News
വലിയങ്ങാടി അപകടം; കെട്ടിടം ‘അണ്‍ഫിറ്റ്’ എന്ന് കണ്ടെത്തിയത് 2024ല്‍
മരിച്ചവരോടുള്ള ആദരസൂചകമായി നാളെ രാവിലെ 10 മണിവരെ അത്തോളിയില്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
കോഴിക്കോട്: വലിയങ്ങാടിയില്‍ സ്ലാബ് തകര്‍ന്നുവീണ കെട്ടിടം അപകടാവസ്ഥയിലാണെന്ന് 2024ല്‍ തന്നെ കോര്പറേഷന് എഞ്ചിനിയറിംഗ് വിഭാഗം കണ്ടെത്തിയിരുന്നു. കെട്ടിടം ‘അണ്‍ഫിറ്റ്’ എന്ന റിപ്പോര്‍ട്ട് ധനകാര്യ വിഭാഗത്തിന് കൈമാറിയതിന്റെ രേഖകള്‍ പുറത്തുവന്നു.
റിപ്പോര്‍ട്ട് അടിസ്ഥാനപ്പെടുത്തി 2025 ഫെബ്രുവരിയില്‍ ധനകാര്യ കമ്മറ്റി കെട്ടിടം പുനര്‍ലേലം ചെയ്യരുതെന്ന് തീരുമാനിച്ചതായും വിവരങ്ങള്‍ പറയുന്നു.
ഈ തീരുമാനം മറികടന്നാണ് കടമുറികള്‍ വാടകയ്ക്ക് നല്‍കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. റവന്യൂ വിഭാഗത്തിന്റെ അറിവോടെയാണ് കെട്ടിടം പൊളിക്കല്‍ വൈകിപ്പിച്ചതെന്ന് കൗണ്‍സിലര്‍ കെ.സി. ശോഭിത ആരോപിച്ചു. അതേസമയം ആരോപണങ്ങള്‍ക്ക് മറുപടിയുമായി മേയര്‍ ഒ. സദാശിവന് ഇന്ന് മാധ്യമങ്ങളെ കാണും.
അപകടത്തില്‍ നാല് പേര്‍ക്കാണ് ജീവന് നഷ്ടമായത്. അത്തോളി സ്വദേശികളായ ബഷീറിന്റെയും അഷറഫിന്റെയും ഖബറടക്കം ഇന്ന് നടക്കും. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ ബീച്ച് ആശുപത്രിയില്‍ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കോര്‍പറേഷന്റെ ഗുരുതര വീഴ്ചയാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍, വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് കോര്പറേഷന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.
മരിച്ചവരോടുള്ള ആദരസൂചകമായി നാളെ രാവിലെ 10 മണിവരെ അത്തോളിയില്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
News
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റില്‍
ചോദ്യം ചെയ്യലില്‍ പ്രതിക്ക് മറ്റു സ്ത്രീകളുമായും ബന്ധമുണ്ടെന്ന സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു.
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റില്‍. കണ്ണൂര്‍ തലശ്ശേരി അയ്യന്‍കുന്ന് കച്ചേരിക്കടവ് സ്വദേശി കല്ലുമ്മല്‍പുറത്ത് വീട്ടില്‍ അജില്‍ വിനോദ് (29) ആണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്.
അശോകപുരത്തെ ഒരു ഹോട്ടലില്‍ ജോലി ചെയ്തിരുന്ന പ്രതി, ഹോട്ടലില്‍ സ്ഥിരമായി എത്തിക്കൊണ്ടിരുന്ന പതിനേഴുകാരിയുമായി പരിചയം സ്ഥാപിച്ചു. പിന്നീട് സ്നേഹം നടിച്ച് പെണ്‍കുട്ടിയെ തന്റെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
യുവാവുമായുള്ള ബന്ധം വീട്ടുകാര്‍ അറിഞ്ഞതോടെ പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങി. തുടര്‍ന്ന് വീണ്ടും ഹോട്ടലില്‍ എത്തിയ പെണ്‍കുട്ടിക്ക് പ്രതി അരയിടത്തുപാലത്ത് താമസ സൗകര്യം ഏര്‍പ്പെടുത്തി. അവിടെ നിന്ന് രാത്രികളില്‍ പ്രതിയുടെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി പീഡനം തുടരുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
നാലുമാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ പെണ്‍കുട്ടിക്ക് കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിച്ചു. പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് വ്യക്തമായി. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളേജ് പൊലീസിനെ വിവരം അറിയിച്ചു.
പ്രാഥമിക അന്വേഷണത്തില്‍ പീഡനം നടന്നത് നടക്കാവ് പൊലീസ് സ്റ്റേഷന് പരിധിയിലാണെന്ന് കണ്ടെത്തിയതോടെ കേസ് അവിടെ കൈമാറി. തുടര്‍ന്ന് ഇന്‍സ്പെക്ടര്‍ എന്‍. പ്രജീഷ്, എസ്.ഐ. എന്‍. ലീല എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച പാളയത്തെ ഒരു ലോഡ്ജില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചോദ്യം ചെയ്യലില്‍ പ്രതിക്ക് മറ്റു സ്ത്രീകളുമായും ബന്ധമുണ്ടെന്ന സൂചന ലഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
kerala
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി; ജനകീയ ധനസമാഹരണം വിജയിപ്പിക്കുക -സാദിഖലി തങ്ങള്‍
വിശുദ്ധ റമസാനില്‍ 15 ദിവസത്തേക്കാണ് ഫോര്‍ വയനാട് ആപ്പ് വീണ്ടും ധനസമാഹരണത്തിനായി തുറക്കുന്നത്.
കോഴിക്കോട്: മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായ ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 10 വരെ പ്രഖ്യാപിച്ച ജനകീയ ധനസമാഹരണം വിജയിപ്പിക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.
വിശുദ്ധ റമസാനില്‍ 15 ദിവസത്തേക്കാണ് ഫോര്‍ വയനാട് ആപ്പ് വീണ്ടും ധനസമാഹരണത്തിനായി തുറക്കുന്നത്. പുനരധിവാസത്തിന് വേണ്ടി ഇതുവരെ സമാഹരിച്ചതും ചെലവഴിച്ചതുമായ മുഴുവന്‍ കണക്കുകളും ആപ്പ് വഴി ആര്‍ക്കും പരിശോധിക്കാവുന്നതാണ്. 105 വീടുകളാണ് മുസ്ലിംലീഗ് മേപ്പാ
ടി പഞ്ചായത്തിലെ തൃക്കെപ്പറ്റ വെള്ളിത്തോട് പ്രദേശത്ത് നിര്‍മിച്ച് നല്‍കുന്നത്. ഇതില്‍ 51 വീടുകളുടെ താക്കോല്‍ കൈമാറ്റം 28ന് വൈകുന്നേരം 4 മണിക്ക് പ്രൊജക്ട് സൈറ്റില്‍ നടക്കും.
മെയ് 30നകം ബാക്കി വീടുകളുടെ നിര്‍മാണം ഭംഗിയായി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. ഈ ആവശ്യത്തിലേക്ക് കൂടുതല്‍ തുക അനിവാര്യമായി വന്നിരിക്കുകയാണ്. വിശുദ്ധ റമസാനിലെ പുണ്യദിനങ്ങളില്‍ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ബാധിതരെ ഒരിക്കല്‍ക്കൂടി ചേര്‍ത്തു പിടിക്കാന്‍ സുമനസ്സുകള്‍ രംഗത്ത് വരണമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.
Film
‘കേരള സ്റ്റോറി 2’ പ്രൊമോഷനില്‍ വിവാദം; ഇരകളെന്ന് അവകാശപ്പെട്ട് വേദിയിലെത്തിച്ചത് 37 ഉത്തരേന്ത്യന്‍ സ്ത്രീകളെ
ഒരാള്‍ പോലും കേരളത്തില്‍ നിന്നല്ല
വസ്തുതാവിരുദ്ധമായ ഉള്ളടക്കത്തിന്റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിന്റെ പ്രമോഷന് പരിപാടിയും വിവാദമാകുന്നു. ന്യൂഡല്‍ഹിയില്‍ നടന്ന പ്രമോഷന് ചടങ്ങില്‍ ‘ലവ് ജിഹാദ്’ ഇരകളെന്ന് അവകാശപ്പെടുന്ന 37 സ്ത്രീകളെ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ച് അണിയറപ്രവര്‍ത്തകര്‍. എന്നാല്‍ ഇവരില്‍ ഒരാള്‍ പോലും കേരളത്തില്‍ നിന്നുള്ളവരല്ല എന്ന വസ്തുത പുറത്തുവന്നതോടെ പരിപാടി വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.
പ്രമോഷനെത്തിയ 37 സ്ത്രീകളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു. സിനിമയുടെ പേര് ‘കേരള സ്റ്റോറി’ എന്നായിട്ടും കേരളത്തില്‍ നിന്നുള്ള ഇരകള്‍ എന്തുകൊണ്ട് ഇല്ല എന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് നിര്‍മാതാവിനോ സംവിധായകനോ സാധിച്ചില്ല. കേരളത്തില്‍ നിന്നുള്ള ഇരകളുടെ വീഡിയോകള്‍ യൂട്യൂബില്‍ ലഭ്യമാണെന്നായിരുന്നു നിര്‍മാതാവിന്റെ മറുപടി. എന്നാല്‍ മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതോടെ അണിയറപ്രവര്‍ത്തകര്‍ പത്രസമ്മേളനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഇറങ്ങിപ്പോയി.
രാജ്യത്ത് ‘ലവ് ജിഹാദ്’ നടക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ മുന്‍പ് വ്യക്തമാക്കിയിട്ടുള്ള കാര്യമാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചടങ്ങില്‍ ഉന്നയിച്ചു. എന്നാല്‍ ലവ് ജിഹാദ് കേരളത്തില്‍ തുടങ്ങി മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചതിനെ കുറിച്ചാണ് രണ്ടാം ഭാഗം പറയുന്നതെന്നായിരുന്നു സംവിധായകന്റെ വാദം.
ട്രെയിലറിലെ വിദ്വേഷപരമായ രംഗങ്ങള്‍ക്കെതിരെ ഇതിനോടകം തന്നെ കേരളത്തിനകത്ത് വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഹിന്ദു പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ബീഫ് കഴിപ്പിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുമെന്നായിരുന്നു പ്രധാന വിമര്‍ശനം.
അതേസമയം ചടങ്ങിലെത്തിയ സ്ത്രീകള്‍ യഥാര്‍ത്ഥ ഇരകളല്ലെന്നും സിനിമയുടെ പ്രചാരണത്തിനായി കെട്ടിച്ചമച്ച കഥകളാണെന്നും സമൂഹ മാധ്യമത്തില്‍ ഉള്‍പ്പെടെ ആരോപണങ്ങള്‍ ശക്തമാണ്.
-
Sports2 days agoനിര്‍ണായകം; ടി 20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും മുഖാമുഖം
-
News2 days agoമോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി
-
Video Stories2 days agoഇറാനി പോള
-
kerala2 days agoതന്ത്രിക്ക് ജാമ്യം നൽകിയതിനെതിരെ എസ്.ഐ.ടി ഹൈകോടതിയിലേക്ക്
-
kerala2 days agoസംസ്ഥാനത്ത് മഴ തുടരും; ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം
-
kerala2 days agoകുറ്റിപ്പുറത്ത് ബാലിക കുഴഞ്ഞുവീണ് മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് സംശയം, അഞ്ച് പേര് ആശുപത്രിയില്‍
-
kerala2 days agoതൊണ്ടിമുതൽ തിരിമറി കേസ്: ഹൈക്കോടതിയിൽ അപ്പീൽ നൽകി ആന്റണി രാജു
-
Health2 days agoറമദാന്: ആരോഗ്യകരമായ ഭക്ഷണശീലം
