Connect with us

News

വിവാഹമോചന കേസ് തുടരുമ്പോൾ പുതിയ ഹരജി നൽകി വിജയ്‌യുടെ ഭാര്യ

നിയമനടപടികള്‍ക്കിടയില്‍ തനിക്ക് താമസ സൗകര്യം നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അവര്‍ കോടതിയെ അറിയിച്ചു.

Published

on

ഹൈദരാബാദ്: തമിഴ് നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയും ഭാര്യ സംഗീത സൗര്‍ണലിംഗവും തമ്മിലുള്ള വിവാഹമോചന തര്‍ക്കം പുതിയ വഴിത്തിരിവിലേക്ക്. വിവാഹമോചന കേസ് പരിഗണനയിലിരിക്കെ താമസ അവകാശങ്ങളും സാമ്പത്തിക സഹായവും ആവശ്യപ്പെട്ട് സംഗീത ചെങ്കല്‍പ്പേട്ട് ജില്ല കോടതിയില്‍ പുതിയ ഹരജി സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ചെന്നൈയിലെ നീലങ്കരൈയിലുള്ള ദമ്പതികളുടെ വീട്ടില്‍ തന്നെ തുടരാന്‍ അനുവദിക്കുന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംഗീത കോടതിയോട് ആവശ്യപ്പെട്ടു. നിയമനടപടികള്‍ക്കിടയില്‍ തനിക്ക് താമസ സൗകര്യം നിഷേധിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അവര്‍ കോടതിയെ അറിയിച്ചു.

ചെന്നൈയില്‍ നിലവില്‍ പ്രത്യേക വസതി ഇല്ലാത്തതിനാല്‍ വിവാഹമോചന കേസ് പരിഹരിക്കപ്പെടുന്നതുവരെയോ അനുയോജ്യമായ ബദല്‍ താമസ സൗകര്യം ഒരുക്കുന്നതുവരെയോ നീലങ്കരൈയിലെ വീട്ടില്‍ താമസിക്കാനുള്ള അവകാശം സംരക്ഷിക്കണമെന്നും അവര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.

കപാലീശ്വരര്‍ നഗറിലെ നീലങ്കരൈ വീട്ടിന്റെ 50 ശതമാനം ഓഹരി തന്റെ കൈവശമുണ്ടെന്നും സംഗീത ഹരജിയില്‍ അവകാശപ്പെട്ടിട്ടുണ്ട്. വീട്ടില്‍ താമസിക്കുന്നതില്‍ നിന്ന് വിജയ് തടയുകയാണെന്നും വീട്ടില്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തിയെന്നും അവര്‍ ആരോപിച്ചു.

താമസാവകാശങ്ങള്‍ക്ക് പുറമേ, തനിക്കും കുട്ടികള്‍ക്കും സാമ്പത്തിക സംരക്ഷണം നല്‍കണമെന്നും സംഗീത ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമകളിലും പരസ്യ കരാറുകളിലുമൂടെ വിജയ് ഗണ്യമായ വരുമാനം നേടുന്നുണ്ടെന്നും നിയമനടപടികള്‍ നടക്കുമ്പോള്‍ കുടുംബത്തിന് മതിയായ സാമ്പത്തിക സഹായം നല്‍കണമെന്നും ഹരജിയില്‍ പറയുന്നു. കേസില്‍ അന്തിമ തീരുമാനം വരുന്നതുവരെ സ്ഥിരമായ ജീവനാംശം അനുവദിക്കണമെന്നും അവര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഡോ. വന്ദനദാസ് വധക്കേസ്; വിധി മാർച്ച് 17ന്

കേസില്‍ 70-ല്‍ അധികം സാക്ഷികളെ വിസ്തരിച്ചു.

Published

on

By

കൊല്ലം: ഡോ. വന്ദന ദാസ് വധക്കേസില്‍ മാര്‍ച്ച് 17ന് വിധി പറയും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അന്തിമ വാദം പൂര്‍ത്തിയായി. കേസില്‍ 70-ല്‍ അധികം സാക്ഷികളെ വിസ്തരിച്ചു.

2023 മെയ് 10ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിയിലിരിക്കെ ഡോ. വന്ദന ദാസിനെ പ്രതിയായ സന്ദീപ് കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. അന്നേ ദിവസം ആശുപത്രിയിലെത്തിച്ചിരുന്ന അധ്യാപകനായ പ്രതി സന്ദീപ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയും ആക്രമിച്ചതായി കേസില്‍ പറയുന്നു.

ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി തെളിവുകള്‍ കോടതിയില്‍ ഹാജരാക്കി. കേസില്‍ 70 സാക്ഷികളും 27 രേഖകളും 23 തൊണ്ടിമുതലുകളും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ കോടതിയില്‍ സമര്‍പ്പിച്ചു.

 

 

Continue Reading

india

‘ഇറാന്റെ കപ്പലിന് അഭയം നല്‍കിയത് മാനുഷിക പരിഗണനയില്‍’; നയം വ്യക്തമാക്കി വിദേശകാര്യ മന്ത്രി

. പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന വേളയില്‍ ഇന്ത്യ കൈക്കൊണ്ട ഈ നടപടി ശരിയായ തീരുമാനമാണെന്നും ജയശങ്കര്‍ വ്യക്തമാക്കി.

Published

on

കൊച്ചി: സാങ്കേതിക തകരാറുകളെത്തുടര്‍ന്ന് സഹായം തേടിയ ഇറാനിയന്‍ നാവികസേനയുടെ ഐറിസ് ലവാന്‍ എന്ന കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കിയത് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍. പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്ന വേളയില്‍ ഇന്ത്യ കൈക്കൊണ്ട ഈ നടപടി ശരിയായ തീരുമാനമാണെന്നും ജയശങ്കര്‍ വ്യക്തമാക്കി.

ഫെബ്രുവരി 28-ന് കപ്പലിന് സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പിന്നാലെ തീരത്തടുപ്പിക്കാന്‍ ഇറാന്‍ അനുമതി തേടിയതും. തുടര്‍ന്ന് മാര്‍ച്ച് 1-ന് ഇന്ത്യ അനുമതി നല്‍കുകയും മാര്‍ച്ച് 4-ന് കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിടുകയും ചെയ്തു.

അതേസമയം കപ്പലിലുണ്ടായിരുന്ന 183 നാവികരെയും കൊച്ചിയിലെ നാവിക കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

Continue Reading

News

പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

അഞ്ചു പേരെ രക്ഷപ്പെടുത്തി

Published

on

By

കൊച്ചി: പുതുവൈപ്പിനില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ആലപ്പുഴ സ്വദേശിയായ നിരഞ്ജനാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി.

ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. സെന്റ് സേവ്യര്‍ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടതെന്ന് തീരദേശ പൊലീസ് അറിയിച്ചു. ബോട്ടിന്റെ സ്രാങ്ക് ആയിരുന്നു നിരഞ്ജന്‍.

അപകടം നടന്ന ഉടന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ച് ബോട്ടിലുണ്ടായിരുന്ന ആറ് പേരെയും കരയിലേക്ക് എത്തിച്ചു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നിരഞ്ജന്റെ ജീവന്‍ രക്ഷിക്കാനായില്ല. കടലില്‍ മുങ്ങിയ ബോട്ട് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്

Continue Reading

Trending