News
ഇറാനെതിരെ മുന്നറിയിപ്പുമായി ട്രംപ് ; അനുവദിച്ച സമയം ഇന്ന് രാത്രി അവസാനിക്കും, ശക്തമായ ആക്രമണം നടത്തുമെന്ന് ഭീഷണി
താത്ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന് തള്ളിയതിനെ തുടര്‍ന്ന്, വൈദ്യുതി കേന്ദ്രങ്ങൾക്കും പാലങ്ങൾക്കും നേരെ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി.
വാഷിങ്ടൺ: ഇറാനുമായി ബന്ധപ്പെട്ട സംഘർഷം രൂക്ഷമാകുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. താത്ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന് തള്ളിയതിനെ തുടര്‍ന്ന്, വൈദ്യുതി കേന്ദ്രങ്ങൾക്കും പാലങ്ങൾക്കും നേരെ ശക്തമായ ആക്രമണം നടത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഇന്ന് രാത്രി അനുവദിച്ച സമയപരിധി അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുദ്ധം ഉടൻ അവസാനിപ്പിക്കാൻ കഴിയുമെന്നും, എന്നാൽ ചില നടപടികൾ കൂടി പൂർത്തിയാക്കേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ഇറാൻ വഴങ്ങുമെന്ന പ്രതീക്ഷയിൽ 48 മണിക്കൂർ അധിക സമയം നൽകിയതായും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, താത്ക്കാലിക വെടിനിർത്തൽ നിർദേശം ഇറാൻ ഔദ്യോഗികമായി തള്ളിക്കളഞ്ഞു. പാക്കിസ്ഥാനിലൂടെ നൽകിയ മറുപടിയിൽ, ഇസ്രായേലും അമേരിക്കയും ഇറാനിൽ യുദ്ധക്കുറ്റങ്ങളും വംശഹത്യാ നടപടികളും തുടരുന്നതായി വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ആരോപിച്ചു. സമ്പൂർണ യുദ്ധവിരാമം ആവശ്യപ്പെട്ട് ഇറാൻ ഉറച്ച നിലപാടിലാണ്.
യുദ്ധത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണവും യുക്തമായ നഷ്ടപരിഹാരവും ആവശ്യപ്പെട്ട ഇറാൻ, ഹോർമുസ് കടലിടുക്കിൽ പരമാധികാരം ഉൾപ്പെടെ പത്ത് നിർദേശങ്ങളും മുന്നോട്ടുവച്ചു. മേഖലയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കൽ, ഹോർമുസിലൂടെയുള്ള സുരക്ഷിത ഗതാഗതത്തിനായി പ്രോട്ടോക്കോൾ രൂപീകരിക്കൽ, ഉപരോധങ്ങൾ നീക്കൽ എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
ഹോർമുസ് തുറന്നില്ലെങ്കിൽ ബുധനാഴ്ച പുലർച്ചെ മുതൽ ഇറാനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് മുമ്പ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രകോപനപരമായ നടപടികൾ അവസാനിപ്പിക്കണമെന്നും റഷ്യ അമേരിക്കയെ ഓർമ്മിപ്പിച്ചിട്ടുണ്ട്.
കൊച്ചി: കേരളത്തിൽ ഇന്ന് സ്വർണവിലയിൽ ശ്രദ്ധേയമായ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 165 രൂപയും പവന് 1320 രൂപയും കുറഞ്ഞതോടെ 22 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 13,670 രൂപയായി. പവന് 1,09,360 രൂപ നൽകേണ്ട സാഹചര്യമാണ് നിലവിൽ. വില ഇടിഞ്ഞതോടെ വിപണിയിൽ ആശങ്ക ഉയർന്നിരിക്കുകയാണ്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വവും സ്വർണവിലയിൽ ഈ ഇടിവിന് കാരണമായതായി വിലയിരുത്തുന്നു. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 4635 രൂപയായി കുറഞ്ഞതും ആഭ്യന്തര വിപണിയെ ബാധിച്ചു.
അതേസമയം വെള്ളിവിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 250 രൂപയും പത്ത് ഗ്രാമിന് 2500 രൂപയുമാണ് നിലവിലെ നിരക്ക്. സ്വർണവില കുറഞ്ഞെങ്കിലും നിർമ്മാണച്ചെലവും നികുതികളും ഉൾപ്പെടെ ഒരു പവൻ 22 കാരറ്റ് ആഭരണം വാങ്ങാൻ ഉപഭോക്താക്കൾക്ക് ഏകദേശം 1.18 ലക്ഷം രൂപ വരെ ചെലവ് വരുമെന്ന് വിപണി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
News
പത്ത് ദുരിത വര്‍ഷങ്ങള്‍ പരാജയകേരളം
മുന്‍ സര്‍ക്കാരുകളുടെ കാലത്ത് തുടക്കം കുറിച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ അവകാശവാദം ഉന്നയിക്കുന്നതല്ലാതെ, ഈ സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന പദ്ധതികളെല്ലാം വിവാദങ്ങളുടെ നിഴലിലാണ്.
തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, കേരളം സമാനതകളില്ലാത്ത അഴിമതിയിലേക്കും സാമ്പത്തിക തകര്‍ച്ചയിലേക്കുമാണ് കൂപ്പുകുത്തിയിരിക്കുന്നത്. വികസനത്തിന്റെ തിളങ്ങുന്ന ചിത്രങ്ങള്‍ പരസ്യങ്ങളിലൂടെ അവതരിപ്പിക്കുമ്പോഴും, താഴെത്തട്ടില്‍ ജനങ്ങള്‍ അനുഭവിക്കുന്നത് കടുത്ത വിലക്കയറ്റവും നികുതിഭാരവുമാണ്. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് തുടക്കം കുറിച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ അവകാശവാദം ഉന്നയിക്കുന്നതല്ലാതെ, ഈ സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന പദ്ധതികളെല്ലാം വിവാദങ്ങളുടെ നിഴലിലാണ്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായത് സര്‍ക്കാരിന്റെ വിശ്വാസ്യത തകര്‍ത്തു. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കാനുള്ള ലൈഫ് മിഷന് പദ്ധതിയിലെ കോടികളുടെ കൈക്കൂലി ഇടപാടും വിദേശസഹായം സ്വീകരിച്ചതിലെ ചട്ടലംഘനവും വലിയ വിവാദമായി. സ്പ്രിംക്ലര്‍ ഡാറ്റാ വിവാദം, ആഴക്കടല്‍ മത്സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്പനിയുമായി ഒപ്പിട്ട രഹസ്യ കരാര്‍ എന്നിവ ജനവിരുദ്ധ നയങ്ങളുടെ തെളിവായി. റോഡ് സുരക്ഷയുടെ പേരില്‍ എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതിലും കെ-ഫോണ്‍ പദ്ധതിയുടെ ടെണ്ടര്‍ നടപടികളിലും ഭരണകക്ഷിക്ക് താല്പര്യമുള്ള കമ്പനികള്‍ക്ക് ഉപകരാറുകള്‍ നല്കി കോടികള്‍ തട്ടിയെടുത്തെന്ന ആരോപണവും ശക്തമാണ്.
സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം സാധാരണക്കാരന്റെ ചുമലിലേക്ക് മാറ്റുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പെട്രോള്‍-ഡീസല്‍ സെസ് വര്‍ധനവ്, വീട്ടുനികുതി, വൈദ്യുതി നിരക്ക്, വെള്ളക്കരം എന്നിവയിലുണ്ടായ അനിയന്ത്രിതമായ വര്‍ധന കുടുംബ ബജറ്റുകളെ തകര്‍ത്തു. പാവപ്പെട്ടവരുടെ ഏക ആശ്രയമായ ക്ഷേമ പെന്‍ഷനുകള്‍ മാസങ്ങളോളം മുടങ്ങിയത് വലിയ ജനരോഷത്തിന് കാരണമായി. വോട്ട് ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് കാലത്ത് മാത്രം നടത്തുന്ന പെന്ഷന്-കിറ്റ് വിതരണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു.
കിഫ്ബി വഴി എടുത്ത ഭീമമായ കടബാധ്യത കേരളത്തെ വലിയൊരു കടക്കെണിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റുകള്‍ അട്ടിമറിച്ചും പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയും ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന നയം യുവതലമുറയെ സര്‍ക്കാരിനെതിരെ തിരിച്ചിരിക്കുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി കല്ലിട്ടതും പിന്നീട് കേന്ദ്രാനുമതിയില്ലാതെ പദ്ധതി ഉപേക്ഷിച്ചതും വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കി. ആഭ്യന്തര വകുപ്പിന്റെ പരാജയവും പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ക്രിമിനല്‍ സംഘങ്ങളുമായുള്ള ബന്ധവും സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ത്തു. മലയോര മേഖലകളില്‍ വന്യജീവി ആക്രമണം രൂക്ഷമായപ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നിസ്സംഗതയും, നവകേരള സദസ്സ് പോലുള്ള പരിപാടികള്‍ക്കായി നടത്തിയ ധൂര്‍ത്തും ഭരണകൂടത്തിന്റെ ധാര്‍ഷ്ട്യമായാണ് ജനങ്ങള്‍ കാണുന്നത്.
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം ഉള്‍പ്പെടെയുള്ള ചികിത്സാ പിഴവുകള്‍ ആരോഗ്യരംഗത്തെ വീഴ്ചകള്‍ തുറന്നുകാട്ടുന്നു. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ആചാരലംഘനങ്ങളും ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളും സര്‍ക്കാരിന് വലിയ തിരിച്ചടിയായി. ആശാ വര്‍ക്കര്‍മാരെ അധിക്ഷേപിച്ചതും 226 ദിവസം അവര്‍ക്ക് തെരുവില്‍ സമരം ചെയ്യേണ്ടി വന്നതും മറക്കാനാവില്ല.
വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തതും അഴിമതിയില്‍ മുങ്ങിയതുമായ ഈ പത്തു വര്‍ഷങ്ങള്‍ കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിപ്പിക്കുകയാണ് ചെയ്തത്. ശക്തമായ ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
News
ടോസ് നേടി ഡല്‍ഹി; ഹാര്‍ദിക് പുറത്തേക്ക്, സൂര്യകുമാര്‍ മുംബൈയുടെ നായകന്
ഹാര്‍ദിക്കിന് പകരം ദീപക് ചാഹര്‍ മുംബൈയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ട്രെന്റ് ബോള്‍ട്ടിന് പകരം കോര്ബിന് ബോഷും മുംബൈയുടെ ഇലവനില്‍ ഇടം നേടി.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ആദ്യം ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ ലഖ്നൗ സൂപ്പർ ജയൻ്റ്സ്നെ തോല്പിച്ച അതേ ടീമിനോടെയാണ് ഡല്‍ഹി ഇന്ന് ഇറങ്ങുന്നത്. അതേസമയം മുംബൈ ഇന്ത്യൻസ് നിരയില്‍ മൂന്ന് മാറ്റങ്ങളുണ്ട്. അസുഖബാധിതനായ ക്യാപ്റ്റന്‍ ഹാർദിക് പാണ്ഡ്യ ന്നത്തെ മത്സരത്തില്‍ പുറത്തായതോടെ, ടീമിനെ നയിക്കുന്നത് സൂര്യകുമാർ യാദവ് ആണ്. ഹാര്‍ദിക്കിന് പകരം ദീപക് ചാഹർ ടീമിലെത്തി. ട്രെൻ്റ് ബോൾട്ട് യ്ക്ക് പകരം കോര്ബിന് ബോഷ് ഉള്‍പ്പെട്ടപ്പോള്‍, സ്പിന്നര്‍ ഗന്‍സഫറിന് പകരം ന്യൂസിലന്‍ഡ് താരം മിച്ചൽ സാൻ്റ്നർക്കും അവസരം ലഭിച്ചു.
ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേയിംഗ് ഇലവന്: കെ.എൽ രാഹുൽ (വിക്കറ്റ് കീപ്പർ), പാതും നിസ്സങ്ക, നിതീഷ് റാണ, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, വിപ്രാജ് നിഗം, ലുങ്കി എൻഗിഡി, കുൽദീപ് യാദവ്, ടി. നടരാജൻ, മുകേഷ് കുമാർ.
മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്: രോഹിത് ശർമ്മ, റയാൻ റിക്കൽട്ടൺ (വിക്കറ്റ് കീപ്പർ), തിലക് വർമ്മ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), നമൻ ധീർ, ഷെർഫെയ്ൻ റുഥർഫോർഡ്, മിച്ചൽ സാന്റ്നർ, കോർബിൻ ബോഷ്, ഷാർദുൽ ടാക്കൂർ, ദീപക് ചാഹർ, ജസ്പ്രീത് ബുംറ.
-
kerala3 days agoകെ സി വേണുഗോപാലിനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചു: കൈരളി ന്യൂസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്
-
kerala3 days agoറീലുകളിലൂടെ ശ്രദ്ധേയനായ മിമിക്രി താരം ‘ഗുണ്ട ബിനു’ അന്തരിച്ചു
-
kerala3 days agoമഴ മുന്നറിയിപ്പ് ; സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
-
News3 days agoടോസ് നേടി ഡല്‍ഹി; ഹാര്‍ദിക് പുറത്തേക്ക്, സൂര്യകുമാര്‍ മുംബൈയുടെ നായകന്
-
News2 days agoപത്ത് ദുരിത വര്‍ഷങ്ങള്‍ പരാജയകേരളം
-
News21 hours agoസ്വർണവിലയിൽ ഇടിവ്
-
Sports15 hours agoഐസിസി പുരസ്കാരത്തിനുള്ള ചുരുക്കപട്ടികയില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യം; സഞ്ജുവും ബുംമ്രയും പട്ടികയില്‍

