kerala
എം. ആര് അജിത് കുമാറിനെ എക്സൈസ് ചുമതലയില്‍ നിന്ന് മാറ്റി
ഐഎഎസ് തസ്തികകളില്‍ മറ്റ് കേഡറിലുള്ളവരെ നിയമിക്കുന്നതിനെതിരെ ഐഎഎസ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി
തിരുവനന്തപുരം: എഡിജിപി എം. ആര് അജിത് കുമാറിനെ എക്സൈസ് ചുമതലയില്‍ നിന്ന് മാറ്റി. എക്സൈസ് കമ്മീഷണര്‍ എന്നത് ഐഎഎസ് (IAS) കേഡര്‍ തസ്തികയാണെന്നും അവിടെ ഐപിഎസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ചട്ടവിരുദ്ധമാണെന്നുമുള്ള സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (CAT) ഉത്തരവിനെ തുടര്‍ന്നാണ് നടപടി.
എക്സൈസ് കമ്മീഷണര്‍, ഐഎംജി ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കായി നിജപ്പെടുത്തിയവയാണെന്നും കേഡര്‍ നിയമങ്ങള്‍ ലംഘിച്ചുള്ള നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി.
ഐഎഎസ് തസ്തികകളില്‍ മറ്റ് കേഡറിലുള്ളവരെ നിയമിക്കുന്നതിനെതിരെ ഐഎഎസ് അസോസിയേഷന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി
നേരത്തെ ശബരിമലയിലെ ട്രാക്ടര്‍ വിവാദത്തെ തുടര്‍ന്ന് അജിത് കുമാറിനെ പോലീസ് ചുമതലയില്‍ നിന്ന് മാറ്റിയിരുന്നു. കൂടാതെ, ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കല്‍, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ വിവാദങ്ങളും അജിത് കുമാറിനെതിരെ ഉയര്‍ന്നിരുന്നു.
kerala
ദേശീയ പാതയിലെ മൊറയൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേര് മരിച്ചു
ഇന്ന്
രാവിലെ എട്ടരയോടെയാണ് അപകടം.
വള്ളുവമ്പ്രം: കോഴിക്കോട് – പാലക്കാട് ദേശീയ പാതയിലെ മൊറയൂര്‍ വാലഞ്ചേരിയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഇന്ന്
രാവിലെ എട്ടരയോടെയാണ് അപകടം. കാര്‍ യാത്രക്കാരായ മേലാറ്റൂര്‍ സ്വദേശികളായ സക്കീന (42), ബാസില (19), ഡ്രൈവര്‍ ഷിയാസ് (23) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന രണ്ടു പേരുടെ നില ഗുരുതരമാണ്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബന്ധുവിനെ ഇറക്കി തിരിച്ചു വന്ന കുടുംബക്കാര് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് പാലക്കാട് ഭാഗത്ത് നിന്ന് വന്ന എതിര്‍ദിശയിലെ സ്വകാര്യ ബസിലേക്ക് നേര്‍ക്കുനേര്‍ ഇടിച്ചു കയറുകയായിരുന്നു. കാറിലെ ഡ്രൈവര്‍ ഉറങ്ങിപോയതെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഫ്രിദ, ഇബ്രാഹീം എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മണ്ണാര്‍കാട് സ്വദേശിയായ കാര്‍ ഡ്രൈവര്‍ ഷിയാസിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലും സക്കീനയുടെയും ബാസിലയുടെയും മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിലുമാണ് ഉള്ളത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് പൂര്‍ത്തിയാക്കി മഞ്ചേരി മെഡിക്കല്‍ കോളേജിലേ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അപകടം നടന്നയുടന്‍ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. വാഹനത്തിനുള്ളില്‍ കുടുങ്ങിയവരെ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരുടെ ജീവന് രക്ഷിക്കാനായില്ല. പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്. സംഭവത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
kerala
രസികന്‍ സിനിമയിലെ ബാലതാരം; ഹരിമുരളിയെ മരിച്ച നിലയില്‍ കണ്ടെത്തി
രസികന്‍ സിനിമയിലെ ‘ഉള്ളീന്ന് വരണം, ഉളളീന്ന് വരണം എന്ന് മാമന് പറയുന്നുണ്ടല്ലോ… ഉള്ളിലേക്ക് വല്ലതും പോയോന്ന് ചോദിച്ചോ’ എന്ന ഒറ്റ ഡയലോഗാണ് ഹരിയെ പ്രശസ്തനാക്കിയത്.
സിനിമയില്‍ ബാലതാരമായി തിളങ്ങിയ ഹരിമുരളിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ അന്നൂരിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രസികന്‍, അണ്ണന് തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. കുട്ടിച്ചാത്തന്, മാംഗല്യം പോലുള്ള പരമ്പരകളിലും ഹരി അഭിനയിച്ചിട്ടുണ്ട്. രസികന്‍ സിനിമയിലെ ‘ഉള്ളീന്ന് വരണം, ഉളളീന്ന് വരണം എന്ന് മാമന് പറയുന്നുണ്ടല്ലോ… ഉള്ളിലേക്ക് വല്ലതും പോയോന്ന് ചോദിച്ചോ’ എന്ന ഒറ്റ ഡയലോഗാണ് ഹരിയെ പ്രശസ്തനാക്കിയത്. വി.എഫ്.എക്സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഹരിമുരളി. മൃതദേഹം പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
kerala
വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതിയുടെ ഉത്തരവ്.
കൊച്ചി: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്ഥാനത്തുനിന്ന് നീക്കി ഹൈക്കോടതിയുടെ ഉത്തരവ്. വെള്ളാപ്പള്ളിയെ കൂടാതെ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള നിലവിലെ മുഴുവന്‍ ബോര്‍ഡ് അംഗങ്ങളെയും കോടതി അയോഗ്യരാക്കി. പ്രമുഖ സാഹിത്യകാരന് പ്രൊഫ. എം.കെ. സാനു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ടി. ആര്. രവിയുടെ ബെഞ്ച് ഈ വിധി പുറപ്പെടുവിച്ചത്. മൈക്രോഫിനാന്‍സ് തട്ടിപ്പ് ഉള്‍പ്പെടെയുള്ള വിവിധ കേസുകള്‍ പരിഗണിച്ചാണ് ഈ അയോഗ്യത കല്പ്പിക്കപ്പെട്ടത്. യോഗത്തിന് പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെ നിയമിക്കാനും കോടതി ഉത്തരവിട്ടു.
നേരത്തെ വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ നല്കിയതും വലിയ വിവാദമായിരുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒരാള്‍ക്ക് പുരസ്കാരം നല്‍കിയത് പുനഃപരിശോധിക്കണമെന്ന പരാതി രാഷ്ട്രപതി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. പത്മ പുരസ്കാരത്തെ അധിക്ഷേപിച്ച വ്യക്തിയാണ് വെള്ളാപ്പള്ളിയെന്ന് ചൂണ്ടിക്കാട്ടി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റിയാണ് പരാതി നല്‍കിയത്.
-
kerala1 day agoരസികന്‍ സിനിമയിലെ ബാലതാരം; ഹരിമുരളിയെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala1 day agoവെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടി; എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി
-
kerala1 day agoമലപ്പുറം കൊണ്ടോട്ടിയില്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം
-
kerala1 day ago‘ന്യൂനപക്ഷ രാഷ്ട്രീയത്തിന് മുസ്ലിം ലീഗ് തുല്യതയില്ലാത്ത മാതൃക’; പ്രൗഢമായി മുസ്ലിം ലീഗ് സ്ഥാപകദിനസമ്മേളനവും ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും
-
kerala1 day agoകെ.എസ്.യു നേതാവിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസ്; അറസ്റ്റിലായത് അധ്യാപകന് അടക്കമുള്ള സി.പി.എം സംഘം
-
kerala1 day agoദേശീയ പാതയിലെ മൊറയൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം, മൂന്ന് പേര് മരിച്ചു
-
News1 day agoഎണ്ണവില 200 ഡോളറിലേക്ക്? ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു കപ്പല്‍ പോലും കടത്തിവിടില്ലെന്ന് ഇറാന്റെ മുന്നറിയിപ്പ്
-
india1 day agoയുപിയില്‍ പള്ളിയും ദര്‍ഗയും പൊളിക്കാന്‍ കോടതി ഉത്തരവ്; ഇമാമുമാര്‍ക്ക് 7 കോടി രൂപ പിഴ

