News
സ്വേഛാധിപത്യം അവസാനിക്കണം
ഇടതുപക്ഷം എന്ന് പറയുന്നത് തന്നെ നുണയാണ്. ശരിയായ ഇടത്പക്ഷം പുരോഗമനപരമായി ചിന്തിക്കുകയും ജനാധിപത്യ മൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് മനുഷ്യരാശിയെ നേരായ ദിശയില്‍ നയിക്കുകയും ചെയ്യുന്നവരാണ്.
ജോയ് മാത്യു / കമാല്‍ വരദൂര്‍
ആമുഖങ്ങള്‍ ആവശ്യമല്ല ജോയ് മാത്യു എന്ന വ്യക്തിക്ക്. മാധ്യമ പ്രവര്‍ത്തനത്തിലുടെ തുടങ്ങി ചലച്ചിത്രരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച് കൃത്യമായ രാഷ്ട്രീയ ബോധം പരസ്യമാക്കുന്ന വ്യക്തി. ഇടത് മനസുളള അദ്ദേഹത്തിന് നിലവിലെ ഇടത്പക്ഷത്തോട്, പിണറായിസത്തോട് ശക്തമായ വിയോജിപ്പാണ്. അത് അദ്ദേഹത്തിന്റെ എഴുത്തിലും സംസാരത്തിലും സാമുഹ്യമാധ്യമ കുറപ്പുകളിലും വ്യക്തം. പറയാനുള്ളത് ആരുടെയും മുഖത്ത് നോക്കി അദ്ദേഹം പറയും. അഭിപ്രായങ്ങളെ കുച്ചുവിലങ്ങിടുന്ന വര്‍ത്തമാനകാല ഇടത് രാഷ്ട്രീയത്തോടുളള അമര്‍ഷം പ്രകടിപ്പിക്കുന്ന അദ്ദേഹത്തിന് ആനുകാലിക രാഷ്ട്രീയ സാമുഹ്യ വിഷയങ്ങളില്ലെല്ലാം സ്വന്തമായ അഭിപ്രായമുണ്ട്. തിരഞ്ഞെടുപ്പ് വേളയില്‍ അദ്ദേഹം ചന്ദ്രികയുമായി സംസാരിക്കുന്നു.
ഒന്നാമതായി ഇടതുപക്ഷം എന്ന് പറയുന്നത് തന്നെ നുണയാണ്. ശരിയായ ഇടത്പക്ഷം പുരോഗമനപരമായി ചിന്തിക്കുകയും ജനാധിപത്യ മൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് മനുഷ്യരാശിയെ നേരായ ദിശയില്‍ നയിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍ കേരളത്തില്‍ നേര് വിപരീതമാണല്ലോ സ്ഥിതി. പുരോഗമന ചിന്താഗതി എന്നത് പലപ്പോഴും വ്യക്തിപൂജയായി മാറുന്നു. വിമര്‍ശനമെന്നത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യമായി മാറുന്നു. വിമര്‍ശിക്കുന്നവരെ സംഘം ചേര്‍ന്ന് ഇല്ലാതാക്കുന്നു. ലോകത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളെ നോക്കുക. എവിടെയും അഭിപ്രായ സ്വാതന്ത്ര്യമില്ല. സ്വേഛ്വാധിപത്യ ഭരണമാണല്ലോ..
കമ്മ്യുണിസ്റ്റ് പാര്‍ട്ടി എന്നാല്‍ പലയിടത്തും സ്വേഛാധിപത്യമാണ്. പാര്‍ട്ടിക്ക് സെക്രട്ടറിയുണ്ടാവും. അയാളാവും ഭരണാധികാരി. അത് റഷ്യയിലായാലും ചൈനയിലായാലും ഉത്തര കൊറിയയിലായാലും നമ്മള് കാണുന്നത് സ്വേഛ്വാധിപതിമാണ്. പാര്‍ട്ടിയാണ് അവിടങ്ങളില്‍ ഭരണം നടത്തുന്നത്. ജനാധിപത്യ സംവിധാനമല്ല. ഇവിടെ നോക്കുക, പിണറായി വിജയന് എന്ന സ്വേഛ്വാധിപതിയാണ് കാര്യങ്ങള്‍ നയിക്കുന്നത്. തിരഞ്ഞെടുപ്പിലും അദ്ദേഹം തന്നെ. പകരം നിര്‍ത്താന്‍ മറ്റൊരാളില്ലാത്ത വിധം ദയനീയമാണ് പാര്‍ട്ടി. അദ്ദേഹത്തിന് പകരക്കാരനെ കണ്ടെത്താന്‍ പാര്ട്ടിക്കാവുന്നില്ലെന്ന് മാത്രമല്ല അതിനുള്ള ശ്രമങ്ങളുമില്ല. 80 കഴിഞ്ഞ അനാരോഗ്യവാനായ അദ്ദേഹമാണ് ഇപ്പോഴും കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അത് കൊണ്ട് തന്നെ അധികാരത്തോടുളള അമിതമായ ഭ്രമമാണ് അദ്ദേഹത്തിന്.
ഈ സ്വേഛാധിപത്യ പ്രവണതയെ നമ്മള് തോല്‍പ്പിക്കണം. കഴിഞ്ഞ തവണ തോല്‍പ്പിക്കേണ്ടതായിരുന്നു. ഇത്തവണയെങ്കിലും ഈ ദുര്‍ഭരണത്തിന് അവസാനമിടണം.
ഇടത് മുന്നണി കഴിഞ്ഞ പത്ത് വര്‍ഷം നടത്തിയ ഭരണം നോക്കുക. പൊതുജനങ്ങളെ ദ്രോഹിക്കുന്ന ഭരണം. എല്ലാത്തിലും വര്‍ധന. കെട്ടിട നികുതി, സ്ഥല രജിസ്ട്രേഷന് നികുതി. വൈദ്യുതി നിരക്ക്, വെളളക്കരം-എല്ലാത്തിലും ഭീമമായ വര്‍ധന. മാത്രവുമല്ല പൊതുകടം ക്രമാതീതമായി വര്‍ധിച്ചു. ഇത് സാധാരണക്കാരന്റെ മുതുകില്‍ നികുതി ഭാരമായി വരും. കഴിഞ്ഞ ദിവസവും ഭീമമായ തുക കടമെടുത്തു. ഈ വിധം പ്ലാനില്ലാത്ത ഭരണ സംവിധാനം. ഇത് കാരണം കേരളത്തിന്റെ സാമ്പത്തിക സ്ഥിതി തകര്‍ന്നിരിക്കുന്നു. കൊള്ളാവുന്ന ഒരു മന്ത്രി പോലും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ മല്‍സരിക്കുന്നവരില്‍ അത്തരം യോഗ്യതയുളളവരില്ല. കാര്യപ്രാപ്തിയുള്ള, സ്വന്തം അഭിപ്രായമുള്ള, വിവേചനാധികാരമുള്ള, കാര്യങ്ങള്‍ പഠിക്കാന്‍ അര്‍പ്പണ ബോധമുളള ഒരാള്‍ പോലും ഇല്ല. കുത്തഴിഞ്ഞ അവസ്ഥയാണ് ആഭ്യന്തര വകുപ്പില്‍. ആ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. അത് അധികാരത്തോടുളള ആര്‍ത്തിയാണ്.
പൊലീസിലെ ഏകപക്ഷീയത, സ്വജനപക്ഷപാതം എല്ലാം പകല്‍ പോലെ പ്രകടം. ബി.ജെ.പിയുടെ പ്രതിനിധികളെ തന്നെ പൊലിസിന്റെ തലപ്പത്ത് അവരോധിച്ചിരിക്കുന്നു. അവരെ അഴിഞ്ഞാടാന്‍ അനുവദിച്ചിരിക്കുന്നു. നമ്മുടെ നടുറോഡുകളില്‍ പോലും ഗുണ്ടാ വിളയാട്ടമാണ്. പട്ടാപകല്‍ വന്ന് വെട്ടിക്കൊല്ലുന്നു. ലഹരി മാഫിയയുടെ അഴിഞ്ഞാട്ടമാണ് എല്ലായിടത്തും. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ എസ്.എഫ്.ഐ അല്ലാത്തവരെല്ലാം ക്രൂരമായി റാഗിംഗ് ചെയ്യപ്പെടുന്നു. വയനാട് വെറ്റനറി കോളജിലെ സിദ്ദാര്‍ത്ഥിന്റെ കാര്യം മാത്രം ഉദാഹരണം. എത്ര ഭീകരമായാണ് ആ ചെറുപ്പക്കാരനെ ഇല്ലാതാക്കിയത്. ക്യാമ്പസുകളില്‍ ഗുണ്ടായിസമാണ്. കാമ്പസ് രാഷ്ട്രീയമെന്നത് എസ്.എഫ്.ഐ വിളയാട്ടമാണ്. അവിടെ ഗുണ്ടായിസം കാട്ടി നേതാവാകണം. എല്ലം കൊണ്ടും കേരളത്തെ നശിപ്പിച്ച ഭരണം അവസാനിക്കണം. ആത്മാര്‍ത്ഥമായി ഒരു സാധാരണ വോട്ടര്‍ ആഗ്രഹിക്കുന്നത് ഈ സര്‍ക്കാരിന്റെ പതനമാണ്.
News
അബുദാബിയിൽ മിസൈൽ അവശിഷ്ടം പതിച്ചു ഇന്ത്യക്കാരന് പരിക്ക്
രണ്ടു വ്യോമസേന ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ടുപേർക്ക് ജീവഹാനിയുമുണ്ടായി.
അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷം തുടർന്നുകൊണ്ടിരിക്കെ മിസൈൽ ആവശിഷ്ടം പതിച്ചു അബുദാബിയിൽ ഇന്ത്യക്കാരന് പരിക്കേറ്റു.
അബുദാബി നഗരത്തിൽ നിന്നും 45 കിലോമീറ്റർ അകലെയുള്ള ബനിയാസിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ശവാമഖിലാണ് അപകടം നടന്നത്.
ഇതോടെ യുഎഇ യിൽ മിസൈൽ അവശിഷ്ടം പതിച്ചു മരണപ്പെടുന്നവരുടെ എണ്ണം 161 ആയി. രണ്ടു വ്യോമസേന ഉദ്യോഗസ്ഥർ ഉൾപ്പെടെ എട്ടുപേർക്ക് ജീവഹാനിയുമുണ്ടായി.
kerala
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില; ഒറ്റദിവസം കൊണ്ട് പവന് 4,360 രൂപ കുറഞ്ഞു
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളാണ് വില കുറയ്ക്കുന്നത്.
കേരളത്തില്‍ ഒറ്റദിവസം കൊണ്ട് സ്വര്‍ണ വില 4,360 രൂപ കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 1,02,680 രൂപയായി. ഗ്രാമിന് 545 രൂപ കുറഞ്ഞ് 12,935 രൂപയിലെത്തി. രണ്ടു ദിവസത്തിനിടെ 6,560 രൂപയാണ് സ്വര്‍ണ വിലയില്‍ കുറഞ്ഞത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളാണ് വില കുറയ്ക്കുന്നത്.
രാജ്യാന്തര വില കുത്തനെ കുറഞ്ഞതാണ് കേരളത്തിലും വില കുറയുന്നതിന് കാരണം. വെള്ളിയാഴ്ച 4,490 ഡോളറിലായിരുന്ന രാജ്യാന്തര വില ഇന്നുള്ളത് 4,348.60 ഡോളറിലാണ്. യു.എസ്- ഇറാന് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അസംസ്കൃത എണ്ണ വില ഉയരുന്നതാണ് സ്വര്‍ണ വില കുറയുന്നതിനുള്ള അടിസ്ഥാന കാരണം. രാജ്യാന്തര വില മൂന്നു ശതമാനത്തോളമാണ് കുറഞ്ഞത്. ഇതോടെ വില നാലു മാസത്തെ താഴ്ന്ന നിലയിലെത്തി.
പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുകയാണെങ്കില്‍ എണ്ണ വില ഉയരുന്നത് സ്വര്‍ണവിലയില്‍ സമ്മര്‍ദ്ദം തുടരാന്‍ കാരണമാകും. സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്ന സൂചനകളൊന്നും നിലവിലില്ലാത്തതിനാല്‍ സ്വര്‍ണ വില കൂടുതല്‍ താഴേക്ക് പോകാനാണ് നിലവിലെ സാഹചര്യത്തില്‍ സാധ്യത. അങ്ങനെയെങ്കില്‍ നാളെയോ അടുത്ത ദിവസങ്ങളിലോ സ്വര്‍ണ വില ലക്ഷത്തിന് താഴേക്ക് എത്താം.
News
ഒമാനിലെ മഴക്കെടുതി: ഒരു മലയാളി കൂടി മരിച്ചു, മരണസംഖ്യ ഉയരുന്നു
ഒമാനില്‍ ഉണ്ടായ മഴക്കെടുതിയില്‍ ഒരു മലയാളി കൂടി മരിച്ചതോടെ ദുരന്തത്തിലെ മരണസംഖ്യ ഉയര്‍ന്നു.
മസ്കറ്റ്: ഒമാനില്‍ ഉണ്ടായ മഴക്കെടുതിയില്‍ ഒരു മലയാളി കൂടി മരിച്ചതോടെ ദുരന്തത്തിലെ മരണസംഖ്യ ഉയര്‍ന്നു. കൊല്ലം സ്വദേശിയായ മഹേഷ് കുമാറാണ് മരിച്ചത്. ടൂറിസ്റ്റ് കേന്ദ്രമായ വാദി ബനീ ഖാലിദിലെ വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു അപകടം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിനിടെ, ഇന്നലെ ഒമാനിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ച രണ്ട് മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രിയോടെ നാട്ടിലേക്ക് എത്തിക്കും. അപകടത്തില്‍ മരിച്ച മറ്റൊരു മലയാളി യൂസഫിന്റെ മൃതദേഹവും നാട്ടിലെത്തിക്കും.
അപകടത്തില്‍ കാണാതായ യൂസഫിന്റെ മാതാവിനായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രിയായിരുന്നു മലയാളി കുടുംബം സഞ്ചരിച്ച വാഹനം മിന്നല്‍ പ്രളയത്തില്‍ അകപ്പെട്ടത്. തൃത്താല, കൂറ്റനാട് സ്വദേശികളായ യൂസഫ്, തൃത്താല കൊറ്റപ്പാടം സ്വദേശി ഷംല ലുബിഷാദ് എന്നിവര്‍ക്കാണ് അപകടത്തില്‍ ജീവന് നഷ്ടമായത്.
-
kerala3 days agoചെറിയ പെരുന്നാൾ ഖുതുബ നിർവഹിക്കുന്നതിനിടയിൽ ഇമാം കുഴഞ്ഞു വീണു മരിച്ചു
-
News2 days agoതെറ്റായ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിച്ച 109 പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു
-
kerala2 days agoസ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; പവന് 2200 രൂപ കുറഞ്ഞു
-
kerala2 days agoകാസര്‍കോട് ബിഎല്‍ഒ ജീവനൊടുക്കി; ജോലി സമ്മര്‍ദ്ദമെന്ന് കുടുംബം
-
News2 days agoഡോ.വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം
-
editorial1 day agoചില വര്‍ഗവഞ്ചകരും ചെറ്റത്തരവും
-
GULF1 day ago’24 മണിക്കൂറിനകം രാജ്യം വിടണം’; ഇറാന് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി സഊദി
-
GULF16 hours agoദുബൈ സിലിക്കൺ ഒയാസിസ് നിവാസികൾക്കായി ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി: ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു

