main stories
വനിതാസംവരണത്തിന്റെ മറവില്‍ ഒളിയജണ്ട; ‘കേന്ദ്ര നീക്കം ഭരണഘടനാ ലംഘനവും ജനാധിപത്യ വിരുദ്ധവും’- സമദാനി
മണ്ഡല പുനര്‍ നിര്‍ണ്ണയത്തിന് ജനസംഖ്യയെ മാനദണ്ഡമാക്കുന്നത് കേന്ദ്രത്തിന്റെ ഒഴിയജണ്ട വ്യക്തമാക്കുന്നതാണ്.
വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നു എന്ന പേരില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അനിവാര്യ താല്പര്യമായ ആനുപാതിക പ്രാതിനി ധ്യത്തെ ഹനിക്കുന്നതും ഭരണഘടനയുടെ അടിസ്ഥാനമായ ഫെഡറലിസത്തെ തന്നെ തകര്‍ക്കുന്നതുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വിവാദപരമായ പുതിയ നിയമനിര്‍മ്മാണ ശ്രമമെന്ന് മുസ്ലിം ലീഗ് ദേശീയ സീനിയര്‍ വൈസ്പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.
വനിതാ സംവരണം നടപ്പിലാക്കുകയാണ് ഉദ്ദേശ്യമെങ്കില്‍ നിലവിലുള്ള പാര്‍ലമെന്റ് അംഗസംഖ്യയില്‍ തന്നെ അത് ഏര്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത്. അതിന് മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പിന്തുണച്ചതുമാണ്.
അതിനുപകരം വനിതാ സംവരണ വിഷയത്തിലേക്ക് മണ്ഡല പുനര്‍നിര്‍ണയത്തെ വലിച്ചിഴച്ചുകൊണ്ടുവരുന്നതുതന്നെ ന്യായീകരണം അര്‍ഹിക്കാത്തതാണ്. മണ്ഡല പുനര്‍ നിര്‍ണ്ണയത്തിന് ജനസംഖ്യയെ മാനദണ്ഡമാക്കുന്നത് കേന്ദ്രത്തിന്റെ ഒഴിയജണ്ട വ്യക്തമാക്കുന്നതാണ്.
കേരളം പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറക്കുകയും ചില ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളുടെ അംഗസംഖ്യ ഇരട്ടിയോളം വര് ധിപ്പിക്കുകയും ചെയ്യുന്ന നടപടിയാണിത്. ദക്ഷിണേന്ത്യ ആഭ്യന്തര ഉത്പാദനത്തിന്റെ മുപ്പത് ശതമാനം സംഭാവന ചെയ്യുമ്പോഴും ജനസംഖ്യയുടെ കാര്യത്തില്‍ ഇരുപത് ശതമാനമാണ്. സംസ്ഥാനങ്ങളുടെ ആനുപാതിക പ്രാതിനിധ്യത്തെ തകര്‍ക്കാനുള്ള നീക്കം ഫെഡറലിസത്തെ തകര്‍ക്കുന്നതാണ്. രണ്ടു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് ധൃതി പിടിച്ചുള്ള ഈ നിയമനിര്‍മ്മാണ ശ്രമം.
ഇത്രയും ദേശീയ പ്രാധാന്യമുള്ള ഒരു ബില്‍ പ്രതിപക്ഷവുമായി കൂടിയാലോചിക്കാതെയും അനുബന്ധമായ രാഷ്ട്രീയ സംവാദങ്ങളും ആശയ വിനിമയവും അനിവാര്യമായ സമയവും അനുവദിക്കാതെ പൊടുന്നനെ കൊണ്ടുവരുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിഷേധാത്മകമായ പതിവു നയത്തിന്റെ ആവര്‍ത്തനമാമാണെന്നും അദ്ദേഹം പറഞ്ഞു.
main stories
മണ്ഡല പുനര്‍നിര്‍ണയ ബില്ല് നീക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കും -പി. ചിദംബരം
മണ്ഡല പുനര്‍നിര്‍ണയ ബില്ല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആനുപാതിക പ്രാതിനിധ്യം കുറയ്ക്കുമെന്നും പാര്‍ലമെന്റില്‍ അവരുടെ ശബ്ദം ദുര്‍ബലപ്പെടുത്തുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം ആരോപിച്ചു.
മണ്ഡല പുനര്‍നിര്‍ണയ ബില്ല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ആനുപാതിക പ്രാതിനിധ്യം കുറയ്ക്കുമെന്നും പാര്‍ലമെന്റില്‍ അവരുടെ ശബ്ദം ദുര്‍ബലപ്പെടുത്തുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി. ചിദംബരം ആരോപിച്ചു.
മണ്ഡല പുനര്‍നിര്‍ണയ ബില്ല് നടത്തുന്നതിന് മുമ്പ് മൊത്തം സീറ്റുകളുടെ എണ്ണം 50% വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി ഒരു ‘മിഥ്യ’ ആണെന്നും അത് തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിലെ യഥാര്‍ത്ഥ കുറവ് മറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരിട്ടുള്ള മണ്ഡല പുനര്‍നിര്‍ണയ ബില്ല് തമിഴ്നാടിന്റെ സീറ്റുകള്‍ 39 ല്‍ നിന്ന് 32 ആയി കുറയ്ക്കുമായിരുന്നു, അത് പൊതുജനങ്ങള്‍ക്ക് വ്യക്തമാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വടക്കന്‍ സംസ്ഥാനങ്ങളുമായി ഇതിനെ താരതമ്യം ചെയ്തുകൊണ്ട്, ഇതേ പ്രക്രിയയ്ക്ക് ശേഷം ഉത്തര്‍പ്രദേശിന്റെ നിലവിലെ 80 സീറ്റുകള്‍ ഏകദേശം 140 ആയി ഉയരുമെന്നും, സംസ്ഥാനങ്ങള്‍ തമ്മിലുള്ള അന്തരം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ലോക്സഭയിലെ സംയോജിത വിഹിതം 24.3% ല്‍ നിന്ന് 20.7% ആയി കുറയുമെന്ന് ചിദംബരം പറഞ്ഞു. ”ഇതിനകം വേണ്ടത്ര കേള്‍ക്കാന്‍ കഴിയാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ശബ്ദം കൂടുതല്‍ അടിച്ചമര്‍ത്തപ്പെടും,” അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 16 മുതല്‍ 18 വരെ നടക്കാനിരിക്കുന്ന വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ സമയക്രമത്തെക്കുറിച്ചും ചിദംബരം ആശങ്ക പ്രകടിപ്പിച്ചു.
kerala
കേരളത്തില്‍ 79.63% പോളിങ്; സ്ത്രീ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്
സര്‍വീസ് വോട്ടുകള്‍ കൂടി പൂര്‍ണ്ണമായി കണക്കിലെടുത്ത ശേഷമേ അന്തിമ ശതമാനം ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യു. രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിങ് കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്. ഇവിഎമ്മും തപാല്‍ വോട്ടുകളും ഉള്‍പ്പെടെ നിലവില്‍ കേരളത്തില്‍ 79.63 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സര്‍വീസ് വോട്ടുകള്‍ കൂടി പൂര്‍ണ്ണമായി കണക്കിലെടുത്ത ശേഷമേ അന്തിമ ശതമാനം ഔദ്യോഗികമായി സ്ഥിരീകരിക്കൂ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ യു. രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.
ബൂത്തുകളില്‍ വോട്ട് ചെയ്തവരുടെ കണക്കുകള്‍
ആകെ 2,12,43,942 പേരാണ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയത്. ഇതില്‍ പുരുഷന്മാരേക്കാള് കൂടുതല്‍ സ്ത്രീകളാണ് വോട്ട് ചെയ്തതെന്നത് ശ്രദ്ധേയമാണ്.
സ്ത്രീകള്‍: 1,13,03,410
പുരുഷന്മാര്: 99,40,379
ട്രാന്‍സ് ജെന്‍ഡേഴ്സ്: 153
ഇത്തവണ പോസ്റ്റല്‍ വോട്ടുകളിലും വലിയ പങ്കാളിത്തമാണ് ദൃശ്യമായത്. ആകെ 3,68,193 പോസ്റ്റല്‍ വോട്ടുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്.
ഹോം വോട്ട്: 96.7% പേര് ഈ സൗകര്യം പ്രയോജനപ്പെടുത്തി.
മുതിര്‍ന്ന പൗരന്മാര്: 96.3% പോളിങ്.
ഭിന്നശേഷിക്കാര്‍: 60,734 പേര് വോട്ട് രേഖപ്പെടുത്തി.
ഉദ്യോഗസ്ഥര്‍: തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന 1,35,068 ഉദ്യോഗസ്ഥര്‍ വോട്ട് ചെയ്തു (96.37%).
അവശ്യവിഭാഗം: 32,172 വോട്ടുകള്‍.
‘നടപടിക്രമങ്ങളില്‍ കാലതാമസം ഉണ്ടായിട്ടില്ല. എല്ലാം സുതാര്യമായാണ് നടക്കുന്നത്. സര്‍വീസ് വോട്ടുകള്‍ കൂടി ചേര്‍ത്താലേ കണക്കുകള്‍ പൂര്‍ണ്ണമാകൂ. നിലവില്‍ ലഭ്യമായ എല്ലാ വിവരങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറിയിട്ടുണ്ട്.’
– യു. രത്തന്‍ ഖേല്‍ക്കര്‍ (മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍)
കൗണ്ടിംഗ് ദിവസം വരെ ലഭിക്കുന്ന സര്‍വീസ് വോട്ടുകള്‍ കൂടി (നിലവില്‍ 53,984) എണ്ണിയ ശേഷം പോളിങ് ശതമാനത്തില്‍ നേരിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. എങ്കിലും അന്തിമ കണക്ക് 79.63 ശതമാനത്തിന് അടുത്തായിരിക്കാനാണ് സാധ്യത.
main stories
‘വോട്ടര്‍മാര്‍ക്ക് പണം വിതരണം’; ബിജെപി പ്രവര്‍ത്തകര്‍തിരെ ഗുരുതര ആരോപണം
ബിജെപി നേതാവായ ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് ഈ പണം വിതരണം നടന്നതെന്നാണ് ആരോപണം.
പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തതായി ആരോപണം ഉയര്‍ന്നു. ബിജെപി പ്രവര്‍ത്തകര്‍ പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതായാണ് റിപ്പോര്‍ട്ട്.
ബിജെപി നേതാവായ ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് ഈ പണം വിതരണം നടന്നതെന്നാണ് ആരോപണം. പാലക്കാട് ജില്ലയിലെ കണ്ണാടി മേഖലയിലാണ് സംഭവം നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. ”അടിച്ചു കരണക്കുറ്റിപ്പൊട്ടിക്കുമെന്ന്” പറഞ്ഞുവെന്ന ദൃശ്യങ്ങളും പുറത്തുവന്നതായി പറയുന്നു. സംഭവം തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.
-
kerala2 days agoവിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; കൊയിലാണ്ടിയില്‍ 16കാരന് ദാരുണാന്ത്യം
-
main stories22 hours agoമണ്ഡല പുനര്‍നിര്‍ണയ ബില്ല് നീക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കും -പി. ചിദംബരം
-
News3 hours agoഇറാൻ–യു.എസ് സംഘർഷം രൂക്ഷം; ഹോർമുസ് വിഷയത്തിൽ ലോക രാജ്യങ്ങൾ ഇന്ന് ചർച്ചനടത്തും
-
kerala48 mins agoപുനരധിവാസം പെരുവഴിയില്‍ തന്നെ; ‘സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകള്‍ മേയ് 20 നകം കൈമാറാണം , ആവശ്യവുമായി മുണ്ടക്കൈ – ചൂരല്‍മല അതിജീവിതര്‍
