GULF
ദുബൈ സിലിക്കൺ ഒയാസിസ് നിവാസികൾക്കായി ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി: ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പുതിയ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ദുബൈ: മിഡിൽ ഈസ്റ്റിലെ പ്രമുഖ ആരോഗ്യസേവന ദാതാക്കളായ ബുർജീൽ ഹോൾഡിങ്സ് ദുബൈ സിലിക്കൺ ഒയാസിസിലെ സിലിക്കൺ സെൻട്രൽ മാളിൽ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ബുർജീൽ മെഡിക്കൽ സെന്റർ പ്രവർത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പുതിയ സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ, എമിറേറ്റ്സ് എയർലൈൻ ഡെപ്യൂട്ടി പ്രസിഡന്റും ചീഫ് ഓപ്പറേഷൻസ് ഓഫീസറുമായ അദേൽ അഹമ്മദ് അൽ റെദ, ദുബൈ സിലിക്കൺ ഒയാസിസ് അതോറിറ്റിയിലെ സെയിൽസ് ആന്റ് ബിസിനസ് അക്കൗണ്ട്സ് മാനേജ്മെന്റ് സീനിയർ ഡയറക്ടർ ഒമർ അൽഫാഹിം, ബുർജീൽ റോയൽ ഹോസ്പിറ്റൽ ഗ്യാസ്ട്രോ എൻട്രോളജി കൺസൾട്ടന്റ് ഡോ. സയീദ് അൽ ഷെയ്ഖ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
യുഎഇയോടുള്ള പ്രതിബദ്ധത ദീർഘകാലാടിസ്ഥാനത്തിലുള്ളതും സുസ്ഥിരവുമാണെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഗുണനിലവാരമുള്ള ആരോഗ്യപരിരക്ഷ ജനങ്ങൾക്ക് കൂടുതൽ പ്രാപ്യമാക്കുന്നതിനായി ബുർജീൽ ശൃംഖല വിപുലീകരിക്കുന്നത് തുടരും. ക്ലിനിക്കൽ മികവും സ്മാർട്ട് സിസ്റ്റങ്ങളും സമന്വയിപ്പിക്കുന്ന ഇത്തരം സാങ്കേതിക വിദ്യയിലധിഷ്ഠിതമായ മെഡിക്കൽ സെന്ററുകൾ അനായാസമായ ഒപി സേവനങ്ങൾ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിലിക്കൺ ഒയാസിസ് നിവാസികൾക്കായി 10 ലക്ഷം ദിർഹത്തിന്റെ (ഏകദേശം 2.25 കോടി രൂപ) കമ്മ്യൂണിറ്റി ഹെൽത്ത് ഇനീഷ്യേറ്റീവ് ബുർജീൽ ഹോൾഡിങ്സ് പ്രഖ്യാപിച്ചു. പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന 1,000 താമസക്കാർക്ക് 1,000 ദിർഹം വീതമുള്ള ഹെൽത്ത് ക്രെഡിറ്റുകൾ ലഭിക്കും. ഡോക്ടർമാരുടെ കൺസൾട്ടേഷനുകൾക്കും രോഗനിർണ്ണയ പരിശോധനകൾക്കും വെൽനസ് പ്രോഗ്രാമുകൾക്കുമായി ഈ തുക പുതിയ സെന്ററിൽ ഉപയോഗപ്പെടുത്താം. താല്പര്യമുള്ളവർക്ക് സെന്ററിന്റെ സോഷ്യൽ മീഡിയ പേജുകൾ വഴി ഈ ആനുകൂല്യത്തിനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് മെഡിക്കൽ സെന്ററാണ് സിലിക്കൺ സെൻട്രൽ മാളിൽ സജ്ജമാക്കിയിരിക്കുന്നത്. അപ്പോയിന്റ്മെന്റുകൾ മുതൽ മരുന്ന് വാങ്ങുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും ഡിജിറ്റൽ ശൃംഖലയുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ രോഗികൾക്ക് വളരെ വേഗത്തിൽ സേവനങ്ങൾ ലഭ്യമാകും. ആദ്യ ഘട്ടത്തിൽ ഇന്റേണൽ മെഡിസിൻ, പീഡിയാട്രിക്സ്, ഗൈനക്കോളജി, പൾമണോളജി എന്നീ വിഭാഗങ്ങളാണ് ഇവിടെ പ്രവർത്തിക്കുക.
രണ്ടാം ഘട്ടത്തിൽ ഇഎൻടി, ഡെന്റൽ, ഡെർമറ്റോളജി വിഭാഗങ്ങളും സജ്ജമാകും. എമിറേറ്റ്സ് എയർലൈൻ ജീവനക്കാർക്കായി ഏവിയേഷൻ സർട്ടിഫൈഡ് ജനറൽ പ്രാക്ടീഷണർമാരുടെ സേവനവും ഈ സെന്ററിന്റെ പ്രത്യേകതയാണ്. എക്സറേ, അൾട്രാസൗണ്ട്, ലബോറട്ടറി സേവനങ്ങൾ എന്നിവയ്ക്കൊപ്പം ഐവി ഇൻഫ്യൂഷൻ സൗകര്യവും സ്വന്തമായി ഫാർമസിയും ഇവിടെ ഒരുക്കിയിട്ടുണ്ട്.
യുഎഇയിലെ വിവിധ നഗരങ്ങളിലുള്ള ബുർജീൽ ആശുപത്രികളുമായി ഈ സെന്റർ നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ കൂടുതൽ വിദഗ്ധ ചികിത്സ ആവശ്യമുള്ളവർക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ സാധിക്കും.
GULF
’24 മണിക്കൂറിനകം രാജ്യം വിടണം’; ഇറാന് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി സഊദി
രാജ്യത്ത് തുടരാന്‍ അര്‍ഹതയില്ലാത്തവര്‍ എന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.
അഷ്റഫ് വേങ്ങാട്ട്
റിയാദ് : ഇറാന്റെ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി സഊദി. 24 മണിക്കൂറിനകം രാജ്യം വിട്ടുപോകാനാണ് അഞ്ച് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് സഊദി വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തു . രാജ്യത്ത് തുടരാന്‍ അര്‍ഹതയില്ലാത്തവര്‍ എന്നാണ് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്. ഇറാനിയന്‍ എംബസിയിലെ മിലിട്ടറി അറ്റാഷെ അദ്ദേഹത്തിന്റെ അസിസ്റ്റന്റ്, മിഷന് സ്റ്റാഫിലെ മറ്റ് മൂന്ന് പേര് എന്നിവരോടാണ് ഇന്ന് രാത്രിക്കകം രാജ്യം വിടാനുള്ള അന്ത്യശാസനം നല്‍കിയിട്ടുള്ളത് . സഊദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയിലെ സുരക്ഷാ ലംഘനങ്ങളും ചൂണ്ടിക്കാട്ടിയാണ് ഈ അടിയന്തര നടപടി. അന്താരാഷ്ട്ര നിയമങ്ങളും അയല്‍രാജ്യങ്ങള്‍ പാലിക്കേണ്ട മര്യാദകളും ഇറാന് പരസ്യമായി ലംഘിച്ചതായി സഊദി വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
പശ്ചിമേഷ്യയിലെ സംഘര്‍ഷം തുടങ്ങിയ ശേഷം സഊദിക്ക് നേരെ ഇറാന് നിരന്തരമായി ആക്രമണം നടത്തി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ നിര്‍ണ്ണായക തീരുമാനം . പരമാവധി ക്ഷമിച്ച സഊദി ഭരണകൂടം രാജ്യത്തെ എണ്ണ ഉല്പാദന കേന്ദ്രങ്ങള്‍ക്കും ജനവാസ മേഖലയെ ലക്ഷ്യമാക്കിയും തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളില്‍ അസഹനീയമായാണ് ഈ കടുത്ത നടപടിയിലേക്ക് കടന്നത്. വിശുദ്ധ റമസാന്‍ മാസത്തിലായിരുന്നു തുടര്‍ച്ചയായുള്ള ആക്രമണങ്ങള്‍ നടത്തിയത്. ഈദിന് ശേഷവും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിരവധി ആക്രമണ ശ്രമങ്ങളാണ് സഊദി പ്രതിരോധ സേന തകര്‍ത്തത്.
സഊദിയും ഇറാനും തമ്മിലുള്ള ബന്ധത്തില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ വിള്ളലാണിത്. 2023-ല്‍ ചൈനയുടെ മധ്യസ്ഥതയില്‍ ഒപ്പുവെച്ച കരാറിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുകയും നയതന്ത്ര കാര്യാലയം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. പുതിയ സൈനിക പ്രകോപനങ്ങള്‍ ആ സമാധാനാന്തരീക്ഷത്തെ ഘട്ടത്തില്‍ രാജ്യത്തെ വെല്ലുവിളിച്ചു തുടരുന്ന ആക്രമണങ്ങളെ നോക്കിനില്‍ക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കുകയുമാണ് ഈ നടപടിയിലൂടെ സഊദി.
GULF
എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും നാളെ 58 സര്‍വീസുകള്‍ നടത്തും
; പ്രത്യേക സര്‍വീസുകള്‍ റിയാദിലേക്ക്
ഗുരുഗ്രാം: പശ്ചിമേഷ്യന്‍ മേഖലയിലേക്കും തിരിച്ചുമായി നാളെ ആകെ 58 സര്‍വീസുകള്‍ നടത്തുമെന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സും അറിയിച്ചു. ഇതില്‍ സാധാരണ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളും പ്രത്യേക സര്‍വീസുകളും ഉള്‍പ്പെടുന്നുണ്ട്.
മുംബൈയില്‍ നിന്നും കോഴിക്കോട് നിന്നും റിയാദിലേക്ക് ഓരോ പ്രത്യേക സര്‍വീസുകള്‍ വീതം ഇരു വിമാന കമ്പനികളും നടത്തുമെന്നും അറിയിപ്പുണ്ട്. ജിദ്ദയിലേക്ക് പത്തും മസ്കറ്റിലേക്ക് എട്ടും ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങള്‍ സര്‍വീസ് തുടരും.
യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സ്ലോട്ടുകളുടെ ലഭ്യത അനുസരിച്ച് 40 പ്രത്യേക സര്‍വീസുകള്‍ കൂടി നടത്താനാണ് പദ്ധതി. സൗദിയിലെ ദമ്മാം, ഒമാനിലെ സലാല, കൂടാതെ ബഹ്റൈന്‍, ഖത്തര്‍, കുവൈത്ത്, ഇസ്രാഈല്‍ (ടെല്‍ അവീവ്) എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ വടക്കേ അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ സാധാരണ നിലയില്‍ തന്നെ തുടരും.
വിമാനങ്ങള്‍ റദ്ദാക്കപ്പെട്ട യാത്രക്കാര്‍ക്ക് ടിക്കറ്റ് തുക പൂര്‍ണ്ണമായി തിരികെ നല്‍കുകയോ അല്ലെങ്കില്‍ മറ്റൊരു തീയതിയിലേക്ക് സൗജന്യമായി മാറ്റിക്കൊടുക്കുകയോ ചെയ്യുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
GULF
സുരക്ഷാ മുന്‍കരുതല്‍: ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
സുരക്ഷാ കാരണങ്ങളാല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ദുബായ്: സുരക്ഷാ കാരണങ്ങളാല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ അടിയന്തര തീരുമാനമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയില്‍ വിമാനത്താവളത്തിന് മുകളില്‍ ആകാശത്ത് പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്ത്തിച്ചതിനെത്തുടര്ന്നാണ് ഈ നടപടി.
എമിറേറ്റ്സ് എയര്‍ലൈന്‍സ് എല്ലാ സര്‍വീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചു. യാതൊരു കാരണവശാലും യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് വരരുതെന്നും സിറ്റി ചെക്ക്-ഇന്‍ സെന്ററുകളും താല്‍ക്കാലികമായി അടച്ചിരിക്കുകയാണെന്നും അറിയിപ്പുണ്ട്.
ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 31 വരെയുള്ള തീയതികളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഏപ്രില്‍ 30-നകം മറ്റ് വിമാനങ്ങളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റുകയോ തുക തിരികെ വാങ്ങുകയോ ചെയ്യാം.
-
kerala3 days agoശവ്വാല്‍ അമ്പിളി തെളിഞ്ഞു; കേരളത്തില്‍ ചെറിയ പെരുന്നാള്‍ നാളെ
-
kerala2 days agoആത്മീയതയുടെ സൗഹൃദനിലാവ്
-
kerala2 days ago‘ലോകത്ത് ഇസ്ലാമോഫോബിയയും മുസ്ലിം വിരോധവും ശക്തിപ്പെടുന്നു’; തിന്മയെ നന്മ കൊണ്ട് നേരിടണമെന്ന് പാളയം ഇമാം
-
News2 days agoറോഡില്‍ പൊലിയുന്ന സ്വപ്നങ്ങള്‍
-
kerala2 days agoചെറിയ പെരുന്നാൾ ഖുതുബ നിർവഹിക്കുന്നതിനിടയിൽ ഇമാം കുഴഞ്ഞു വീണു മരിച്ചു
-
kerala2 days agoമാനവ നന്മക്കായി നിലകൊള്ളുക: സാദിഖലി തങ്ങള്‍
-
News1 day agoതെറ്റായ വാര്‍ത്തകളും ചിത്രങ്ങളും പ്രചരിപ്പിച്ച 109 പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു
-
News1 day agoഡോ.വന്ദന ദാസ് വധക്കേസ്; പ്രതി സന്ദീപിന് ജീവപര്യന്തം

