News
വയനാട്ടില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി; കാട്ടാന ആക്രമണമെന്ന് സംശയം
കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ പോയതായിരുന്നു രജീവ്.
വയനാട്: വയനാട്ടില്‍ വടക്കനാട് പ്രദേശത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കനാട് സ്വദേശി രജീവ് ആണ് മരിച്ചത്. കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ പോയതിനുശേഷമാണ് ഇയാളെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിനടുത്തുള്ള പറമ്പില്‍ രജീവിനെ വീണ് കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
ശരീരത്തില്‍ പുറമേ കാണുന്ന പരുക്കുകള്‍ കണ്ടെത്തിയിട്ടില്ലെന്നതാണ് പ്രാഥമിക വിവരം. എന്നാല്‍ സംഭവസ്ഥലത്ത് കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയതിനാല്‍ കാട്ടാന ആക്രമണമാകാമെന്ന സംശയമാണ് ഉയരുന്നത്. പ്രദേശം സ്ഥിരമായി കാട്ടാനശല്യമുള്ള മേഖലയാണെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ വനംവകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
News
യുദ്ധം കനത്തു;കടൽ–വിമാന മാർഗങ്ങൾ അടഞ്ഞു, കേരളത്തിൽ നിന്നുള്ള കയറ്റുമതി നിലച്ചു
കടൽ, ആകാശ ഗതാഗത മാർഗങ്ങൾ തടസ്സപ്പെട്ടതോടെ കേരളത്തിൽ നിന്നുള്ള കയറ്റുമതി വ്യാപകമായി നിലച്ചു.
കോഴിക്കോട്: ഇസ്രയേൽ–യു.എസ്–ഇറാൻ യുദ്ധത്തെത്തുടർന്ന് കടൽ, ആകാശ ഗതാഗത മാർഗങ്ങൾ തടസ്സപ്പെട്ടതോടെ കേരളത്തിൽ നിന്നുള്ള കയറ്റുമതി വ്യാപകമായി നിലച്ചു. ഹോർമുസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് കൊച്ചി തുറമുഖത്തുനിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള കാർഗോ ബുക്കിംഗ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെച്ചതായി ഷിപ്പിംഗ് കമ്പനികൾ അറിയിച്ചു. വിമാനമാർഗം ചരക്ക് നീക്കം മൂന്നു ദിവസമായി പൂർണമായും നിലച്ചിരിക്കുകയാണ്.
കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്ന യു.എ.ഇ., സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ഇറാഖ്, ജോർദാൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള ചരക്കയക്കൽ പൂർണമായി നിർത്തി. യു.എ.ഇ.യിലെ ജബൽ അലി തുറമുഖം അടച്ചതും പ്രതിസന്ധി രൂക്ഷമാക്കി. മാർച്ച് ഒന്നിന് പുലർച്ചെ 1.15ന് കൊച്ചി തുറമുഖത്തുനിന്ന് പുറപ്പെട്ട ‘സോംഗു തയ്വാൻ’ കപ്പലിന്റെ ഭാവിയെക്കുറിച്ചും ആശങ്ക ഉയർന്നിട്ടുണ്ട്.
ഏകദേശം 50,000 ടൺ ചരക്കുകൾ കൊണ്ടുപോകാൻ ശേഷിയുള്ള ഈ കപ്പലിൽ നൂറോളം ശീതീകരണ കണ്ടെയ്നറുകളുണ്ട്. ചരക്കിറക്കാൻ കഴിയാതെ കപ്പൽ മടങ്ങിയെത്തേണ്ടി വന്നാൽ, ലക്ഷങ്ങൾ വിലമതിക്കുന്ന ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പ്രാദേശിക വിപണിയിൽ പോലും വിറ്റഴിക്കാൻ പ്രയാസമാകും. ഇതിനിടെ, ചരക്കു കയറ്റി തയ്യാറാക്കിയ കണ്ടെയ്നറുകൾ കണ്ടെയ്നർ ഫ്രെയ്റ്റ് സ്റ്റേഷനുകളിൽ ഇറക്കാൻ അനുമതി നൽകാതെ തിരിച്ചയക്കുകയാണ്.
വിമാന കയറ്റുമതിയും തകർച്ച നേരിടുന്നു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന ചരക്കുകൾ പൂർണമായും നിർത്തിയതോടെ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും മന്ദഗതിയിലായി. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച പഴം–പച്ചക്കറി ഉൽപ്പന്നങ്ങൾ ഞായറാഴ്ച കയറ്റി അയക്കാനായില്ല. പെട്ടെന്ന് കേടാവുന്നവയായതിനാൽ ഇവ പ്രാദേശിക വിപണിയിൽ കുറഞ്ഞവിലയ്ക്ക് വിൽക്കേണ്ടിവന്നു. ഇതിലൂടെ കയറ്റുമതിക്കാർക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായതായി കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക്രട്ടറി മുൻഷിദ് അലി അറിയിച്ചു.
സാധാരണയായി കൊച്ചി വിമാനത്താവളത്തിൽ നിന്ന് ദിവസേന 150 ടൺ ചരക്കാണ് കയറ്റുമതി ചെയ്യുന്നത്. അതിൽ 100 ടണ്ണോളം പഴം–പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യ ഉൽപ്പന്നങ്ങളാണ്. ഇതിൽ 70 ടൺ ഗൾഫ് രാജ്യങ്ങളിലേക്കായിരുന്നു അയച്ചിരുന്നത്. നിലവിൽ 50 ടൺ മാത്രമാണ് കയറ്റുമതി നടക്കുന്നത്.
കരിപ്പൂരിൽ നിന്ന് സാധാരണ 40–45 ടൺ ചരക്കുകൾ ദിവസേന കയറ്റുമതി ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ അത് 10–16 ടൺ വരെയായി കുറഞ്ഞു. റംസാൻ കാലത്ത് ഓർഡറുകൾ വർധിച്ചിരിക്കെ ഈ പ്രതിസന്ധി കയറ്റുമതിക്കാർക്ക് വലിയ തിരിച്ചടിയായി.
News
‘ട്രംപ് ഇങ്ങനെ പോയാല്‍ മൂന്നാം ലോകമഹായുദ്ധം ഉറപ്പ്’: കടുത്ത മുന്നറിയിപ്പുമായി റഷ്യ
ആഗോളതലത്തില്‍ ആധിപത്യം നിലനിര്‍ത്താന്‍ അമേരിക്കയും സഖ്യകക്ഷികളും ക്രിമിനല്‍ രീതിയിലുള്ള ഇടപെടലുകളാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മോസ്കോ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിദേശനയങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്മാന് ദിമിത്രി മെദ്വദേവ്. മറ്റു രാജ്യങ്ങളിലെ ഭരണകൂടങ്ങളെ അട്ടിമറിക്കാനുള്ള ട്രംപിന്റെ ‘ഭ്രാന്തമായ നടപടികള്‍’ തുടരുകയാണെങ്കില്‍ അത് മൂന്നാം ലോകമഹായുദ്ധത്തിന് കാരണമാകുമെന്ന് ദിമിത്രി മുന്നറിയിപ്പ് നല്കി. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ‘താസിന്’ നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ആഗോളതലത്തില്‍ ആധിപത്യം നിലനിര്‍ത്താന്‍ അമേരിക്കയും സഖ്യകക്ഷികളും ക്രിമിനല്‍ രീതിയിലുള്ള ഇടപെടലുകളാണ് നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇറാനിയന്‍ നേതാക്കളുടെ കൊലപാതകവും അതിനെത്തുടര്‍ന്നുള്ള നീക്കങ്ങളും മേഖലയെ കൂടുതല്‍ വഷളാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപിന്റെ ആക്രമണനീക്കങ്ങള്‍ എല്ലാ അമേരിക്കന്‍ പൗരന്മാരെയും അപകടത്തിലാഴ്ത്തിയിരിക്കുകയാണെന്നും ദിമിത്രി പറഞ്ഞു. അമേരിക്കയുടെ ഭീഷണികള്‍ ഇറാനിലെ ജനങ്ങളെ ഒന്നിപ്പിക്കാനാണ് സഹായിച്ചതെന്നും ഇറാന് ഈ പ്രതിസന്ധികളെ അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
News
‘വളരെ വൈകിപ്പോയി’: ഇറാനുമായി ചര്‍ച്ചക്കുള്ള സമയം കഴിഞ്ഞെന്ന് ട്രംപ്
ഇറാന് ഭരണകൂടം സമാധാന ചര്‍ച്ചകള്‍ക്കായി താല്‍പ്പര്യം പ്രകടിപ്പിച്ചെന്നും എന്നാല്‍ അതിനുള്ള അവസരം കഴിഞ്ഞുപോയെന്ന് അദ്ദേഹം വ്യക്തമാക്കി.
വാഷിങ്ടണ്‍: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ക്കിടെ ഇറാനുമായുള്ള ചര്‍ച്ചകള്‍ക്ക് ഇനി സമയമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന് ഭരണകൂടം സമാധാന ചര്‍ച്ചകള്‍ക്കായി താല്‍പ്പര്യം പ്രകടിപ്പിച്ചെന്നും എന്നാല്‍ അതിനുള്ള അവസരം കഴിഞ്ഞുപോയെന്ന് അദ്ദേഹം വ്യക്തമാക്കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാന്റെ സൈനിക ശേഷിയും നേതൃത്വവും അമേരിക്കന്‍ സൈന്യം തകര്‍ത്തുവെന്നും ട്രംപ് അവകാശപ്പെട്ടു. ‘അവരുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, വ്യോമസേന, നാവികസേന, നേതൃത്വം എന്നിവയെല്ലാം ഇല്ലാതായി. ഇപ്പോള്‍ അവര്‍ക്ക് ചര്‍ച്ച വേണം. എന്നാല്‍ വളരെ വൈകിപ്പോയി!”, ട്രംപ് കുറിച്ചു.
ഇറാന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെ പ്രതിരോധിക്കാന്‍ ഇസ്രാഈലിന് എല്ലാ അവകാശവുമുണ്ടെന്നും അമേരിക്ക പിന്തുണ തുടരുമെന്നും ട്രംപ് വ്യക്തമാക്കി.
ഇറാന്റെ മിസൈല്‍ ശേഷിയും ആണവ പദ്ധതികളും തകര്‍ക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്ക പറഞ്ഞു.
അതേസമയം ഇറാന്റെ ഭരണകൂടത്തിനുമേല്‍ താന്‍ ഏര്‍പ്പെടുത്തിയ ശക്തമായ സമ്മര്‍ദ തന്ത്രങ്ങളെയും ഉപരോധങ്ങളെയും ട്രംപ് ന്യായീകരിച്ചു.
-
News20 hours ago‘ഖാംനഈ വധത്തിലെ ഇന്ത്യയുടെ നിശബ്ദത നിഷ്പക്ഷതയല്ല’ – വിമര്‍ശിച്ച് സോണിയ ഗാന്ധി
-
News20 hours agoഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ല -സ്പെയിന്
-
News3 days agoനാഗ്പൂരില്‍ സ്ഫോടകവസ്തു നിര്‍മ്മാണ യൂണിറ്റില്‍ വന്‍സ്ഫോടനം, 17 പേര് കൊല്ലപ്പെട്ടു, 18 പേര്‍ക്ക് ഗുരുതര പരിക്ക്
-
News3 days agoപട്ടാപ്പകൽ വീട്ടമ്മയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് കവർച്ച: നാലു പവൻ മാലയും ഏഴുലക്ഷം രൂപയും കവർന്നു
-
News21 hours agoഇറാന്റെ തിരിച്ചടി; ഇസ്രാഈലില്‍ പരിക്കേറ്റവരുടെ എണ്ണം 500 കടന്നു
-
world3 days ago‘മേഖലയിലെ സുരക്ഷക്ക് അടിയന്തിര ഇടപെടല്‍ ആവശ്യം’; ഗള്‍ഫ് നേതാക്കളുമായി ചര്‍ച്ച നടത്തി ഒമാന്‍ സുല്‍ത്താന്‍
-
News3 days ago‘മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ; നിന്റെ അപ്പൻ കൂടെയുണ്ട്’ — മകനെ പിന്തുണച്ച് ടിനി ടോം
-
News3 days agoഗള്‍ഫ് നാടുകളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റി

