Connect with us

News

താമരശ്ശേരിയില്‍ വിനോദയാത്രയ്ക്കു പോയ സംഘത്തിനു നേരെ ആക്രമണം; നാലു പേര്‍ കസ്റ്റഡിയില്‍

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ ബസിലുണ്ടായിരുന്നു.

Published

on

കോഴിക്കോട്: താമരശ്ശേരിയില്‍ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബ സംഘത്തിന് നേരെ ആക്രമണം. ചേളന്നൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് തടഞ്ഞു നിര്‍ത്തിയാണ് യുവാക്കളുടെ സംഘം ആക്രമണം നടത്തിയതെന്ന് പരാതി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 42 പേര്‍ ബസിലുണ്ടായിരുന്നു.
ഇന്നലെ രാത്രി 11.15ഓടെ താമരശ്ശേരി ചുരം മൂന്നാം വളവില്‍ ബസ് മറ്റൊരു ഗുഡ്‌സ് വാഹനവുമായി ചെറുതായി ഉരസിയിരുന്നു.

പ്രശ്‌നം പറഞ്ഞ് തീര്‍ത്ത് ബസ് യാത്ര തുടര്‍ന്നുവെന്നാണ് വിവരം. ഇതിനിടെ ചുരം കയറുകയായിരുന്ന കാറിലെ സംഘം ബസ് ഡ്രൈവറുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ”അടിവാരത്ത് വെച്ച് കാണിച്ചു തരാം” എന്നു പറഞ്ഞ് കാര്‍ തിരിച്ച് ബസിനെ പിന്തുടരുകയും ചെയ്തു.

അടിവാരത്ത് വെച്ച് കാര്‍ സംഘവും ഇവര്‍ ഫോണില്‍ വിളിച്ചുകൂട്ടിയ മറ്റ് ആളുകളും ചേര്‍ന്ന് ബസ് തടഞ്ഞു നിര്‍ത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് ആരോപണം. ചിലര്‍ ബസിനുള്ളില്‍ കയറി പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും മര്‍ദ്ദിക്കുകയും ഒരു സ്ത്രീയുടെ ഫോണ്‍ കവര്‍ച്ച ചെയ്യുകയും ചെയ്തതായി പരാതിയുണ്ട്.

പരുക്കേറ്റ ബസ് യാത്രക്കാരായ രഞ്ജിന്‍ ദേവ്, നിധീഷ്, രഞ്ജിത്ത്, രഞ്ജുല്‍ ദേവ് എന്നിവര്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പരാതിക്കാരിയായ അശ്വനിയുടെ ഫോണ്‍ പ്രതികളില്‍ ഒരാളുടെ കൈവശം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല യുവതീ പ്രവേശനം: ഏപ്രില്‍ ഏഴ് മുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി

സര്‍ക്കാര്‍ അടക്കമുള്ളവര്‍ നിലപാട് അറിയിക്കണമെന്നും വിധിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വാദങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

Published

on

By

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം പുനഃപരിശോധനാ ഹരജികളില്‍ ഏപ്രില്‍ ഏഴ് മുതല്‍ സുപ്രീംകോടതി വാദം കേള്‍ക്കും. ഈ വിഷയത്തില്‍ മാര്‍ച്ച് 14നകം സര്‍ക്കാര്‍ അടക്കമുള്ളവര്‍ നിലപാട് അറിയിക്കണമെന്നും വിധിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും വാദങ്ങള്‍ എഴുതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

ഏപ്രില്‍ ഏഴിന് വാദം തുടങ്ങും. ഏഴ് മുതല്‍ ഒമ്പത് വരെ മൂന്നു ദിവസം വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെടുന്നവരുടെ വാദം നടക്കും. തുടര്‍ന്ന് പുനഃപരിശോധനയെ എതിര്‍ക്കുന്നവര്‍ക്ക് ഏപ്രില്‍ 14 മുതല്‍ 17 വരെയും അമിക്കസ് ക്യൂറിക്ക് 21നും വാദിക്കാം. ഏപ്രില്‍ 22ന് വാദം പൂര്‍ത്തിയാക്കും. മുതിര്‍ന്ന അഭിഭാഷകന്‍ കെ. പരമേശ്വറാണ് അമിക്കസ് ക്യൂറി.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ശബരിമല യുവതി പ്രവേശനം അടക്കം മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 67 ഹരജികളാണ് പരമോന്നത കോടതിയുടെ മുമ്പാകെ വന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് വിവാദ വിധിക്കെതിരായ ഹരജികള്‍ കോടതി പരിഗണിക്കുന്നത്.

2018 സെപ്റ്റംബര്‍ 28നാണ് ശബരിമല യുവതി പ്രവേശനം അനുവദിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജികള്‍ സമര്‍പ്പിച്ചു. ഈ ഹരജികളില്‍ വാദം കേള്‍ക്കാനായി സുപ്രീംകോടതി ഒമ്പതംഗ ബെഞ്ചിന് രൂപം നല്‍കി. സ്ത്രീകളുടെ മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് മറ്റ് മതങ്ങളിലെ വിഷയങ്ങളും ഒമ്പതംഗ ബെഞ്ച് പരിഗണിക്കാന്‍ തീരുമാനിച്ചു.

Continue Reading

kerala

‘ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്ക് വേദന ഏറ്റിരിക്കുന്നു, പ്രേംകുമാറിനെ യുഡിഎഫ് ചേര്‍ത്ത് നിര്‍ത്തും’ -കെ സി വേണുഗോപാല്‍

മാളിലെ എസ്എഫ്‌ഐ മര്‍ദ്ദനം കേരളത്തിലെ ഏറ്റവും ക്ലാസ് പ്രിവിലിലേജിഡ് ക്ലാസ് സിപിഐഎം ഗുണ്ടകള്‍.

Published

on

By

പ്രേംകുമാറിനെ യുഡിഎഫ് ചേര്‍ത്ത് നിര്‍ത്തുമെന്ന് കെ സി വേണുഗോപാല്‍ എം പി. ഇടതുപക്ഷ ചിന്താഗതിക്കാര്‍ക്കാണ് വേദന ഏറ്റിരിക്കുന്നത്. ഇടതുപക്ഷത്തിനകത്ത് നിന്ന് അഭിപ്രായം പറയാന്‍ പറ്റാത്ത സാഹചര്യമാണെന്നും അത്തരക്കാരെ ചേര്‍ത്തുനിര്‍ത്തുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജയന്‍ ചേര്‍ത്തലയുടെ കോണ്‍ഗ്രസ് പ്രവേശനം, കാത്തിരുന്ന് കാണാമെന്നും കെ സി വേണുഗോപാല്‍ മറുപടി നല്‍കി.

മാളിലെ എസ്എഫ്‌ഐ മര്‍ദ്ദനം കേരളത്തിലെ ഏറ്റവും ക്ലാസ് പ്രിവിലിലേജിഡ് ക്ലാസ് സിപിഐഎം ഗുണ്ടകള്‍. അവര്‍ക്ക് മാത്രമാണ് ഇവിടെ സംരക്ഷണം ഒരുക്കുന്നത്. പൊലീസിന് എങ്ങനെ നീതി നിര്‍വഹണം നടപ്പാക്കാന്‍ ആകുമെന്നും കെ സി വേണുഗോപാല്‍ ചോദിച്ചു.

 

Continue Reading

News

‘കുട്ടി ഡ്രൈവര്‍’മാര്‍ക്കെതിരെ കടുത്ത നടപടി; ഇടുക്കിയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ മിന്നല്‍ പരിശോധന

അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും കാല്‍നടയാത്രക്കാരുടെ പരാതികളും പരിഗണിച്ചാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

Published

on

By

അടിമാലി: ലൈസന്‍സില്ലാതെ ബൈക്കുകളില്‍ പായുന്ന ‘കുട്ടി ഡ്രൈവര്‍’മാര്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലും കാല്‍നടയാത്രക്കാരുടെ പരാതികളും പരിഗണിച്ചാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്.

ഹൈറേഞ്ചിലെ പ്രധാന റോഡുകള്‍, വിദ്യാലയ പരിസരങ്ങള്‍, ഇടറോഡുകള്‍ തുടങ്ങി വിവിധ ഭാഗങ്ങളിലാണ് ലൈസന്‍സില്ലാതെ വിദ്യാര്‍ത്ഥികള്‍ വാഹനമോടിക്കുന്നതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദേവികുളം, ഇടുക്കി, ഉടുമ്പന്‍ചോല താലൂക്കുകളിലെ ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രത്യേക പരിശോധന ആരംഭിച്ചു.

മുമ്പ് നിയമലംഘന വാഹനങ്ങളുടെ ചിത്രം പകര്‍ത്തി ഓണ്‍ലൈനായി നോട്ടീസ് അയച്ച് പിഴ ഈടാക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് റോഡില്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി രേഖകള്‍ പരിശോധിക്കുകയും നിയമലംഘനം കണ്ടെത്തിയാല്‍ ഉടന്‍ നടപടി സ്വീകരിക്കുകയും ചെയ്യുന്നു. വരും ദിവസങ്ങളിലും വ്യാപക പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

ലൈസന്‍സില്ലാതെ പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്ത മക്കള്‍ക്ക് വാഹനം കൈമാറുന്ന രക്ഷിതാക്കള്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. സുരക്ഷിത യാത്ര ഉറപ്പാക്കാന്‍ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ് എന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

 

Continue Reading

Trending