News
ഹോര്‍മുസ് കടലിടുക്കില്‍ കപ്പലിന് നേരെ മിസൈല്‍ ആക്രമണം; ജീവനക്കാരെ രക്ഷപ്പെടുത്തി
ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
ലണ്ടന്‍: ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും ആക്രമണം. മാള്‍ട്ടയുടെ പതാക വഹിച്ച ‘സഫീന്‍ പ്രസ്റ്റീജ്’ എന്ന കണ്ടെയ്നര്‍ കപ്പലിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. അതേസമയം കപ്പലിന് കേടുപാടുകള്‍ സംഭവിച്ചു.
ഒമാന്‍ തീരത്തുനിന്ന് ഏകദേശം രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെവെച്ചാണ് ആക്രമണമുണ്ടായത്. കപ്പലിന്റെ ജലനിരപ്പിന് തൊട്ടുമുകളിലായി അജ്ഞാത വസ്തു വന്നിടിച്ചതിനെത്തുടര്‍ന്ന് എഞ്ചിന്‍ റൂം തീപിടിക്കുകയായിരുന്നു. ഇതോടെ ജീവനക്കാര്‍ കപ്പല്‍ ഉപേക്ഷിച്ചു.
ഇസ്രാഈലും യുഎസും സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. ഈ വിലക്ക് ലംഘിക്കുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈ മേഖലയില്‍ സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍, വാണിജ്യ കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ അമേരിക്കന്‍ നാവികസേന നേരിട്ട് രംഗത്തിറങ്ങുമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
film
കാണാന്‍ ആളില്ല, ഷോകള്‍ വെട്ടിക്കുറച്ചു; ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞ് ‘കേരളാ സ്റ്റോറി 2’
2023-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം സൃഷ്ടിച്ച ചലനത്തിന്റെ പത്തിലൊന്ന് പോലും നേടാന്‍ രണ്ടാം ഭാഗത്തിന് സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.
മുംബൈ/കൊച്ചി: വിവാദങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ‘കേരളാ സ്റ്റോറി 2: ഗോസ് ബിയോണ്ട്’ ബോക്സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു. 2023-ല്‍ പുറത്തിറങ്ങിയ ആദ്യ ഭാഗം സൃഷ്ടിച്ച ചലനത്തിന്റെ പത്തിലൊന്ന് പോലും നേടാന്‍ രണ്ടാം ഭാഗത്തിന് സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന കണക്കുകള്‍.
റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോള്‍ ഏകദേശം 16.65 കോടി രൂപ മാത്രമാണ് ചിത്രത്തിന് ആഭ്യന്തര വിപണിയില്‍ നേടാനായത്. ആദ്യ ദിനം വെറും 75 ലക്ഷം രൂപ മാത്രമാണ് കളക്ഷന്‍.
കാണാന്‍ ആളുകളില്ലാത്തതിനാല്‍ രാജ്യത്തുടനീളം തിയേറ്ററുകള്‍ ഷോകള്‍ വെട്ടിക്കുറയ്ക്കുകയാണ്. ചൊവ്വാഴ്ച മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 335 ഷോകള്‍ റദ്ദാക്കിയതായാണ് റിപ്പോര്‍ട്ട്.
കേരളത്തെയും മലയാളികളെയും മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് വലിയ പ്രതിഷേധങ്ങളാണ് ചിത്രത്തിനെതിരെ ഉയര്‍ന്നത്. ‘പ്രൊപ്പഗണ്ട’ സിനിമയാണെന്ന വിമര്‍ശനവും പ്രേക്ഷകരുടെ താല്‍പ്പര്യം കുറയാന്‍ കാരണമായി.
സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ കേരള ഹൈക്കോടതി റിലീസ് തടഞ്ഞത് സിനിമയുടെ തുടക്കത്തെ ബാധിച്ചിരുന്നു. പിന്നീട് ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയെങ്കിലും കാണാന്‍ ആളില്ലാത്ത അവസ്ഥയാണുള്ളത്.
News
ശ്രീലങ്കന്‍ തീരത്തിനു സമീപം ഇറാനിയന് കപ്പല് യുഎസ് മുങ്ങിക്കപ്പല് ഉപയോഗിച്ച് തകര്ത്തതായി റിപ്പോര്‍ട്ട്
101 പേരെ കാണാതായതായും 78 പേര്ക്ക് പരിക്കേറ്റതായുമാണ് വിവരം
Cricket
‘ധോണിക്കും കോഹ്‌ലിക്കും രോഹിത്തിനുമുള്ള അത്രയും ആരാധകര്‍ സഞ്ജുവിനുമുണ്ട്’: പ്രശംസയുമായി ദിനേശ് കാര്‍ത്തിക്
വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായകമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തെ പ്രശംസിക്കുന്നതിനിടെയാണ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്.
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ എം.എസ്. ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് ലഭിക്കുന്ന അതേ ജനപിന്തുണയും ആരാധക സ്‌നേഹവും മലയാളി താരം സഞ്ജു സാംസണും ലഭിക്കുന്നുണ്ടെന്ന് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണ്ണായകമായ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനത്തെ പ്രശംസിക്കുന്നതിനിടെയാണ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്. സഞ്ജുവിനെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇഷ്ടപ്പെടുന്ന ക്രിക്കറ്റര്‍ എന്നാണ് കാര്‍ത്തിക് വിശേഷിപ്പിച്ചത്.
കരിയറില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ നേരിട്ട താരമാണ് സഞ്ജു സാംസണ്‍. വലിയ പ്രതിഭയുണ്ടായിട്ടും പ്രതീക്ഷകളുടെ അമിതഭാരം എപ്പോഴും സഞ്ജുവിനെ വേട്ടയാടിയിരുന്നു. എന്നാല്‍ കൊല്‍ക്കത്തയില്‍ ലഭിച്ച അവസരം അദ്ദേഹം കൃത്യമായി വിനിയോഗിച്ചു.
വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ ഒരു ഘട്ടത്തില്‍ പതറിയിരുന്നു. എന്നാല്‍ 50 പന്തില്‍ 12 ഫോറുകളും 4 സിക്സറുകളും സഹിതം പുറത്താകാതെ 97 റണ്‍സ് നേടിയ സഞ്ജു ഇന്ത്യയെ ഇയര്‍ത്തിപ്പിടിച്ചു.
ടോപ് ഓര്‍ഡറിലെ ഇടംകയ്യന്‍ ബാറ്റര്‍മാര്‍ ഓഫ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ മുട്ടുവിറക്കുന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു. സഞ്ജുവിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവന്നത് ഈ പ്രശ്‌നത്തിന് പരിഹാരമായെന്ന് കാര്‍ത്തിക് പറഞ്ഞു.
‘സഞ്ജുവിന്റേത് വളരെ മികച്ചൊരു കഥയാണ്. വിരാടിനെയും രോഹിത്തിനെയും ധോണിയെയും പോലെ വലിയൊരു ഫാന്‍ ഫോളോവിങ് അവനുണ്ട്,’ കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
-
News1 day agoഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല -സ്പെയിന്
-
News1 day ago‘ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല’ – വിമര്‍ശിച്ച് സോണിയ ഗാന്ധി
-
News1 day agoഇറാന്റെ തിരിച്ചടി; ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു
-
kerala1 day agoഎം.എല്‍.എ പറയുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; വികസനത്തിന് പച്ചക്കൊടി കാട്ടി വേങ്ങര മണ്ഡലം
-
Health1 day agoകീമോതെറാപ്പി സ്വീകരിക്കുന്ന രോഗികളും റംസാനിലെ നോമ്പും
-
india1 day agoപശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം
-
News1 day ago‘വളരെ വൈകിപ്പോയി’: ഇറാനുമായി ചര്‍ച്ചക്കുള്ള സമയം കഴിഞ്ഞെന്ന് ട്രംപ്
-
News2 days agoസൗദിയില്‍ പ്രധാന എണ്ണ ശുദ്ധീകരണ കേന്ദ്രത്തിലേക്ക് ഡ്രോണ്‍ ആക്രമണം; പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു

