Connect with us

main stories

പാചകവാതക പ്രതിസന്ധി; കൊച്ചിയിൽ നൂറിലധികം റെസ്റ്റോറന്റുകൾ പൂട്ടി

പാചകവാതക വിതരണം സാധാരണ നിലയിലാകാതെ പോയാല്‍ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന ആശങ്കയും വ്യാപാരികള്‍ അറിയിച്ചു.

Published

on

കൊച്ചി: പാചകവാതക ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് കൊച്ചിയില്‍ നൂറിലധികം റെസ്റ്റോറന്റുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതാണ് ഭക്ഷണശാലകളുടെ പ്രവര്‍ത്തനം നിലച്ചതിനുള്ള പ്രധാന കാരണം.

പാചകവാതക വിതരണത്തില്‍ ഉണ്ടായ തടസ്സം കാരണം പല ഹോട്ടലുകള്‍ക്കും ആവശ്യമായ സിലിണ്ടറുകള്‍ ലഭിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇതോടെ ചെറുകിട ഭക്ഷണശാലകളും വലിയ റെസ്റ്റോറന്റുകളും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നു.

പ്രശ്‌നം പരിഹരിക്കാന്‍ അധികൃതര്‍ ഇടപെടണമെന്ന് ഹോട്ടല്‍ ഉടമകള്‍ ആവശ്യപ്പെട്ടു. പാചകവാതക വിതരണം സാധാരണ നിലയിലാകാതെ പോയാല്‍ കൂടുതല്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ടിവരുമെന്ന ആശങ്കയും വ്യാപാരികള്‍ അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

main stories

മേഘാലയയിൽ സംഘർഷം; രണ്ട് മുസ്‌ലീം യുവാക്കൾ കൊല്ലപ്പെട്ടു

ഗാരോ ഹില്‍സ് മേഖലയിലെ ഷിബിനാങ് ഗ്രാമത്തിലാണ് അക്രമസംഭവം ഉണ്ടായത്.

Published

on

By

മേഘാലയയില്‍ നടക്കാനിരിക്കുന്ന ഗാരോ ഹില്‍സ് സ്വയംഭരണ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് മുസ്‌ലീം യുവാക്കള്‍ കൊല്ലപ്പെട്ടു. ഗോത്രവര്‍ഗക്കാരല്ലാത്ത സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെ തുടര്‍ന്ന് ഉണ്ടായ പ്രതിഷേധമാണ് പിന്നീട് അക്രമത്തിലേക്ക് മാറിയത്.

ഗാരോ ഹില്‍സ് മേഖലയിലെ ഷിബിനാങ് ഗ്രാമത്തിലാണ് അക്രമസംഭവം ഉണ്ടായത്. ഖൈറുല്‍ ഇസ്ലാം, അഷ്റഫുല്‍ ഇസ്ലാം എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മൂര്‍ച്ചയേറിയ ആയുധങ്ങളും തോക്കുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഘര്‍ഷത്തിനിടെ പ്രദേശത്തെ മുസ്ലീം ജുമാ മസ്ജിദും ജനക്കൂട്ടം ആക്രമിച്ചു. പള്ളിയിലേക്കുള്ള ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു.

 

Continue Reading

main stories

രാജ്യത്ത് ഇന്ധന വില നിയന്ത്രിക്കണം; പാര്‍ലമെന്റില്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം. പി

രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി വിലകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾ ലോക്‌സഭയിൽ വിശദീകരിച്ചു.

Published

on

By

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി വിലകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികൾ ലോക്‌സഭയിൽ വിശദീകരിച്ചു. മുസ്ലിം ലീഗ് പാർട്ടി ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും മലപ്പുറം എംപിയുമായ ഇ. ടി. മുഹമ്മദ് ആമവെൽലളയുടെ ചോദ്യത്തിന് മറുപടി നൽകിക്കെ, പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി വിലകൾ വിപണി അടിസ്ഥാനത്തിൽ നിശ്ചയിക്കുന്നുവെന്നും, ഔദ്യോഗിക ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതായും അറിയിച്ചു. ആഗോള ക്രൂഡ് ഓയിൽ വിലയിൽ വരുന്ന മാറ്റങ്ങൾക്കിടയിലും ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്നതിന് സർക്കാർ ആവശ്യമായപ്പോൾ നികുതി ഘടനയിൽ ഇടപെടലുകൾ നടത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടിയിൽ, 2021 നവംബർ, 2022 മെയ് മാസങ്ങളിൽ എക്‌സൈസ് തീരുവ കുറച്ചതിന്റെ പ്രയോജനം പൂർണമായും ഉപഭോക്താക്കൾക്ക് ലഭിച്ചതായും, 2024 മാർച്ചിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ പെട്രോൾ, ഡീസൽ വില ഓരോ ലിറ്ററിന് 2 രൂപ കുറച്ചതും, 2025 ഏപ്രിലിൽ എക്‌സൈസ് 2 രൂപ വർധിപ്പിച്ചപ്പോൾ ഉപഭോക്താക്കൾക്ക് അത് ബാധിച്ചില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഡൽഹിയിൽ 14.2 കിലോഗ്രാം എൽപിജി സിലിണ്ടർ നിലവിൽ 913 രൂപയ്ക്കാണ് ലഭിക്കുന്നത്. പ്രധാനമന്ത്രി ഉജ്വല യോജന ഉപഭോക്താക്കൾക്ക് 300 രൂപ സബ്സിഡി ലഭിക്കുന്നതിനാൽ അവർക്ക് സിലിണ്ടർ 613 രൂപയ്ക്ക് കിട്ടുന്നുവെന്നും മറുപടിയിൽ പറയുന്നുണ്ട്.

കേന്ദ്ര സർക്കാർ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾക്ക് 2022-23 സാമ്പത്തിക വർഷത്തിൽ 22,000 കോടി നഷ്ടപരിഹാരം നൽകിയതായും, 2025-26 സാമ്പത്തിക വർഷത്തിൽ 30,000 കോടി നൽകാൻ അംഗീകാരം നൽകിയതായും അറിയിച്ചു. രാജ്യത്ത് എൽപിജി ലഭ്യത വർധിപ്പിക്കാനും റിഫൈനറികൾക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. കൂടാതെ, 5.33 മില്യൺ മെട്രിക് ടൺ ശേഷിയുള്ള ക്രൂഡ് ഓയിൽ സ്ട്രാറ്റജിക് റിസർവ് സ്ഥാപിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

Continue Reading

main stories

രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷം; രാജ്യസഭയിൽ അടിയന്തിര ചർച്ച ആവശ്യപ്പെട്ട് ഹാരിസ് ബീരൻ എം.പി.

മാർച്ച് 12 മുതൽ രാജ്യവ്യാപകമായി അനുഭവപ്പെടുന്ന എൽ.പി.ജി. സിലിണ്ടറുകളുടെ കടുത്ത ക്ഷാമം പരിഗണിച്ചാണ് ഈ നീക്കം.

Published

on

By

ന്യൂഡൽഹി: രാജ്യത്ത് നിലനിൽക്കുന്ന കടുത്ത പാചകവാതക (LPG) ക്ഷാമത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ് നൽകി. സഭാനടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എം.പി. അഡ്വ.ഹാരിസ് ബീരനാണ് ചട്ടം 267 പ്രകാരം നോട്ടീസ് സമർപ്പിച്ചത്. മാർച്ച് 12 മുതൽ രാജ്യവ്യാപകമായി അനുഭവപ്പെടുന്ന എൽ.പി.ജി. സിലിണ്ടറുകളുടെ കടുത്ത ക്ഷാമം പരിഗണിച്ചാണ് ഈ നീക്കം.

പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളെത്തുടർന്ന് ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സങ്ങളാണ് ഇന്ത്യയിലെ പാചകവാതക ലഭ്യതയെ സാരമായി ബാധിച്ചിരിക്കുന്നത്. ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തിലെ ഈ അസ്ഥിരാവസ്ഥ വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. സാധാരണക്കാരുടെ ദൈനംദിന ജീവിതത്തെയും അടുക്കളകളെയും നേരിട്ട് ബാധിക്കുന്ന ഈ പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഉന്നതതല ഇടപെടലുകൾ നടത്തണമെന്നും വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഹാരിസ് ബീരൻ എം.പി. തന്റെ നോട്ടീസിൽ ആവശ്യപ്പെട്ടു.

നിലവിലെ സാഹചര്യത്തിൽ സിലിണ്ടറുകൾ ലഭിക്കാൻ ഗാർഹിക ഉപഭോക്താക്കൾ ദിവസങ്ങളോളം കാത്തിരിക്കേണ്ടി വരുന്ന അവസ്ഥയാണുള്ളത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിതരണത്തിലും വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ഗുരുതരമായ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ടതിന്റെ അനിവാര്യത അദ്ദേഹം വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

Continue Reading

Trending