Connect with us

main stories

‘വോട്ടര്‍മാര്‍ക്ക് പണം വിതരണം’ ബിജെപി പ്രവര്‍ത്തകര്‍തിരെ ഗുരുതര ആരോപണം

ബിജെപി നേതാവായ ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് ഈ പണം വിതരണം നടന്നതെന്നാണ് ആരോപണം.

Published

on

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തതായി ആരോപണം ഉയര്‍ന്നു. ബിജെപി പ്രവര്‍ത്തകര്‍ പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതായാണ് റിപ്പോര്‍ട്ട്.

ബിജെപി നേതാവായ ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തിലാണ് ഈ പണം വിതരണം നടന്നതെന്നാണ് ആരോപണം. പാലക്കാട് ജില്ലയിലെ കണ്ണാടി മേഖലയിലാണ് സംഭവം നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ദൃശ്യങ്ങള്‍ പകര്‍ത്തിയവരെ ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. ”അടിച്ചു കരണക്കുറ്റിപ്പൊട്ടിക്കുമെന്ന്” പറഞ്ഞുവെന്ന ദൃശ്യങ്ങളും പുറത്തുവന്നതായി പറയുന്നു. സംഭവം തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

 

 

 

 

kerala

എൽ.ഡി.എഫിനും ബി.ജെ.പിക്കും ഒരേ സ്വരം – പി.കെ. കുഞ്ഞാലിക്കുട്ടി

പരാജയഭീതി പൂണ്ടത് കൊണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സിപിഎം നേതാവ് എ. വിജയരാഘവനും ഒരേ പ്രസ്താവനയുമായി രംഗത്തിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Published

on

മലപ്പുറം: കേരളത്തിൽ ആഞ്ഞടിക്കുന്ന യുഡിഎഫ് തരംഗത്തിൽ എൽഡിഎഫും ബിജെപിയും പേടിച്ചിരിക്കുകയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാജയഭീതി പൂണ്ടത് കൊണ്ടാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സിപിഎം നേതാവ് എ. വിജയരാഘവനും ഒരേ പ്രസ്താവനയുമായി രംഗത്തിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലുടനീളം യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. മാധ്യമങ്ങളുടെ വിശകലനങ്ങൾ പരിശോധിച്ചാൽ പോലും യുഡിഎഫിന്റെ വിജയം സുനിശ്ചിതമാണെന്ന് വ്യക്തമാകും. ഈ സാഹചര്യം കണ്ട് വിരണ്ടത് കൊണ്ടാണ് മുസ്ലിം ലീഗ് കോൺഗ്രസിനെ നിയന്ത്രിക്കുന്നു എന്ന തരത്തിൽ ഇരു പാർട്ടികളും ഒരേപോലെ പ്രചാരണം നടത്തുന്നത്. യുഡിഎഫിന്റെ ഭാഗമായി പതിറ്റാണ്ടുകളായി കേരളത്തിന്റെ മതേതര രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന തങ്ങളെ വിരട്ടാൻ നോക്കേണ്ട. പാലക്കാട് വലിയൊരു അനുകൂല കാറ്റ് വീശുന്നുണ്ട്. അവിടെ യുഡിഎഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കും. ശബരിമല വിഷയത്തിൽ സർക്കാർ നടത്തിയ തരംതാണ കളികൾക്ക് അയ്യപ്പഭക്തർ വോട്ടിലൂടെ മറുപടി നൽകും. പ്രളയകാലത്ത് തോട്ടപ്പള്ളി സ്പിൽവേ തുറക്കാതിരുന്നത് ഒരു സ്വകാര്യ കൽക്കരി കമ്പനിയെ സഹായിക്കാനാണെന്ന മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ ഞെട്ടിക്കുന്നതാണ്.

വയനാട്ടിലെ പുനരധിവാസത്തിന്റെ കാര്യത്തിൽ സർക്കാർ പൂർണ്ണ പരാജയമാണ്. ആയിരക്കണക്കിന് കോടി രൂപ കൈവശമുണ്ടായിട്ടും താമസിക്കാൻ കൊള്ളാവുന്ന ഒരു വീട് പോലും പാവപ്പെട്ടവർക്ക് നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. നിർമ്മാണം പൂർത്തിയാകാത്ത കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്ത് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

മുഖാമുഖ ചര്‍ച്ചയ്ക്കില്ല; വി.ഡി. സതീശനെ ഞാന്‍ ക്ഷണിച്ചത് ഫെയ്‌സ്ബുക്ക് സംവാദത്തിനെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ കടുത്ത പരിഹാസവുമായി വി.ഡി. സതീശന്‍ രംഗത്തെത്തി.

Published

on

By

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി നേരിട്ടുള്ള പരസ്യ സംവാദത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ ഉദ്ദേശിച്ചത് നേരിട്ടുള്ള മുഖാമുഖമല്ലെന്നും ഫേസ്ബുക്ക് വഴിയുള്ള സംവാദമാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി നേരത്തെ അറിയിച്ചിരുന്നെങ്കിലും അത് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെയുള്ള ആശയവിനിമയമാണെന്ന് ഇപ്പോള്‍ വ്യക്തമാക്കിയതോടെ സംവാദം സംബന്ധിച്ച അനിശ്ചിതത്വം വര്‍ദ്ധിച്ചു.

മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ കടുത്ത പരിഹാസവുമായി വി.ഡി. സതീശന്‍ രംഗത്തെത്തി. സംവാദം നടത്താമെന്ന് സമ്മതിച്ചിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും സമയവും സ്ഥലവും തീരുമാനിക്കാത്തത് മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്കിലൂടെയുള്ള മറുപടികളല്ല, ജനങ്ങള്‍ക്ക് മുന്നിലുള്ള നേരിട്ടുള്ള സംവാദമാണ് വേണ്ടതെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ്.

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് വികസന വിഷയങ്ങളില്‍ ഇരുവരും തമ്മില്‍ സംവാദത്തിന് കളമൊരുങ്ങിയത്. വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സതീശന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയായിരുന്നു. എന്നാല്‍ നേരിട്ടുള്ള സംവാദത്തില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നത് ഭയം മൂലമാണെന്ന് യുഡിഎഫ് ആരോപിക്കുമ്പോള്‍, ഫേസ്ബുക്ക് പോസ്റ്റിലൂടെ വികസന രേഖകള്‍ വ്യക്തമാക്കാമെന്നാണ് എല്‍ഡിഎഫ് പക്ഷം നല്‍കുന്ന സൂചന.

 

Continue Reading

kerala

രാഹുല്‍ ഗാന്ധി ഇന്ന് മലബാറില്‍; കോഴിക്കോടും കണ്ണൂരും പര്യടനം നടത്തും

കണ്ണൂര്‍ പൊലിസ് മൈതാനിയിലാണ് ആദ്യ പരിപാടി

Published

on

By

കോഴിക്കോട്: മലബാര്‍ ഇളക്കി മറിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്ന് കണ്ണൂരിലും കോഴിക്കോട്ടും. രാവിലെ 10.20ന് കണ്ണൂര്‍ പൊലിസ് മൈതാനിയിലാണ് ആദ്യ പരിപാടി. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി രാവിലെ കണ്ണൂര്‍ വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്ന രാഹുല്‍ കാര്‍ മാര്‍ഗമാണ് കണ്ണൂരിലെത്തുക. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ നാദാപുരത്തേക്ക് പോകും. ഉച്ചയ്ക്ക് 12നാണ് നാദാപുരം കല്ലാച്ചയിലെ പൊതുസമ്മേളനം. 1.30ന് പേരാമ്പ്രയിലും 2.40ന് ബാലുശേരി മുതല്‍ എലത്തൂര്‍ നിയോജകമണ്ഡലത്തിലെ നന്‍മണ്ട വരെ യു.ഡി.എഫിന്റെ ഇന്ദിരാ ഗ്യാരന്റി ബസില്‍ സഞ്ചരിക്കും. വൈകിട്ട് കൊയിലാണ്ടിയില്‍ ഉള്ള റോഡ് ഷോയും പൊതുസമ്മേളനവും കഴിഞ്ഞ് തിരികെ പോകും. രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞദിവസം കോഴിക്കോട് പരിപാടി നിശ്ചയിച്ചിരുന്നെങ്കിലും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

Continue Reading

Trending