Connect with us

kerala

മഴ മുന്നറിയിപ്പ് ; സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്
സംസ്ഥാനത്ത് അടുത്ത നാല് ദിവസത്തേക്ക് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റീലുകളിലൂടെ ശ്രദ്ധേയനായ മിമിക്രി താരം ‘ഗുണ്ട ബിനു’ അന്തരിച്ചു

അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചത്.

Published

on

By

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ ശ്രദ്ധേയനായ മിമിക്രി താരം ‘ഗുണ്ട ബിനു’ എന്നറിയപ്പെടുന്ന ശരത് ഉണ്ണിത്താന്‍ അന്തരിച്ചു. അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ കുഴഞ്ഞു വീണായിരുന്നു മരണം. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയയിലൂടെ സുഹൃത്തുക്കളാണ് ഇക്കാര്യം അറിയിച്ചത്. ശരതിന്റെ സുഹൃത്തുക്കളും നടി സ്‌നേഹ ശ്രീകുമാര്‍ അടക്കമുള്ള സഹപ്രവര്‍ത്തകരും ഈ വിയോഗവാര്‍ത്ത പങ്കുവച്ചു.

സ്‌നേഹ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

‘പ്രിയ കലാകാരന്‍ അമേരിക്കയില്‍ ജോലി ചെയ്തിരുന്ന ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശി പ്രിയപ്പെട്ട സ്‌നേഹിതന്‍ ശരത് ഉണ്ണിത്താന്‍ അമേരിക്കയില്‍ വച്ച് മരണപെട്ട വിവരം വേദനയോടെ അറിയിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഗുണ്ട ബിനു എന്ന പേരില്‍ ഒരുപാട് വൈറലായ് റീല്‍സുകളും ശരത് ഉണ്ണിത്താന്‍ ചെയ്തിരുന്നു. മിമിക്രി ആര്‍ട്ടിസ്റ്റായിരുന്ന ശരത് കൊച്ചിന്‍ ഗിന്നസ്,തിരുവനന്തപുരം സരിഗ തുടങ്ങിയ ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദരാഞ്ജലികള്‍.’ സ്‌നേഹ ശ്രീകുമാര്‍ കുറിച്ചു.
ആലപ്പുഴ ജില്ലയിലെ കറ്റാനം മൂന്നാംകുറ്റി വാത്തികുളം സ്വദേശിയാണ് ശരത്. കൊച്ചിന്‍ ഗിന്നസ്, തിരുവനന്തപുരം സരിഗ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വലിയ മീശയും കട്ടിപ്പുരികവും മറുകും തലയില്‍ കെട്ടുമായി എത്തുന്ന ശരത്തിന്റെ വീഡിയോകള്‍ എല്ലാവര്‍ക്കും ഹരം പകര്‍ന്നിരുന്നു.

 

 

Continue Reading

kerala

കെ സി വേണുഗോപാലിനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചു: കൈരളി ന്യൂസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്

ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിലും പരാതി

Published

on

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ക്കെതിരെ കൈരളി ന്യൂസ് ചാനൽ വ്യാജവും അപകീർത്തികരവുമായ ചിത്രം പ്രചരിപ്പിച്ചതിനെതിരെ എ ഐ സി സി നിയമ വിഭാഗം ചെയർമാൻ ഡോ. അഭിഷേക് സിംഗ്‌വി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ മാർഗങ്ങളിലൂടെ എഡിറ്റ് ചെയ്താണ് ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചതെന്നും ചിത്രത്തിന് മുകളിൽ പച്ച നിറത്തിലുള്ള വട്ടം ബോധപൂർവം ചേർത്തുവെന്നും പരാതികളിൽ പറയുന്നു.

വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്, പൊതുജനങ്ങൾക്കിടയിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ തകർക്കാനും വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാനുമുള്ള ആസൂത്രിത ശ്രമമാണിത്.

വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, എക്‌സ് (ട്വിറ്റർ) തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഈ വ്യാജ ചിത്രം മനഃപൂർവം വ്യാപകമായി പ്രചരിപ്പിക്കുന്നു ണ്ടെന്നുമാണ് പരാതി.

മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടിയ സിംഗ്‌വി, കമ്മീഷന്റെ അടിയന്തര ഇടപെടൽ തേടി.
വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ഉടൻ അന്വേഷണം ആരംഭിക്കണമെന്നും
എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ചാനലിൽ നിന്നും ഈ വ്യാജ ചിത്രം അടിയന്തരമായി നീക്കം ചെയ്യാൻ നിർദേശിക്കണമെന്നും സിംഗ്‌വി പരാതിയിൽ ആവശ്യപ്പെട്ടു.

കൂടാതെ, കെ പി സി സി വൈസ് പ്രസിഡന്റ് എ എ ഷുക്കൂർ ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച് പരാതി നൽകി. ഭാരതീയ ന്യായ സംഹിത (BNS), 2023 ലെ വകുപ്പുകളായ 336(4) (വ്യാജരേഖ ചമയ്ക്കൽ), 353(2) (പൊതുജനമധ്യത്തിൽ വിദ്വേഷം പടർത്തൽ), 61 (ക്രിമിനൽ ഗൂഢാലോചന), ഐടി ആക്ട് സെക്ഷൻ 66 എന്നിവ പ്രകാരം കൈരളി ന്യൂസിനും അതിന്റെ ഉത്തരവാദിത്തപ്പെട്ടവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് എ എ ഷുക്കൂർ പരാതിയിൽ ആവശ്യപ്പെട്ടു.

ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനും പ്രതിപക്ഷ നേതാക്കളെ വ്യക്തിഹത്യ നടത്താനുമുള്ള ഇത്തരം ശ്രമങ്ങൾക്കെതിരെ ശക്തമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

കേരളം വികസന മുരടിപ്പിലും കടക്കെണിയിലും അകപ്പെട്ടിരിക്കുകയാണ് – ശശി തരൂര്‍ എം.പി

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കടബാധ്യതയുള്ള സംസ്ഥാനമായി കേരളം മാറി.

Published

on

By

മലപ്പുറം: കേരളം വികസന മുരടിപ്പിലും കടക്കെണിയിലും അകപ്പെട്ടിരിക്കുകയാണെന്നും ഈ ദുര്‍ഭരണത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ഐക്യജനാധിപത്യ മുന്നണി അധികാരത്തില്‍ വരണമെന്നും ശശി തരൂര്‍ എം.പി. മലപ്പുറം നിയമസഭാ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം മീമ്പാട്ട് തറവാട്ടില്‍ സംഘടിപ്പിച്ച കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം സാമ്പത്തിക രംഗത്ത് കേരളം ഏറെ പിന്നിലാണ് .ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കടബാധ്യതയുള്ള സംസ്ഥാനമായി കേരളം മാറി. വികസനത്തിന് ചിലവാക്കേണ്ട തുകയുടെ ഇരട്ടിയാണ് സര്‍ക്കാര്‍ പലിശ അടയ്ക്കാനായി മാറ്റിവെക്കുന്നത്. ഓണം ബോണസ് നല്‍കാന്‍ പോലും കടമെടുക്കേണ്ടി വരുന്ന ഗതികേടിലാണ് സംസ്ഥാനമെന്നും അദ്ദേഹം വിമര്‍ശിച്ചു.

കേരളം ഒരു ‘ഓള്‍ഡ് ഏജ് ഹോം’ ആയി മാറിക്കൊണ്ടിരിക്കുകയാണ്. ‘നമ്മുടെ മിടുക്കരായ യുവാക്കള്‍ തൊഴിലവസരങ്ങള്‍ തേടി അന്യസംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ഓടിപ്പോകുകയാണ്. യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ‘ഇന്‍വെസ്റ്റര്‍ പ്രൊട്ടക്ഷന്‍ ആക്ട്’ കൊണ്ടുവരും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങിയ ആധുനിക കോഴ്‌സുകള്‍ കേരളത്തില്‍ തന്നെ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പി കെ കുഞ്ഞാലിക്കുട്ടി,പി ഉബൈദുള്ള എം.എല്‍.എ,സുഭാഷിണി, പി സി വേലായുധന്‍ക്കുട്ടി, പി എ സലാം, ഖാദര്‍ മേല്‍മുറി, കെ എ സുന്ദരന്‍, പരി ഉസ്മാന്‍, പി കെ ബാവ, അഡ്വ. വി റിനിഷ, ജിതേഷ് ജി അനില്‍, ജിജി മോഹന്‍,ഹാരിസ് ആമിയന്‍, എ എം അബൂബക്കര്‍, സമീര്‍ മുണ്ടുപറമ്പ പ്രസംഗിച്ചു.

 

Continue Reading

Trending