Connect with us

News

സോറി നെയ്മറുണ്ടാവില്ല

ഇത് വരെ ലോകകപ്പില്‍ മുത്തമിടാന്‍ കഴിയാത്ത നിരാശയും നെയ്മര്‍ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്.

Published

on

ബ്രസീല്‍ ദേശീയ കോച്ച് കാര്‍ലോസ് അന്‍സലോട്ടി ആ തീരുമാനമെടുത്തതായി ബ്രസീലില്‍ നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരന്തരം പരുക്കില്‍ തളരുന്ന സൂപ്പര്‍ താരം നെയ്മര്‍ ലോകകപ്പ് സംഘത്തിലുണ്ടാവില്ലെന്ന സൂചനകള്‍ പരസ്യമാവുമ്പോള്‍ നിരാശനാണ് മുന്‍നിരക്കാരന്‍.

സ്പാനിഷ് ലാലീഗയില്‍ സിലോണക്കായി കളിക്കുമ്പോള്‍, പിന്നീട് ഫ്രഞ്ച് ലീഗില്‍ പി.എസ്.ജിക്കായി കളിക്കുമ്പോള്‍, അതിന് ശേഷം ഊദി പ്രോ ലീഗില്‍ അല്‍ ഹിലാലിനായി കളിക്കുമ്പോള്‍, ഏറ്റവുമൊടുവില്‍ സ്വന്തം നാട്ടിലെ ക്ലബായ സാന്‍ഡോസിനായി കളിക്കുമ്പോള്‍ പരുക്കില്‍ തളര്‍ന്ന് നിരാശനായി നില്‍ക്കുന്ന നെയ്മര്‍ക്ക് ലോകകപ്പ് സംഘത്തില്‍ ഇടം നല്‍കാനാവില്ലെന്നാണ് കോച്ച് വിശദികരിക്കുന്നത്. ബ്രസില്‍ ഫുട്‌ബോള്‍ ഫെഡറേഷനും കോച്ചിനൊപ്പമാണ്.

ലോകക്കപ്പില്‍ കളികാന്‍ വ്യക്തമായ മോഹമുണ്ട് നെയ്മര്‍ക്ക്. ഇത് തന്റെ അവസാന ലോകകപ്പാണെന്ന് അദ്ദേഹത്തിന് അറിയാം. ഇത് വരെ ലോകകപ്പില്‍ മുത്തമിടാന്‍ കഴിയാത്ത നിരാശയും നെയ്മര്‍ പലപ്പോഴും പ്രകടിപ്പിച്ചിട്ടുണ്ട്.

 

News

ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് സോണിയാ ഗാന്ധി ആശുപത്രിയില്‍; കോഴിക്കോട് യുഡിഎഫ് കണ്‍വെഷനില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

രാഹുൽ ഗാന്ധിക്ക് പകരം മല്ലികാർജുൻ ഖാർഗെ പരിപാടി ഉദ്ഘാടനം ചെയ്യും.

Published

on

By

കോഴിക്കോട്: സോണിയാ ഗാന്ധിയെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തില്ല. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ കോഴിക്കോട് കടപ്പുറത്തെ മഹാറാലിയില്‍ അദ്ദേഹത്തിന് പകരമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും.

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് തുടക്കമിടുന്ന സംസ്ഥാനതല പ്രധാന പരിപാടിയായാണ് ഈ മഹാറാലി സംഘടിപ്പിച്ചിരിക്കുന്നത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഗ്യാരണ്ടി രേഖ പുറത്തിറക്കുകയും പ്രചാരണ ബസ് ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലുണ്ട്. കാലാവസ്ഥയില്‍ പെട്ടന്നുണ്ടായ മാറ്റമാണ് ശാരീരിക ബുദ്ധിമുട്ട് നേരിടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സോണിയാ ഗാന്ധി വൈദ്യ സഹായം തേടിയത്.ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

 

 

Continue Reading

kerala

തുടര്‍ച്ചയായ ഇടിവിനും ചാഞ്ചാട്ടത്തിനുമിടയില്‍ സ്വര്‍ണവിലയില്‍ വര്‍ധന; പവന് 2760 രൂപ കൂടി

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെ ആഗോള വിപണിയില്‍ സ്വര്‍ണ വില മെച്ചപ്പെട്ടതാണ് ഇന്ത്യന്‍ വിപിണിയിലും പ്രതിഫലിച്ചത്.

Published

on

By

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. തുടര്‍ച്ചയായ ഇടിവിനും ചാഞ്ചാട്ടത്തിനുമിടയിലാണ് വില വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 345 രൂപ വര്‍ധിച്ച് 13,445 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 2760 രൂപ കൂടി 1,07,560 രൂപയായി.

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെ ആഗോള വിപണിയില്‍ സ്വര്‍ണ വില മെച്ചപ്പെട്ടതാണ് ഇന്ത്യന്‍ വിപിണിയിലും പ്രതിഫലിച്ചത്. ഇന്നലെ രാവിലെ കുറഞ്ഞ വില, ഉച്ചക്ക് തിരിച്ചു കയറുകയായിരുന്നു. പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയുമാണ് ഉച്ചക്ക് കൂടിയത്. പവന് 1,04,800 രൂപ. സംഘര്‍ഷം രൂക്ഷമാവുകയും എണ്ണവില ഉയരുകയും ചെയ്യുന്നിനിടെ ഒരു ലക്ഷത്തിന് താഴേക്ക് ഇടിഞ്ഞ സ്വര്‍ണം, അഞ്ചുദിവസത്തേക്ക് ഇറാന്‍ ഊര്‍ജ പ്ലാന്റുകള്‍ക്കുനേരെ ആക്രമം ഉണ്ടാവില്ലെന്ന ട്രംപിന്റെ ഈ പ്രസ്താവനയോടെ തിരിച്ചു കയറുകയായിരുന്നു.

Continue Reading

kerala

11 ദിവസമായി മെഡിസെപ് പൂര്‍ണ സ്തംഭനത്തില്‍; പതിനയ്യായിരത്തിത്തോളം പേരുടെ ചികിത്സയ്ക്കു പണം നല്‍കാനായില്ല

ധന അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടും ഫലമുണ്ടായില്ല.

Published

on

By

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചികിത്സ ഉറപ്പാക്കേണ്ട മെഡിസെപ് 11 ദിവസമായി പൂര്‍ണ സ്തംഭനത്തില്‍. ഇതുകാരണം ചികിത്സ കഴിഞ്ഞ് സ്വന്തം പോക്കറ്റില്‍നിന്നു പണം നല്‍കി പതിനയ്യായിരത്തോളം പേര്‍ക്ക് ആശുപത്രി വിടേണ്ടിവന്നു. ചികിത്സ തേടിയ വിവരം പോലും മെഡിസെപ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇവരുടെ പണം തിരികെ ലഭിക്കുമെന്നും ഉറപ്പില്ല. മെഡിസെപ്പില്‍ റീഇംബേഴ്സസ്മെന്റ് സൗകര്യവുമില്ല. ധന അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടും ഫലമുണ്ടായില്ല. പോര്‍ട്ടലിലെ സാങ്കേതികത്തകരാറാണെന്നാണ് ചികിത്സാ പരിരക്ഷ നല്‍കുന്ന ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി സര്‍ക്കാരിനെ അറിയിച്ചത്.

പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും സ്വന്തം പോക്കറ്റില്‍നിന്നു പണം നല്‍കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പോടെയാണ് ചികിത്സ യ്ക്കെത്തുന്നവരെ ആശുപ്രതികള്‍ പ്രവേശിപ്പിക്കുന്നത്. ഇതേക്കുറിച്ചു പരാതി പറയാന്‍ ധനവകുപ്പിന്റെയും ഓറിയന്റല്‍ ഇന്‍ഷുറന്‍സിന്റെയും ടോള്‍ ഫ്രീ നമ്പറുകളില്‍ വിളിച്ചാല്‍ പ്രതികരണവുമില്ല. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ആശ്രിതരുമടക്കം നിലവില്‍ 30 ലക്ഷത്തോളം പേരാണ് മെഡിസെപ് പദ്ധതിയില്‍ ഗുണഭോക്താക്കളായുള്ളത്.

 

Continue Reading

Trending