News
‘ഇറാന് ഇനിയൊന്നും നഷ്ടപ്പെടാനില്ല, അവര്‍ അവസാന നിമിഷം വരെ പോരാടും’: വെലീന ടാകറോവ
ഇതിന് മുന്‍പൊരിക്കലും ഇറാന് ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി അടച്ചിട്ടില്ലെന്നും ഇത്തരമൊരു നീക്കം ഒരാളും പ്രതീക്ഷിച്ചിരുന്നില്ലെന്നും വെലീന പറഞ്ഞു.
യുഎസുമായി ചേര്‍ന്ന് ഇസ്രാഈല്‍ ഇറാനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളുടേയും പ്രത്യാക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ പശ്ചിമേഷ്യ യുദ്ധഭീതിയിലാണ്. ഹോര്‍മുസ് കടലിടുക്കില്‍ സംഭവിക്കുന്ന കാര്യങ്ങളിലൂടെ ലോകം അപ്രതീക്ഷിതമായ പല തിരിച്ചടികളും നേരിടാന്‍ പോവുകയാണെന്ന വെളിപ്പെടുത്തലുമായി ജിയോപൊളിറ്റിക്സ് വിദഗ്ധയായ വെലീന ടാകറോവ്. ഇതിന് മുന്‍പൊരിക്കലും ഇറാന് ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായി അടച്ചിട്ടില്ലെന്നും ഇത്തരമൊരു നീക്കം ഒരാളും പ്രതീക്ഷിച്ചിരുന്നില്ലെന്നും വെലീന പറഞ്ഞു. ഇറാന് പ്രധാനമായും എണ്ണ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നായത് കൊണ്ടാകാം ഇത്തരമൊരു നീക്കത്തിന് വേഗത്തില്‍ തയ്യാറായതെന്നും അവര്‍ പറഞ്ഞു.
‘ഹോര്‍മുസ് കടലിടുക്ക് അടച്ചതുമായി ബന്ധപ്പെട്ട് ഇനിയെന്തെല്ലാം സംഭവിക്കുമെന്നതാണ് യുദ്ധം കൊണ്ടുവരുന്ന ഏറ്റവും വലിയ പ്രതിസന്ധി. അതൊരു പ്രധാനപ്പെട്ട ഘടകം തന്നെയാണ്. ഇതൊരു ഉപരോധത്തിലേക്ക് പോകുമെന്ന് ആരും കരുതിക്കാണില്ല. മുന്‍പ് സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നപ്പോഴൊന്നും ഇറാന് ഈ കടലിടുക്ക് അടക്കുന്നതിലേക്ക് എത്തിയിരുന്നില്ല. ഇപ്പോഴെന്താണ് സംഭവിച്ചത്, ഇന്ത്യയടക്കമുള്ള നിരവധി രാജ്യങ്ങള്‍ എന്തുചെയ്യണമെന്നറിയാതെ പ്രയാസപ്പെടുന്ന സാഹചര്യത്തിലേക്ക് എത്തിയിരിക്കുകയാണ്.’ വെലീന വ്യക്തമാക്കി.
‘ഇറാന് മാത്രമല്ല, നിലവില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന സ്ഥലങ്ങളിലെല്ലാം പ്രശ്നങ്ങള്‍ ഇനിയും ഉയരാനാണ് സാധ്യത. അഭിനേതാക്കള്‍, വ്യാപാരികള്‍, കമ്പനികള്‍, സര്‍വോപരി സാധാരണക്കാര്‍ എന്നിങ്ങനെ എല്ലാ വിഭാഗമാളുകളും കുറഞ്ഞത് നാലാഴ്ചയെങ്കിലും യുദ്ധസാഹചര്യത്തെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്’. വെലീന പറഞ്ഞു.
‘നിലവില്‍ ഒന്നും നഷ്ടപ്പെടാനില്ലാത്തവരെ പോലെയാണ് ഇറാനുള്ളത്. അതുകൊണ്ട് തന്നെ അവസാനശ്വാസം വരെയ്ക്കും ഈ പോരാട്ടം നീണ്ടുപോകാനുള്ള സാധ്യതയേറെയാണ്. ഇറാനിയന്‍ പ്രോക്സികളെയും നെറ്റ്വര്‍ക്കുകളെയുമെല്ലാം അവര്‍ കളത്തിലിറക്കിയേക്കും. യൂറോപ്പിലടക്കം അവര്‍ക്കുള്ള പിന്തുണയെക്കുറിച്ച് ആലോചിച്ചുനോക്കൂ. അതുകൊണ്ട് തന്നെ ഇറാനെ കീഴ്പ്പെടുത്തി വരുതിയിലാക്കുകയെന്നത് യുഎസ്-ഇസ്രാഈല്‍ സംയുക്ത സേനയെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയായിരിക്കും’. വെലീന കൂട്ടിച്ചേര്‍ത്തു.
News
എപ്സ്റ്റീന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ച; യു.എസ് അറ്റേര്‍ണി ജനറലിന് സമന്‍സ്
അഞ്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രമേയത്തെ പിന്തുണച്ചു എന്നത് ട്രംപ് ഭരണകൂടത്തിന് രാഷ്ട്രീയമായി തിരിച്ചടിയായിട്ടുണ്ട്.
വാഷിങ്ടണ്‍: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകള്‍ കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് അമേരിക്കന്‍ അറ്റേര്‍ണി ജനറല്‍ പാം ബോണ്ടിക്ക് യു.എസ് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റി സമന്‍സ് അയച്ചു. എപ്സ്റ്റീന് കേസിലെ സുപ്രധാന തെളിവുകള്‍ നീതി ന്യായ വകുപ്പ് മറച്ചുവെക്കുന്നു എന്ന പരാതിയിലാണ് പാര്‍ലമെന്റിന്റെ നീക്കം.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി നാന്‍സി മേസ് അവതരിപ്പിച്ച പ്രമേയം 19നെതിരെ 24 വോട്ടുകള്‍ക്കാണ് പാസായത്. അഞ്ച് റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഡെമോക്രാറ്റുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രമേയത്തെ പിന്തുണച്ചു എന്നത് ട്രംപ് ഭരണകൂടത്തിന് രാഷ്ട്രീയമായി തിരിച്ചടിയായിട്ടുണ്ട്. എപ്സ്റ്റീന്റെ നിയമവിരുദ്ധ ശൃംഖലയെക്കുറിച്ചുള്ള വീഡിയോകള്‍, ഓഡിയോകള്‍, മറ്റ് നിര്‍ണ്ണായക രേഖകള്‍ എന്നിവ നീതി ന്യായ വകുപ്പ് ഒളിപ്പിക്കുകയാണെന്ന് നാന്‍സി മേസ് ആരോപിച്ചു. ‘അപ്രത്യക്ഷമായ തെളിവുകളെക്കുറിച്ച് അറ്റേര്‍ണി ജനറല്‍ മറുപടി പറയേണ്ടി വരും. അമേരിക്കന്‍ ജനത സുതാര്യത അര്‍ഹിക്കുന്നു, അതിജീവിതമാര്‍ക്ക് നീതി ലഭിക്കണം’ നാന്‍സി മേസ് എക്സില്‍ കുറിച്ചു.
നേരത്തെ, എപ്സ്റ്റീന്റെ ‘ക്ലയന്റ് ലിസ്റ്റ്’ എന്നൊന്ന് നിലവിലില്ലെന്ന നീതി ന്യായ വകുപ്പിന്റെ വാദം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് രേഖകള്‍ പുറത്തുവിടാന്‍ കോണ്‍ഗ്രസ് ഉത്തരവിട്ടെങ്കിലും, പുറത്തുവിട്ട ഫയലുകളില്‍ പലതും അവ്യക്തമാക്കിയ നിലയിലാണെന്നും ആരോപണമുണ്ട്.
News
‘എങ്ങനെയെങ്കിലും വീട്ടില്‍ പോയാല്‍ മതി’; വിമാനയാത്രാ വിലക്ക്: വിന്‍ഡീസ് ടീം ഇന്ത്യയില്‍ കുടുങ്ങി
ഇറാനിലെ സൈനിക നീക്കങ്ങളും പ്രത്യാക്രമണങ്ങളും കാരണം ദുബായ് ഉള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങള്‍ വഴിയുള്ള സര്‍വീസുകള്‍ തടസ്സപ്പെട്ടതാണ് തിരിച്ചടിയായത്.
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളെത്തുടര്‍ന്ന് അന്താരാഷ്ട്ര വ്യോമപാതകളില്‍ നിയന്ത്രണം വന്നതോടെ ഇന്ത്യയില്‍ കുടുങ്ങി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീം. ഇറാനിലെ സൈനിക നീക്കങ്ങളും പ്രത്യാക്രമണങ്ങളും കാരണം ദുബായ് ഉള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങള്‍ വഴിയുള്ള സര്‍വീസുകള്‍ തടസ്സപ്പെട്ടതാണ് തിരിച്ചടിയായത്.
ടി20 ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങാനിരുന്ന താരങ്ങളാണ് യാത്രാ തിരിക്കാനാവാതെ വലയുന്നത്. ഗള്‍ഫ് മേഖലയിലെ സംഘര്‍ഷം കാരണം പല വിമാനക്കമ്പനികളും സര്‍വീസുകള്‍ താല്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
‘എനിക്ക് വീട്ടില്‍ പോകണം’ എന്ന് വിന്‍ഡീസ് പരിശീലകന് ഡാരന്‍ സാമി സമൂഹമാധ്യമത്തില്‍ കുറിച്ചു.
താരങ്ങളുടെ സുരക്ഷയ്ക്കാണ് മുന്‍ഗണനയെന്നും ഐ.സി.സിയുമായി ചേര്‍ന്ന് മറ്റ് മാര്‍ഗങ്ങള്‍ തേടുകയാണെന്നും ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് അറിയിച്ചു. താരങ്ങള്‍ നിലവില്‍ ഇന്ത്യയില്‍ സുരക്ഷിതരാണെന്ന് ബി.സി.സി.ഐയും വ്യക്തമാക്കി.
വെസ്റ്റ് ഇന്‍ഡീസിന് പുറമെ സിംബാബ്വെ ക്രിക്കറ്റ് ടീമും സമാനമായ സാഹചര്യത്തിലാണ് ഉള്ളത്. സൂപ്പര്‍ എട്ടില്‍ ഇന്ത്യയോട് പരാജയപ്പെട്ടാണ് വെസ്റ്റ് ഇന്‍ഡീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായത്. നിലവിലെ അനിശ്ചിതത്വം മാറുന്നത് വരെ താരങ്ങള്‍ക്ക് ഇന്ത്യയില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്.
News
പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യത്ത് പാചകവാതകം പ്രതിസന്ധിയിലേക്ക്
പാചകവാതക ഉല്പാദനം നിര്‍ത്തിവച്ചതായി അറിയിക്കുന്ന,ഫോഴ്സ് മജ്യൂറിന് തുല്യമായൊരു നോട്ടീസ് ഖത്തര്‍ എനര്‍ജിയും പുറപ്പെടുവിച്ചു.
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തെതുടര്‍ന്ന് ഇറാന് ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടതോടെ രാജ്യം രൂക്ഷമായ പാചകവാതക (എല്‍.എന്‍.ജി) പ്രതിസന്ധിയിലേക്ക്. ഇന്ത്യയുടെ പ്രധാന പാചകവാതക ഇറക്കുമതിക്കാരായ പെട്രോനെറ്റ് എല്‍.എന്‍.ജി പാചകവാതക ഉല്പാദകരായ ഖത്തര്‍ എനര്‍ജി, ഇന്ത്യയിലെ അതിന്റെ സ്വീകര്‍ത്താക്കളായ ഗെയില്‍, ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം കോര്പ്പറേഷന് എന്നിവയ്ക്ക് ഫോഴ്സ് മജ്യൂര്‍ നോട്ടിസ് നല്കി.
യുദ്ധങ്ങളോ പ്രകൃതി ദുരന്തങ്ങളോ പോലുള്ള അപ്രതീക്ഷിതവും നിയന്ത്രണാതീതവുമായ സാഹചര്യങ്ങളാല്‍ കരാര്‍ ബാധ്യതകള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് അറിയിക്കുന്ന ഔദ്യോഗിക കത്താണ് ഫോഴ്സ് മജ്യൂര്‍ നോട്ടിസ്. ഇതു കൂടാതെ പാചകവാതക ഉല്പാദനം നിര്‍ത്തിവച്ചതായി അറിയിക്കുന്ന,ഫോഴ്സ് മജ്യൂറിന് തുല്യമായൊരു നോട്ടീസ് ഖത്തര്‍ എനര്‍ജിയും പുറപ്പെടുവിച്ചു.
ഇന്ത്യയില്‍ നിലവില്‍ കുറഞ്ഞത് ആറ് മുതല്‍ എട്ട് ആഴ്ച വരെയുള്ള അസംസ്കൃത എണ്ണയും ഇന്ധന സ്റ്റോക്കും ഉണ്ടെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, രാജ്യം എല്‍.എന്‍.ജിയുടെ കാര്യത്തില്‍ ദുര്‍ബലമാണ്. അസംസ്കൃത എണ്ണ, പെട്രോളിയം ഇന്ധനങ്ങളെ അപേക്ഷിച്ച് എല്‍.എന്‍.ജി സംഭരണം പ്രയാസകരമാണ്. അതിനാല്‍ രാജ്യത്ത് സ്റ്റോക്കും കുറവാണ്.
ഇന്ത്യ പ്രകൃതിവാതക ആവശ്യങ്ങളുടെ പകുതിയോളം നിറവേറ്റുന്നതിന് എല്‍.എന്‍.ജിയെയാണ് ആശ്രയിക്കുന്നത്, ഖത്തറില്‍ നിന്നും യു.എ.ഇയില്‍ നിന്നുമുള്ള ഇന്ത്യയുടെ എല്‍.എന്‍.ജി ഇറക്കുമതിയുടെ പകുതിയിലധികവും ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ ജലപാതയായ ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ആഗോളതലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട എണ്ണ, വാതക ഗതാഗത പോയിന്റാണിത്. ആഗോള ലിക്വിഡ് പെട്രോളിയം ഉപഭോഗത്തിന്റെയും എല്‍.എന്‍.ജി വ്യാപാരത്തിന്റെയും ഏകദേശം അഞ്ചിലൊന്ന് ഇതിലൂടെയാണ്.
ഖത്തറില്‍ നിന്ന് പ്രതിവര്‍ഷം 8.5 ദശലക്ഷം ടണ്‍ എല്‍.എന്‍.ജി വാങ്ങാന്‍ പെട്രോനെറ്റ് എല്‍.എന്‍.ജിക്ക് ദീര്‍ഘകാല കരാറുണ്ട്. ഖത്തറിന്റെ എല്‍.എന്‍.ജി ഉല്പാദനം ഒരു ആഴ്ചയോ 10 ദിവസമോ തടസ്സപ്പെട്ടാല്‍ എല്‍.എന്‍.ജി വിതരണത്തില്‍ കാര്യമായ തടസ്സമുണ്ടാകില്ലെങ്കിലും അത് നീണ്ടുനില്‍ക്കുകയാണെങ്കില്‍ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. ഈ സാഹചര്യത്തില്‍ മറ്റ് സ്രോതസ്സുകളില്‍ നിന്ന് കൂടുതല്‍ എല്‍.എന്‍.ജി ലഭ്യമാക്കാന്‍ ഇന്ത്യന്‍ എണ്ണ, വാതക കമ്പനികള്‍ സജീവമായി അന്വേഷണം നടത്തുന്നുണ്ട്.
-
News2 days agoഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല -സ്പെയിന്
-
News2 days ago‘ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല’ – വിമര്‍ശിച്ച് സോണിയ ഗാന്ധി
-
News2 days agoഇറാന്റെ തിരിച്ചടി; ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു
-
kerala2 days agoഎം.എല്‍.എ പറയുന്നു കഴിഞ്ഞ അഞ്ച് വര്‍ഷം; വികസനത്തിന് പച്ചക്കൊടി കാട്ടി വേങ്ങര മണ്ഡലം
-
News1 day agoസംസ്ഥാനത്ത് നാളെ മുതൽ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് തുടക്കം
-
News1 day agoഅനിശ്ചിതത്വം തുടരുന്നു; ഇന്ന് റദ്ദാക്കിയത് 40 വിമാനങ്ങൾ; പ്രവാസികൾക്ക് കൈത്താങ്ങായി ആശ്വാസപ്പറക്കൽ
-
Health2 days agoകീമോതെറാപ്പി സ്വീകരിക്കുന്ന രോഗികളും റംസാനിലെ നോമ്പും
-
Sports1 day agoടി-20 ലോകകപ്പില്‍ ഇന്ന് ആദ്യ സെമിഫൈനല്‍; ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍

