു പിന്നാലെ മൂന്നുപേരും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഫെബ്രുവരി 28ന് മഞ്ജുനാഥ നഗറിലെ വാടകവീട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി.

ഭജ്റംഗി, പൊലീസ് ക്വാർട്ടേഴ്, കാലഭൈരവ തുടങ്ങിയ കന്നഡ ചിത്രങ്ങളിൽ ബിന്ദു അഭിനയിച്ചിട്ടുണ്ട്.

Continue Reading

News

പശ്ചിമേഷ്യ യുദ്ധം; സ്വർണവിലയിൽ വീണ്ടും ഇടിവ്

വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു

Published

on

By

കോഴിക്കോട്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥയില്‍ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കുറഞ്ഞു. ഇന്നത്തെ പവന്‍ വില 1,24,680 രൂപയും ഗ്രാമിന് 15,585 രൂപയുമാണ്.

യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ സ്വര്‍ണവില 8,440 രൂപ ഉയര്‍ന്നിരുന്നു. ഇന്നലെ രാവിലെ പവന് 2,400 രൂപ കുറഞ്ഞെങ്കിലും ഉച്ചയോടെ 520 രൂപ വീണ്ടും ഉയര്‍ന്നു. യുദ്ധം തുടരുന്നതിനാല്‍ വിപണിയില്‍ ഇനിയും വലിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെന്നാണ് വിലയിരുത്തല്‍.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 66 ഡോളര്‍ ഉയര്‍ന്ന് 5,362 ഡോളറിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. വെള്ളിയുടെ വില 1.33 ശതമാനം ഉയര്‍ന്ന് 89.87 ഡോളറിലുമാണ്.

 

Continue Reading

Trending