GULF

സുരക്ഷാ മുന്‍കരുതല്‍: ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

By webdesk17

March 07, 2026

ദുബായ്: സുരക്ഷാ കാരണങ്ങളാല്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ അടിയന്തര തീരുമാനമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയില്‍ വിമാനത്താവളത്തിന് മുകളില്‍ ആകാശത്ത് പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്നാണ് ഈ നടപടി.

എമിറേറ്റ്സ് എയര്‍ലൈന്‍സ് എല്ലാ സര്‍വീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിര്‍ത്തിവെച്ചു. യാതൊരു കാരണവശാലും യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് വരരുതെന്നും സിറ്റി ചെക്ക്-ഇന്‍ സെന്ററുകളും താല്‍ക്കാലികമായി അടച്ചിരിക്കുകയാണെന്നും അറിയിപ്പുണ്ട്.

ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 31 വരെയുള്ള തീയതികളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഏപ്രില്‍ 30-നകം മറ്റ് വിമാനങ്ങളിലേക്ക് സൗജന്യമായി ടിക്കറ്റ് മാറ്റുകയോ തുക തിരികെ വാങ്ങുകയോ ചെയ്യാം.