News
നാദാപുരത്ത് തെരുവ് നായയുടെ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു
നാദാപുരം ചാലപ്പുറത്ത് വെച്ചാണ് സംഭവം.
കോഴിക്കോട്: നാദാപുരത്ത് തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. നാദാപുരം ചാലപ്പുറത്ത് വെച്ചാണ് സംഭവം.
ലോട്ടറി തൊഴിലാളിയായ സുരേഷ്, വീട്ടമ്മയായ ആണ്ടാളി സരസു എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇരുവരുടെയും കാലിനാണ് പരിക്കേറ്റത്. ഉടൻ തന്നെ ഇരുവരും നാദാപുരം ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇതിനു മുൻദിനം, കല്ലാച്ചി വിഷ്ണുമംഗലത്ത് തെരുവ് നായയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. തുടര്‍ച്ചയായ നായാക്രമണങ്ങൾ പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.
News
പട്ടാപ്പകൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ച: നാലു പവൻ മാലയും ഏഴുലക്ഷം രൂപയും കവർന്നു
പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
പട്ടാമ്പി: പട്ടാമ്പിയിൽ പട്ടാപ്പകൽ വീട്ടമ്മയെ ആക്രമിച്ച് സ്വർണമാലയും പണവും കവർന്നതായി റിപ്പോർട്ട്. ഇന്ന് രാവിലെ 10.40 ഓടെയാണ് സംഭവം.
പട്ടാമ്പി–തൃത്താല റോഡിൽ, കേരള സ്റ്റേറ്റ് ബെവറേജസ് കോർപ്പറേഷൻ എതിർവശത്ത് താമസിക്കുന്ന കാട്ടുപറമ്പിൽ റസാഖിന്റെ ഭാര്യ സൽമത്തിന്റെ വീട്ടിലായിരുന്നു കവർച്ച. വീടിന് പുറകുവശത്ത് തുണി അലക്കി കൊണ്ടിരിക്കുമ്പോൾ, പറമ്പിലൂടെ എത്തിയ ഒരാൾ സൽമത്തിന്റെ വായിൽ തുണി തിരുകുകയും മുഖത്ത് മുളകുപൊടി വിതറിയും നാലു പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിക്കുകയുമായിരുന്നു.
ഇതിനിടെ, കൂട്ടാളിയായ മറ്റൊരാൾ വീടിന്റെ മുൻവാതിലിലൂടെ അകത്ത് കയറി അലമാരയിൽ സൂക്ഷിച്ചിരുന്ന ഏകദേശം ഏഴു ലക്ഷം രൂപ മോഷ്ടിച്ചു. ആക്രമണത്തിനിടെ പരിക്കേറ്റ സൽമത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവിവരം അറിഞ്ഞതോടെ തൃത്താല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
News
ഗള്‍ഫ് നാടുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി
ഗള്‍ഫ് മേഖലയിലെ അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് യുഎഇ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു.
അബുദാബി: ഗള്‍ഫ് നാടുകളിലെ അടിയന്തിര സാഹചര്യം കണക്കിലെടുത്ത് നാളെ തിങ്കളാഴ്ച നടക്കാനിരുന്ന സിബിഎസ്ഇ പരീക്ഷ മാറ്റിവെച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്‍ അറിയിച്ചതായി ഇന്ത്യന്‍ എംബസ്സി അറിയിപ്പില്‍ വ്യക്തമാക്കി.
യുഎഇ, സൗദിഅറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് പരീക്ഷ മാറ്റിവെച്ചിട്ടുള്ളത്.
News
നാഗ്പൂരില്‍ സ്‌ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ വന്‍സ്‌ഫോടനം, 17 പേര്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് ഗുരുതര പരിക്ക്
ഡിറ്റണേറ്ററുകളും സ്‌ഫോടകവസ്തുക്കളും നിര്‍മ്മിക്കുന്ന കേന്ദ്രമാണിതെന്ന് റിപ്പോര്‍ട്ടുകള്‍.
മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ സ്‌ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ വന്‍സ്‌ഫോടനം. ശക്തമായ സ്ഫോടനത്തില്‍ 17 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കറ്റോള്‍ താലൂക്കിലെ റാവല്‍ഗാവ് ഗ്രാമപ്രദേശത്തുള്ള എസ്ബിഎല്‍ കമ്പനിയിലാണ് സ്‌ഫോടനം. ഡിറ്റണേറ്ററുകളും സ്‌ഫോടകവസ്തുക്കളും നിര്‍മ്മിക്കുന്ന കേന്ദ്രമാണിതെന്ന് റിപ്പോര്‍ട്ടുകള്‍.
പരിക്കേറ്റവരെ നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ചിലരെ അടിയന്തര ചികിത്സയ്ക്കായി അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് തൊട്ടുപിന്നാലെ ജില്ലാ, പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി, സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ അധികൃതര്‍ പ്രദേശം വളഞ്ഞിട്ടുണ്ട്. നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും സംഭവത്തിന്റെ കാരണം അന്വേഷിക്കുകയും ചെയ്ത ശേഷം വിശദമായ പ്രസ്താവന ഉടന്‍ പുറപ്പെടുവിക്കുമെന്ന് കമ്പനി ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സ്‌ഫോടനം എങ്ങനെ സംഭവിച്ചുവെന്നും സ്ഥാപനത്തില്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചിട്ടുണ്ടോ എന്നും കണ്ടെത്താന്‍ വിശദമായ അന്വേഷണം ആരംഭിച്ചു.
-
GULF3 days agoഇന്ത്യയിൽ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ; വൻ തിരിച്ചടി
-
More1 day ago‘ഇറാൻ്റെ മിസൈൽ സംവിധാനവും നാവികസേനയും തകർക്കും ‘; ആക്രമണത്തിലെ യുഎസ് പങ്കാളിത്തം സ്ഥിരീകരിച്ച് ട്രംപ്
-
News24 hours agoബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പല്‍പ്പട ആസ്ഥാനത്തിന് നേരെ ആക്രമണം
-
News1 day agoഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍; മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നതായി റഷ്യയുടെ ആരോപണം
-
News2 days agoമൂന്നാം മുറ പ്രയോഗിച്ച ഫോര്‍ട്ട് സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
-
Film2 days ago‘കേരളാ സ്റ്റോറി 2’ പ്രദര്‍ശിപ്പിക്കാം; സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു
-
News23 hours ago‘അമേരിക്ക-ഇസ്രയേല്‍ മിസൈല്‍ പതിച്ചത് സ്കൂളില്‍, 5 പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടു’, തിരിച്ചടി ശക്തമാക്കുമെന്ന് ഇറാന്‍
-
kerala2 days ago‘അവനെ 51 വെട്ട് വെട്ടാനാണോ?’; ബിതുല്‍ ബാലനെതിരെ ആക്രമണത്തിന് ഗൂഢാലോചന; വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്ത്

