kerala
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര സമാപന സമ്മേളനം: കേരളത്തില്‍ സിജെപി പിണറായിയെ നിയന്ത്രിക്കുന്നത് നരേന്ദ്ര മോദി: രാഹുല്‍ ഗാന്ധി
india
ഇറാൻ കപ്പലിൻ്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; റിപ്പബ്ലിക് ടിവിയിലെ മാധ്യമപ്രവർത്തകർ അറസ്റ്റിൽ
കൊച്ചി: കൊച്ചി തീരത്ത് നങ്കൂരമിട്ട ഇറാൻ കപ്പലിന്റെ ദൃശ്യങ്ങൾ പകർത്താൻ എത്തിയ രണ്ട് മാധ്യമപ്രവർത്തകരും ബോട്ട് ഡ്രൈവറും അറസ്റ്റിൽ. ദേശീയ മാധ്യമമായ റിപ്പബ്ലിക് ടിവിയിലെ മാധ്യമ പ്രവർത്തകരാണ് സിഐഎസ്എഫിൻ്റെ പിടിയിലായത്. റിപ്പബ്ലിക് ടിവി റിപ്പോർട്ടർ ശങ്കർ, ക്യാമറമാൻ മണി, ബോട്ട് ഡ്രൈവർ എന്നിവരാണ് പിടിയിലായത്. കപ്പലിന് അടുത്ത് പോയി ഇവർ ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയായിരുന്നു. സിഐഎസ്എഫ് കസ്റ്റഡിയിലെടുത്ത മാധ്യമ പ്രവർത്തകരെയും ബോട്ട് ഡ്രൈവറെയും ഐലൻ്റ് ഹാർബർ പൊലീസിന് കൈമാറുകയായിരുന്നു. മൂന്ന് പേരുടേയും അറസ്റ്റ് രേഖപ്പെടുത്തി.
കൊച്ചിയിലുള്ള ഇറാൻ കപ്പലിൻ്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് കൊച്ചി ഡിസിപി അറിയിച്ചു. മട്ടാഞ്ചേരിയിലാണ് കപ്പൽ നിലവിൽ നങ്കൂരമിട്ടിരിക്കുന്നത്. ഐആര്‍ഐഎസ് ലാവന്‍ കപ്പല്‍ ബുധനാഴ്ചയാണ് കൊച്ചിയിലെത്തിയത്. 183 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ജീവനക്കാരെ സുരക്ഷിതരായി താമസസ്ഥലത്തേക്ക് മാറ്റി.
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടതെന്നാണ് സൂചന. ജീവനക്കാരെ കൊച്ചിയിലെ നാവിക താവളത്തിലേക്കാണ് മാറ്റിയത്. മാര്‍ച്ച് നാല് മുതല്‍ കപ്പല്‍ കൊച്ചിയിലുണ്ടായിരുന്നു. ഫെബ്രുവരി 28ന് ഇറാന്‍ നല്‍കിയ അഭ്യര്‍ഥന പരിഗണിച്ച് മാര്‍ച്ച് ഒന്നിന് കപ്പല്‍ കൊച്ചി തീരത്ത് നങ്കൂരമിടാന്‍ കേന്ദ്രം അനുമതി നല്‍കുകയായിരുന്നു. അന്താരാഷ്ട്ര കപ്പല്‍പ്പട പ്രദര്‍ശനത്തിനായി എത്തിയ ഈ കപ്പലിനെ കൊച്ചിയില്‍ പ്രവേശിപ്പിക്കാന്‍ ഇറാന്‍ ഇന്ത്യയുടെ സഹായം തേടുകയായിരുന്നു.
മാര്‍ച്ച് 1ന് ഇതിനുള്ള അനുമതി നല്‍കുകയും മാര്‍ച്ച് 4ന് കപ്പല്‍ കൊച്ചിയില്‍ അടുപ്പിക്കുകയും ചെയ്തു. ഇറാന്റെ മറ്റൊരു കപ്പലായ ഐആര്‍ഐഎസ് ബുഷര്‍ കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ തീരത്ത് എത്തിയിരുന്നു. ഐആര്‍ഐഎസ് ലാവനും ഐആര്‍ഐഎസ് ബുഷറും അന്താരാഷ്ട്ര കപ്പല്‍ പ്രദര്‍ശനത്തിന് എത്തിയതായിരുന്നു. ഫെബ്രുവരി 26ന് രണ്ട് കപ്പലുകളും മുംബൈയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പിന്നീട് ലാവൻ എവിടെയാണെന്നതിനെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിരുന്നില്ല. അഭ്യൂഹങ്ങള്‍ക്കിടയിലാണ് കപ്പല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സുരക്ഷിത കവചത്തിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്.
india
‘സിനിമയിലുള്ളതല്ല കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും’; കേരള സ്റ്റോറിക്കെതിരെ രാഹുല്‍ ഗാന്ധി
കുട്ടിക്കാനം: കേരള സ്റ്റോറി2 സിനിമയ്‌ക്കെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും സിനിമ ആരും കാണുന്നില്ല എന്നത് സന്തോഷം ഉണ്ടാക്കുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
സിനിമയിലുള്ളതല്ല കേരളത്തിന്റെ പാരമ്പര്യവും സംസ്‌കാരവും എന്ന് രാജ്യത്തെ ഭൂരിഭാഗം പേര്‍ക്കും അറിയാം. സിനിമകളെയും മാധ്യമങ്ങളെയും ആളുകളില്‍ ഭിന്നത ഉണ്ടാക്കാനും ചിലരെ അപരവല്‍ക്കരിക്കാനും ഉപയോഗിക്കുന്നു. ഇതിനായി വലിയ തോതില്‍ പണം ചിലവാക്കുന്നു. ഇത് രാജ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. കുട്ടിക്കാനം മരിയന്‍ കോളേജില്‍ വിദ്യാര്‍ഥികളുമായി സംവദിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
kerala
സമഗ്ര വികസനത്തിന്റെ കൊണ്ടോട്ടി മാതൃക
തദ്ദേശ വികസനത്തിന് പുതിയ അധ്യായമായി വികസനപ്രവര്‍ത്തനങ്ങളുടെ ശൃംഖല തന്നെ മണ്ഡലത്തിലുണ്ടാക്കി.
കൊണ്ടോട്ടി: നാടിന്റെ പൊതു കാര്യങ്ങളിലും വ്യക്തിപരമായ സുഖ ദുഃഖങ്ങളിലും കൂടെ നിന്ന ടി.വി. ഇബ്രാഹീം എം.എല്‍.എ മണ്ഡലത്തില്‍ വികസനത്തിന്റെ സര്‍വതലശപര്‍ശിയായി നിലകൊണ്ടു എന്നത് മണ്ഡലത്തില്‍ ഏവരും സമ്മതിക്കുന്ന കാര്യമാണ്. കൊണ്ടോട്ടി ഇ.എം.ഇ.എ. ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകനായും വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതലെ പൊതു രംഗത്തും സജീവമായിരുന്നതിനാലും നാടിന്റെ മിടിപ്പ് പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടാണ് അദ്ദേഹം കൊണ്ടോട്ടി മണ്ഡലത്തിന്റെ ജനപ്രതിനിധിയായത്.
മുന്‍ഗാമിയായിരുന്ന കെ.മുഹമ്മദുണ്ണി ഹാജി ജനകീയതയില്‍ കാണിച്ച മാതൃക കൂടുതല്‍ കരുത്തോടെ തുടരാന്‍ ടി.വി. ഇബ്രാഹീമിന് സാധ്യമായി എന്നത് മണ്ഡലത്തിലെ വികസന ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. തദ്ദേശ വികസനത്തിന് പുതിയ അധ്യായമായി വികസനപ്രവര്‍ത്തനങ്ങളുടെ ശൃംഖല തന്നെ മണ്ഡലത്തിലുണ്ടാക്കി. കുടിവെള്ളവും ഗതാഗതവും ആരോഗ്യവും വിദ്യാഭ്യാസവും ഒപ്പത്തിനൊപ്പം നിന്നു. സാമ്പത്തിക തകര്‍ച്ച കാരണം വികസനത്തിന് അനുകൂലമായ സാഹചര്യമല്ല കേരളത്തിലുള്ളത്. പ്രതിപക്ഷ എം.എല്‍.എ എന്ന നിലയിലുള്ള അവഗണന വേറെയും. ഇതെല്ലം മറികടന്നുകൊണ്ടാണ് വലി യ വികസനം മണ്ഡലത്തില്‍ സാധ്യമാക്കിയത്.
ഒരു അധ്യാപകന്‍ എന്ന നിലയില്‍ വിദ്യാഭ്യാസ രംഗത്ത് പുതിയ കാഴ്ചപ്പാടുകള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പൊതു വിദ്യാലയങ്ങളില്‍ പശ്ചാത്തല സൗകര്യം ഒരുക്കുന്നത്തിന് വിപുല പദ്ധതി നടപ്പിലാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷം മാത്രം പതിനൊന്ന് സ്‌കൂളുകള്‍ക്കായി 17.95 കോടി രൂ പയുടെ കെട്ടിടം നിര്‍മ്മിച്ചു. വാഴക്കാട് ഐ.ടി.ഐക്ക് 6.5 കോടി രൂപയുടെ കെട്ടിടം കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തു. കൊണ്ടോട്ടിയില്‍ വിദ്യാദ്യാസ സമുച്ചയം 5.21 കോടി രൂപയുടെ പ്രവൃത്തി പുരോഗമിക്കുന്നു. പൊതു വിദ്യാഭ്യാസ രംഗത്തെ വിജയശതമാനം മെച്ചപ്പെടുത്തുന്നതിനും കേന്ദ്ര യൂണിവേഴ് സിറ്റികളില്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിനും, വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ മത്സര പരീക്ഷകളില്‍ പ്രവേശനം നേടുന്നതിനും മണ്ഡലത്തിന്റെതായ പ്രത്യേക പദ്ധതി തന്നെ അക്ഷര ശ്രീ എന്ന പേരില്‍ നടപ്പിലാക്കി. മണ്ഡലത്തിലെ സ്‌കൂളുകളില്‍ ഉന്നതവിജയം നേടുന്ന മുഴുവന്‍ കുട്ടികളെ കൊണ്ടോട്ടി ഗവ.കോളേജ് ഈ കാലയളവില്‍ മികവിന്റെ കേന്ദ്രമായി മാറി. നാകിന്റെ എ ഗ്രേഡ് അക്രഡിറ്റേഷന്‍ കോളേജ് നേടി കഴിഞ്ഞു. ഈ തലമുറ യിലെ കോളേജുകളില്‍ ഈ നേട്ടം കൈവരിച്ച ആദ്യ ഗവ. കോളേജ് കൂടിയാണിത്. രണ്ട് വിഷയങ്ങള്‍ക്ക് പി.എച്ച്. ഡി കേന്ദ്രമായി ഈ കോളേജ് തിരഞ്ഞെടുത്തു. കോളേജിന്റെ വികസനത്തിന് 36 കോടിയുടെ പ്രവൃത്തികള്‍ ഇതിനകം നടന്നു. കോളേജ് ഹോസ്റ്റല്‍ ഉള്‍പ്പെടെ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ മാത്രം നടക്കുന്ന പ്രവൃത്തികള്‍ 13.6 കോടി രൂപയുടെതാണ്. കുടിവെള്ള പദ്ധതി ജില്ലയില്‍ വേഗത്തില്‍ പൂര്‍ത്തിയായി വരുന്ന മണ്ഡലം കൂടിയാണ് കൊണ്ടോട്ടി. എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കിയ ജില്ലയിലെ ആദ്യ ഹര്‍ഘര്‍ ജല്‍ പഞ്ചായത്ത് മണ്ഡലത്തിലെ മുതുവല്ലൂര്‍ പഞ്ചായത്താണ്. മണ്ഡലത്തില്‍ അമ്പതിനായിരം വീടുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കാനാണ് പദ്ധതി. ജല ജീവന്‍ മിഷന്‍ പദ്ധതിക്ക് പുറമെ സ്റ്റേറ്റ് പ്ലാന്‍ ഫണ്ടില്‍ നിന്നും, കിഫ്ബി, അമൃത് പദ്ധതികള്‍ മുഖേനയാണ് ഫണ്ട് വകയിരുത്തിയത്. കൊണ്ടോട്ടി മുനിസിപ്പാലിറ്റിക്ക് മാത്രം കുടിവെള്ളത്തിന് കിഫ്ബിയില്‍ നിന്നും 108 കോടി രൂപ അനുവദിച്ചു. ദേശീയ പാതയില്‍ പൈപ്പിടുന്നതിന് ഉണ്ടായിരുന്ന തടസ്സങ്ങളെല്ലാം പരിഹരിച്ച് പ്രവൃത്തി തുടങ്ങിയത് കഴിഞ്ഞ വര്‍ഷമാണ്.
മണ്ഡലത്തിലെ റോഡുകളെല്ലാം മികച്ചതാക്കാനുള്ള തീവ്രശ്രമം കഴിഞ്ഞ അഞ്ച് വര്‍ഷവും തുടര്‍ന്നു. ബി.എം.ബി.സി ചെയ്ത പൊതുമരാമത്ത് റോഡുകളില്‍ ആകെ അറുപത് ശതമാനമാണ് സംസ്ഥാന ശരാശരിയെങ്കില്‍ കൊണ്ടോട്ടി മണ്ഡലത്തില്‍ അത് എഴുപത് ശതമാനത്തിന് മുകളിലാണ്. കേരളത്തിലെ ഏക പൊതുമേഖലാ വിമാനത്താവളമാണ് കരിപ്പൂര്‍ വിമാനത്താവളം. ആകര്‍ഷകമായ കവാടവും, ഫുട് പാത്ത്, കൈവരി എന്നിവ ഉള്‍പ്പെടെ ദീപാലങ്കൃതമായ റോഡും നിര്‍മിക്കുന്നതിന് 19 കോടി രൂപയുടെ അനുമതിയായിട്ടുണ്ട്. വൈകാതെ വിമാനത്താവള റോഡിന്റെ മുഖംമാറും. കൊണ്ടോടി -എടവണ്ണപ്പാറ – അരീക്കോട് റോഡിന് കിഫ്ബി വഴി ലഭിച്ച 122 കോടി രൂപയുടെ പ്രവൃത്തികളില്‍ ഒന്നാം ഘട്ടം പൂര്‍ത്തികരിച്ചു. 280 ഓളം ആളുകള്‍ സൗജന്യമായി സ്ഥലം വിട്ട് നല്‍കിയാണ് 13.6 മീറ്റര്‍ വീതിയില്‍ ഈ റോഡ് സാധ്യമാക്കിയത്. ഇനി എടവണ്ണപ്പാറ ഉള്‍പ്പെടെ 6 അങ്ങാടികളുടെ നവീകരണവും എടവണ്ണപാറ പൂങ്കുടി ചെറിയ പാലങ്ങളുടെ നിര്‍മാണവും ബാക്കിയുണ്ട്. കൊണ്ടോട്ടി പതിനേഴ് മുതല്‍ കുറുപ്പത്ത് ജങ്ഷന്‍ വരെ ദേശീയ പാത നവീകരിക്കുകയാണ്. മഴക്കാലത്തെ വെള്ളക്കെട്ടും, റോഡിലെ കുഴികളും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരത്തിനാണ് ശ്രമം. ഇതിന് 7.86 കോടി രൂപയുടെ പ്രവൃത്തി ആരംഭിച്ചു.
-
india1 day agoകർണാടകയില്‍ സമൂഹ മാധ്യമ നിയന്ത്രണം; 16 വയസിന് താഴെയുള്ള കുട്ടികൾക്ക് വിലക്ക്
-
More1 day ago‘ഞങ്ങൾ കാത്തിരിക്കുന്നു’; കരയുദ്ധത്തിനിറങ്ങിയാൽ യുഎസിനെ കാത്തിരിക്കുന്നത് ദുരന്തമെന്ന് ഇറാൻ
-
kerala1 day agoസമഗ്ര വികസനത്തിന്റെ കൊണ്ടോട്ടി മാതൃക
-
More1 day agoയുദ്ധത്തിനിടെ ട്രംപിന് വേണ്ടി പ്രാര്‍ഥിക്കാൻ ഓവൽ ഓഫീസിൽ ഒത്തുകൂടി ക്രിസ്ത്യൻ പാസ്റ്റര്‍മാര്‍
-
india1 day agoഭരണഘടനക്കായി ഒരുമിക്കണം; യൂത്ത് ലീഗ് ഇഫ്താര്‍ മീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ഉദയ്ഭാനു ചിബ്
-
More1 day agoഇറാന്റെ അടുത്ത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഇടപെടും, ഖാംനഈയുടെ മകന് തനിക്ക് സ്വീകാര്യനല്ല: ട്രംപ്
-
News1 day agoഎപ്സ്റ്റീന് ഫയല്‍; ഈയാഴ്ച പുറത്തുവിടാനിരിക്കുന്ന രേഖകളില്‍ ട്രംപിനെതിരായ വെളിപ്പെടുത്തലുകളും
-
More1 day agoതിരിച്ചടി തുടര്‍ന്ന് ഇറാന്‍; തെല്‍ അവിവില്‍ മിസൈല്‍ വര്‍ഷം

