News
നെതന്യാഹുവിന്റെ ഓഫീസ് തകര്‍ത്തെന്ന് ഇറാന്; മിസൈല്‍ ആക്രമണം സ്ഥിരീകരിക്കാതെ ഇസ്രാഈല്‍
ഐആര്‍ജിസിയുടെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തെല്‍ അവീവ്: ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസിനു നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാന്. തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളായ ‘ഖൈബര്‍ ഷെക്കാന്‍’ ഉപയോഗിച്ചാണ് നെതന്യാഹുവിന്റെ ഓഫീസും ഇസ്രാഈല്‍ വ്യോമസേന മേധാവിയുടെ താവളവും തകര്‍ത്തതെന്ന് ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്സ് അവകാശപ്പെട്ടു.
ഐആര്‍ജിസിയുടെ പബ്ലിക് റിലേഷന്‍സ് വിഭാഗത്തെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ആക്രമണത്തില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രിക്ക് പരിക്കേറ്റോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും ഇറാന് വൃത്തങ്ങള്‍ അറിയിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ കൊല്ലപ്പെട്ടതിന് പകരമായാണ് ഈ പ്രത്യാക്രമണം എന്നും ഐആര്‍ജിസി വിശദീകരണം നല്കി.
ഇസ്രാഈലിന്റെ വിഖ്യാതമായ ‘അയണ്‍ ഡോം’ പ്രതിരോധ കവചത്തെയും റഡാറുകളെയും വെട്ടിക്കാന്‍ ശേഷിയുള്ളതാണ് ഖൈബര്‍ ഷെക്കാന്‍ മിസൈലുകള്‍. ഇവ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിച്ചുവെന്നാണ് ഇറാന് അവകാശപ്പെടുന്നത്.
അതേസമയം ആക്രമണത്തെക്കുറിച്ചോ പ്രധാനമന്ത്രിയുടെ സുരക്ഷയെക്കുറിച്ചോ ഇസ്രാഈല്‍ പ്രതിരോധ സേന ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
india
ഇറാന്-ഇസ്രാഈല്‍ സംഘര്‍ഷം: എണ്ണവില കുതിക്കുന്നു; ഇന്ത്യയില്‍ ഇന്ധന പ്രതിസന്ധിക്ക് സാധ്യത
ഒമാന്‍ തീരത്ത് ‘സ്കൈലൈറ്റ്’ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിയും വിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്.
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇറാനും ഇസ്രാഈലും തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങിയതോടെ ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില കുതിക്കുന്നു. ഒമാന്‍ തീരത്ത് ‘സ്കൈലൈറ്റ്’ ഉള്‍പ്പെടെയുള്ള എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണമുണ്ടായതും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന ഭീഷണിയും വിപണിയെ പിടിച്ചുലച്ചിരിക്കുകയാണ്.
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ബ്രെന്റ് ക്രൂഡ് വില 10 ശതമാനത്തിലധികം വര്‍ധിച്ച് ബാരലിന് 80 ഡോളറിന് മുകളിലെത്തി. സംഘര്‍ഷം തുടര്‍ന്നാല്‍ വില 100 മുതല്‍ 110 ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നാണ് പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങള്‍ പ്രവചിക്കുന്നത്. ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സര്‍വീസുകള്‍ പ്രമുഖ കമ്പനികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 50 ശതമാനവും പാചകവാതകത്തിന്റെ (LPG) 80 ശതമാനത്തിലധികവും വരുന്നത് ഇതിലൂടെയാണ്. വിതരണ ശൃംഖല തടസ്സപ്പെടുന്നത് ഇന്ത്യയില്‍ വലിയ ഇന്ധനക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകാം. അതേസമയം നിലവില്‍ ഇന്ത്യയുടെ പക്കല്‍ 10 മുതല്‍ 15 ദിവസത്തേക്കുള്ള അസംസ്കൃത എണ്ണയുടെ ശേഖരം മാത്രമാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുദ്ധം തുടരുകയും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്താല്‍ ആഗോള സമ്പദ്വ്യവസ്ഥ വലിയൊരു മാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
main stories
‘ഈ യുദ്ധം ട്രംപിന്റെ താല്‍പ്പര്യം, ഞങ്ങള്‍ ഇതിലില്ലെന്ന് അമേരിക്കന്‍ ജനത’; സൈനിക നടപടിയെ എതിര്‍ത്ത് അമേരിക്കന്‍ ജനത
നടക്കുന്ന ആക്രമണങ്ങളോട് നിരാശാജനകമായാണ് യു.എസ് പൗരന്മാര് പ്രതികരിക്കുന്നത്.
വാഷിങ്ടണ്‍: ഇറാനെതിരെ അമേരിക്കയും ഇസ്രാഈലും നടത്തുന്ന സൈനിക നടപടിയെ എതിര്‍ത്ത് അമേരിക്കന്‍ ജനതയുടെ നാലില്‍ മൂന്ന് പേരും.
‘ഈ യുദ്ധം ട്രംപിന്റെ താല്‍പ്പര്യം, ഞങ്ങള്‍ ഇതിലില്ലെന്ന് അമേരിക്കന്‍ ജനത പറഞ്ഞു. ആക്രമണം തുടങ്ങി മണിക്കൂറുകള്‍ക്ക് ശേഷം നടത്തിയ ഒരു സര്‍വേയിലാണ് യുദ്ധത്തോട് യുഎസിലെ പൊതുജനങ്ങളുടെ വികാരം പുറത്തുവന്നത്. നടക്കുന്ന ആക്രമണങ്ങളോട് നിരാശാജനകമായാണ് യു.എസ് പൗരന്മാര് പ്രതികരിക്കുന്നത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം സംഘര്‍ഷത്തില്‍ ആദ്യത്തെ യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായി പ്രഖ്യാപിക്കുന്നതിന് മുന്‍പായാണ് റോയിട്ടേഴ്സ് ഇപ്സോസ് പോള്‍ സര്‍വേ പുറത്തുവന്നത്. പ്രതികരിച്ചവരില്‍ നാലില്‍ ഒരാള്‍ മാത്രമാണ് യുഎസ്-ഇസ്രാഈല്‍ ആക്രമണങ്ങളെ അംഗീകരിച്ചത്. ട്രംപ് ഭരണകൂടം വരും ദിവസങ്ങളില്‍ എങ്ങനെ മുന്നോട്ട് പോകും എന്നതിനെ, ആക്രമണങ്ങളോട് ജനം എങ്ങനെ പ്രതികരിക്കുന്നും എന്നത് സ്വാധീനം
ചെലുത്താന്‍ സാധ്യതയുണ്ടെന്ന് വിദഗ്ദര്‍ പറഞ്ഞു.
main stories
യുഎസ്-ഇസ്രാഈല്‍ ആക്രമണം; ഇറാനില്‍ മരണസംഖ്യ 550 കടന്നു
ദക്ഷിണ ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മാത്രം ഏകദേശം 180 പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.
ടെഹ്റാന്: യുഎസ്-ഇസ്രാഈല്‍ ആക്രമത്തില്‍ ഇറാനില്‍ മരണസംഖ്യ 550 കടന്നു. ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റിയാണ് മരണ സംഖ്യ സംബന്ധിച്ച വിവരങ്ങള്‍ പുറപ്പെട്ടത്. ഇറാനിലെ 131 നഗരങ്ങള്‍ ഇതുവരെ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്ന് സൊസൈറ്റി കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ ഇറാനിലെ പെണ്‍കുട്ടികളുടെ സ്കൂളില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മാത്രം ഏകദേശം 180 പേര് കൊല്ലപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. ഇറാന് പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉള്‍പ്പെടെ യുഎസ് – ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇറാനിലെ വിവിധ നഗരങ്ങളില്‍ അമേരിക്കയും ഇസ്രാഈല്‍ ആക്രമണം തുടരുകയാണ്. ഇറാന് പ്രത്യാക്രമണവും ശക്തമാക്കി.
ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ലെബനനില്‍ 31 പേര് കൊല്ലപ്പെട്ടു. 149 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കരയുദ്ധം ഉള്‍പ്പെടെ ലബനനില്‍ ഹിസ്ബുള്ളയ്ക്ക് എതിരെ ആക്രമണം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ഇസ്രാഈല്‍ എന്നാണ് റിപ്പോര്‍ട്ട്.
-
News1 day agoപട്ടാപ്പകൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ച: നാലു പവൻ മാലയും ഏഴുലക്ഷം രൂപയും കവർന്നു
-
News1 day agoനാഗ്പൂരില്‍ സ്ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ വന്‍സ്ഫോടനം, 17 പേര് കൊല്ലപ്പെട്ടു, 18 പേര്‍ക്ക് ഗുരുതര പരിക്ക്
-
News1 day agoഗള്‍ഫ് നാടുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി
-
News1 day agoഒമാനിലെ ദുഖം തുറമുഖം ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകള്‍; പ്രവാസിക്ക് പരിക്കേറ്റു
-
News1 day ago‘വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്’; ദുബായില്‍ കുടുങ്ങി പി.വി. സിന്ധു
-
world1 day ago‘മേഖലയിലെ സുരക്ഷക്ക് അടിയന്തിര ഇടപെടല്‍ ആവശ്യം’; ഗള്‍ഫ് നേതാക്കളുമായി ചര്‍ച്ച നടത്തി ഒമാന്‍ സുല്‍ത്താന്‍
-
News1 day ago‘മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ; നിന്റെ അപ്പൻ കൂടെയുണ്ട്’ — മകനെ പിന്തുണച്ച് ടിനി ടോം
-
News1 day agoനാദാപുരത്ത് തെരുവ് നായയുടെ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

