kerala
ജനദ്രോഹ നയങ്ങൾ മറച്ചുവെക്കാൻ പി.ആർ. അഭ്യാസങ്ങൾ: പി.കെ. കുഞ്ഞാലിക്കുട്ടി
പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് യുഡിഎഫ് നേതൃ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനദ്രോഹ നയങ്ങൾ മറച്ചുവെക്കാൻ സർക്കാർ വൻതോതിൽ പി.ആർ. പ്രവർത്തനങ്ങൾ നടത്തുകയാണെന്ന് മലപ്പുറം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി പി.കെ. കുഞ്ഞാലിക്കുട്ടി. പുൽപ്പറ്റ ഗ്രാമപഞ്ചായത്ത് യുഡിഎഫ് നേതൃ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്ക് ഉപകാരപ്രദമായ ഒരു കാര്യവും ഈ സർക്കാർ ചെയ്തിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണപരാജയങ്ങൾ മൂടിവെക്കാൻ കോടികൾ ചെലവാക്കി പരസ്യം നൽകുന്ന രീതിയാണ് സർക്കാർ സ്വീകരിക്കുന്നത്. സർക്കാരിന്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരായ ശക്തമായ വിധിയെഴുത്തായി ഈ തിരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു.
സംഗമം പി. ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി. എ സലാം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ പി കുഞ്ഞാപ്പു ഹാജി , എ എം അബൂബക്കർ,യു.ഡി.എഫ് ചെയർമാൻ ഷൗക്കത്ത് അലി, കൺവീനർ പി ടി അബ്ബാസ്, പൂക്കോടൻ അബൂബക്കർ, ടി കെ റഷീദ്, അജ്മൽ ആനത്താൻ, എ എം സനാഉല്ല മാസ്റ്റർ, റിയാസ് പുൽപ്പറ്റ, വിപി റിയാസ്, എസ് അദ്നാൻ, സലാം വളമംഗലം, ശിഹാബ് തൃപ്പനച്ചി, പി സി അബ്ദു റഹ്മാൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ കെ റംല, ഇ അബൂബക്കർ, സിത്താര ഉള്ളത്, ഹരിദാസ് പുൽപ്പറ്റ, ബാബു പാത്തിക്കൽ, കെ പി ബഷീർ, ആബിദ ഫാറൂഖി, സി എച്ച് സൈനബ, അഡ്വ കെ വി യാസർ എന്നിവർ സംസാരിച്ചു.
kerala
സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്; പവന് 2200 രൂപ കുറഞ്ഞു
ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 2200 രൂപ കുറഞ്ഞ് 1,07,040 രൂപയായി. ഗ്രാമിന് 275 രൂപ കുറഞ്ഞ് 13,380 രൂപയിലുമെത്തി.
പവന് 1,31,160 രൂപയെന്ന എക്കാലത്തെയും ഉയര്‍ന്ന റെക്കോര്‍ഡ് നിരക്കില്‍ നിന്നും സ്വര്‍ണവില ഇപ്പോള്‍ താഴേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ആഗോള വിപണിയിലെ മാറ്റങ്ങളും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങളുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
ജനുവരി 29ന് കുറിച്ച 1,31,160 രൂപയാണ് കേരളത്തില്‍ പവന്റെ റെക്കോര്‍ഡ്. അതിനുശേഷം 24,120 രൂപ കുറഞ്ഞു. ഗ്രാമിന് 16,395 രൂപയെന്ന റെക്കോര്‍ഡില്‍ നിന്ന് കുറഞ്ഞത് 3,015 രൂപ. ഇറാനെതിരെ യുഎസ്-ഇസ്രയേലി സഖ്യം ആക്രമണം തുടങ്ങിയത് ഫെബ്രുവരി അവസാനമാണ്. ശേഷം മാര്‍ച്ചില്‍ ഇതുവരെ പവന് 16,680 രൂപ കുറഞ്ഞു; ഗ്രാമിന് 2,085 രൂപയും.സ്വര്‍ണവിലയിലുണ്ടാകുന്ന ഈ മാറ്റങ്ങള്‍ വരും ദിവസങ്ങളിലും തുടരുമോ എന്നത് അന്താരാഷ്ട്ര സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കും. ഫെബ്രുവരിയിലെ നിരക്കിനേക്കാള്‍ കുറഞ്ഞ വിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിരുന്നത്.
kerala
കാസര്‍കോട് ബിഎല്‍ഒ ജീവനൊടുക്കി; ജോലി സമ്മര്‍ദ്ദമെന്ന് കുടുംബം
ജോലി സമ്മര്‍ദമാണ് സവാദിന്റെ ആത്മഹത്യക്ക് കാരണമെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ സവാദിന് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
കാഞ്ഞങ്ങാട്: കാസര്‍കോട് ബിഎല്‍ഒ (ബൂത്ത് ലെവല്‍ ഓഫീസര്‍) പുഴയില്‍ ചാടി ജീവനൊടുക്കി. മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി സവാദാണ് ആത്മഹത്യ ചെയ്തത്. മൊഗ്രാല്‍ പാലത്തിത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ സവാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 32കാരനായ സവാദ് ചെര്‍ക്കള ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അറബിക് അധ്യാപകനാണ്.
ജോലി സമ്മര്‍ദമാണ് സവാദിന്റെ ആത്മഹത്യക്ക് കാരണമെന്നും വ്യക്തിപരമായ പ്രശ്നങ്ങള്‍ സവാദിന് ഉണ്ടായിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ജോലിസമ്മര്‍ദത്തെ കുറിച്ച് സവാദ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ എത്താതെ ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
kerala
ചെറിയ പെരുന്നാൾ ഖുതുബ നിർവഹിക്കുന്നതിനിടയിൽ ഇമാം കുഴഞ്ഞു വീണു മരിച്ചു
ചെറിയ പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു ഖുതുബ പ്രസംഗം നിര്‍വഹിച്ചു കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്.
ഒറ്റപ്പാലം : ചെറിയ പെരുന്നാള്‍ ഖുതുബ നിര്‍വഹിക്കുന്നതിനടിയില്‍ മസ്ജിദ് ഇമാം പള്ളിയില്‍ കുഴഞ്ഞു വീണു മരിച്ചു.
ഒറ്റപ്പാലം തൃക്കട്ടിരിക്കടുത്ത ആറ്റാശ്ശേരിയിലെ ഇസ്ലാമിക്കു സര്‍വീസ് സൊസൈറ്റി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി (54) യാണ് മരണപ്പെട്ടത്. ചെറിയ പെരുന്നാള്‍ നമസ്കാരം നിര്‍വഹിച്ചു ഖുതുബ പ്രസംഗം നിര്‍വഹിച്ചു കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്.
ആനുകാലിക സംഭവവികാസങ്ങളെ പറ്റിയും, സമുദായഐക്യത്തിന്റെ ആവശ്യകതയെ പറ്റിയും, സാഹോദര്യ സ്നേഹത്തെപറ്റിയും വികാരഭരിതനായി ഖുതുബ പ്രസംഗം നടത്തികൊണ്ടിരിക്കെയാണ് മൗലവി അബ്ദുല്‍ ഷുക്കൂര്‍ ഖാസിമി കുഴഞ്ഞു വീണത്. പള്ളിയിലുള്ളവര്‍ പ്രഥമ ശുശ്രുഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. ഉജ്ജ്വലനായ വാഗ്മിയും, പ്രഗത്ഭ പണ്ഡിതനുമായ മൗലവി അബ്ദുള്‍ ഷുക്കൂര്‍ ഖാസിമി തൊടുപുഴ സ്വദേശിയാണ്. ഭാര്യയും, ഒരു മകനുമുണ്ട്. മയ്യത്ത് ആംബുലന്‍സു വഴി സ്വദേശത്തേക്ക് കൊണ്ടു പോയി.
സര്‍വ്വശക്തനായ നാഥന് പരേതന്റെ പാപങ്ങള്‍ പൊറുത്തു കൊടുക്കട്ടെ. കബറിടം സ്വര്‍ഗീയ പൂന്തോപ്പാക്കി കൊടുക്കട്ടെ. മഗ്ഫിറത്തും, മര്‍ഹമത്തും നല്കട്ടെ. കുടുംബത്തിനു ക്ഷമയും, സമാധാനവും നല്കട്ടെ (ആമീന്‍ )യെന്നു പ്രാര്‍ത്ഥിക്കുന്നു.
-
kerala2 days ago‘ലോകത്ത് ഇസ്ലാമോഫോബിയയും മുസ്ലിം വിരോധവും ശക്തിപ്പെടുന്നു’; തിന്മയെ നന്മ കൊണ്ട് നേരിടണമെന്ന് പാളയം ഇമാം
-
News2 days agoറോഡില്‍ പൊലിയുന്ന സ്വപ്നങ്ങള്‍
-
kerala2 days agoആത്മീയതയുടെ സൗഹൃദനിലാവ്
-
kerala2 days agoചെറിയ പെരുന്നാൾ ഖുതുബ നിർവഹിക്കുന്നതിനിടയിൽ ഇമാം കുഴഞ്ഞു വീണു മരിച്ചു
-
kerala2 days agoമാനവ നന്മക്കായി നിലകൊള്ളുക: സാദിഖലി തങ്ങള്‍
-
News2 days agoതെറ്റായ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിച്ച 109 പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു
-
News1 day agoഡോ.വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം
-
kerala1 day agoകാസര്‍കോട് ബിഎല്‍ഒ ജീവനൊടുക്കി; ജോലി സമ്മര്‍ദ്ദമെന്ന് കുടുംബം

