kerala
11 ദിവസമായി മെഡിസെപ് പൂര്‍ണ സ്തംഭനത്തില്‍; പതിനയ്യായിരത്തിത്തോളം പേരുടെ ചികിത്സയ്ക്കു പണം നല്‍കാനായില്ല
ധന അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടും ഫലമുണ്ടായില്ല.
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചികിത്സ ഉറപ്പാക്കേണ്ട മെഡിസെപ് 11 ദിവസമായി പൂര്‍ണ സ്തംഭനത്തില്‍. ഇതുകാരണം ചികിത്സ കഴിഞ്ഞ് സ്വന്തം പോക്കറ്റില്‍നിന്നു പണം നല്‍കി പതിനയ്യായിരത്തോളം പേര്‍ക്ക് ആശുപത്രി വിടേണ്ടിവന്നു. ചികിത്സ തേടിയ വിവരം പോലും മെഡിസെപ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇവരുടെ പണം തിരികെ ലഭിക്കുമെന്നും ഉറപ്പില്ല. മെഡിസെപ്പില്‍ റീഇംബേഴ്സസ്മെന്റ് സൗകര്യവുമില്ല. ധന അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടും ഫലമുണ്ടായില്ല. പോര്‍ട്ടലിലെ സാങ്കേതികത്തകരാറാണെന്നാണ് ചികിത്സാ പരിരക്ഷ നല്‍കുന്ന ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി സര്‍ക്കാരിനെ അറിയിച്ചത്.
പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും സ്വന്തം പോക്കറ്റില്‍നിന്നു പണം നല്‍കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പോടെയാണ് ചികിത്സ യ്ക്കെത്തുന്നവരെ ആശുപ്രതികള്‍ പ്രവേശിപ്പിക്കുന്നത്. ഇതേക്കുറിച്ചു പരാതി പറയാന്‍ ധനവകുപ്പിന്റെയും ഓറിയന്റല്‍ ഇന്‍ഷുറന്‍സിന്റെയും ടോള്‍ ഫ്രീ നമ്പറുകളില്‍ വിളിച്ചാല്‍ പ്രതികരണവുമില്ല. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ആശ്രിതരുമടക്കം നിലവില്‍ 30 ലക്ഷത്തോളം പേരാണ് മെഡിസെപ് പദ്ധതിയില്‍ ഗുണഭോക്താക്കളായുള്ളത്.
kerala
യുഡിഎഫ് മഹാറാലി; രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും
വൈകിട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന യുഡിഎഫിന്റെ മഹാറാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും.
കോഴിക്കോട്: യുഡിഎഫ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പര്യടന പരിപാടിക്ക് ഇന്ന് തുടക്കം. വൈകിട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന യുഡിഎഫിന്റെ മഹാറാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ യുഡിഎഫിന്റെ പ്രധാന വാഗ്ദാനമായ അഞ്ച് ഗ്യാരണ്ടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് വേദിയില്‍ രാഹുല്‍ ജനങ്ങളോട് സംസാരിക്കും. സംസ്ഥാനത്തെ യുഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് റാലി കൂടുതല്‍ കരുത്തേകുമെന്നാണ് വിലയിരുത്തല്‍. വിവിധ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും ദേശീയ, സംസ്ഥാന നേതാക്കളും സംബന്ധിക്കും.
kerala
മുഖ്യമന്ത്രി -മോഹന്‍ലാല്‍ അഭിമുഖം; സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായത് 11,21,000 ലക്ഷം രൂപ
ഇരുവര്‍ എന്ന പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും തമ്മില്‍ അഭിമുഖം നടത്തിയത്.
തിരുവനന്തപുരം: മുഖ്യമന്ത്രി – മോഹന്‍ലാല്‍ അഭിമുഖത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവായത് 11,21,000 ലക്ഷം രൂപ. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് സര്‍ക്കാര്‍ വിവരം നല്‍കിയത്. സാമ്പത്തിക പ്രതിസന്ധിയിലൂടെ സംസ്ഥാനം കടന്നുപോകുമ്പോള്‍ ഇത്തരം പിആര്‍ വര്‍ക്കുകള്‍ക്കായി ഇത്രയധികം തുക ചിലവാക്കിയത് ശരിയാണോ എന്ന ചോദ്യമാണ് ഉയരുന്നത്.
ഇരുവര്‍ എന്ന പേരിലാണ് മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും തമ്മില്‍ അഭിമുഖം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് മോഹന്‍ലാല്‍ ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയുടെ അഭിമുഖം നടത്തിയത്. അഭിമുഖം നടത്തിയതിന് മോഹന്‍ലാല്‍ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.
വാര്‍ത്താ വിനിമയ വകുപ്പിന്റെ (PRD) ഫണ്ട് ഉപയോഗിച്ചാണ് ഈ തുക നല്‍കിയിരിക്കുന്നത്. അഭിമുഖത്തിന്റെ ചിത്രീകരണം, എഡിറ്റിംഗ്, അനുബന്ധ സാങ്കേതിക ജോലികള്‍ എന്നിവയ്ക്കായിട്ടാണ് ഇത്രയും തുക വിനിയോഗിച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. സംവിധായകന്‍ ടികെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. അഭിമുഖത്തിന്റെ ടീസറും ഏറെ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തി ജീവിതവുമായിരുന്നു ഉള്ളടക്കം.
പരിപാടിയുടെ നിര്‍മ്മാണത്തിനായി ഒരു സ്വകാര്യ ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. സാധാരണയായി ഇത്തരം അഭിമുഖങ്ങള്‍ ചാനലുകള്‍ നേരിട്ടാണ് ചെയ്യാറുള്ളത്. എന്നാല്‍ ഇവിടെ സര്‍ക്കാര്‍ പണം നല്‍കി ഒരു അഭിമുഖം തയ്യാറാക്കി ചാനലുകള്‍ക്ക് നല്‍കുകയായിരുന്നു.
kerala
ഭരണപരാജയത്തിനെതിരെയുള്ള ജനവിധിയാകും ഈ തിരഞ്ഞെടുപ്പ്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
ആവേശമായി മലപ്പുറം മണ്ഡലം യുഡിഎഫ് കൺവെൻഷൻ
മലപ്പുറം: കഴിഞ്ഞ പത്ത് വർഷമായി കേരളം നേരിടുന്ന വികസന മുരടിപ്പിനെതിരെയുള്ള ജനവിധിയായിരിക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. മലപ്പുറം നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കും അഴിമതിക്കുമെതിരെയുള്ള ശക്തമായ ജനവിധിയായിരിക്കും കേരളത്തിലെ ജനങ്ങൾ നൽകുക. സംസ്ഥാന സർക്കാരിന്റെ പരാജയങ്ങൾ നാടിനെ പിന്നോട്ടടിക്കുകയാണെന്നും ഇതിനൊരു മാറ്റം അനിവാര്യമാണെന്നും തങ്ങൾ പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്ന് പ്രകടനപത്രികയിലൂടെ ഉറപ്പുനൽകിയിട്ടുണ്ട്. സമഗ്ര മേഖലയും സ്പർശിക്കുന്നതാണ് യു.ഡി.എഫിൻ്റെ പ്രകടന പത്രിക. വിവിധ മേഖലകളിലെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയാണ് പ്രകടന പത്രിക തയ്യാറാക്കിയിട്ടുള്ളത്. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന സുതാര്യമായ ഒരു ഭരണസംവിധാനമാണ് യു.ഡി.എഫിന്റെ ലക്ഷ്യം.
മലപ്പുറം മണ്ഡലത്തിന്റെ വികസനത്തുടർച്ചയ്ക്ക് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. മുൻപ് വ്യവസായ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം നടപ്പിലാക്കിയ പദ്ധതികൾ മലപ്പുറത്തിന്റെ മുഖച്ഛായ മാറ്റിമറിച്ചു. മലപ്പുറം ഇൻകെൽ സിറ്റിയും വ്യവസായ-ഐടി മേഖലകളിൽ കേരളത്തിന് ഉണ്ടായ കുതിച്ചുചാട്ടവും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന കൺവെൻഷൻ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. മണ്ഡലം യു.ഡി.എഫ് കൺവീനർ പി.എ സലാം സ്വാഗതം പറഞ്ഞു. ചെയർമാൻ പി.സി വേലായുധൻ കുട്ടി അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം.എൽ.എ, മുൻ എം.എൽ.എ കെ.എൻ.എ ഖാദർ, യു.ഡി.എഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ, എ.ഐ.സി.സി ട്രെയ്നിങ് കോഡിനേറ്റർ സമദ് മങ്കട, യു.ഡി.എഫ് നേതാക്കളായ സി.പി കാർത്തികേയൻ, എ.ജെ ആൻ്റണി, നൗഷാദ് മണ്ണിശ്ശേരി, മുജീബ് കാടേരി, എം. കെ മുഹ്സിൻ , ബാവ വിസപ്പടി, പുൽപ്പാടൻ സക്കീന, കെ.വി ഇസ്ഹാഖ്, അജ്മൽ ആനത്താൻ, അരിമ്പ്ര അബൂബക്കർ, കെ.വി മുഹമ്മദലി, വി. മുഹമ്മദ് കുട്ടി, എ.എം അബൂബക്കർ, ഹാരിസ് ആമിയൻ, കബീർ വളമംഗലം,നൗഫൽ ബാബു,എൻ.കെ.എ മജീദ്, എം.പി മുഹമ്മദ്, കെ.എൻ ഷാനവാസ്, എ.പി ഷരീഫ്, ഷാഫി കാടേങ്ങൽ, സുഭാഷിണി, സലീന ടീച്ചർ, അഡ്വ. വി. റിനിഷ , റജുല പെലത്തൊടി,എന്നിവർ സംസാരിച്ചു.

-
kerala2 days agoഭരണപരാജയത്തിനെതിരെയുള്ള ജനവിധിയാകും ഈ തിരഞ്ഞെടുപ്പ്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
-
kerala2 days agoപശ്ചിമേഷ്യന്‍ സംഘര്‍ഷം സ്വര്‍ണ വിലയുടെ ഗതി മാറ്റി; ലക്ഷത്തില്‍ നിന്നും പടിയിറങ്ങി സ്വര്‍ണം
-
kerala2 days agoകേന്ദ്ര സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നു; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കെതിരെ പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കി പ്രതിപക്ഷ എംപിമാര്‍
-
News1 day agoവ്യക്തിത്വ അവകാശ ലംഘനം തടയണം; മോഹൻലാലിന്റെ ഹർജി ഇന്ന് ഡൽഹി ഹൈക്കോടതിയിൽ പരിഗണിക്കും
-
News2 days agoഗള്‍ഫ് സംഘര്‍ഷം: വിമാന ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെ ഉയർന്നു, യാത്രക്കാർ ദുരിതത്തിൽ
-
News2 days agoഅബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ചു ഇന്ത്യക്കാരന് പരിക്ക്
-
News1 day agoനിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിച്ചത് 1252പേർ, സൂക്ഷ്മ പരിശോധന ഇന്ന്
-
editorial2 days agoതെറിവിളിയിലൂടെയുള്ള തിരഞ്ഞെടുപ്പ് പ്രചരണം

