News
ശ്രീലങ്കന്‍ തീരത്തിനു സമീപം ഇറാനിയന് കപ്പല് യുഎസ് മുങ്ങിക്കപ്പല് ഉപയോഗിച്ച് തകര്ത്തതായി റിപ്പോര്‍ട്ട്
101 പേരെ കാണാതായതായും 78 പേര്ക്ക് പരിക്കേറ്റതായുമാണ് വിവരം
Cricket
‘ധോണിക്കും കോഹ്‌ലിക്കും രോഹിത്തിനുമുള്ള അത്രയും ആരാധകര്‍ സഞ്ജുവിനുമുണ്ട്’: പ്രശംസയുമായി ദിനേശ് കാര്‍ത്തിക്
വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായകമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തെ പ്രശംസിക്കുന്നതിനിടെയാണ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ എം.എസ്. ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് ലഭിക്കുന്ന അതേ ജനപിന്തുണയും ആരാധക സ്‌നേഹവും മലയാളി താരം സഞ്ജു സാംസണും ലഭിക്കുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായകമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തെ പ്രശംസിക്കുന്നതിനിടെയാണ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്. സഞ്ജുവിനെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്ന ക്രിക്കറ്റര്‍ എന്നാണ് കാര്‍ത്തിക് വിശേഷിപ്പിച്ചത്.
കരിയറില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ നേരിട്ട താരമാണ് സഞ്ജു സാംസണ്‍. വലിയ പ്രതിഭയുണ്ടായിട്ടും പ്രതീക്ഷകളുടെ അമിതഭാരം എപ്പോഴും സഞ്ജുവിനെ വേട്ടയാടിയിരുന്നു. എന്നാല്‍ കൊല്‍ക്കത്തയില്‍ ലഭിച്ച അവസരം അദ്ദേഹം കൃത്യമായി വിനിയോഗിച്ചു.
വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ പതറിയിരുന്നു. എന്നാല്‍ 50 പന്തില്‍ 12 ഫോറുകളും 4 സിക്സറുകളും സഹിതം പുറത്താകാതെ 97 റണ്‍സ് നേടിയ സഞ്ജു ഇന്ത്യയെ ഇയര്‍ത്തിപ്പിടിച്ചു.
ടോപ് ഓര്‍ഡറിലെ ഇടംകയ്യന്‍ ബാറ്റര്‍മാര്‍ ഓഫ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ മുട്ടുവിറക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. സഞ്ജുവിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്നത് ഈ പ്രശ്‌നത്തിന് പരിഹാരമായെന്ന് കാര്‍ത്തിക് പറഞ്ഞു.
‘സഞ്ജുവിന്റേത് വളരെ മികച്ചൊരു കഥയാണ്. വിരാടിനെയും രോഹിത്തിനെയും ധോണിയെയും പോലെ വലിയൊരു ഫാന്‍ ഫോളോവിങ് അവനുണ്ട്,’ കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
News
വിജയ്‌യുടെ റാലിയില്‍ വീണ്ടും അപകടം; ഒരാളുടെ നില ഗുരുതരം
അപകടത്തില്‍ രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു.
ചെന്നൈ: ടിവികെ അധ്യക്ഷനും നടനുമായ വിജയ്‌യുടെ റാലിക്കിടെ വീണ്ടും അപകടം. വിജയ്‌യുടെ വാഹനത്തെ പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടത്തില്‍ രണ്ട് സ്ത്രീകളടക്കം ആറുപേര്‍ക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ വിഘ്നേഷ് എന്ന യുവാവിന്റെ നില ഗുരുതരമാണ്. ഇരുചക്രവാഹനങ്ങളിലാണ് വിജയ്‌യുടെ കാറിനെ ഇവര്‍ പിന്തുടര്‍ന്നത്. ഇതിനിടെ നിയന്ത്രണം വിട്ട് മറ്റു വാഹനങ്ങളിലിടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ പരിക്കേറ്റ ഇവരെ അവിടെയുണ്ടായിരുന്നവര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
News
അനിശ്ചിതത്വം തുടരുന്നു; ഇന്ന് റദ്ദാക്കിയത് 40 വിമാനങ്ങൾ; പ്രവാസികൾക്ക് കൈത്താങ്ങായി ആശ്വാസപ്പറക്കൽ
ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചെത്തിക്കാനുള്ള ആശ്വാസ സർവീസുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ ഇന്ന് 40 സർവീസുകൾ റദ്ദാക്കി. കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ട 20 സർവീസുകളും ഇവിടെ എത്തേണ്ട 20 സർവീസുകളും ഉൾപ്പെടുന്നതാണ് റദ്ദാക്കലുകൾ. ഫ്ളൈനാസ് (റിയാദ്), സലാം എയർ (മസ്‌കറ്റ്) എന്നിവ പതിവ് സർവീസ് നടത്തി.
അതേസമയം ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചെത്തിക്കാനുള്ള ആശ്വാസ സർവീസുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 15ഓളം സർവീസുകൾ കൊച്ചിയിലെത്തുമെന്നാണ് സൂചന. സന്ദർശകരായി എത്തി വിസ കാലാവധി അവസാനിക്കാറായവരെയും മറ്റ് അടിയന്തിര സാഹചര്യങ്ങളിൽ കുടുങ്ങിയവരെയും തിരിച്ചെത്തിക്കാനുള്ള പ്രത്യേക സർവീസുകളാണ് നടത്തുന്നത്. വിവിധ രാജ്യങ്ങൾ അവരുടെ പൗരന്മാരെ തിരിച്ചെത്തിക്കാൻ അയക്കുന്ന വിമാനങ്ങളും സർവീസ് നടത്തും.
എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈദുബായ്, എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ എയർ തുടങ്ങിയ കമ്പനികൾ കൊച്ചി, ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഇതിനകം ആശ്വാസ സർവീസുകൾ നടത്തിയിട്ടുണ്ട്. ഇത് തുടരുമെന്നും അറിയിച്ചു. സുരക്ഷാ അനുമതികൾക്ക് വിധേയമായി നടത്തുന്ന ഈ സർവീസുകളിൽ അർഹരായ യാത്രക്കാരെ നേരിട്ട് അറിയിക്കും. അറിയിപ്പ് ലഭിക്കാത്തവർ വിമാനത്താവളത്തിൽ എത്തരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സാധാരണ സർവീസുകൾ പൂർണമായി പുനരാരംഭിക്കാൻ വ്യോമമേഖല ശാന്തമാകുന്നതുവരെ കാത്തിരിക്കേണ്ടിവരും. ഫെബ്രുവരി 28 മുതൽ മാർച്ച് 10 വരെ യാത്ര ചെയ്യേണ്ടവർക്ക് അധിക നിരക്ക് ഈടാക്കാതെ തീയതി മാറ്റാനും ആവശ്യമെങ്കിൽ പണം തിരികെ ലഭിക്കാനും നടപടിയുണ്ടാകുമെന്ന് ഇത്തിഹാദും ഖത്തർ എയർവേസും അറിയിച്ചു.
ഇന്നലെ ഗൾഫ് രാജ്യങ്ങളുമായി ഏകോപിപ്പിച്ച് യുഎഇ ആകാശപാതകൾ തുറന്നിരുന്നു. മണിക്കൂറിൽ 48 വിമാനങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷി ഈ പാതകൾക്കുണ്ടെന്ന് യുഎഇ ടൂറിസം മന്ത്രി അറിയിച്ചു. ഘട്ടംഘട്ടമായി സർവീസുകൾ വർധിപ്പിക്കുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ അടിയന്തിര സർവീസുകൾ പ്രതീക്ഷിക്കാമെന്നും അധികൃതർ അറിയിച്ചു.
-
News1 day agoഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല -സ്പെയിന്
-
News1 day ago‘ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല’ – വിമര്‍ശിച്ച് സോണിയ ഗാന്ധി
-
News1 day agoഇറാന്റെ തിരിച്ചടി; ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു
-
kerala1 day agoഎം.എല്‍.എ പറയുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; വികസനത്തിന് പച്ചക്കൊടി കാട്ടി വേങ്ങര മണ്ഡലം
-
Health1 day agoകീമോതെറാപ്പി സ്വീകരിക്കുന്ന രോഗികളും റംസാനിലെ നോമ്പും
-
india1 day agoപശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം
-
News22 hours ago‘വളരെ വൈകിപ്പോയി’: ഇറാനുമായി ചര്‍ച്ചക്കുള്ള സമയം കഴിഞ്ഞെന്ന് ട്രംപ്
-
News2 days agoസൗദിയില്‍ പ്രധാന എണ്ണ ശുദ്ധീകരണ കേന്ദ്രത്തിലേക്ക് ഡ്രോണ്‍ ആക്രമണം; പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു

