Sports
ടി-20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമിഫൈനല്‍; ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍
ചാമ്പ്യന്‍ഷിപ്പില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഐദന് മാര്‍ക്റാം നയിക്കുന്ന ആഫ്രിക്കന്‍ സംഘം
കൊല്‍ക്കത്ത: ടി-20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമിഫൈനല്‍. ഈഡന് ഗാര്‍ഡന്‍സില്‍ കരുത്തരായ ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍. ചാമ്പ്യന്‍ഷിപ്പില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഐദന് മാര്‍ക്റാം നയിക്കുന്ന ആഫ്രിക്കന്‍ സംഘം ഈഡനില്‍ ഇറങ്ങുന്നതെങ്കില്‍ മഴയില്‍ കുതിര്‍ന്നിരുന്നു കിവികളുടെ സൂപ്പര്‍ എട്ട്. പാക്കിസ്താനെതിരായ ആദ്യ മല്‍സരം മഴയില്‍ അപൂര്‍ണമായപ്പോള്‍ ഇംഗ്ലണ്ടിനെതിരായ മല്‍സരത്തില്‍ കിവികള്‍ തോല്‍ക്കുകയും ചെയ്തിരുന്നു. ശ്രീലങ്കക്കെതിരെ നേടിയ വിജയം ഉള്‍പ്പെടെ മൂന്ന് പോയിന്റായിരുന്നു അവരുടെ സമ്പാദ്യം. ഗ്രൂപ്പിലെ അവസാന സൂപ്പര്‍ എട്ട് മല്‍സരം വരെ അവര്‍ക്ക് കാത്തിരിക്കേണ്ടി വന്നിരുന്നു.
ശ്രീലങ്കയും പാക്കിസ്താനും തമ്മിലുള്ള ആ മല്‍സരത്തില്‍ പാക്കിസ്താന് വന്‍ മാര്‍ജിനില്‍ ജയിച്ചിരുന്നുവെങ്കില്‍ കിവികള്‍ പുറത്താവുമായിരുന്നു. എന്നാല്‍ പാക്കിസ്താന് നേരിയ മാര്‍ജിനില്‍ മാത്രം ജയിച്ചതോടെ മെച്ചപ്പെട്ട റണ്‍റേറ്റില്‍ ന്യൂസിലന്‍ഡ് സെമി ഉറപ്പിക്കുകയായിരുന്നു. കടലാസില്‍ കരു ത്തര്‍ ദക്ഷിണാഫ്രിക്കന്‍ സംഘമാണ്. എന്നാല്‍ എല്ലാ കൊമ്പന്മാരെയും വീഴ്ത്താനുളള കിവികളുടെ കരുത്ത് മുത്ത് കാണാതിരിക്കാനുമാവില്ല.
ബാറ്റിംഗില്‍ നായകന് മാര്‍ക്റാം, ക്വിന്റണ്‍ ഡികോക്ക്, ഡി വാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, കോര്ബിന് ബോര്,റ്യാന്‍ റിക്കില്‍ട്ടണ്‍, ട്രിസ്റ്റണ്‍ സ്റ്റമ്പ്സ്
തുടങ്ങിയവരുടെ മികവാണ് ദക്ഷിണാഫ്രിക്കയുടെ വിലാസം. മാര്‍ക്റാമും ഡികോക്കും നല്ല തുടക്കം നല്കിയാല് അതുപയോഗപ്പെടുത്താന്‍ പ്രാപ്തരാണ് പിന്നീട് വരുന്നവര്‍. മാര്‍കോ ജാന്സണ് ഉള്‍പ്പെടെയുള്ള ഓള് റൗണ്ടര്‍മാര്‍ വാലറ്റ ബാറ്റിംഗിന് കരുത്ത് പകരുന്നവരാണ്. പേസ് നിരയില്‍ അനുഭവ സമ്പന്നരായ കാഗിസോ റബാദ, ലുന്‍ഗി എന്‍ഗിടി എന്നിവരുമുണ്ട്. ജോര്‍ജ് ലിന്‍ഡേ, കേശവ് മഹാരാജ് എന്നിവരുടെ സ്പിന്നും ദക്ഷിണാഫ്രിക്ക ഉ
പയോഗപ്പെടുത്തുമ്പോള്‍ വലിയ സ്കോര്‍ സ്വന്തമാക്കുകയെന്നത് കിവികള്‍ക്ക് എളുപ്പമാവില്ല. കിവികള്‍ക്കും നല്ല ബാറ്റിംഗ് കരുത്തുണ്ട്. ടിം സൈഫര്‍ട്ട്, രചിന് രവീന്ദ്ര, ഗ്ലെന്‍ ഫിലിപ്സ്, ഡാരല്‍ മിച്ചല്‍, മാര്‍ക് ചാപ്മാന്, ഫിന് അലന് എന്നിവരെല്ലാം വേഗ ബാറ്റര്‍മാരാണ്. പക്ഷേ ലോകകപ്പില്‍ ഇവര്‍ക്കാര്‍ക്കും ഇത് വരെ വലിയ വ്യക്തിഗത സ്ക്കോര്‍ സ്വന്തമാക്കാനായിട്ടില്ല. പരുക്കും ടീമിനെ അലട്ടുന്നുണ്ട്. ഈഡന് സ്പിന്നിനെ തുണക്കുമെന്ന് വ്യ ക്തമായതിനാല്‍ നായകനും പ്രധാന സ്പിന്നറുമായ മിച്ചല്‍ സാന്ററുടെ ഓള്‍റൗണ്ട് പ്രകടനം പ്രധാനമാണ്. മാറ്റ് ഹെന്‍ട്രി, ലോക്കി ഫെര്ഗൂസണ് എന്നി പേസര്‍മാരുടെ റോളും പ്രധാനമാണ്.
News
റൊണാൾഡോയ്ക്ക് പരിക്ക്; ആരാധകർ ആശങ്കയിൽ
ലോകകപ്പ് അടുത്തുനില്‍ക്കേ ഉണ്ടായ പരിക്ക് പോര്‍ച്ചുഗല്‍ ടീമിന് ആശങ്കയുണ്ടാക്കുന്നതാണ്.
റിയാദ്: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പരിക്കേറ്റതായി ക്ലബ്ബ് സ്ഥിരീകരിച്ചു. സൗദി പ്രോ ലീഗില്‍ അല്‍ ഫയ്ഹക്കെതിരായ മത്സരത്തിനിടെയാണ് അല്‍ നസര്‍ താരമായ റൊണാള്‍ഡോയ്ക്ക് പരിക്കേറ്റത്.
മത്സരത്തിന്റെ 81-ാം മിനിറ്റില്‍ താരത്തെ കളത്തില്‍ നിന്ന് പിന്‍വലിച്ചിരുന്നു. തുടയ്ക്ക് പരിക്കേറ്റതാണ് തിരിച്ചടിയായത്. മെഡിക്കല്‍ സംഘം താരത്തെ നിരീക്ഷിച്ചുവരികയാണ്. ഏകദേശം നാല് ആഴ്ചത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് വിവരം.
ലോകകപ്പ് അടുത്തുനില്‍ക്കേ ഉണ്ടായ പരിക്ക് പോര്‍ച്ചുഗല്‍ ടീമിന് ആശങ്കയുണ്ടാക്കുന്നതാണ്. എന്നാല്‍ ലോകകപ്പിന് മൂന്ന് മാസം സമയം ബാക്കിയുള്ളതിനാല്‍ റൊണാള്‍ഡോ സമയത്ത് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. താരം മടങ്ങിയെത്തുന്ന സമയത്തെ കുറിച്ച് ക്ലബ്ബ് വ്യക്തത വരുത്തിയിട്ടില്ല.
india
ലോകകപ്പ് താരം റിച്ച ഘോഷ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്ത്; ബംഗാളില്‍ രാഷ്ട്രീയ വിവാദം
സിലിഗുരി സ്വദേശിയായ റിച്ചയുടെയും സഹോദരി ശ്രീഷാ ഘോഷിന്റെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ‘പുനഃപരിശോധനയില്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊല്‍ക്കത്ത: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ലോകകപ്പ് ജേതാവും വിക്കറ്റ് കീപ്പറുമായ റിച്ച ഘോഷ് വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്ത്. ഇത് പശ്ചിമ ബംഗാളില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. സിലിഗുരി സ്വദേശിയായ റിച്ചയുടെയും സഹോദരി ശ്രീഷാ ഘോഷിന്റെയും പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ‘പുനഃപരിശോധനയില്‍’ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അടുത്തിടെ നടന്ന തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിന് പിന്നാലെയാണ് ഈ സംഭവം. ഇന്ത്യക്കായി 2023-ലെ അണ്ടര്‍ 19 ടി20 ലോകകപ്പും 2025-ലെ ഐ.സി.സി വനിതാ ലോകകപ്പും നേടിയ ടീമിലെ നിര്‍ണ്ണായക സാന്നിധ്യമാണ് റിച്ച ഘോഷ്. നിലവില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് താരം.
സിലിഗുരിയിലെ 19-ാം വാര്‍ഡില്‍ ജനിച്ചു വളര്‍ന്ന അന്താരാഷ്ട്ര താരത്തിന്റെ പൗരത്വവും വോട്ടവകാശവും ചോദ്യം ചെയ്യപ്പെടുന്നത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം ആവശ്യമായ എല്ലാ രേഖകളും നേരത്തെ തന്നെ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരുന്നെന്നും പേര് ഒഴിവാക്കപ്പെട്ടതില്‍ അമ്പരപ്പുണ്ടെന്നും റിച്ചയുടെ പിതാവ് അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന് ബി.ജെ.പിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ബംഗാളിന്റെ അഭിമാനമായ താരത്തെ അപമാനിക്കുന്ന നടപടിയാണിതെന്ന് സിലിഗുരി മേയര്‍ ഗൗതം ദേബ് വിമര്‍ശിച്ചു.’രാജ്യത്തെ പ്രതിനിധീകരിക്കുന്ന ഒരു ലോകകപ്പ് ഹീറോയ്ക്ക് സ്വന്തം നാട്ടില്‍ പൗരത്വം തെളിയിക്കേണ്ടി വരുന്നത് അസംബന്ധമാണ്.’ – തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.
News
‘വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്’; ദുബായില്‍ കുടുങ്ങി പി.വി. സിന്ധു
ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം ശക്തമാകുന്നതിനാല്‍ അന്താരാഷ്ട്ര വിമാനഗതാഗതത്തില്‍ വന്‍ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്.
ദുബായ്: ഗള്‍ഫ് മേഖലയിലെ സംഘര്‍ഷാവസ്ഥ രാജ്യാന്തര കായിക താരങ്ങളെയും ബാധിച്ചു. ഇന്ത്യന്‍ ബാഡ്മിന്റന്‍ താരം പി.വി. സിന്ധു ദുബായില്‍ കുടുങ്ങി. ഇറാന് ആക്രമണത്തെ തുടര്‍ന്ന് യുഎഇയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെയാണ് സിന്ധുവിന് യാത്ര തുടരാനാകാതിരുന്നത്.
ഓള് ഇംഗ്ലണ്ട് ഓപ്പണില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട യാത്രയ്ക്കിടെയാണ് സിന്ധു ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. തൊട്ടടുത്ത് സ്ഫോടനം നടന്നതായി താരം അറിയിച്ചു. ”വളരെ ഭയപ്പെടുത്തുന്ന നിമിഷമായിരുന്നു അത്. ഞങ്ങള്‍ നിന്നിരുന്ന സ്ഥലത്തിന് സമീപമാണ് സ്ഫോടനമുണ്ടായത്. എന്റെ പരിശീലകന് പുകയും അവശിഷ്ടങ്ങളും നിറഞ്ഞ സാഹചര്യത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടു. ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായ സ്ഥലത്തേക്കാണ് മാറിയിരിക്കുന്നത്. സാഹചര്യം ശാന്തമാകുമെന്നാണ് പ്രതീക്ഷ,” എന്ന് സിന്ധു എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു.
ഇതിനിടെ ബംഗ്ലദേശ് ക്രിക്കറ്റ് താരം മുഷ്ഫിഖര്‍ റഹീം സൗദി അറേബ്യയിലെ ജിദ്ദയില്‍ കുടുങ്ങി. ഉംറ നിര്‍വഹിച്ചു മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് സൗദി അറേബ്യയില്‍നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്. ദുബായ് വഴി ബംഗ്ലദേശിലേക്കു പോകാനായിരുന്നു പദ്ധതി. എന്നാല്‍ ആക്രമണത്തെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരോടൊപ്പം ജിദ്ദ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുകയാണെന്ന് മുഷ്ഫിഖര്‍ പ്രതികരിച്ചു.
ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം ശക്തമാകുന്നതിനാല്‍ അന്താരാഷ്ട്ര വിമാനഗതാഗതത്തില്‍ വന്‍ അനിശ്ചിതത്വമാണ് നിലനില്‍ക്കുന്നത്.
-
News1 day ago‘ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല’ – വിമര്‍ശിച്ച് സോണിയ ഗാന്ധി
-
News1 day agoഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല -സ്പെയിന്
-
News3 days agoനാഗ്പൂരില്‍ സ്ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ വന്‍സ്ഫോടനം, 17 പേര് കൊല്ലപ്പെട്ടു, 18 പേര്‍ക്ക് ഗുരുതര പരിക്ക്
-
News3 days agoപട്ടാപ്പകൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ച: നാലു പവൻ മാലയും ഏഴുലക്ഷം രൂപയും കവർന്നു
-
News1 day agoഇറാന്റെ തിരിച്ചടി; ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു
-
News3 days agoഗള്‍ഫ് നാടുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി
-
News3 days agoഒമാനിലെ ദുഖം തുറമുഖം ലക്ഷ്യമിട്ട് രണ്ട് ഡ്രോണുകള്‍; പ്രവാസിക്ക് പരിക്കേറ്റു
-
kerala23 hours agoഎം.എല്‍.എ പറയുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; വികസനത്തിന് പച്ചക്കൊടി കാട്ടി വേങ്ങര മണ്ഡലം

